Contents

Displaying 2671-2680 of 24979 results.
Content: 2891
Category: 1
Sub Category:
Heading: ആസിയ ബീബിയെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യവുമായി തീവ്ര മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലി; പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍
Content: ലാഹോര്‍: വ്യാജ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവയായ ആസിയ ബീബിയെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം. സുന്നി മുസ്ലീങ്ങളിലെ തീവ്രവാദ നിലപാടുള്ളവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടു. 'തെഹ്രീക്ക് ഇ ലബായ്ക്ക് റസൂല്‍ അള്ളാ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും എന്തുകൊണ്ടാണ് ആസിയയെ തൂക്കിലേറ്റാത്തതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ആസിയയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഹാംങ് ആസിയ (#HangAsia) എന്ന ഹാഷ് ടാഗ് എഴുതിയ നിരവധി കാര്‍ഡുകളും ഉയര്‍ത്തിപിടിച്ചാണ് പ്രതിഷേധക്കാര്‍ റാലികളില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെ പേരിലാണ് പ്രവാചകനെ നിന്ദിച്ച ഒരു സ്ത്രീയെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വധിക്കാത്തതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ആറു വര്‍ഷമായി വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയ ബീബി ജയിലിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ അപ്പീല്‍ പാക് സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് പരിഗണനക്കു എടുത്തത്. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതോടെ ആസിയ ബീബിയുടെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്. സുപ്രീകോടതി കേസ് ഉടന്‍ പരിഗണിച്ച് വേഗം ആസിയയെ വധിക്കണമെന്നതു പ്രതിഷേധക്കാരുടെ ആവശ്യമാണ്. അതേ സമയം ആസിയായുടെ മോചനത്തിനായി ക്രൈസ്തവ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട്. പാക്കിസ്ഥാന്‍ ഭരണഘടനയിലെ മതനിന്ദാ കുറ്റം എന്ന വകുപ്പിനെ കറുത്ത നിയമമായിട്ടാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം കെട്ടിചമയ്ക്കുന്നതിനായി മാത്രമാണ് ഈ നിയമം രാജ്യത്ത് ഉപയോഗിക്കുന്നത്. ആസിയയുടെ കേസ് നീണ്ടു പോകുന്നതിനാല്‍ തന്നെ അവരെ സുപ്രീം കോടതി മോചിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കു കാത്തിരിപ്പ് നീളുകയാണ്. ഇത്രയും കാലം കഠിന തടവില്‍ കഴിഞ്ഞ, അഞ്ച് കുട്ടികളുടെ അമ്മയായ ആസിയയോട് പരമ്മോന്നത നീതിപീഠം കരുണ കാണിക്കുമെന്നാണ് ആസിയയുടെ മോചനത്തിനായി ശ്രമിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഒരു ജഡ്ജി നടത്തിയ പ്രസ്താവനയും ആസിയയുടെ കാര്യത്തില്‍ നീതി നിഷേധിക്കപ്പെടുവാനാണ് സാധ്യതയെന്നതിന്റെ തെളിവാണ്. തന്നെ കൂടി പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കേസ് പരിഗണിച്ച് ആസിയയെ തൂക്കിലേറ്റാന്‍ വിധിക്കുമെന്നാണ് ജഡ്ജി പറഞ്ഞത്. ആസിയയുടെ മോചനത്തിനായി പഞ്ചാബ് മേഖലയില്‍ നിന്നുള്ള സമ്മര്‍ദം മാത്രം ഗുണം ചെയ്യില്ലെന്ന്, സിന്ദ് പ്രവിശ്യയിലെ ബിഷപ്പായ ഷുക്കാര്‍ദിന്‍ സാംസണ്‍ പറഞ്ഞു. തീവ്രവാദ നിലപാടുള്ളവരുടെ പ്രതിഷേധം കോടതിവിധിയെ സ്വാധീനിക്കുമോ എന്ന് താന്‍ ഭയക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ സംഘനകള്‍ പലതും ആസിയയുടെ മോചനത്തിനായി രംഗത്തുണ്ട്. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് കേസ് സുപ്രീകോടതി വരെ എത്തിക്കുവാന്‍ സാധിച്ചത്. അന്താരാഷ്ട്ര സമൂഹം പോലും ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് മാറ്റുന്നില്ലെന്ന കാര്യവും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്.
