Contents
Displaying 2611-2620 of 24979 results.
Content:
2828
Category: 18
Sub Category:
Heading: ദിവ്യകാരുണ്യത്തിൽ നിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണമെന്ന്‍ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: തൊടുപുഴ: ദൈവകാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ദിവ്യകാരുണ്യത്തിൽനിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണമെന്നും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തൊടുപുഴ എസ്എബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ കോതമംഗലം സെന്റ് മേരീസ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദിവ്യകാരുണ്യ കൺവൻഷൻ 'ബേത്സയെഥ 2016' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "പങ്കുവയ്ക്കലിന്റെ ജീവിതം നയിച്ചാല്‍ യഥാർഥ ക്രിസ്തീയ ജീവിതമാകുകയുള്ളൂ. ദിവ്യകാരുണ്യത്തിൽനിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണം. ദൈവകാരുണ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഈ ഉത്തരവാദിത്വം നിറവേറ്റണം". മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ജനറൽ കൗൺസലർ സിസ്റ്റർ മേഴ്സിറ്റ കണ്ണമ്പുഴ സന്ദേശം നൽകി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ. ജോസ് പുല്ലോപ്പിള്ളിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തി. ഫാ. ജോർജി പള്ളിക്കുന്നേൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. മോൺ. ജോർജ് ഓലിയപ്പുറം, ഫാ. ജോർജി കാട്ടൂർ, ഫാ. ജേക്കബ് മഞ്ഞളി തുടങ്ങിയവർ വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ ആരാധനക്കു ഫാ.ജോസഫ് മൂലശേരിൽ കാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ കൺവൻഷൻ ഇന്നു സമാപിക്കും.
Image: /content_image/India/India-2016-10-12-02:49:20.jpg
Keywords:

2829
Category: 1
Sub Category:
Heading: ആസിയാ ബീബിയുടെ മോചനത്തിനായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാ ദിനം ഇന്ന്‍; സുപ്രീം കോടതി നാളെ വാദം കേള്‍ക്കും
Content: ഇസ്ലാമാബാദ്: മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനായി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനം ഇന്ന്‍. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ഒരാഴ്ച മുന്‍പാണ് ആഹ്വാനം ചെയ്തത്. അതേ സമയം ആസിയായുടെ കേസില്‍ പാക്കിസ്താന്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. വിധി എന്തുതന്നെയാണെങ്കിലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള മനോധൈര്യം ആസിയാക്ക് ലഭിക്കുന്നതിനു വേണ്ടിയും ആസിയായുടെ കേസ് കോടതിയില്‍ വാദിച്ച സൗഫുള്‍ മലൂക്ക് എന്ന വക്കീലിന്റെ സംരക്ഷണത്തിനും വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിക്കു വേണ്ടിയും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാ നടത്തണമെന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിരിക്കുന്നത്. 2009-ല്‍ ആണ് ആസിയാ ബീബീയെ വധിക്കുവാന്‍ കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കീഴ്കോടതി ആസിയയെ വധശിക്ഷയ്ക്കു വിധിച്ചത്.
