Contents
Displaying 2651-2660 of 24979 results.
Content:
2868
Category: 18
Sub Category:
Heading: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോനാ പള്ളിക്കു ബസലിക്ക പദവി
Content: ചങ്ങനാശേരി: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോനാ പള്ളിക്കു ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസലിക്കാ പദവി. അതിരൂപതയിലെ ദേവാലയങ്ങളില്‍ പാരമ്പര്യംകൊണ്ടും പൗരാണികത കൊണ്ടും പ്രസിദ്ധവും കുട്ടനാട്ടിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കു മാതൃകാ സ്‌ഥാനമലങ്കരിക്കുന്നതുമായ ചമ്പക്കുളം ഫൊറോനാ പള്ളിയെ ബസലിക്കയായി ഉയര്‍ത്തി കഴിഞ്ഞ സെപ്റ്റംബര്‍ 20 നു ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചിരുന്നു. അതിരൂപതാതല ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 27ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ നടക്കും. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്‌ഥാപിതമായ ഏഴര പള്ളികള്‍ക്കുശേഷം രണ്ടാം ഘട്ടത്തില്‍ സ്‌ഥാപിക്കപ്പെട്ട ദേവാലയങ്ങളില്‍ പുരാതന പ്രസിദ്ധമാണു കല്ലൂര്‍ക്കാട് പള്ളി. എഡി 427 ഡിസംബർ 28 നാണ് ഈ ദേവാലയം സ്‌ഥാപിച്ചത്. പല തവണ നവീകരണം നടത്തിയതായി ചരിത്ര രേഖകളിലുണ്ട്.1544-ല്‍ ചെമ്പകശേരി രാജാവിന്റെ താല്‍പ്പര്യത്തിലും സഹകരണത്തിലും പള്ളിയുടെ നവീകരണം നടത്തി.1720 ല്‍ പുതിയ പള്ളി നിര്‍മിക്കാന്‍ തീരുമാനിക്കുകയും 1730 ല്‍ നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്‌തു. 1290 കുടുംബങ്ങളും ഏഴായിരത്തിലേറെ അംഗങ്ങളുമാണ് ഇടവകയിലുള്ളത്. ഈ ഫൊറോനയുടെ കീഴിൽ 15 ഇടവകകളും അഞ്ച് കുരിശുപള്ളികളുമുണ്ട്.
Image: /content_image/India/India-2016-10-16-02:24:12.jpg
Keywords:

2869
Category: 18
Sub Category:
Heading: ദൈവശാസ്ത്ര സംഗമവും പ്രമുഖ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കല്‍ ചടങ്ങും 18നു കാലടിയില്‍ വച്ച് നടക്കും
Content: കൊച്ചി: കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) നേതൃത്വത്തിൽ കേരള ദൈവശാസ്ത്ര സംഗമവും പ്രമുഖരായ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കല്‍ ചടങ്ങും 18നു കാലടി സമീക്ഷയിൽ നടക്കും. അന്നേ ദിവസം രാവിലെ 10നു ദൈവശാസ്ത്ര സെമിനാറിൽ ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റർ റവ.ഡോ.പോൾ തേലക്കാട്ട്, കവിയും നിരൂപകനുമായ പ്രഫ.വി.ജി. തമ്പി, റവ. ഡോ.ടി. നിക്കോളാസ്, റവ. ഡോ. പി.ടി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ. ഡോ. ലോറൻസ് കുലാസും സിസ്റ്റർ ആർദ്ര കടുവിനാലും മോഡറേറ്റർമാരാകും. സാമൂഹിക–രാഷ്ട്രീയ–മത–സാംസ്കാരിക ജീവിതത്തിന്റെ നിർമിതിക്കു കേരള ദൈവശാസ്ത്രജ്‌ഞരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണു ചർച്ചകൾ നടക്കുക. ഉച്ചകഴിഞ്ഞു രണ്ടിനു ദൈവശാസ്ത്രജ്‌ഞരെ ആദരിക്കുന്ന ചടങ്ങ് സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. റവ. ഡോ. സാമുവൽ രായൻ, റവ. ഡോ. ജോസഫ് പാത്രപാങ്കൽ, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ.ഗീവർഗീസ് ചേടിയത്ത്, റവ. ഡോ. കോൺസ്റ്റന്റൈൻ മണലേൽ, മോൺ. ഫെർഡിനാൻഡ് കായാവിൽ, ഫാ. ജിയോ പയ്യപ്പിള്ളി, റവ. ഡോ. സിപ്രിയാൻ ഇല്ലിക്കമുറി എന്നീ ദൈവശാസ്ത്രജ്‌ഞരെയാണു സമ്മേളനത്തിൽ ആദരിക്കുന്നത്.
