CALENDAR

19 / October

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ഐസക്ക് ജോഗൂസും ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും
Content1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകർ ഫ്രാൻസിലെ ജെസ്യൂട്ട് വൈദികരായിരുന്നു. അവരുടെ സുവിശേഷ പ്രഘോഷണം നോവാ സ്കോട്ടിയ മുതൽ മേരിലാൻഡ് വരെ വ്യാപിച്ചതായിരുന്നു. ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേൽ ലലേമന്റ്റ്, നോയൽ ചാബനെൽ, ചാൾസ് ഗാർണിയർ, അന്തോണി ഡാനിയൽ, റെനെ ഗൗപിൽ, ജോണ്‍ ദെ ലലാന്റെ (ഇവരിൽ ആദ്യം പരാമർശിച്ചിട്ടുള്ള ആറുപേർ വൈദികരും അവസാനത്തെ രണ്ടുപേർ അല്മായരും ആയിരുന്നു) എന്നിവർ ഇറോക്ക്യോയിസിന്റെയും ഹുറോൻ ഇന്ത്യൻസിന്റെ ഇടയിലും സുവിശേഷ വേല നടത്തി പോന്നു. പലവിധ പീഡനങ്ങൾക്ക് വിധേയരായി ഒടുക്കം ന്യുയോർക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. 1642നും 1649നും ഇടക്കാണ്‌ ഈ വിശുദ്ധർ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഐസക്ക് ജോഗൂസിന്റെ രക്തസാക്ഷിത്വത്തിന് പത്തുവർഷത്തിനു ശേഷമാണ് വിശുദ്ധ കടേരി ടെകാക്വിത ജനിച്ചത്. ഈ രക്തസാക്ഷികൾ തന്നെയാണ് കാനഡയുടെ സഹപാലക മാദ്ധ്യസ്ഥർ. ജെ. കാർട്ടിയർ 1534-ൽ കാനഡ കണ്ടുപിടിച്ചതിന് ശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകർ കാനഡയിൽ എത്തിയത്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷ്കാരും ഡച്ച്കാരുമായ കുടിയേറ്റകാരായിരുന്നു അവരുടെ മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, "പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്". തന്റെ സുവിശേഷ വൃത്താന്ത രേഖയിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ഈ പീഡനങ്ങൾ വലുതാണ്‌, എന്നിരുന്നാലും ദൈവം അതിലും വലിയവനാണ്." ഔദ്യോഗിക രേഖകളിലുള്ള, മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "മറ്റ് രക്തസാക്ഷികൾ സഹിച്ചത് പോലെ ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളിൽ ഉദിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്റെ രക്ഷകാ, ഞാൻ അങ്ങേക്ക് വാക്ക് തരുന്നു, എന്നിൽ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാൻ പാഴാക്കുകയില്ല". "നിന്റെ അതിരില്ലാത്ത കാരുണ്യത്താൽ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന് അത് പ്രാപ്യമാക്കും. അപ്പോൾ പൂർണ്ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാൻ എന്റെ മരണത്തെ സ്വീകരിക്കും. എന്റെ ദൈവമേ, ഈ പ്രാകൃത വിജാതീയരെ പൂർണ്ണമായും നിന്നെ അറിയിക്കുവാനും പാപവിമുക്തരാക്കി നിന്നിലേക്ക്‌ പരിവർത്തനം ചെയ്യുവാനും കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു." #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആള്‍ത്തിനൂസ് 2. ഏവ്രോ ബിഷപ്പായിരുന്ന അക്വിലിനൂസു 3. അന്തിയോക്യയിലെ ബാറോണിഗ്രൂസ് , പെലാജിയ 4. സിറിയായിലെ ക്ലെയോപാട്ര {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/10?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-10-19 06:10:00
Keywordsവിശുദ്ധ
Created Date2016-10-16 23:07:02