Image: /content_image/News/News-2016-10-12-03:35:46.jpg

2830
Category: 1
Sub Category:
Heading: ആധുനിക ലോകത്തില്‍ സ്ത്രീകളെ ദൈവവചനം വായിക്കുവാന്‍ സഹായിക്കുന്ന 'ഷീ റീഡ്‌സ് ട്രൂത്തിന്റെ' പ്രചാരം വര്‍ധിക്കുന്നു; വചനം വനിതകളിലേക്ക് എത്തുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താല്‍
Content: വാഷിംഗ്ടണ്‍: തിരക്കിന്റെ ഈ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ബൈബിള്‍ വായിക്കുന്നതിനായി ഒരു പ്രത്യേക സൈറ്റും, അതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുകയാണ് രണ്ടു വനിതകള്‍. ഷീ റീഡ്‌സ് ട്രൂത്ത് (#sheReadsTruth) എന്ന പേരില്‍ ഇന്റര്‍നെറ്റിലും, മൊബൈലിലും ലഭ്യമായ ഈ സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. അമാന്‍ഡ ബൈബിള്‍ വില്യംസ്, റേച്ചല്‍ മയീഴ്‌സ് എന്നീ വനിതകള്‍ ചേര്‍ന്നാണ് ഷീ റീഡ്‌സ് ട്രൂത്ത് ആരംഭിച്ചത്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നിരവധി സംവിധാനങ്ങളിലൂടെ ഷീ റീഡ്‌സ് ട്രൂത്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മൂന്നു മില്യണ്‍ സ്ത്രീകളാണ് ഇപ്പോള്‍ ഷീ റീഡ്‌സ് ട്രൂത്ത് വഴി ബൈബിള്‍ സ്ഥിരമായി വായിക്കുന്നത്. പ്രത്യേക രീതിയിലാണ് ബൈബിള്‍ വാക്യങ്ങള്‍ ഈ സംവിധാനത്തിലൂടെ വായിക്കുവാന്‍ സാധിക്കുക. വായിക്കുന്ന ഭാഗത്തെ സംബന്ധിക്കുന്ന ചിത്രങ്ങളും, ലഘുവിവരണങ്ങളും, സ്ത്രീകളുടെ ശബ്ദത്തില്‍ തയ്യാറാക്കിയിരിക്കുന്ന അനുബന്ധ വായനാ ഭാഗങ്ങളുമെല്ലാം ഷീ റീഡ്‌സ് ട്രൂത്തില്‍ ലഭ്യമാണ്. സുവിശേഷത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഷീ റീഡ്‌സ് ട്രൂത്ത് തങ്ങള്‍ ആരംഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുരുഷന്‍മാര്‍ക്കു വേണ്ടി 'ഹീ റീഡ്‌സ് ട്രൂത്ത്' എന്ന സൈറ്റും ഇതിനോടകം ഇവര്‍ ആരംഭിച്ചു കഴിഞ്ഞു. തിരക്കുള്ള ജീവിത സാഹചര്യങ്ങളിലും ബൈബിള്‍ വായിക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും, ഇതിലൂടെ മനുഷ്യനെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറയുന്നു. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ പ്രകാരം ബൈബിള്‍ വായിക്കുന്ന 10 പേരില്‍ എട്ടു പേരും മൊബൈല്‍ ഉപയോഗിച്ചാണ് ബൈബിള്‍ വായന നടത്തുന്നതെന്ന് ചൂണ്ടികാണിക്കുന്നു. ബൈബിള്‍ വചനങ്ങളുമായി ബന്ധപ്പെട്ട പലതരം മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് മിക്ക ക്രൈസ്തവരും ഉപയോഗിക്കുന്നുണ്ട്. ഷീ റീഡ്‌സ് ട്രൂത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോകമെമ്പാടും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മികച്ച 50 സൗജന്യ ആപ്ലിക്കേഷനുകളില്‍ ഒന്നായി ഇതിനോടകം തന്നെ മാറികഴിഞ്ഞു. അരമില്യണ്‍ ആളുകള്‍ ആണ് ഷീ റീഡ്‌സ് ട്രൂത്തിന്റെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അതിനെ പിന്‍തുടരുന്നത്. 220 രാജ്യങ്ങളിലെ ഇരുപതിനായിരത്തോളം നഗരങ്ങളിലായി ഷീ റീഡ്‌സ് ട്രൂത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഗൂഗിള്‍ ട്രാഫിക്‌സ് വഴി ശേഖരിച്ച വിവരങ്ങള്‍ ചൂണ്ടികാണിക്കുന്നു. നവവര്‍ഷം തുടങ്ങുമ്പോഴും, നോമ്പ് ആരംഭിക്കുമ്പോഴും ഷീ റീഡ്‌സ് ട്രൂത്തിന്റെ പ്രചാരണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നൂനത സാങ്കേതി വിദ്യകളുടെ ഈ കാലഘട്ടത്തിലും ബൈബിള്‍ വചനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം നിരവധി പേര്‍ക്ക് ജോലിയും നല്‍കുന്നു.