Image: /content_image/India/India-2016-10-16-02:57:34.jpg

2870
Category: 6
Sub Category:
Heading: വേര്‍തിരിക്കാനാവാത്ത സ്നേഹം
Content: "രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവുംപ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു" (മത്തായി 22:40). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 16}# സകല മനുഷ്യരും യേശു നല്കിയ നിയമം പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. മനുഷ്യത്വത്തിന്റെ മഹത്തായ മഹിമയെ കുറിച്ച് വളരെ വ്യക്തമായ ഉപദേശമാണ് 'ആവിലായിലെ വിശുദ്ധ തെരെസ'ക്കുള്ളത്. ഒരു മനോഹരമായ പ്രാര്‍ത്ഥനയില്‍ അവള്‍ ഉത്‌ഘോഷിക്കുന്നത് ശ്രദ്ധിക്കുക: "എന്റെ യേശുവേ, മനുഷ്യപുത്രന്മാര്‍ക്കായുള്ള നിന്റെ സ്‌നേഹം എത്ര വലുതാണ്; ഞങ്ങളോടുള്ള സ്‌നേഹം നിമിത്തം, നല്‍കാവുന്നതില്‍ വലുതായി നീ നിന്നെത്തന്നെ ഞങ്ങള്‍ക്ക് നല്‍കിയല്ലോ. എന്റെ കര്‍ത്താവേ, ആദാമിന്റെ മക്കളോടുള്ള നിന്റെ സ്‌നേഹം രക്തച്ചൊരിച്ചിലില്‍ വഴി നീ പ്രദര്‍ശിപ്പിച്ചത് ഞങ്ങള്‍ ദര്‍ശിക്കുന്നു. സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ അറിയാത്തവന്‍, നിന്നെ സ്‌നേഹിക്കുന്നില്ല". ദൈവത്തോടുള്ള സ്‌നേഹവും അയല്‍ക്കാരനോടുള്ള സ്‌നേഹവും വേര്‍തിരിക്കാനാവാത്തവിധം ഒന്നാണ്. ഇവ രണ്ടുമാണ് സാര്‍വത്രിക സ്‌നേഹത്തിന്റെ അലൗകികമായ വേരുകള്‍! ഇവ രണ്ടുമാണ് നാം ദൈവത്തെ സ്‌നേഹിക്കുന്നു എന്നതിന്റെ 'സുനിശ്ചിതമായ അടയാളങ്ങള്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവില, 15.10.83) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-16-04:01:49.jpg
Keywords: സ്നേഹം

2871
Category: 1
Sub Category:
Heading: യുവവൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
Content: ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനും ആളൂര്‍ ബെറ്റര്‍ ലൈഫ് മൂവ്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ജോണി ജോസ് കുന്നത്തുപ്പറമ്പില്‍ (39) വാഹനാപകടത്തില്‍ മരണമടഞ്ഞു. പുല്ലൂരില്‍ വച്ച് വൈദികന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പുല്ലര്‍ സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലും പിന്നീട് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെളയനാട് സെന്റ് മേരീസ് ഇടവകാംഗമായ ഫാ. ജോണി ജോസ് കുന്നത്തുപ്പറമ്പില്‍ 2010-ലാണ് തിരുപട്ടം സ്വീകരിച്ചത്. തെക്കന്‍ താണിശ്ശേരി, കല്ലേറ്റുങ്കര, ചാലക്കുടി ഫൊറോന എന്നീ ദേവാലയങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും തൊട്ടിപ്പാള്‍ ഇടവകയില്‍ വികാരിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 2.30നു വെളയനാട് സെന്റ് മേരീസ് ഇടവകയില്‍ നടക്കും. സെന്റ് ജെയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച (18.10.2016) 3.30ന് ആളൂരിലുള്ള ബെറ്റര്‍ ലൈഫ് മൂവ്മെന്റ് ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 5.30 മുതല്‍ 6.30 വരെ തൊട്ടിപ്പാള്‍ സെന്റ് മേരീസ് ഇടവകയില്‍ മൃതദേഹം ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. ബുധനാഴ്ച 1.30ന് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മ്മികത്വം വഹിക്കും.