Image: /content_image/News/News-2016-10-17-06:53:28.jpg
Keywords:
Content: 2892
Category: 1
Sub Category:
Heading: പാപങ്ങളുടെ വഴിയിലൂടെ മാത്രം സഞ്ചരിച്ച ഡൊണാള്‍ഡ് കാലോവേ എന്ന യുവാവ് വൈദികനായി മാറിയ സംഭങ്ങളെ വിവരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു
Content: സ്റ്റോക്ക്ബ്രിഡ്ജ്: ഫാദര്‍ ഡൊണാള്‍ഡ് കാലോവേ താന്‍ വൈദികനായി തീര്‍ന്നതിനെ കുറിച്ച് പറയുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ഏറെ തെറ്റുകള്‍ ചെയ്യുകയും, ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്ത തന്നെയും ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു വൈദികനാക്കി മാറ്റിയതെന്ന് ഡൊണാള്‍ഡ് കാലോവേ വീഡിയോയിലൂടെ സാക്ഷിക്കുന്നു. യുഎസില്‍ ജനിച്ച ഫാദര്‍ ഡൊണാള്‍ഡ് കാലോവേ പിന്നീട് ജപ്പാനിലേക്കു പോയതിനെ കുറിച്ചും, അവിടെ നടന്ന തന്റെ പല തെറ്റായ ജീവിത ശൈലികളെ കുറിച്ചും വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒരു പട്ടാള കുടുംബത്തിലെ അംഗമായിട്ടാണ് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജനിച്ചത്. ദക്ഷിണ കാലിഫോണിയായില്‍ നിന്നും വിര്‍ജീനിയായിലേക്ക് തന്റെ മാതാപിതാക്കളോടൊപ്പം പത്താം വയസില്‍ തന്നെ അദ്ദേഹം താമസം മാറ്റി. ഹൈസ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തിയ അദ്ദേഹം തെറ്റായ നിരവധി കൂട്ടുകെട്ടുകളിലേക്ക് ചെന്നു പതിച്ചു. ഇതിനിടെ പലവട്ടം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ പിശാച് അദ്ദേഹത്തില്‍ വരുത്തുകയും ചെയ്തു. ഇതിനിടെയാണ് തന്റെ പിതാവ് ജപ്പാനിലേക്ക് കുടുംബത്തെയും കൂട്ടികൊണ്ട് പോകുകയാണെന്ന വാര്‍ത്തവന്നത്. ഇപ്പോള്‍ ഉള്ള ചില സാഹചര്യങ്ങളില്‍ നിന്നും മാറിയുള്ള ജീവിതം പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നാണ് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജപ്പാനിലേക്കു പോകുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജപ്പാനില്‍ എത്തിയ അദ്ദേഹം കൂടുതല്‍ വഷളായ കൂട്ടുകെട്ടുകളിലേക്കാണ് ചെന്നു പതിച്ചത്. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷൂവിലെ കാസിനോകളിലേക്ക് മയക്കുമരുന്നും പണവും കടത്തുന്ന ജോലികളിലേക്ക് ക്രമേണ അദ്ദേഹം മാറി. അമേരിക്കന്‍ പോലീസും ജപ്പാന്‍ പോലീസും ഒരേ പോലെ നോട്ടമിട്ട ഒരു മയക്കുമരുന്ന് കടത്തുന്ന വ്യക്തിയായി ഫാദര്‍ ഡൊണാള്‍ഡ് കാലോവേ തന്റെ ജപ്പാന്‍ ജീവിതത്തിനിടയില്‍ മാറ്റപെടുകയും, പിടിക്കപ്പെടുകയും ചെയ്തു. പോലീസ് പിടിയിലായ ഫാദര്‍ ഡൊണാള്‍ഡ് കാലോവേ ജപ്പാനില്‍ നിന്നും നാടുകടത്തപ്പെട്ടു. നാട്ടില്‍ ഒരു പുനരഥിവാസ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും പുറത്തിറങ്ങി. വീട്ടില്‍ എത്തിയ രാത്രി ഏകാന്തമായി ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിക്കുമ്പോഴാണ് തന്റെ അമ്മയുടെ കൈവശമുള്ള ദൈവമാതാവിന്റെ ഒരു പുസ്തകം അദ്ദേഹം വായിക്കുവാന്‍ ഇടയായത്. ആത്മഹത്യയുടെ വക്കില്‍ നിന്നും, ഒരു പുരോഹിതനാക്കി തന്നെ മാറ്റിയത് മറിയത്തിന്റെ പ്രത്യക്ഷതയെ കുറിച്ച് വിവരിക്കുന്ന ആ പുസ്തകമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ സാക്ഷിക്കുന്നു. "എന്റെ അമ്മ ഒരു കത്തോലിക്ക വിശ്വാസിയായ വ്യക്തിയാണ്. എന്നാല്‍ ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് 21 വയസുണ്ടായപ്പോള്‍ മാത്രമാണ് ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകുവാന്‍ സാധിച്ചത്. ആ പുസ്തകം വായിച്ച രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. എന്നെ ഒരു അത്ഭുത ശക്തി വന്ന് തൊടുന്നതായി എനിക്ക് തോന്നി. പിറ്റേദിവസം രാവിലെ അമ്മയുടെ കൂടെ ദേവാലയത്തിലേക്ക് പോകുകയും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും ചെയ്തു. ആ പള്ളിയിലെ വികാരി എനിക്ക് ക്രിസ്തുവിന്റെ ഒരു ചിത്രം തന്നു. എന്നോടുള്ള അനന്തമായ ക്രിസ്തുവിന്റെ സ്‌നേഹം ആ ചിത്രത്തില്‍ നിന്നും ഞാന്‍ കണ്ടു". ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയില്‍ പറയുന്നു. 'കോണ്‍ഗ്രിഗേഷന്‍ ഓഫ് മരിയന്‍ ഫാദേഴ്‌സ് ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍' എന്ന സന്യാസ സഭയില്‍ ചേരുകയും പിന്നീട് വൈദികനായി തീരുകയും ചെയ്ത തന്റെ അനുഭവ കഥ ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയിലൂടെ പൂര്‍ണ്ണമായും വിവരിക്കുന്നുണ്ട്. കടുത്ത പാപികള്‍ക്കും ക്രിസ്തുവിന്റെ രക്തം പാപപരിഹാരമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കാലോവേ വീഡിയോയില്‍ പറയുന്നു. സ്പിരിറ്റ് ജ്യൂസ് സ്റ്റുഡിയോ ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-10-17-07:46:37.jpg
Keywords: father,Donald,Calloway,mother,mary,presence,converted,to,priest
Content: 2893
Category: 1
Sub Category:
Heading: ദയാവധത്തിന് പിന്നാലെ ആത്മഹത്യ കൂടി നിയമവിധേയമാക്കാന്‍ നെതര്‍ലാന്‍ഡ് സര്‍ക്കാര്‍; പ്രതിഷേധവുമായി വിവിധ സംഘടനകള്‍
Content: ആംസ്റ്റര്‍ഡാം: ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി കരുതുന്നവര്‍ക്ക് ദയാവധത്തിലൂടെ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാന്‍ അവകാശം നല്‍കണമെന്ന നിയമവുമായി നെതര്‍ലന്‍ഡ് സര്‍ക്കാര്‍. ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ കരട് നിയമം. ഇതു സംബന്ധിച്ച നിയമ നിര്‍മാണത്തിനായി നിയമമന്ത്രി പാര്‍ലമെന്റിനെ സമീപിച്ചു. അതേ സമയം ആരോഗ്യമന്ത്രിയും, നിയമ മന്ത്രിയും ഇതിനോടകം തന്നെ വിവാദമായ ഈ നിയമ ശുപാര്‍ശയെ പിന്‍തുണച്ചിട്ടുണ്ട്. ഇത്തരമൊരു നിയമം രാജ്യത്ത് അനിവാര്യമാണെന്ന് പാര്‍ലമെന്റിന് അയച്ച കത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. രോഗംമൂലം ദുരിതം അനുഭവിക്കുന്നവരെ ദയാവധത്തിന് അനുവദിക്കുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്. ജീവിതത്തില്‍ ഇനി ചെയ്തു തീര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് ദയാവധത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന ഡോക്ടറുമാരുടെ പ്രവര്‍ത്തിയില്‍ കുറ്റകരമായി ഒന്നുമില്ലെന്നും പുതിയ നിയമം പറയുന്നു. ദയാവധത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന 'നെതര്‍ലെന്‍ഡ് റൈറ്റ് ടു ഡൈ' അസോസിയേഷന്‍ പോലും പുതിയ നിയമത്തിലെ വ്യവസ്ഥയെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. 