Image: /content_image/News/News-2016-10-12-03:37:54.jpg
Keywords: she,reads,truth,bible,mobile,application

2831
Category: 8
Sub Category:
Heading: നമ്മുടെ ഹൃദയത്തിന്റെ ഉപദേശവും, ദൈവം നമ്മോട് ആവശ്യപ്പെടുന്നവയും
Content: “എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ” (അപ്പ 20:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 12}# ഈ ലോകം നമ്മോട് ചില കാര്യങ്ങൾ നന്മയെന്നും തിന്മയെന്നും പറഞ്ഞുതരും. ഇത്തരം നന്മതിന്മകൾ കാലത്തിനും സംസ്‌കാരത്തിനും വ്യക്തി താൽപര്യങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും. ഇപ്രകാരം ഒരു സാമൂഹ്യ ജീവിയായ മനുഷ്യനോട് അവന്റെ ഹൃദയം ചില കാര്യങ്ങളെ ശരിയെന്നും മറ്റു ചില കാര്യങ്ങളെ തെറ്റെന്നും വിശ്വസിപ്പിക്കാൻ ശ്രമിക്കും. ഇപ്രകാരം ഒരുവന്റെ ഹൃദയം പറയുന്ന നന്മപ്രവർത്തികളിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ളതല്ല ശുദ്ധീകരണസ്ഥലം. അത് എപ്പോഴും ദൈവത്തിന്റെ കല്പനകളുമായി ബന്ധപെട്ടിരിക്കുന്നു. അതിനാൽ തന്നെ ദൈവത്തെ തിരിച്ചറിഞ്ഞിട്ടും അവനെ പൂർണ്ണമായി തള്ളിപ്പറയുന്നവരുടെ സ്ഥിതി എത്ര ദയനീയമായിരിക്കും? “തങ്ങളുടെ ഹൃദയം തങ്ങളോട് ചെയ്യുവാന്‍ പറയുന്നതെല്ലാം മുഴുവന്‍ ഹൃദയത്തോടും പൂര്‍ണ്ണമായി ചെയ്യാത്തവര്‍ക്കുള്ളതല്ല ശുദ്ധീകരണസ്ഥലം. ദൈവം തങ്ങളോട് പറഞ്ഞിട്ടുള്ള പ്രവര്‍ത്തികള്‍ ഭാഗികമായി മാത്രം ചെയ്തു കൊണ്ട് മരിക്കുന്നവർക്കുള്ളതാണ് അത്. അപൂര്‍ണ്ണരായവര്‍ ശുദ്ധീകരണസ്ഥലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. പൂര്‍ണ്ണമായും അവനെ തള്ളിപ്പറയുന്നവരെ അവന്‍ തിരഞ്ഞെടുക്കുകയില്ല” (പണ്ഡിതനും ഗ്രന്ഥകാരനുമായ ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലറുടെ വാക്കുകള്‍). #{blue->n->n->വിചിന്തനം:}# ഈ ലോകം നമ്മോട് പറഞ്ഞുതരുന്ന നന്മതിന്മകൾക്കനുസരിച്ചു ജീവിക്കാതെ, ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്താണന്നു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമുക്കു പരിശ്രമിക്കാം. ഇക്കാര്യത്തിൽ തെറ്റു പറ്റിയ നമ്മുടെ പൂർവ്വികർക്കുവേണ്ടി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു പ്രത്യേകം പ്രാർത്ഥിക്കാം #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-12-06:57:30.jpg
Keywords: ഹൃദയം

2832
Category: 1
Sub Category:
Heading: അടുത്ത ഞായറാഴ്ച ഏഴു പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും; ഒരുക്കള്‍ എല്ലാം പൂര്‍ത്തിയായതായി വത്തിക്കാന്‍
Content: വത്തിക്കാന്‍: ഒക്ടോബര്‍ 16-ാം തീയതി ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു പേരെ കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഇതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായതായി വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. വാഴ്ത്തപ്പെട്ട സലോമോന്‍ ലെക്‌ലെര്‍ക്ക്, മെക്‌സിക്കോയില്‍ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ വാഴ്ത്തപ്പെട്ട മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ഇറ്റാലിയന്‍ വൈദികരായ വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി, വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ വാഴ്ത്തപ്പെട്ട എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുക. ഇതുകൂടാതെ മറ്റു നാലു പേരെ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുവാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വത്തിക്കാൻ മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. സ്പാനിഷ് വൈദികരായ ലൂയിസ് സംമ്പ്രാനോ ബാള്‍ക്കോ, ടിബൂര്‍സിയോ അര്‍ണായിസ് മുനോസ്, ഇറ്റാലിയന്‍ കന്യാസ്ത്രീകളായ തെരേസ സ്പിനെലി, മരിയ കോസ്റ്റാന്‍സാ പനാസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരികരിക്കപ്പെട്ടാൽ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.