Image: /content_image/News/News-2016-10-16-10:08:40.jpg

2872
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ
Content: 1386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ യുദ്ധ കുറ്റവാളിയായി തടവിലാക്കി. തന്റെ ഭാര്യയുടെ മരണത്തോടെ ഫ്രിയാര്‍ മൈനര്‍ സമൂഹത്തില്‍ ചേരുകയും അനുതാപത്തിലൂന്നിയ ജീവിതം നയിക്കുകയും ചെയ്തു. ജോണ്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ശിഷ്യനായി തീരുകയും 1420-ല്‍ ശെമ്മാച്ചനായിരിക്കെ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ഏറെ താമസിയാതെ അറിയപ്പെടുന്ന ഒരു സുവിശേഷകനായി മാറുകയും ചെയ്തു. ലോകത്ത് ആത്മാക്കളുടെ മോക്ഷത്തിനായി പ്രവര്‍ത്തിക്കുവാന്‍ ശക്തരായ ആള്‍ക്കാരുടെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. 30 ശതമാനത്തോളം ജനസംഖ്യ കറുത്ത മഹാമാരി എന്ന അസുഖത്താല്‍ മരണപ്പെടുകയും, അഭിപ്രായ ഭിന്നതയാല്‍ സഭ ഭിന്നിക്കപ്പെടുകയും, ഒരുപാടു ആള്‍ക്കാര്‍ സ്വയം മാര്‍പാപ്പയായി അവകാശപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒരു വൈദികന്‍ എന്ന നിലയില്‍ ജോണ്‍ - ഇറ്റലി, ജര്‍മ്മനി, ബൊഹേമിയ, ഓസ്ട്രിയ, ഹംഗറി, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മുഴുക്കെ സഞ്ചരിച്ച് പതിനായിരകണക്കിന് ആള്‍ക്കാര്‍ക്ക് ദൈവ വചനം പകര്‍ന്ന് നല്‍കുകയും ഫ്രാന്‍സിസ്കന്‍ നവോത്ഥാന സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. രോഗികളായവരെ കുരിശടയാളം വഴി സുഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. അന്നത്തെ വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ ഒരുപാട് രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളിന്‍റെ വീഴ്ചക്ക് ശേഷം അദ്ദേഹം തുര്‍ക്കി മുസ്ലീമുകള്‍ക്കെതിരായി കുരിശുയുദ്ധത്തിനു വേണ്ടി വാദിച്ചു. 70-മത്തെ വയസ്സില്‍ കാല്ലിസ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധം നയിക്കുന്നതിനായി ചുമതലപ്പെടുത്തി. ഏതാണ്ട് 70,000-ഓളം വരുന്ന ക്രിസ്ത്യന്‍ പടയാളികളെയും നയിച്ചുകൊണ്ട് അദ്ദേഹം യുദ്ധമുഖത്തേക്ക് പോയി. 1456-ലെ വേനല്‍ക്കാലത്ത് ബെല്‍ഗ്രേഡില്‍ വച്ച് നടന്ന മഹാ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. കുറച്ച് കാലത്തിനു ശേഷം യുദ്ധഭൂമിയില്‍വച്ച് അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സൈന്യം യൂറോപ്പിനെ മുസ്ലിങ്ങളുടെ ആധിപത്യത്തില്‍ നിന്നും രക്ഷിച്ചിരിന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ടസ്കനിലെ അല്ലൂസിയോ 2. ടൂള്‍ ബിഷപ്പായിരുന്ന അമോ 3. സെബാസ്റ്റയിലെ ബെനഡിക്ട് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-10-22-14:08:28.jpg
Keywords: വിശുദ്ധ ജോണ്‍

2873
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ
Content: 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട് സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന് തന്റെ പഠനം തുടർന്നു. യുദ്ധത്തിന് ശേഷം 1946 നവംബർ 1നു കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത് വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ പുരോഹിതനായി സേവനമനുഷ്ടിച്ചു. പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു. 1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന് പോൾ ആറാമൻ മാർപാപ്പാ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി. ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വൊജ്‌ട്ടിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു. ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നടത്തിയ രാജ്യാന്തര അപ്പോസ്തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്തോലിക ഉപദേശങ്ങളും, 11 അപ്പോസ്തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്തോലിക കത്തുകളും ഉള്‍പ്പെടുന്നു. വിശുദ്ധന്‍ 5 പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ് (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ് മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ് അസ് ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച് 2004), മെമ്മറി ആന്‍ഡ് ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ. ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി. 1981 മെയ് 3ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്). ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്. 2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട് വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ഫ്രീജിയായിലെ അബെര്‍സിയൂസു 2. അലക്സാണ്ടറും ഹെരാക്ലിയൂസും 3. മാച്ചെറാക്കിലെ ബെനഡിക്റ്റ് 4. ഫ്രെഞ്ചു രാജകുമാരനായ ബെര്‍ത്താരിയൂസ് 5. ഉര്‍സുളായുടെ ഒരു കൂട്ടുകാരിയായ കൊര്‍ഡുളാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-21-10:37:03.jpg
Keywords: ജോണ്‍ പോൾ

2874
Category: 5
Sub Category:
Heading: വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും
Content: ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷേ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ല. അവ്യക്തമായ ഈ യാഥാർഥ്യത്തിൽ നിന്നുമാണ് വിശുദ്ധ ഉര്‍സുലായെ പറ്റിയുള്ള വിവിധ ഐതിഹ്യങ്ങള്‍ വികസിച്ചത്. ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ ഉര്‍സുല 11,000 ത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്സർലണ്ടിലെക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോണ്‍ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ ഇവരെല്ലാവരും കൊല്ലപ്പെട്ടു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടിഷ്കാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാൻ മീരിയാഡോഗ് കോണ്‍വാള്ളിലെ രാജാവായ ദിയോനോടസിനോട് ആവശ്യപ്പെടുകയും അതിൻപ്രകാരം ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും സകലരും കൊല്ലപ്പെടുകയും ചെയ്തുവെന്നും പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമാക്കാരനായ അസ്തെരിയൂസ് 2. പാര്‍മായിലെ ബര്‍ത്തോള്‍ഡ് 3. ലാവോണിലെ സിലീനിയ 4. നിക്കോഡേമിയായിലെ ദാസിയൂസ്, സോട്ടിക്കൂസ്, കായൂസ് 5. അയോണായിലെ ഫിനിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-20-11:06:08.jpg
Keywords: വിശുദ്ധ

2875
Category: 5
Sub Category:
Heading: കുരിശിന്റെ വിശുദ്ധ പോൾ
Content: 1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സമൂഹം സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സമൂഹം താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി. 1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സന്യാസ സമൂഹത്തിന്റെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെസന്യാസ സമൂഹത്തിനു അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു. അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച് കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി. 50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ് വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽവെച്ച് വിശുദ്ധൻ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇംഗ്ലണ്ടിലെ അക്കാ 2. ട്രോയെസ്സിലെ അഡെറാള്‍ഡ് 3. നോര്‍മന്‍റിയിലെ അഡലീന 4. ഐറിഷ് ബിഷപ്പായിരുന്ന അയിടാന്‍ 5. ആന്‍ഡ്രൂ 6. ഈജിപ്തിലെ അര്‍ടേമിയൂസ് 7. പേഴ്സ്യന്‍ ആബട്ടായ ബര്‍സബസ്സും ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-10-19-11:43:41.jpg
Keywords: കുരിശിന്റെ

2876
Category: 5
Sub Category:
Heading: വിശുദ്ധ ഐസക്ക് ജോഗൂസും ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും
Content: 1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകർ ഫ്രാൻസിലെ ജെസ്യൂട്ട് വൈദികരായിരുന്നു. അവരുടെ സുവിശേഷ പ്രഘോഷണം നോവാ സ്കോട്ടിയ മുതൽ മേരിലാൻഡ് വരെ വ്യാപിച്ചതായിരുന്നു. ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേൽ ലലേമന്റ്റ്, നോയൽ ചാബനെൽ, ചാൾസ് ഗാർണിയർ, അന്തോണി ഡാനിയൽ, റെനെ ഗൗപിൽ, ജോണ്‍ ദെ ലലാന്റെ (ഇവരിൽ ആദ്യം പരാമർശിച്ചിട്ടുള്ള ആറുപേർ വൈദികരും അവസാനത്തെ രണ്ടുപേർ അല്മായരും ആയിരുന്നു) എന്നിവർ ഇറോക്ക്യോയിസിന്റെയും ഹുറോൻ ഇന്ത്യൻസിന്റെ ഇടയിലും സുവിശേഷ വേല നടത്തി പോന്നു. പലവിധ പീഡനങ്ങൾക്ക് വിധേയരായി ഒടുക്കം ന്യുയോർക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. 1642നും 1649നും ഇടക്കാണ് ഈ വിശുദ്ധർ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഐസക്ക് ജോഗൂസിന്റെ രക്തസാക്ഷിത്വത്തിന് പത്തുവർഷത്തിനു ശേഷമാണ് വിശുദ്ധ കടേരി ടെകാക്വിത ജനിച്ചത്. ഈ രക്തസാക്ഷികൾ തന്നെയാണ് കാനഡയുടെ സഹപാലക മാദ്ധ്യസ്ഥർ. ജെ. കാർട്ടിയർ 1534-ൽ കാനഡ കണ്ടുപിടിച്ചതിന് ശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകർ കാനഡയിൽ എത്തിയത്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷ്കാരും ഡച്ച്കാരുമായ കുടിയേറ്റകാരായിരുന്നു അവരുടെ മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, "പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്". തന്റെ സുവിശേഷ വൃത്താന്ത രേഖയിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ഈ പീഡനങ്ങൾ വലുതാണ്, എന്നിരുന്നാലും ദൈവം അതിലും വലിയവനാണ്." ഔദ്യോഗിക രേഖകളിലുള്ള, മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "മറ്റ് രക്തസാക്ഷികൾ സഹിച്ചത് പോലെ ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളിൽ ഉദിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്റെ രക്ഷകാ, ഞാൻ അങ്ങേക്ക് വാക്ക് തരുന്നു, എന്നിൽ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാൻ പാഴാക്കുകയില്ല". "നിന്റെ അതിരില്ലാത്ത കാരുണ്യത്താൽ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന് അത് പ്രാപ്യമാക്കും. അപ്പോൾ പൂർണ്ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാൻ എന്റെ മരണത്തെ സ്വീകരിക്കും. എന്റെ ദൈവമേ, ഈ പ്രാകൃത വിജാതീയരെ പൂർണ്ണമായും നിന്നെ അറിയിക്കുവാനും പാപവിമുക്തരാക്കി നിന്നിലേക്ക് പരിവർത്തനം ചെയ്യുവാനും കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു." #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആള്‍ത്തിനൂസ് 2. ഏവ്രോ ബിഷപ്പായിരുന്ന അക്വിലിനൂസു 3. അന്തിയോക്യയിലെ ബാറോണിഗ്രൂസ് , പെലാജിയ 4. സിറിയായിലെ ക്ലെയോപാട്ര {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-18-10:58:44.jpg

2877
Category: 5
Sub Category:
Heading: വിശുദ്ധ ലൂക്ക
Content: സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസ്സുകാർക്കുള്ള ലേഖനത്തിൽ 'ലൂക്കാ, പ്രിയങ്കരനായ വൈദ്യൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളിൽ നിന്നും പഴയ സഭാ ചരിത്രകാരൻമാരിൽ നിന്നും കുറച്ച് വിവരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ലൂക്ക ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അദ്ദേഹം വിജാതീയരെ സുവിശേഷവൽക്കരിക്കുതിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതായി കാണാവുന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ ലൂക്കായുടെ സുവിശേഷത്തിൽ നിന്നു മാത്രമാണ് നാം കേട്ടത്. വിജാതീയ വിധവയുടെ വിശ്വാസത്തെ യേശു പുകഴ്ത്തുന്നതും സിറിയാക്കാരനായ നാമാനെ പ്പറ്റിയും നാം കേൾക്കുന്നതും ഇദ്ദേഹത്തിന്റെ സുവിശേഷം വഴിയാണ്. പഴയ സഭാ ചരിത്രകാരനായ ഏവുസേബിയുസിന്റെ അഭിപ്രായത്തിൽ ലൂക്ക സിറിയയിലെ അന്തോക്കിയയിലാണ് ജനിച്ചത്. ഒരു വൈദ്യനായിരിന്നതിനാല്‍ അദ്ദേഹം സമ്പന്നനാണെന്ന് കരുതപ്പെടുന്നു. എന്നാൽ ലൂക്കാ ഒരു അടിമയായിട്ടാണ് ജനിച്ചതെന്ന് പണ്ഡിതൻമാർക്കിടയിൽ ഒരു തർക്കമുണ്ട്. അടിമകളിൽ കുടുബങ്ങളിലുള്ള ഒരാളെ വൈദ്യം പഠിപ്പിക്കുക എന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്ക. വിശുദ്ധ പൗലോസ് ശ്ലീഹാ മാത്രമല്ല ഏവുസേബിയുസ്, വിശുദ്ധ ജെറോം, വിശുദ്ധ ഇരെണാവൂസും കയ്യോസും കൂടാതെ രണ്ടാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും വിശുദ്ധ ലൂക്കയെ ഒരു വൈദ്യനായി പരാമർശിച്ചിട്ടുള്ളതായി കാണാം. വിശുദ്ധ ലൂക്കയുടെ മത പ്രഘോഷണത്തെക്കുറിച്ചറിയുന്നതിനു നാം അദ്ദേഹത്തിന്റെ സുവിശേഷങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ മതി. ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെ പറ്റി നമ്മുക്ക് ഒന്നും നമുക്കറിയില്ല. എങ്കിലും 'അപ്പോസ്തോലിക പ്രവർത്തനങ്ങൾ' എന്ന സുവിശേഷത്തിലെ ഭാഷ പിന്തുടര്‍ന്നാല്‍ എവിടെ വച്ചാണ് അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായുമായി കൂടിചേരുന്നതെന്ന് കാണാം. ഈ സുവിശേഷത്തിലെ 16-മത്തെ അദ്ധ്യായം വരെ മൂന്നാമതൊരാള്‍ ഒരു ചരിത്രകാരനെ പോലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷത്തിന്റെ രചനാ ശൈലി. ഈ സുവിശേഷത്തിലെ 16:8-9 വാക്യങ്ങളിൽ നിന്നും വിശുദ്ധ പൌലോസ് ശ്ലീഹായും കൂടി ചേർന്നതായി കാണാം. വിശുദ്ധ ലൂക്ക വിശുദ്ധ പൗലോസിനോടൊപ്പം ചേരുന്നത് ഏതാണ്ട് 51-ൽ ട്രോസിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. മാസിഡോണിയയിൽ സമോത്രേസ്, നീപോളിസ് ഫിലിപ്പി എന്നീ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു. പിന്നീട് മൂന്നാമത്തെ വ്യക്തിയുടെ വിവരണമെന്ന രചനാ ശൈലിയിലാണ് തന്റെ സുവിശേഷം അദ്ദേഹം തുടരുന്നത്. ഇത് ഒരുപക്ഷെ വിശുദ്ധ പൌലോസിനോപ്പം തന്നെയും കാരാഗ്രഹത്തിലടച്ചില്ല എന്നും വിശുദ്ധ പൌലോസ് ഫിലിപ്പിയില്‍ നിന്ന് പോയപ്പോൾ വിശുദ്ധ ലൂക്ക അവിടത്തെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിപ്പിയിൽ തന്നെ തുടർന്നു എന്ന് സൂചിപ്പിക്കാനായിരിക്കും അദ്ദേഹം ഈ ശൈലി തിരഞ്ഞെടുത്തത്. അപ്പോസ്തോല പ്രവർത്തനങ്ങളിലെ 20:25ൽ 'ഞങ്ങൾ' എന്ന വാക്കിലൂടെ മനസ്സിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലൊസിനൊപ്പം ചേരുന്നതിനായി 58-ൽ അവർ ആദ്യമായി ഒത്തുചേർന്ന ട്രോസിലേക്ക് പോയി എന്നാണ്. അവർ ഒരുമിച്ചു മിലെറ്റസ്, റ്റൈർ, ജെറുസലേം എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ചു. ലൂക്കാ വിശുദ്ധ പൌലോസ് ശ്ലീഹായുടെ വിശ്വസ്ത സഹപ്രവർത്തകൻ ആയിരുന്നു. പൌലോസ് ശ്ലീഹാ 61-ൽ റോമിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലൂക്കാ തുടർന്നു. എല്ലാവരും പൌലോസ് ശ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നത്. "ലൂക്ക മാത്രം എന്‍റെ ഒപ്പം ഉണ്ട്" (2 തിമോത്തി 4:1) വചനത്തില്‍ ഇത് സ്പഷ്ട്ടമാണ്. ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ് ശ്ലീഹയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. തന്‍റെ സുവിശേഷത്തിന്‍റെ മുഖവുരയില്‍ തന്നെ ലൂക്ക ഇത് വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ കുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. ലാസറിന്‍റെയും അവനെ അവഗണിച്ച ധനികന്‍റെയും കഥ നമ്മോടു പറഞ്ഞത് ലൂക്കയാണ്. "ദൈവം ശക്തിമാന്മാരെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കുകയും, പാവങ്ങളെ ഉയര്‍ത്തുകയും; വിശക്കുന്നവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുകയും ധനികരെ ദരിദ്രരാക്കുകയും ചെയ്യും" (ലൂക്കാ 1:52-53) തുടങ്ങിയ കന്യകാമറിയത്തിന്‍റെ ദൈവസ്തുതികള്‍ നാം കേള്‍ക്കുന്നത് ലൂക്കായുടെ സുവിശേഷങ്ങളിൽ നിന്നുമാണ്. യേശുവിന്‍റെ ജീവിതവുമായി ബന്ധമുള്ള സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവും ലൂക്കായുടെ സുവിശേഷത്തില്‍ നമുക്ക് കാണാവുന്നതാണ്. തിരുകുമാരന്‍റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്തയും, മേരി എലിസബത്തിനെ സന്ദര്‍ശിക്കുന്നതും, യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വച്ച് കാണാതാവുന്നതും മറ്റും ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് നാം കേള്‍ക്കുന്നത്. "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി, സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു" തുടങ്ങി എലിസബത്ത് പറയുന്നതായ ഭാഗങ്ങള്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ലൂക്കായോടാണ് നന്ദി പറയേണ്ടത്. ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ സ്വഭാവം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ദരിദ്രരെ സ്നേഹിക്കുന്ന, ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും. വിശുദ്ധ പൗലോശ്ലീഹായുടെ മരണത്തിന് ശേഷമുള്ള ലൂക്കായുടെ ജീവിതത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചില പഴയ എഴുത്ത് കാരുടെ അഭിപ്രായത്തില്‍ ലൂക്ക രക്തസാക്ഷിത്വം വരിച്ചതായി കാണുന്നു. വേറെ ചിലര്‍ പറയുന്നത് അദ്ദേഹം വളരെയേറെ കാലം ജീവിച്ചതിന് ശേഷമാണ് മരിച്ചതെന്നാണ്. വേറെ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വേറെ ചിലര്‍ ഗൌളില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വാദിക്കുന്നു. പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്‍റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധന്‍ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു ചിത്രകാരനായിരുന്നു. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. പലപ്പോഴും വിശുദ്ധ ലൂക്കായെ കാളയുമായോ പശുക്കുട്ടിയുമായോ നിൽക്കുന്നതായി കാണാം, ഇവ പരിത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആന്‍റിയക് ബിഷപ്പായിരുന്ന അസക്ലെപ്പിയാട്സ് 2. പോന്തൂസ് ബിഷപ്പായിരുന്ന അത്തെനോടോറസ് 3. ബ്രോധേന്‍, ഗ്വെന്‍റോലെന്‍ 4. വെയില്‍സിലെ ഗ്വെന്‍ 5. ഗ്വെന്‍റോലില്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-10-17-14:12:57.jpg