category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി സമാപനം ഇന്ന്‍
Contentന്യൂഡൽഹി: ഡൽഹി സീറോ മലബാർ മിഷൻ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന്‍ വൈകുന്നേരം നാലിന് നടക്കും. സീറോ മലബാര്‍ അദ്ധ്യക്ഷന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചടങ്ങിന് അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, മാർ എഫ്രേം നരികുളം, മാർ ബർണബാസ്, ജസ്റ്റിസ് കുര്യൻ ജോസഫ്, മോൺ. ജോസ് ഇടശേരി, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. പോൾ മാടശേരി, സിസ്റ്റർ ഉഷ, പ്രൊവിൻഷ്യൽ സുപ്പീരിയർ (SH) എന്നിവർ പ്രസംഗിക്കും. ചടങ്ങില്‍ പോളണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യയുടെ വത്തിക്കാൻ സ്‌ഥാനപതിയായിയിരുന്ന ആർച്ച് ബിഷപ് സാൽവത്തോരെ പെനാക്കിയോയ്ക്കു യാത്രയയപ്പു നൽകുന്നുണ്ട്. ഫരീദാബാദ് രൂപതാതിർത്തിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌ഥാപനത്തിന് ആതുര സേവനത്തിനുള്ള ഫിലിയന്ത്രോപ്പി അവാർഡു ദാന ചടങ്ങും രൂപതയിലെ 85 വയസ് പ്രായമായവരെ ആദരിക്കല്‍ ചടങ്ങും നടക്കും. സിബിസിഐയുടെ പുതിയ ജനറൽ സെക്രട്ടറി ബിഷപ് തിയോഡോർ മസ്കാരൻഹാസിനെ സ്വാഗതം ചെയ്യും. ഡൽഹി സീറോ മലബാർ മിഷന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം അവതരിപ്പിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-15 00:00:00
Keywords
Created Date2016-10-15 14:22:33