Image: /content_image/News/News-2016-10-12-05:18:43.jpg
Keywords: Seven,saints,to,be,canonized,four,others,move,closer,to,beatification

2833
Category: 1
Sub Category:
Heading: ചരിത്രത്തിന്റെ ഭാഗമായ മൊസൂളിലെ അസ്സീറിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു
Content: മൊസൂള്‍: ഇറാഖിലെ മൊസൂളിനു സമീപമുള്ള കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു. നിനവാ ഗവര്‍ണറേറ്റിന്റെ ഭാഗമായി വരുന്ന ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു തകര്‍ക്കപ്പെട്ട അസ്സീറിയന്‍ ദേവാലയം. തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ച ശേഷം ദേവാലയം തകര്‍ക്കുകയായിരുന്നു. മുമ്പ് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന പ്രദേശമായിരുന്നു ഇത്. മേഖലയില്‍ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ പലരും പലായനം ചെയ്യുകയായിരിന്നു. ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ചരിത്ര നഗരമായ പാല്‍മീറ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ ഇതിനു മുമ്പും ഐഎസ് തകര്‍ത്തു കളഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും സമാന രീതിയില്‍ തന്നെ ഐഎസ് നശിപ്പിച്ചിട്ടുണ്ട്. ഇറാഖും, സിറിയയുമെല്ലാം ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ മതത്തിന്റെ ആരംഭ കാലഘട്ടങ്ങളിലുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗേറ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധന സ്ഥലങ്ങളും ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ട്. തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വസ്തുക്കള്‍ വാങ്ങുന്നത്.
Image: /content_image/News/News-2016-10-12-06:42:36.jpg

2834
Category: 6
Sub Category:
Heading: പ്രവര്‍ത്തിയുടേയും പ്രാര്‍ത്ഥനയുടേയും പ്രതീകങ്ങള്‍
Content: "ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 12}# മര്‍ത്തായും മറിയവും യേശുവിന് നല്‍കിയ അതിഥി സല്‍ക്കാരം വിവരിക്കുന്ന സുവിശേഷ ഭാഗമാണിത്. ക്രൈസ്തവ ആത്മീയതയുടെ ചരിത്രത്തില്‍, പ്രവര്‍ത്തിയുടേയും പ്രാര്‍ത്ഥനയുടേയും പ്രതീകങ്ങളായാണ് ഈ രണ്ട് സഹോദരിമാരും നിലകൊള്ളുന്നത്. മര്‍ത്താ വീട്ടുജോലികളില്‍ മുഴുകി ബഹളം വച്ച് ഓടിനടക്കുമ്പോള്‍, മറിയം അവന്റെ വാക്കുകള്‍ കേള്‍ക്കാനായി ക്രിസ്തുവിന്റെ കാല്‍ക്കല്‍ ഇരിക്കുകയാണ്. ഈ സുവിശേഷഭാഗത്ത് നിന്ന് ചില പാഠങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിയ്ക്കും. യേശുവിന്റെ അവസാന വാക്യം ശ്രദ്ധിക്കുക:- 'മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'. ഇതിലൂടെ അവന്‍ ഊന്നിപ്പറയുന്നത് ദൈവവചനം കേള്‍ക്കുന്നതിന്റെ അടിസ്ഥാനപരവും മാറ്റാനാവാത്തതുമായ മഹിമയാണ്. ഇത് നമ്മുടെ നിരന്തരമായ പ്രമാണവിഷയവും ശക്തിയും ആയിരിക്കണം. ഏകാന്തത സൃഷ്ടിക്കാന്‍ അല്ലെങ്കില്‍ കര്‍ത്താവുമായി അടുത്തിടപെടാനായുള്ള ഒരു കൂടിക്കാഴ്ച തരപ്പെടുത്താനായി, എപ്രകാരമാണ് നിശബ്ദത പാലിക്കേണ്ടതെന്ന് അറിയേണ്ടത് ആവശ്യമാണ്. ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നവരായി നാം മാറേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 20.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-12-07:40:24.jpg
Keywords: പ്രവര്‍ത്തി

2835
Category: 1
Sub Category:
Heading: വധശിക്ഷയ്ക്കു വിധേയമാക്കുന്ന രീതി പിന്‍വലിക്കണമെന്ന് ടെക്‌സാസിലെ ബിഷപ്പുമാര്‍
Content: ടെക്‌സാസ്: കുറ്റവാളികളെ വധശിക്ഷയ്ക്കു വിധേയമാക്കുന്ന രീതി പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടേണ്ടതാണെന്ന് അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാര്‍. വധശിക്ഷയ്ക്ക് എതിരായുള്ള ലോകദിനത്തില്‍ പുറത്തിറക്കിയ കുറിപ്പിലാണ് ടെക്‌സാസിലെ ബിഷപ്പുമാര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതു കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്നും കുറ്റവാളികള്‍ക്ക് മറ്റു ശിക്ഷകള്‍ നല്‍കി അവരെ കുറ്റവാസനകളില്‍ നിന്നും മാതൃകാപരമായി മോചിപ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അമേരിക്കയില്‍ വധശിക്ഷയെ അനുകൂലിക്കുന്നവര്‍ കുറവാണെന്ന് നേരത്തെ പ്യൂ റിസേര്‍ച്ച് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 1993-ല്‍ 75 ശതമാനം അമേരിക്കന്‍ പൗരന്‍മാരും വധശിക്ഷ നടപ്പിലാക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍, 2015-ല്‍ നടത്തിയ പഠനങ്ങളില്‍ 56 ശതമാനമായി ഇത് കുറഞ്ഞു. മറ്റൊരാളെ കൊലപ്പെടുത്തുന്നവര്‍ക്ക് മാത്രമേ വധശിക്ഷ നല്‍കാവു എന്ന തലത്തിലേക്കും അമേരിക്കന്‍ ജനത തങ്ങളുടെ നിലപാടിനെ മാറ്റിയതായും പ്യൂ റിസേര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. അടുത്തിടെ വീണ്ടും നടത്തിയ പഠനത്തില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് 49 ശതമാനം ആളുകള്‍ മാത്രമാണ് പറഞ്ഞത്. അതായത് അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷവും വധശിക്ഷയെ എതിര്‍ക്കുന്നു. ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ ഈ കണക്കുകള്‍ അവര്‍ വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട്. ദരിദ്രരേയും, ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരേയും, മനോവൈകല്യമുള്ളവരെയും വധശിക്ഷയിലൂടെ കൊന്നൊടുക്കുന്നതു കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ഒരാളെ വധിക്കുന്നതിനാല്‍ തന്നെ അയാള്‍ക്ക് കുറ്റവാസനകളില്‍ നിന്നുള്ള പുനരധിവാസം സാധ്യമല്ല. ശിക്ഷയുടെ ഉദ്ദേശത്തെ തന്നെ വധശിക്ഷ ചോദ്യം ചെയ്യുന്നു. ആയുഷ്‌കാലം മുഴുവനും ഒരാളെ ജയിലില്‍ ഇടുന്നതിനു ചെലവഴിക്കുന്ന തുകയുടെ മൂന്നു മടങ്ങ് പണം, വധശിക്ഷ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും ബിഷപ്പുമാര്‍ ചൂണ്ടികാണിക്കുന്നു വധശിക്ഷ നടപ്പിലാക്കിയ ശേഷം, ശിക്ഷയേറ്റുവാങ്ങിയ പലരും നിരപരാധികളാണെന്ന് കണ്ടെത്തിയ പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്ക് ഇനി ജീവന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാരിനോ, മറ്റൊരു സംവിധാനത്തിനോ സാധ്യമല്ല. തെറ്റായ ആരോപണങ്ങളുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതല്ലയെന്നും ബിഷപ്പുമാര്‍ ചോദിക്കുന്നു. വധശിക്ഷ ഒഴിവാക്കണമെന്നും, കുറ്റവാളികള്‍ക്ക് മറ്റു ശിക്ഷകള്‍ നല്‍കി അവരെ കുറ്റവാസനകളില്‍ നിന്നും മാതൃകാപരമായി മോചിപ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
Image: /content_image/News/News-2016-10-12-09:18:08.jpg
Keywords: Death,penalty,does,not,fulfill,justice,says,bishops

2836
Category: 1
Sub Category:
Heading: സുവിശേഷത്തിന്റെ ആനന്ദം സ്ത്രീകളിലേക്ക് എത്തിച്ച് 'ഷീ റീഡ്‌സ് ട്രൂത്ത്'; ഉപയോക്താക്കള്‍ 3 മില്യണ്‍
Content: വാഷിംഗ്ടണ്‍: തിരക്കിന്റെ ഈ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ബൈബിള്‍ വായിക്കുന്നതിനായി ഒരു പ്രത്യേക സൈറ്റും, അതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുകയാണ് രണ്ടു വനിതകള്‍. പ്രത്യേക രീതിയിലാണ് ബൈബിള്‍ വാക്യങ്ങള്‍ ഈ സംവിധാനത്തിലൂടെ വായിക്കുവാന്‍ സാധിക്കുക. ഷീ റീഡ്‌സ് ട്രൂത്ത് (#SheReadsTruth) എന്ന പേരില്‍ ഇന്റര്‍നെറ്റിലും, മൊബൈലിലും ലഭ്യമായ ഈ സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. വായിക്കുന്ന വചന ഭാഗത്തെ സംബന്ധിക്കുന്ന ചിത്രങ്ങളും, ലഘുവിവരണങ്ങളും, സ്ത്രീകളുടെ ശബ്ദത്തില്‍ തയ്യാറാക്കിയിരിക്കുന്ന അനുബന്ധ വായനാ ഭാഗങ്ങളുമെല്ലാം ഷീ റീഡ്‌സ് ട്രൂത്തില്‍ ലഭ്യമാണ്. അമാന്‍ഡ ബൈബിള്‍ വില്യംസ്, റേച്ചല്‍ മയേഴ്‌സ് എന്നീ വനിതകള്‍ ചേര്‍ന്നാണ് ഷീ റീഡ്‌സ് ട്രൂത്ത് ആരംഭിച്ചത്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നിരവധി നവമാധ്യമങളിലൂടെ ഷീ റീഡ്‌സ് ട്രൂത്ത് പ്രചരിക്കപ്പെടുന്നുണ്ട്. മൂന്നു മില്യണ്‍ സ്ത്രീകളാണ് ഇപ്പോള്‍ ഷീ റീഡ്‌സ് ട്രൂത്ത് വഴി ബൈബിള്‍ സ്ഥിരമായി വായിക്കുന്നത്. സുവിശേഷത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഷീ റീഡ്‌സ് ട്രൂത്ത് തങ്ങള്‍ ആരംഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുരുഷന്‍മാര്‍ക്കു വേണ്ടി 'ഹീ റീഡ്‌സ് ട്രൂത്ത്' എന്ന സൈറ്റും ഇതിനോടകം ഇവര്‍ ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള ജീവിത സാഹചര്യങ്ങളിലും ബൈബിള്‍ വായിക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും, ഇതിലൂടെ മനുഷ്യനെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറയുന്നു. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ പ്രകാരം ബൈബിള്‍ വായിക്കുന്ന 10 പേരില്‍ എട്ടു പേരും മൊബൈല്‍ ഉപയോഗിച്ചാണ് ബൈബിള്‍ വായന നടത്തുന്നത്. ബൈബിള്‍ വചനങ്ങളുമായി ബന്ധപ്പെട്ട പലതരം മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് മിക്ക ക്രൈസ്തവരും ഉപയോഗിക്കുന്നുണ്ട്. ഷീ റീഡ്‌സ് ട്രൂത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോകമെമ്പാടും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മികച്ച 50 സൗജന്യ റഫറന്‍സ് ആപ്ലിക്കേഷനുകളില്‍ ഒന്നായി ഇതിനോടകം തന്നെ മാറികഴിഞ്ഞു. 