Content | "എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും" (മത്തായി 6:6)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 18}#
മുറിയില്‍ കടന്ന്, കതകടച്ച് എന്നത് കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്നത് മനുഷ്യമനസ്സിന്റെ ഉള്ളറകളെ തുറന്നു പ്രാര്‍ത്ഥിക്കാനാണ്. പിതാവിനെ കാണുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്; അതേ സമയം സ്വന്തം 'ആത്മാവില്‍' ദൈവത്തെ കണ്ടെത്തുന്നതിന്, വിചാരത്തിലും ആഗ്രഹത്തിലും മനസ്സിലും ലാളിത്യം കൈവരിക്കണമെന്നതു പ്രസക്തമാണ്. രഹസ്യമായും അതേസമയം തുറസ്സായും ദൈവവചനത്തിലും സ്‌നേഹത്തിലും വ്യാപൃതനായിരിക്കുന്ന മനുഷ്യനോടടുത്തു ചെല്ലുവാന്‍ ദൈവം കാത്തിരിക്കുകയുമാണ്. ഈ മനോഭാവമുള്ള മനസ്സിനോട് സമ്പര്‍ക്കം പുലര്‍ത്താനാണ് ദൈവം ആഗ്രഹിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.2.79)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }} |