2015-ല്‍ മാത്രം അയ്യായിരത്തോളം ദയാവധങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. മൊത്തം മരണപ്പെട്ട ആളുകളുടെ നാലു ശതമാനമാണ് ഈ സംഖ്യ. കാരണമൊന്നും കൂടാതെ അളുകള്‍ക്ക് മരിക്കുവാന്‍ വേണ്ടി പുതിയ ഒരു നിയമം കൂടി വരുന്നതോടെ രാജ്യത്ത് ദയാവധത്തിലൂടെ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടും. വിവാദങ്ങള്‍ ഉണ്ടായതിനാല്‍ തന്നെ പുതിയ നിയമം പാര്‍ലമെന്റില്‍ പാസാകുവാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏറെ സ്വതന്ത്രമായി ചിന്തിക്കുന്ന നെതര്‍ലന്‍ഡ് മാധ്യമങ്ങള്‍ പോലും പുതിയ നിയമത്തെ എതിര്‍ക്കുന്നുണ്ട്. ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു. ഒരാള്‍ മരിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍, തീരുമാനം എടുക്കുന്ന വ്യക്തിയെ മാത്രമല്ല അത് ബാധിക്കുന്നതെന്നും പാര്‍ട്ടി പറയുന്നു. ആ വ്യക്തിയുമായി അടുത്ത് ഇടപെടുന്ന എല്ലാവരേയും, അതുപോലെ സമൂഹത്തേയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നും ക്രൈസ്തവ പാര്‍ട്ടികള്‍ വാദിക്കുന്നു. ജീവന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനോടകം തന്നെ ശുപാര്‍ശയെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-10-17-08:25:43.jpg
Keywords:
Content: 2894
Category: 7
Sub Category:
Heading: മയക്കുമരുന്ന്‍ മാഫിയ സംഘത്തില്‍ നിന്ന്‍ കത്തോലിക്ക വൈദികനിലേക്ക്; ഫാ. ഡൊണാള്‍ഡ് കലോവേയുടെ ജീവിതസാക്ഷ്യം ശ്രദ്ധേയമാകുന്നു
Content: സ്റ്റോക്ക് ബ്രിഡ്ജ്: പാപത്തിന്റെ വഴിയില്‍ നിന്ന്‍ ജീവിത നവീകരണം നടത്തി കത്തോലിക്ക വൈദികനായി തീര്‍ന്ന ഫാദര്‍ ഡൊണാള്‍ഡ് കലോവേയുടെ ജീവിതത്തെ പറ്റിയുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു പാപത്തിന് അടിമയായതിന് ശേഷം തന്നെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു വൈദികനാക്കി മാറ്റിയതെന്ന് ഡൊണാള്‍ഡ് കലോവേ വീഡിയോയിലൂടെ സാക്ഷ്യപ്പെടുത്തുന്നു. യുഎസില്‍ ജനിച്ച ഡൊണാള്‍ഡ് കലോവേ പിന്നീട് ജപ്പാനിലേക്കു പോയതിനെ കുറിച്ചും, അവിടെ നടന്ന തന്റെ തെറ്റായ ജീവിത ശൈലികളെ കുറിച്ചും വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒരു പട്ടാള കുടുംബത്തിലെ അംഗമായിട്ടാണ് ഡൊണാള്‍ഡ് കലോവേ ജനിച്ചത്. ദക്ഷിണ കാലിഫോണിയായില്‍ നിന്നും വിര്‍ജീനിയായിലേക്ക് തന്റെ മാതാപിതാക്കളോടൊപ്പം പത്താം വയസില്‍ താമസം മാറി. ഹൈസ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തിയ അദ്ദേഹം തെറ്റായ നിരവധി കൂട്ടുകെട്ടുകളിലേക്ക് ചെന്നു പതിച്ചു. ഇതിനിടെ പലവട്ടം ആത്മഹത്യ ചിന്തയും ഡൊണാള്‍ഡില്‍ കടന്നു കേറിയിരിന്നു. ഇതിനിടെയാണ് തന്റെ പിതാവ് ജപ്പാനിലേക്ക് കുടുംബത്തെയും കൂട്ടികൊണ്ട് പോകുകയാണെന്ന വാര്‍ത്ത വന്നത്. പുതിയ സാഹചര്യങ്ങളിലേക്ക് മാറാനുള്ള പിതാവിന്റെ തീരുമാനം ഡൊണാള്‍ഡിനെ കൂടുതല്‍ ക്ഷുപിതനാക്കി. ജപ്പാനില്‍ എത്തിയ ഡൊണാള്‍ഡ് കൂടുതല്‍ മോശം കൂട്ടുകെട്ടുകളിലേക്കാണ് ചെന്നു പതിച്ചത്. ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട ദ്വീപായ ഹോന്‍ഷൂവിലെ കാസിനോകളിലേക്ക് മയക്കുമരുന്നും കുഴല്‍ പണവും കടത്തുന്ന ജോലികളിലേക്ക് ക്രമേണ അദ്ദേഹം മാറി. അമേരിക്കന്‍ പോലീസും ജപ്പാന്‍ പോലീസും ഒരേ പോലെ നോട്ടമിട്ട ഒരു മയക്കുമരുന്ന് കടത്തുന്ന വ്യക്തിയായി ഡൊണാള്‍ഡ് കലോവേ തന്റെ ജപ്പാന്‍ ജീവിതത്തിനിടയില്‍ മാറ്റപെട്ടു. അധികം വൈകാതെ തന്നെ അദ്ദേഹത്തെ പോലീസ് കസ്റ്റടിയിലെടുത്തു. പോലീസ് പിടിയിലായ ഡൊണാള്‍ഡ് കലോവേ ജപ്പാനില്‍ നിന്നും നാടുകടത്തപ്പെട്ടു. നാട്ടില്‍ ഒരു പുനരഥിവാസ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും പുറത്തിറങ്ങി. വീട്ടില്‍ എത്തിയ രാത്രി ഏകാന്തമായി ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിക്കുമ്പോഴാണ് തന്റെ അമ്മയുടെ കൈവശമുള്ള ദൈവമാതാവിന്റെ ഒരു പുസ്തകം അദ്ദേഹം വായിക്കുവാന്‍ ഇടയായത്. ആത്മഹത്യയുടെ വക്കില്‍ നിന്നും, ഒരു പുരോഹിതനാക്കി തന്നെ മാറ്റിയത് മറിയത്തിന്റെ പ്രത്യക്ഷപ്പെടലിനെ കുറിച്ച് വിവരിക്കുന്ന ഈ പുസ്തകമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കലോവേ സാക്ഷ്യപ്പെടുത്തുന്നു. "എന്റെ അമ്മ ഒരു കത്തോലിക്ക വിശ്വാസിയായ വ്യക്തിയാണ്. എന്നാല്‍ ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് 21 വയസുണ്ടായപ്പോള്‍ മാത്രമാണ് ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകുവാന്‍ സാധിച്ചത്. ആ പുസ്തകം വായിച്ച രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. എന്നെ ഒരു അത്ഭുത ശക്തി വന്ന് തൊടുന്നതായി എനിക്ക് തോന്നി. പിറ്റേദിവസം രാവിലെ അമ്മയുടെ കൂടെ ദേവാലയത്തിലേക്ക് പോകുകയും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും ചെയ്തു. ആ പള്ളിയിലെ വികാരി എനിക്ക് ക്രിസ്തുവിന്റെ ഒരു ചിത്രം തന്നു. എന്നോടുള്ള അനന്തമായ ക്രിസ്തുവിന്റെ സ്‌നേഹം ആ ചിത്രത്തില്‍ നിന്നും ഞാന്‍ കണ്ടു". ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയില്‍ പറയുന്നു. 'കോണ്‍ഗ്രിഗേഷന്‍ ഓഫ് മരിയന്‍ ഫാദേഴ്‌സ് ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ ഓ‌ഫ് മോസ്റ്റ് ബ്ലെസ്ഡ് വിര്‍ജിന്‍ മേരി' എന്ന സന്യാസ സഭയില്‍ ചേരുകയും പിന്നീട് വൈദികനായി തീരുകയും ചെയ്ത തന്റെ അനുഭവ കഥ ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയിലൂടെ പൂര്‍ണ്ണമായും വിവരിക്കുന്നുണ്ട്. കടുത്ത പാപികള്‍ക്കും ക്രിസ്തുവിന്റെ രക്തം പാപ പരിഹാരമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയില്‍ പറയുന്നു. സ്പിരിറ്റ് ജ്യൂസ് സ്റ്റുഡിയോയും ക്‌നൈറ്റ് ഓഫ് ദ കൊളംബസും ചേര്‍ന്നാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. #{red->n->n-> വീഡിയോ}#
Image: /content_image/News/News-2016-10-17-09:57:45.jpg
Keywords:
Content: 2896
Category: 18
Sub Category:
Heading: കരുണയുടെ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കാൻ സഭാംഗങ്ങൾ ശ്രമിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ന്യൂഡൽഹി: യേശുവിന്റെ സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എത്തിക്കാൻ സഭാംഗങ്ങൾ ശ്രമിക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പഞ്ചാബിലെ മലോട്ട് തിരുഹൃദയ കാമ്പസിൽ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ മുഖമുദ്ര, തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ ആഹ്വാനമായിരിക്കണം. പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കാനാണു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം". കര്‍ദിനാള്‍ പറഞ്ഞു. ഫരീദാബാദ് രൂപതയുടെയും പഞ്ചാബിലെ ക്രിസ്തുജ്യോതി പ്രോവിൻസിന്റെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ഗ്രേഷ്യൻ മുണ്ടാടൻ, ഫരീദാബാദ് വികാരി ജനറാൾ മോൺ. ജോസ് ഇടശേരി, യൂജീൻ ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2016-10-18-00:23:08.jpg
Keywords:
Content: 2897
Category: 1
Sub Category:
Heading: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം നാളെ; കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥി
Content: ഡൽഹി: പാവങ്ങളുടെ അമ്മയായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം നാളെ ഡൽഹിയിൽ നടക്കും. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) ഡൽഹി അതിരൂപതയുടെയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം വിജ്‌ഞാൻ ഭവനിൽ വൈകുന്നേരം 4.30നാണ് ആരംഭിക്കുക. സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായിരിക്കും. സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷ പദവി അലങ്കരിക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, പ്രഫ. കെ.വി. തോമസ്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള, എംപിമാർ എന്നിവർ അടക്കമുള്ള പ്രമുഖർ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സന്ദേശം ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ സന്ദേശം മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസും വായിക്കും. മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ പീറിക് എംസി സമ്മേളനത്തിൽ പ്രസംഗിക്കും. വത്തിക്കാൻ സ്‌ഥാനപതി ആർച്ച് ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോർ ടോപ്പോ, സിബിസിഐ വൈസ് പ്രസിഡന്റുമാരായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ഡോ. ഫിലിപ് നേരി ഫെരാവോ എന്നിവർ അടക്കം രാജ്യത്തെ അമ്പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയിലെ നൂറോളം കന്യാസ്ത്രീകളും നിരവധി വൈദികരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
Image: /content_image/News/News-2016-10-18-00:41:21.jpg
Keywords:
Content: 2898
Category: 8
Sub Category:
Heading: ശുദ്ധീകരണത്തിനു വേണ്ടിയുള്ള ന്യായവിധി
Content: “ആ ചുങ്കക്കാരനാകട്ടെ ദൂരെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക്‌ കണ്ണുകള്‍ ഉയര്‍ത്തുവാന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ എന്നില്‍ കനിയണമേ എന്ന് പ്രാര്‍ത്ഥിച്ചു” (ലൂക്കാ 18:13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 18}# വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ അപ്പസ്തോലിക പ്രമാണ രേഖയായ ഇന്‍ഡള്‍ജെന്റിയാറം ഡോക്ട്രീനാ (Indulgentiarum Doctrina) ഇപ്രകാരം പറയുന്നു: “പാപം ദൈവത്തിന്റെ വിശുദ്ധിയില്‍ നിന്നും നീതിയില്‍ നിന്നും പുറപ്പെടുന്ന ശിക്ഷയെ വിളിച്ചു വരുത്തുന്നു എന്നത് ദൈവീകമായി വെളിവാക്കപ്പെട്ട സത്യമാണ്. ഒന്നുകില്‍ ഭൂമിയിലെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സങ്കടങ്ങളും, കഷ്ടതകളും, വിനാശങ്ങളും; അതിലുപരിയായി മരണത്തെ നേരിട്ടുകൊണ്ടോ അല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയും, പീഡനങ്ങളും മറ്റ് ശുദ്ധീകരിക്കുന്ന ശിക്ഷകളും സഹിച്ചുകൊണ്ടോ ഈ പാപങ്ങള്‍ക്ക്‌ മതിയായ പരിഹാരം ചെയ്യണം. ദൈവത്തിന്റെ നീതിയും, കരുണയോട് കൂടിയ വിധിന്യായവുമാണ് ആത്മാക്കളുടെ ശുദ്ധീകരണത്തിനു വേണ്ടിയുള്ള ഈ ശിക്ഷകള്‍ നടപ്പിലാക്കുന്നത്, ഇപ്രകാരം സ്വര്‍ഗ്ഗത്തിലെ ധാര്‍മ്മികതയുടെ സംരക്ഷണവും, അത്യുന്നതന്റെ മഹത്വത്തിന്റെ പൂര്‍ത്തീകരണവും വീണ്ടെടുക്കപ്പെടുന്നു”. #{blue->n->n->വിചിന്തനം:}# നമ്മുടെ ചില പാപങ്ങൾക്ക് നമുക്ക് ഈ ഭൂമിയിൽ വച്ചുതന്നെ പരിഹാരം ചെയ്യാൻ സാധിച്ചെന്നു വരില്ല. അങ്ങനെവരുമ്പോൾ ശുദ്ധീകരണ സ്ഥലത്തെ ഒരു സഹനം നമുക്കായി കാത്തിരിപ്പുണ്ടാവും. അതിനാൽ നമ്മുടെ ഓരോ പാപങ്ങളും എത്രയും വേഗം കുമ്പസാരത്തിൽ ഏറ്റു പറയുകയും, നമ്മുടെ പാപം മറ്റുള്ളവരുടെ ജീവിതത്തിൽ വരുത്തിയിട്ടുള്ള മുറിവുകൾക്കും നഷ്ടങ്ങൾക്കും പരിഹാരം ചെയ്യുകയും ചെയ്യാം. ഇപ്രകാരം ചെയ്യാൻ സാധിക്കാതെ പോയ നമ്മുടെ പൂർവ്വികർക്കുവേണ്ടി ഒരുദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാർത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-18-03:02:55.jpg
Keywords: ന്യായവിധി
Content: 2900
Category: 6
Sub Category:
Heading: മനുഷ്യ മനസ്സിന്റെ ഉള്ളറകളെ തുറന്നു പ്രാര്‍ത്ഥിക്കുക
Content: "എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും" (മത്തായി 6:6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 18}# മുറിയില്‍ കടന്ന്, കതകടച്ച് എന്നത് കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്നത് മനുഷ്യമനസ്സിന്റെ ഉള്ളറകളെ തുറന്നു പ്രാര്‍ത്ഥിക്കാനാണ്. പിതാവിനെ കാണുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്; അതേ സമയം സ്വന്തം 'ആത്മാവില്‍' ദൈവത്തെ കണ്ടെത്തുന്നതിന്, വിചാരത്തിലും ആഗ്രഹത്തിലും മനസ്സിലും ലാളിത്യം കൈവരിക്കണമെന്നതു പ്രസക്തമാണ്. രഹസ്യമായും അതേസമയം തുറസ്സായും ദൈവവചനത്തിലും സ്‌നേഹത്തിലും വ്യാപൃതനായിരിക്കുന്ന മനുഷ്യനോടടുത്തു ചെല്ലുവാന്‍ ദൈവം കാത്തിരിക്കുകയുമാണ്. ഈ മനോഭാവമുള്ള മനസ്സിനോട് സമ്പര്‍ക്കം പുലര്‍ത്താനാണ് ദൈവം ആഗ്രഹിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.2.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-18-03:24:06.jpg
Keywords: മനസ
Content: 2902
Category: 18
Sub Category:
Heading: കാരുണ്യ കേരള സന്ദേശയാത്ര ഒക്ടോബർ 27 മുതൽ 29 വരെ കണ്ണൂർ ജില്ലയിൽ