5 ലക്ഷം ആളുകള്‍ ആണ് ഷീ റീഡ്‌സ് ട്രൂത്തിന്റെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഇതിനെ പിന്‍തുടരുന്നത്. 220 രാജ്യങ്ങളിലെ ഇരുപതിനായിരത്തോളം നഗരങ്ങളിലായി ഷീ റീഡ്‌സ് ട്രൂത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഗൂഗിള്‍ ട്രാഫിക്‌സ് വിവരങ്ങള്‍ ചൂണ്ടികാണിക്കുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോഴും, നോമ്പ് കാലം ആരംഭിക്കുമ്പോഴും ഷീ റീഡ്‌സ് ട്രൂത്തിന്റെ പ്രചാരണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നൂതന സാങ്കേതി വിദ്യകളുടെ ഈ കാലഘട്ടത്തിലും ബൈബിള്‍ വചനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം നിരവധി പേര്‍ക്ക് ജോലിയും നല്‍കുന്നുണ്ട്.
Image: /content_image/News/News-2016-10-12-11:22:55.jpg

2837
Category: 1
Sub Category:
Heading: സിറിയയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍: സിറിയയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളില്‍ നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. യുദ്ധം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ നിന്നും സാധാരണക്കാരായ പൗരന്‍മാര്‍ക്ക് ഒഴിഞ്ഞു പോകുവാനുള്ള സമയം നല്‍കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. "വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന് ഞാന്‍ വീണ്ടും ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും എന്റെ അപേക്ഷ സ്വീകരിക്കണം. സിറിയന്‍ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും, മേഖലയില്‍ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. അടിയന്തരമായി നിങ്ങള്‍ വിഷയത്തില്‍ ഇടപെടുകയും, സാധാരണക്കാരുടെ ജീവനെ സംരക്ഷിക്കുകയും വേണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞമാസം 12നു നിലവിൽ വന്ന സിറിയൻ വെടിനിർത്തൽ, ഒരാഴ്ച കഴിയുംമുൻപേ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു സിറിയയില്‍ യുദ്ധം കനത്തിരിക്കുകയാണ്. സിറിയയിലെ സര്‍ക്കാര്‍ സൈന്യവും, റഷ്യയും സംയുക്തമായി വിമതരുടെ കേന്ദ്രമായ അലപ്പോയിലേക്ക് ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. നൂറു കണക്കിന് സാധാരണക്കാരായ സിറിയന്‍ പൗരന്‍മാരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വിമതരെ നേരിടുവാന്‍ സിറിയന്‍-റഷ്യന്‍ സൈനികര്‍ നടത്തുന്ന ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ യുദ്ധകുറ്റമായി കണക്കാകണമെന്നു ഫ്രാന്‍സും, യുഎസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിറിയയിലെ രക്തചൊരിച്ചിലിനെതിരെ പലവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. സിറിയയില്‍ ബോംബ് വര്‍ഷിക്കുന്നവര്‍, ദൈവത്തോട് കണക്കുകള്‍ ബോധിപ്പിക്കേണ്ടിവരുമെന്നും മുമ്പ് പാപ്പ പറഞ്ഞിരിന്നു. കഴിഞ്ഞ ദിവസം സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയായെ കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയിരുന്നു.
Image: /content_image/News/News-2016-10-13-03:55:40.jpg
Keywords: pope,call,for,immediate,cease,fire,in,syria