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ കേരള കാരുണ്യ സന്ദേശയാത്ര 27 മുതൽ 29 വരെ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. തലശേരി അതിരൂപത, കണ്ണൂർ, ബത്തേരി രൂപതകൾ, കോട്ടയം അതിരൂപതയുടെ മലബാർ മേഖല എന്നിവിടങ്ങളിലെ വിവിധ ജീവകാരുണ്യ സ്‌ഥാപനങ്ങൾ സന്ദർശിക്കും. കണ്ണൂർ, തലശേരി എന്നീ കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സ്‌ഥാപനങ്ങളെയും ആദരിക്കും. ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്, ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവർ കാരുണ്യ സംഗമങ്ങൾ ഉദ്ഘാടനംചെയ്യും. മൂന്നു ദിവസങ്ങളിലായി ഇരുന്നൂറോളം സ്‌ഥാപനങ്ങളെ ആദരിക്കും. കണ്ണൂരിൽ സമാധാനം സംരക്ഷിക്കപ്പെടാനും സ്നേഹ സൗഹാർദം നിലനിർത്താനുമുള്ള പരിശ്രമങ്ങൾക്കു പിന്തുണ നൽകാനും പ്രാർഥനാ സംഗമങ്ങൾ നടത്താനും കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്കും. സമിതി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡയറക്ടർ ഫാ.പോൾ മാടശേരി, തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.ഏബ്രഹാം പുതുശേരി, കണ്ണൂർ രൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ.ജേക്കബ് വിജേഷ് കനാരി, ഭാരവാഹികളായ ജോർജ.് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ജയിംസ് ആഴ്ചങ്ങാടൻ, സെലസ്റ്റ്യൻ ജോൺ, അഡ്വ.ജോസി സേവ്യർ, യുഗേഷ് തോമസ് എന്നിവർ നേതൃത്വം നൽകും.
Image: /content_image/India/India-2016-10-18-03:46:06.jpg
Keywords:
Content: 2903
Category: 1
Sub Category:
Heading: ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത മെത്രാന്‍ റൂഫിന്‍ അന്തോണി കാലം ചെയ്തു
Content: റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ മെത്രാന്‍ റൂഫിന്‍ അന്തോണി കാലം ചെയ്തു. 2010 മുതല്‍ ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ ചുമതലകള്‍ വഹിക്കുകയായിരുന്നു അദ്ദേഹം. 76 വയസുള്ള ബിഷപ്പ് റൂഫിന്‍ അന്തോണി 30 വര്‍ഷത്തോളം സഭയുടെ ദൈവരാജ്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഫൈസലാബാദ് ജില്ലയിലെ കുഷ്പൂര്‍ എന്ന സ്ഥലത്ത് 1940 ഫെബ്രുവരി 12-ാം തീയതിയാണ് ബിഷപ്പ് റൂഫിന്‍ അന്തോണി ജനിച്ചത്. 1969 ജൂണ്‍ 29-ാം തീയതി റൂഫിന്‍ അന്തോണി തിരുപട്ടം സ്വീകരിച്ച് ഫൈസലാബാദില്‍ ഒരു വൈദികനായി തന്റെ അജപാലന ദൗത്യം ആരംഭിച്ചു. 2005-ല്‍ കുഷ്പൂര്‍ ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ ഫൈസലാബാദിന്റെ വികാരി ജനറലായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2009 ആഗസ്റ്റ് മാസം നാലാം തീയതി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപതയുടെ സഹായമെത്രാനായി ബിഷപ്പ് റൂഫിന്‍ അന്തോണിയെ നിയമിച്ചുകൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിച്ചത്. അതേ വര്‍ഷം സെപ്റ്റംബര്‍ 21-ാം തീയതി ബിഷപ്പ് റൂഫിന്‍ അന്തോണി ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. ക്യൂട്ടയിലെ വിശുദ്ധ പിയൂസ് പത്താമന്‍ സെമിനാരിയുടെ ആത്മീയ ഡയറക്ടര്‍, കറാച്ചിയിലെ ക്രിസ്തുരാജ സെമിനാരിയിലെ അധ്യാപകന്‍, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ദേശീയ ഡയറക്ടര്‍, പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി, കാത്തലിക് യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ ബിഷപ്പ് റൂഫിന്‍ അന്തോണി വഹിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-10-18-04:14:23.jpg
Keywords: