Contents
Displaying 2601-2610 of 24979 results.
Content:
2818
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന 11 ക്രൈസ്തവ ചാനലുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കാരണമൊന്നു കൂടാതെ പതിനൊന്ന് ക്രൈസ്തവ ചാനലുകള്‍ രാജ്യത്ത് നിരോധിച്ചു. ഇനി മുതല്‍ ചാനലിന്റെ സംപ്രേക്ഷണം നിയമവിരുദ്ധമായിരിക്കുമെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PEMRA) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തികച്ചും പക്ഷപാതപരവും അസഹിഷ്ണത ഉളവാക്കുന്നതുമാണ് സര്‍ക്കാര്‍ നടപടിയെന്ന് വിവിധ ക്രൈസ്തവ നേതാക്കള്‍ സംഭവത്തോട് പ്രതികരിച്ചു. കത്തോലിക്ക, പ്രൊട്ടസ്റ്റന്‍ഡ് വിഭാഗങ്ങളുടെ ഐസക് ടിവി, കാത്തലിക് ടിവി, ഗോഡ്ബ്ലസ് ടിവി, ഗവാഹി ടിവി, ബര്‍ക്കത്ത് ടിവി, സിന്ദഗീ ടിവി, പ്രെയ്‌സ് ടിവി, ഷൈന്‍ ടിവി, ജീസസ് ടിവി, ഹീലിംഗ് ടിവി, കുഷ്‌ക്ഹബാരി ടിവി എന്നീ ചാനലുകളാണ് നിരോധിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ മുഖ്യധാര ടെലിവിഷനുകളില്‍ ക്രൈസ്തവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുവാനോ, തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുവാനോ അലിഖിതമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് വിവിധ സംഘടനകളുടെ സഹായത്തോടെ വിവിധ സഭകള്‍ കേബിള്‍ ടെലിവിഷന്‍ വഴിയും, ഇന്റര്‍നെറ്റ് വഴിയും പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ ആരംഭിച്ചത്. ക്രൈസ്തവ സാക്ഷ്യമുള്ള പരിപാടികള്‍ക്കൊപ്പം വിനോദവും, വിജ്ഞാനവും പകരുന്ന പരിപാടികളും ഈ ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്തിരുന്നു. സെപ്റ്റംബര്‍ മാസം 22-ാം തീയതിയാണ് ഇതു സംബന്ധിക്കുന്ന ഉത്തരവ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഫാദര്‍ മുഷ്തഖ് അന്‍ജൂം പറഞ്ഞു. "ദൈവത്തിന്റെ വചനം പ്രഘോഷിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് മനസിലാകുന്നില്ല. മുഖ്യധാര ടെലിവിഷനുകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ക്രൈസ്തവ സമൂഹം വളരെ കഷ്ടങ്ങള്‍ സഹിച്ചാണ് ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയത്. ചാനലുകള്‍ നിരോധിക്ക തക്കവണ്ണം എന്തു നിയമവിരുദ്ധ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം". "ന്യൂനപക്ഷങ്ങളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന കമ്രാന്‍ മൈക്കിള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണം. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്ന സ്വപ്‌നം കണ്ടത് തന്നെ സ്വതന്ത്ര്യ സമൂഹമായി നിലകൊള്ളുന്ന ഒരു പാക്കിസ്ഥാന്‍ രാഷ്ട്രത്തെയാണ്, അല്ലാതെ ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനെ അല്ല". ഫാദര്‍ മുഷ്താഖ് അന്‍ജും പറഞ്ഞു. ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള സര്‍ക്കാര്‍ നടപടികള്‍ അനുദിനം പാക്കിസ്ഥാനില്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ പലകോണുകളില്‍ നിന്നും ശബ്ദം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണാതെ മുന്നോട്ടു പോകുകകയാണ്.
Image: /content_image/News/News-2016-10-11-06:17:08.jpg
Keywords: Pakistan,shuts,down,11,christian,TV,stations

2819
Category: 4
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീനക്ക് യേശു വെളിപ്പെടുത്തി കൊടുത്ത 25 ആത്മീയ ആയുധങ്ങള്‍
Content: 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ഫൗസ്റ്റിന ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കു മനസ്സിലായി. പക്ഷേ അവളുടെ മാതാപിതാക്കൾ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. പക്ഷേ ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു. അങ്ങനെ അവള്‍ 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന കോണ്‍ഗ്രിഗേഷനില്‍ അംഗമായി. തന്റെ ജീവിതം പ്രാര്‍ത്ഥനയുടെയും കാരുണ്യ പ്രവര്‍ത്തികളുടെയും വിളനിലമാക്കിയ വിശുദ്ധ സ്വജീവിതം ധന്യമാക്കി. തന്റെ മരണത്തിന് 4 മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജൂണ്‍ 2നു മൂന്നു ദിവസത്തെ ധ്യാനത്തിനിടക്ക് കര്‍ത്താവായ യേശു വിശുദ്ധയ്ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. തനിക്ക് ലഭിച്ച ആ നിര്‍ദ്ദേശങ്ങള്‍ കഠിനമായ പരിശ്രമം വഴി ഫൗസ്റ്റീന കൊവാള്‍സ്ക തന്റെ ഡയറിയില്‍ രേഖപ്പെടുത്തുകയുണ്ടായി. പ്രാര്‍ത്ഥനയേയും, ദൈവീക കാരുണ്യത്തേയും വിവരിക്കുന്ന ഒരു മഹത്തായ ലഘു-ഗ്രന്ഥമാണ് അത്. പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നും സ്വയം സംരക്ഷിക്കുവാനായി യേശു തന്റെ പ്രിയപ്പെട്ട യുവമണവാട്ടിയുടെ കാതില്‍ മന്ത്രിച്ച ആ ആയുധങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പിശാചിനെതിരായി നല്ലവിധം പോരാടുന്നതില്‍ വിശുദ്ധ ഫൗസ്റ്റീനയുടെ പ്രധാനപ്പെട്ട ആയുധമായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍. ഇന്ന് ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുമ്പോള്‍ നമ്മുക്ക് ഈ ചിന്തകള്‍ നമ്മുക്ക് പ്രത്യേകം ധ്യാനിക്കാം. #{red->none->n-> 1) നീ നിന്നില്‍ തന്നെ ഒരിക്കലും ആശ്രയിക്കരുത്, നിന്നെ പരിപൂര്‍ണ്ണമായും എന്റെ (ഈശോയുടെ) ഇഷ്ടത്തിനു സമര്‍പ്പിക്കുക. }# ഇതൊരു ആത്മീയമായ ആയുധമാണ്. വിശ്വസ്തത വിശ്വാസത്തിന്റെ ഒരു ഭാഗമാണെന്നാണ് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത്. വിശ്വസ്തത ദൈവത്തിന്റെ പടച്ചട്ടയാണ്. ദൈവേഷ്ടത്തിനായി സ്വയം സമര്‍പ്പിക്കുന്നത് വിശ്വസ്തതയുടേതായ ഒരു പ്രവര്‍ത്തിയാണ്. വിശ്വാസം ദുരാത്മാക്കളെ പുറത്താക്കുന്നു. #{red->none->n-> 2) നിരാശയിലും, ഇരുട്ടിലും, പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങളിലും എന്നിൽ ആശ്രയിക്കുന്നതോടൊപ്പം നിന്റെ ആത്മീയ ഗുരുവിനോട് ഉപദേശം തേടുക. എന്റെ നാമത്തില്‍ അവന്‍ നിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരും.}# പിശാച് ഈ ലോകത്ത് ഏറ്റവും അധികം ഭയപ്പെടുന്നത് യേശുവിന്റെ അതിശയ നാമത്തെയാണ് . ആത്മീയ പോരാട്ടങ്ങളുടെ അവസരങ്ങളില്‍, ഉടന്‍ തന്നെ യേശുവിനോട് പ്രാര്‍ത്ഥിക്കുക. കുമ്പസാരം എന്ന കൂദാശയിൽ ഇക്കാര്യം തുറന്നുപറയുക. ആത്മീയ ഗുരുവിനോട് അത് തുറന്ന് പറയുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക; അങ്ങനെ അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക. #{red->none->n->3) പ്രലോഭനവുമായി യാതൊരു വിട്ടുവീഴ്ചയും പാടില്ല; പ്രലോഭനത്തിന്റെ അവസരത്തില്‍ പെട്ടെന്ന്‍ തന്നെ നീ എന്റെ ഹൃദയത്തില്‍ സുരക്ഷിതമാകുക.}# ഏദന്‍ തോട്ടത്തില്‍ ഹൗവ്വ പിശാചുമായി ചേര്‍ന്നു സ്വയം നഷ്ടപ്പെടുത്തി. നമ്മള്‍ യേശുവിന്റെ തിരുഹൃദയത്തില്‍ അഭയം തേടേണ്ടത് അനിവാര്യമാണ്. യേശുവിലേക്ക് ചേരുന്നതു വഴി നാം പൈശാചിക ശക്തികളുടെ പ്രലോഭനങ്ങളില്‍ നിന്നും പുറം തിരിയുകയാണ് ചെയ്യുന്നത്. #{red->none->n->4) പ്രലോഭനത്തിന്റെ ആദ്യ അവസരത്തില്‍ തന്നെ അത് നിന്റെ കുമ്പസാരകനോട് തുറന്ന് പറയുക. }# ഒരു നല്ല കുമ്പസാരം നടത്തുന്നത് സാത്താന്റെ ദ്രോഹങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മേലെ പരിപൂര്‍ണ്ണമായ വിജയം വരിക്കുന്നതിന് സഹായിക്കും. #{red->none->n->5) നിനക്ക് നിന്നോട് തന്നെ തോന്നുന്ന സ്നേഹം (Self Love) ഏറ്റവും പിന്നിലേക്ക് മാറ്റുക. സ്വസ്നേഹം നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഘാതമാകാതെയിരിക്കട്ടെ. }# നമുക്ക് നമ്മളോട് തന്നെ അമിതമായ സ്നേഹം തോന്നുന്നത് സാധാരണമാണ്. എന്നാല്‍ ഇത് സ്വാര്‍ത്ഥതയിലേക്കും അഹങ്കാരത്തിലേക്കും നയിക്കാം. തെറ്റായ സ്വാര്‍ത്ഥത വഴി സാത്താന്‍ നമ്മെ പ്രലോഭിപ്പിക്കുകയും അഹങ്കാരമാകുന്ന അവന്റെ കുളത്തിലേക്ക് നയിക്കുകയും ചെയ്യും. അഹങ്കാരത്തെ പരാജയപ്പെടുത്തുവാന്‍ എളിമയ്ക്കു കഴിയുമെന്ന് മനസ്സിലാക്കുക. #{red->none->n-> 6) 'ക്ഷമ' എന്ന കവചം ധരിക്കുക}# ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന അവസരങ്ങളില്‍ ആത്മീയ സമാധാനം കൈവരുത്തുവാന്‍ നമ്മളെ സഹായിക്കുന്ന രഹസ്യ ആയുധമാണ് ക്ഷമ. ക്ഷമയാകുന്ന കവചം ധരിക്കുകയെന്നത് വിശ്വസ്തതയുടേയും, എളിമയുടേയും ഒരു ഭാഗമാണ്. അക്ഷമരാകുവാനും, കോപാകുലരാകുവാനും പിശാച് നമ്മളെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. ദൈവം അനന്തമായ ക്ഷമയാണ്. അതിനാല്‍ തന്നെ ദൈവത്തിന്റെ വീക്ഷണ കോണില്‍ നിന്നും നമ്മളെ കാണുക. #{red->none->n->7) ആന്തരികമായ യാതനകളെ അവഗണിക്കരുത്.}# പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ ചില പിശാചുക്കളെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാന്‍ കഴിയുകയുള്ളൂ. ആന്തരിക യാതനകള്‍ അതായത് സഹനങ്ങള്‍ ആത്മീയ പോരാട്ടത്തിലെ പ്രധാനപ്പെട്ട ആയുധങ്ങളാണ്. ത്യാഗത്തിന് പിശാചിനെ ഇല്ലാതാക്കുവാനുള്ള ശക്തിയുണ്ട്. #{red->none->n->8) എപ്പോഴും നിന്റെ മേലധികാരികളുടേയും കുമ്പസാരകന്റേയും ഉപദേശമനുസരിച്ച് ജീവിക്കുക.}# ഒരു കന്യകാ മഠത്തില്‍ താമസിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീനയോടാണ് യേശു സംസാരിച്ചത്. പക്ഷേ, നമുക്കും നമ്മുടെ മേല്‍ അധികാരമുള്ള ആരെങ്കിലുമൊക്കെയുണ്ടായിരിക്കും. നമ്മളെയും നമ്മുടെ മേലധികാരികളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് പിശാച് ലക്ഷ്യമിടുന്നത്. അതിനാല്‍ മേലധികാരികളോടു എളിമയും അനുസരണയും ഉള്ളവരായിരിക്കുക എന്നത് ഒരു ശക്തമായ ആത്മീയ ആയുധമാണ്. #{red->none->n->9)പരദൂഷണം എന്നത് പ്ലേഗിന് സമാനമാണ്, അതിനാൽ പരദൂഷണത്തെ ഒഴിവാക്കുക.}# നമ്മുടെ നാവിന്റെ തെറ്റായ ഉപയോഗം നമുക്ക് വലിയ വിനാശങ്ങള്‍ വരുത്തുവാൻ സാധ്യതയുണ്ട്. പരദൂഷണം ഒട്ടും തന്നെ ദൈവീകമല്ല. ഒരുവന്റെ സൽകീര്‍ത്തിയെ നശിപ്പിക്കുവാന്‍ കഴിയുന്ന തെറ്റായ ആരോപണങ്ങള്‍ ഇടകലര്‍ത്തി നുണകള്‍ പറയുന്നത് സാത്താന്റെ പ്രവർത്തിയാണ്. അതിനാല്‍ അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക. #{red->none->n->10) മറ്റുള്ളവർ അവരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കട്ടെ; നീ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക.}# സ്വന്തം ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക എന്നത് ആത്മീയമായ പോരാട്ടങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. സാത്താന്‍ എല്ലാവരേയും നശിപ്പിക്കുവാന്‍ അക്ഷീണം പരിശ്രമം നടത്തികൊണ്ടിരിക്കുന്നു. മറ്റുള്ളവരിലേക്ക് നോക്കാതെ ദൈവത്തെ പ്രീതിപ്പെടുത്തുന്നതില്‍ എപ്പോഴും താൽപര്യം കാണിക്കുക. #{red->none->n->11) നിന്റെ കഴിവിന്റെ പരമാവധി നിയമങ്ങളോടു വിശ്വസ്തത പുലര്‍ത്തുക..}# സന്യാസ സഭയുടെ നിയമങ്ങളെയാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ വിവാഹ വാഗ്ദാനം, മാമ്മോദീസാ വാഗ്ദാനം തുടങ്ങി വിശ്വസ്തതാപൂര്‍വ്വം പാലിക്കേണ്ടതായ നിരവധി വാഗ്ദാനങ്ങള്‍ ദൈവത്തിന്റെ മുന്‍പാകെ ചെയ്യുന്നുണ്ട്. വിശ്വാസ വഞ്ചകരും, നിയമങ്ങള്‍ പാലിക്കാത്തവരും, അനുസരണയില്ലാത്തവരുമായിരിക്കുവാന്‍ സാത്താന്‍ നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ആത്മാര്‍ത്ഥത വിജയം പ്രദാനം ചെയ്യുന്ന ഒരു വലിയ ആയുധമാണ്. അതിനാല്‍ ദൈവത്തിന് മുന്നില്‍ നീതിനിഷ്ഠയോടെ ജീവിക്കുക. #{red->none->n->12) ആരെങ്കിലും മുഖേന നിനക്ക് കഷ്ടതകള്‍ ഉണ്ടാവുകയാണെങ്കില്‍, അവർക്കുവേണ്ടി എന്ത് നന്മ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക}# ദൈവീക കാരുണ്യത്തിന്റെ ഒരു ഉപകരണമാവുക എന്നത് തിന്മയെ പരാജയപ്പെടുത്തുവാനും നന്മ ചെയ്യുവാനുമുള്ള ഒരു ആയുധമാണ്. വെറുപ്പ്, അമര്‍ഷം, പ്രതികാരം, ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ സാത്താന്റെ പ്രലോഭനങ്ങളാണ്. പല അവസരങ്ങളിലും മറ്റുള്ളവര്‍ നമ്മളെ വേദനിപ്പിച്ചിട്ടുണ്ട്. അവരോട് പ്രതികാരം ചെയ്യുന്നതിനു പകരം അവർക്കുവേണ്ടി നമുക്ക് എന്ത് നന്മ ചെയ്യുവാന്‍ സാധിക്കും എന്ന് ചിന്തിക്കുക. അത് വലിയ അനുഗ്രഹമായി മാറും, ഉറപ്പ്. #{red->none->n-> 13) നിന്റെ വിചാരങ്ങളെ പുറത്തേക്ക് പ്രവഹിപ്പിക്കരുത്.}# അമിതമായി സംസാരിക്കുന്ന ഒരാള്‍ സാത്താന്റെ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകും. വിചാരങ്ങള്‍ ക്ഷണികമാണ്. നീ ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ നന്മയുടേയും, തിന്മയുടേയും ശക്തികള്‍ ശ്രവിക്കുന്നുണ്ടെന്നത് ഓര്‍ക്കുക. നിന്റെ വിചാരങ്ങളെ ദൈവത്തിലേക്ക് മാത്രം ഒഴുക്കുക. ആന്തരിക ധ്യാനങ്ങള്‍ ആത്മീയമായ ഒരു കവചമാണ്. #{red->none->n-> 14) ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നിശബ്ദയായിരിക്കുക.}# ചില അവസരങ്ങളില്‍ നമ്മള്‍ക്ക് ആക്ഷേപങ്ങളെ നേരിടേണ്ടി വരാറുണ്ട്. അവയ്ക്കു മേല്‍ നമുക്ക് ഒരു നിയന്ത്രണവുമില്ലെങ്കിലും, നമ്മുടെ പ്രതികരണങ്ങളെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. സത്യം എന്താണെന്ന് ദൈവത്തിനറിയാം. നിശബ്ദത ഒരു സംരക്ഷണമാണ്. ആക്ഷേപങ്ങളെ ശ്രദ്ധിക്കാതിരിക്കുക. #{red->none->n-> 15) എല്ലാവരുടേയും അഭിപ്രായം ആരായരുത്, നിന്റെ കുമ്പസാരകന്റെ അഭിപ്രായം മാത്രം ആരായുക; ഒരു ശിശുവിനെപ്പോലെ ലാളിത്യത്തോടു കൂടി എല്ലാക്കാര്യങ്ങളും അവനോടു തുറന്ന് പറയുക}# ജീവിതത്തിന്റെ ലാളിത്യം പിശാചിനെ ആട്ടിപ്പായിക്കും. നുണയനായ സാത്താനെ തോല്‍പ്പിക്കുവാനുള്ള ഒരായുധമാണ് സത്യസന്ധത. നമ്മള്‍ ഒരു നുണപറയുമ്പോള്‍ സാത്താന്റെ കൂടാരത്തിലേക്ക് ഒരു ചുവടു കൂടി വച്ച് അവനോട് അടുക്കുകയാണ് ചെയ്യുന്നത്. സാത്താനാകട്ടെ കൂടുതലായി നമ്മളെ പാപത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ചലിപ്പിക്കുകയും ചെയ്യും. #{red->none->n-> 16) നന്ദികേടില്‍ നിരുല്‍സാഹപ്പെടാതിരിക്കുക}# നമ്മള്‍ ആർക്കെങ്കിലും നന്മ ചെയ്തിട്ട് അവരിൽ നിന്നും നന്ദികേട് നേരിടേണ്ടി വരുമ്പോള്‍ അത് നമ്മെ നിരാശപ്പെടുത്തുന്നു. വാസ്തവത്തിൽ ഇത് നമ്മുടെ ആത്മാവിനെ പിടികൂടുന്നു. പിശാചിന്റെ ഏറ്റവും ഫലവത്തായ പ്രലോഭനങ്ങളില്‍ ഒന്നാണിത്. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദൈവം തന്റെ നന്മപ്രവർത്തികളുടെ ഒരു ഉപകരണമാക്കി നമ്മെ മാറ്റിയതിന് അവിടുത്തേക്ക് എപ്പോഴും നന്ദി പറയുക. അങ്ങനെ ഓരോ ദിവസങ്ങളും ആനന്ദദായകമാക്കാം. #{red->none->n-> 17) ഞാന്‍ നിന്നെ നയിക്കുന്ന വഴികളെ ആകാംക്ഷയാല്‍ പരിശോധിക്കരുത്.}# ഭാവിയെ കുറിച്ചു അറിയുവാനുള്ള ആഗ്രഹവും ആകാംക്ഷയും നമ്മളെ ദുര്‍മന്ത്രവാദികളുടെ പക്കല്‍ എത്തിക്കുന്നത് പിശാചിന്റെ ഒരു പ്രലോഭനമാണ്. ആഴമായ വിശ്വാസത്തില്‍ ജീവിതം മുന്നോട്ട് നീക്കുവാന്‍ ശ്രമിക്കുക. സ്വര്‍ഗ്ഗത്തിലേക്ക് നമ്മളെ നയിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാന്‍ തീരുമാനിക്കുക. ആകാംക്ഷയെ എപ്പോഴും ക്രിസ്തുവിലുള്ള വിശ്വാസം കൊണ്ട് പ്രതിരോധിക്കുക. #{red->none->n-> 18) മടുപ്പും നിരുത്സാഹവും നിന്നെ പിടികൂടുമ്പോള്‍ നിന്നില്‍ നിന്നും ഓടിയകന്ന്‍ എന്റെ ഹൃദയത്തില്‍ അഭയം തേടുക}# ഇതേ സന്ദേശം തന്നെ യേശു രണ്ടാമതും നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ യേശു മടുപ്പിനെയാണ് പരാമര്‍ശിക്കുന്നത്. അലസരുടെ ആത്മാക്കളെ പിശാച് എളുപ്പത്തില്‍ വേട്ടയാടുമെന്ന് അവിടുന്ന് ഫൗസ്റ്റീനയോട് പറഞ്ഞതായി ഡയറിയില്‍ മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട്. മടുപ്പിനെതിരെ ജാഗ്രത പുലര്‍ത്തുക. മാന്ദ്യവും, നിദ്രാലസതയും നമ്മളെ കീഴടക്കുന്ന പിശാചാണ്. അലസരായ ആളുകള്‍ എളുപ്പത്തില്‍ സാത്താന്റെ ഇരകളാവുന്നു. ഇതിനെ അതിജീവിക്കാൻ ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതരാവുക. #{red->none->n-> 19) കഷ്ടതകളെ ഒരിക്കലും ഭയക്കരുത്; ദൈവത്തിൽ ആശ്രയിച്ചുകൊണ്ടുള്ള ധൈര്യം സാത്താനെ ഭയപ്പെടുത്തുന്നു.}# പിശാചിന്റെ സാധാരണ ആയുധങ്ങളില്‍ രണ്ടാമനാണ് ഭയം. (ഒന്നാമന്‍ അഹങ്കാരമാണ്). ദൈവത്തിൽ ആശ്രയിച്ചുകൊണ്ടുള്ള നമ്മുടെ ധൈര്യം സാത്താനെ ഭയപ്പെടുത്തുന്നു. യേശുക്രിസ്തുവിലുള്ള ഉറച്ച വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്ന ധൈര്യത്തിന്റെ മുന്‍പില്‍ നിന്നും സാത്താൻ ഓടി ഒളിക്കുന്നു. ദൈവമാണ് നമ്മുടെ മാര്‍ഗ്ഗമെന്ന്‍ മനസ്സിലാക്കുക. ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ധൈര്യമവലംഭിക്കുക. #{red->none->n-> 20) ‘ഞാന്‍ നിന്നോട് കൂടെയുണ്ട്’ എന്ന ദൃഡമായ വിശ്വാസത്തോട് കൂടി എപ്പോഴും പോരാടുവിന്‍.}# ഒരു മഠത്തിലെ കന്യാസ്ത്രീയോട് ദൃഡനിശ്ചയത്തോട് കൂടി പോരാടുവാന്‍ യേശു നിര്‍ദ്ദേശിക്കുന്നു. യേശു അവളുടെ കൂടെയുള്ളതു കൊണ്ടാണ് അവള്‍ക്ക് അപ്രകാരം പോരാടുവാന്‍ കഴിഞ്ഞത്. സാത്താന്റെ എല്ലാ തരത്തിലുള്ള കുടിലതകള്‍ക്കുമെതിരെ പോരാടുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. നമ്മെ ഭയപ്പെടുത്തുവാന്‍ പിശാച് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ക്രിസ്തുവിലൂടെ ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്ന ഉറച്ച ബോധ്യത്തോടുകൂടി പൈശാചികമായ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുക. ദിവസം മുഴുവനും പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുക. #{red->none->n-> 21) നീ ഒരിക്കലും നിന്റെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവളാകരുത്, കാരണം അത് എപ്പോഴും നിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നില്ല; പക്ഷേ എല്ലാ യോഗ്യതകളും നമ്മുടെ ഇച്ഛയിലാണ് കുടികൊള്ളുന്നത്.}# നാം ഒരിക്കലും നമ്മുടെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവരാകരുത്, കാരണം ബാഹ്യ ശക്തികൾക്ക് പലപ്പോഴും നമ്മുടെ വിചാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. എല്ലാ യോഗ്യതകളും നമ്മുടെ ഇച്ഛയിലാണ് കുടികൊള്ളുന്നത്. കാരണം ഇച്ഛയിൽ നിന്നുമാണ് സ്നേഹത്തിന്റെ ഒരു പ്രവര്‍ത്തി ഉടലെടുക്കുന്നത്. നാമെല്ലാവരും പൂര്‍ണ്ണമായും യേശുവില്‍ സ്വതന്ത്രരാണ്. നാം ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു, നന്മയേയും തിന്മയേയും കുറിച്ചുള്ള ഒരു തിരഞ്ഞെടുപ്പ്. #{red->none->n-> 22) എല്ലായ്പ്പോഴും നിന്റെ മേലധികാരികളെ അനുസരിക്കുക; ചെറിയ കാര്യങ്ങളില്‍ പോലും അവരോടു വിധേയത്വം പുലര്‍ത്തുക}# യേശു ഒരു സന്യാസിനിക്കാണ് ഇവിടെ നിര്‍ദ്ദേശം നല്‍കുന്നതെങ്കിലും നമുക്കെല്ലാവര്‍ക്കും കര്‍ത്താവ് നമ്മുടെ മേലധികാരിയായി ഉണ്ട്. ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യുക എന്നത് ആത്മീയ യുദ്ധത്തിലെ ഒരു ശക്തമായ ആയുധമാണ്. കാരണം ഈ യുദ്ധത്തിൽ നമുക്ക് ഒരിക്കലും ഒറ്റക്ക് വിജയിക്കുവാന്‍ സാധിക്കുകയില്ല. തിന്മയുടെ മേലുള്ള ക്രിസ്തുവിന്റെ വിജയത്തെ പ്രഘോഷിക്കുന്നത് ഏറെ അനുഗ്രഹപ്രദമാണ്. മരണത്തേയും, തിന്മയേയും കീഴടക്കുവാനാണ് യേശു വന്നിരിക്കുന്നത്. അവനിലുള്ള വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിക്കുക. #{red->none->n-> 23) സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും വാഗ്ദാനങ്ങളുമായി ഞാന്‍ നിന്നെ ഭ്രമിപ്പിക്കുകയില്ല; നേരെമറിച്ച്, മഹാ യുദ്ധങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുവിന്‍.}# ശാരീരികമായും ആത്മീയമായും നിരവധി സഹനങ്ങള്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ടിട്ടുണ്ട്. തന്നെ ശക്തിപ്പെടുത്തിയ ദൈവത്തിന്റെ സഹായം വഴി അവള്‍ സാത്താനെതിരെ മഹായുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മഹായുദ്ധങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുവിന്‍ എന്ന് ക്രിസ്തു വിശുദ്ധ ലിഖിതങ്ങളിലൂടെ വ്യക്തമായി നമ്മളോടു പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ പടച്ചട്ട ധരിച്ചുകൊണ്ട് സാത്താനെ പരാജയപ്പെടുത്തുക. അതിനായി എപ്പോഴും ജാഗ്രതയും വിവേകവും ഉള്ളവരായി വര്‍ത്തിക്കുക. #{red->none->n-> 24) സ്വര്‍ഗ്ഗവും ഭൂമിയും നിന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ വേദിയിലാണ് നീ ജീവിച്ചിരിക്കുന്നതെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക}# നമ്മള്‍ എല്ലാവരും ഒരു വലിയ വേദിയിലാണ് ജീവിക്കുന്നത്. മുഴുവന്‍ സ്വര്‍ഗ്ഗവും, ഭൂമിയും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വേദിയില്‍. നമ്മുടെ ജീവിതം എന്ത് സന്ദേശമാണ് നല്‍കുന്നത്? നമ്മളില്‍ നിന്നും മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നത് എന്താണ്? നമ്മുടെ ജീവിത രീതിക്കനുസൃതമായി നാം കൂടുതല്‍ പ്രകാശത്തേയാണോ അതോ ഇരുട്ടിനേയാണോ ആകര്‍ഷിക്കുന്നത്? #{red->none->n-> 25) ഒരു യോദ്ധാവിനേ പോലെ യുദ്ധം ചെയ്യുക. ഞാന്‍ നിനക്ക് പ്രതിഫലം തരും. യാതൊരു കാര്യവുമില്ലാതെ ഭയചികിതയാകരുത്. }# വിശുദ്ധ ഫൗസ്റ്റീനയോടുള്ള കര്‍ത്താവിന്റെ വാക്കുകള്‍ നമ്മളെ സംബന്ധിച്ചിടത്തോളം അമൂല്യമായ മന്ത്രങ്ങളാണ്: ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യുക. ക്രിസ്തുവിന് വേണ്ടി യുദ്ധം ചെയ്യുന്ന ഒരു പോരാളിക്ക് താന്‍ യുദ്ധം ചെയ്യുന്നതിന്റെ കാരണം നല്ലപോലെ അറിയാം. ചെറുപ്പക്കാരിയും, വിദ്യാഭ്യാസമില്ലാത്തവളുമായ പോളണ്ടിലെ ഒരു എളിയ കന്യാസ്ത്രീക്ക് യേശുവുമായി ഐക്യപ്പെടുവാനും, ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യുവാനും സാധിച്ചെങ്കില്‍, എല്ലാ ക്രിസ്ത്യാനികള്‍ക്കും അത് ചെയ്യുവാന്‍ സാധിക്കും. വിശ്വാസമാണ് വിജയം വരിക്കുക. വിശുദ്ധ ഫൗസ്റ്റീനയ്ക്കു കര്‍ത്താവ് നല്കിയ ആത്മീയ ആയുധങ്ങള്‍ ഓരോ ക്രിസ്ത്യാനിക്കും അവിടുന്ന് നല്കിയ ആയുധങ്ങളാണെന്ന് നമ്മുക്ക് തിരിച്ചറിയാം. ഇഹലോക ജീവിതത്തില്‍ നാം നേരിടുന്ന പൈശാചിക ആക്രമണങ്ങള്‍ക്ക് എതിരെ പടവെട്ടാന്‍ ഈ ആയുധങ്ങളെ നമ്മുക്ക് ധരിക്കാം. <Originally Published On 11/10/16> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2016-10-11-03:43:32.jpg
Keywords: സാത്താ, പിശാച

2820
Category: 1
Sub Category:
Heading: ഓരോ ദിവസവും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നവീകരണം പ്രാപിക്കുന്നവരായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഓരോ ദിവസവും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നവീകരണം പ്രാപിക്കുന്നവരും അവനെ പിന്തുടരുന്നവരുമായി നാം മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന പല്ലോട്ടിന്‍ വൈദികരുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. പിതാവിന്റെ വാല്‍സല്യത്തോടെ വൈദികരെ വിളിക്കുകയും, വൈദികരുടെ അപ്പോസ്‌ത്തോലനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണെന്ന തിരിച്ചറിവ് മുമ്പേ തന്നെ ലഭിച്ച വ്യക്തിയാണ് വിശുദ്ധ വിന്‍സെന്റ് പല്ലോട്ടിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. 1835-ല്‍ വിശുദ്ധ വിന്‍സെന്റ് പല്ലോട്ടിയാണ്, വൈദികര്‍ക്കായുള്ള പല്ലോട്ടിന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചത്. "യേശുക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചു ധ്യാനിക്കുകയും, നമ്മുടെ ജീവിതം അവിടുത്തെ പിന്തുടരുകയും ചെയ്യുമ്പോള്‍ മാത്രമാണ്, ക്രിസ്തുവില്‍ നാം നവീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോധ്യം ഉണരുക. കാരുണ്യത്തോടെ നമ്മുടെ അയല്‍വാസിയെ കരുതുവാന്‍ ഇതിലൂടെ മാത്രമേ നമുക്ക് സാധിക്കുകയുള്ളു. ക്രിസ്തുവാണ് ആദ്യത്തെ സുവിശേഷകന്‍. ക്രിസ്തുവിന്റെ സഹായമില്ലാതെ സുവിശേഷത്തെ ആളുകളിലേക്ക് എത്തിക്കുവാന്‍ നമുക്ക് സാധിക്കില്ല. അവിടുത്തെ ആത്മാവിനെ അയച്ചാണ് ക്രിസ്തു നമ്മേ ഇതിനായി ശക്തിപ്പെടുത്തുന്നത്". ഫ്രാന്‍സിസ് പാപ്പ വൈദികരോട് പറഞ്ഞു. സേവന മേഖല കൂടുതല്‍ ആര്‍ജവത്തോടും സന്തോഷത്തോടും കൂടെ കൂടുതല്‍ ശക്തമായി വിവിധ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികരോട് ആവശ്യപ്പെട്ടു. ഇതിലൂടെ സഭയുടെ സ്ഥാപകനായ വിശുദ്ധ വിന്‍സെന്റ് പലോട്ടിയുടെ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെന്നും പാപ്പ പറഞ്ഞു. യൂണിയന്‍ ഓഫ് കാത്തലിക് അപ്പോസ്‌ത്തോലേറ്റ് പോലുള്ള പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ വിശുദ്ധ വിന്‍സെന്റ് പലോട്ടിയെ സഭ എന്നും ഓര്‍മ്മിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും മഹിമയോ, ഗുണമോ, സമ്പത്തോ, കഴിവോ നോക്കിയല്ല ക്രിസ്തു ഒരാളേയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വിളിക്കുന്നതെന്ന വിശുദ്ധ വിന്‍സെന്റ് പലോട്ടിയായുടെ വാക്കുകള്‍ എല്ലാ കാലത്തും പ്രസക്തമാണെന്നും മാര്‍പാപ്പ അനുസ്മരിച്ചു.
Image: /content_image/News/News-2016-10-11-03:36:44.jpg
Keywords: Every,day,we,are,called,to,renew,our,trust,in,Christ,pope,says

2821
Category: 8
Sub Category:
Heading: ആത്മീയമായി ക്രൂശിതരാക്കപ്പെടുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കു വേണ്ടി തന്നെ ത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്” (ഗലാത്തി 2:20). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 11}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ആത്മീയമായി ക്രൂശിതരാക്കപ്പെട്ടിരിക്കുകയാണ്. ‘ഞാന്‍ ഈ അഗ്നിജ്വാലയില്‍ ക്രൂശിതനാക്കപ്പെട്ടിരിക്കുന്നു’ എന്ന്‍ ഒരുപക്ഷേ അവര്‍ പറയുന്നുണ്ടാവും. എന്നാല്‍ ഈ വാക്കുകളുടെ അര്‍ത്ഥം യഥാര്‍ത്ഥ അര്‍ത്ഥ തലത്തില്‍ നിന്നും തികച്ചും വിപരീതമാണ്. ജീവിക്കുന്ന സ്നേഹത്തിന്റെ ജ്വാലയെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.” (കുരിശിന്റെ വിശുദ്ധ ജോണ്‍ ) #{blue->n->n->വിചിന്തനം:}# മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഒരു മെഴുക് തിരി കത്തിക്കുക. അതിന്റെ ജ്വാലക്കു സമാനമായി ആത്മാക്കളുടെ മോചനത്തിനായി ശക്തമായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-11-04:43:53.jpg
Keywords: കുരിശിന്റെ വിശുദ്ധ ജോണ്‍

2822
Category: 6
Sub Category:
Heading: വിശുദ്ധിയിലേക്കുള്ള വിളി
Content: "തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു" (എഫേസോസ് 1:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 10}# പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് കീഴില്‍, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സൃഷ്ടി മുഖാന്തരം, മനുഷ്യനിലെ ദൈവത്തിന്റെ പരിപൂര്‍ണ്ണമായ പ്രതിഫലനമാണ് വിശുദ്ധിയെന്ന് പറയുന്നത്. മനുഷ്യാത്മാവിലെ ദൈവത്തിന്റെ രഹസ്യമാണ് വിശുദ്ധി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ഭൂമിയിലെ നിയോഗത്തിന്റെയും അവന്റെ നിത്യനായ പിതാവിന്റെ രാജ്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്റേയും സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ് വിശുദ്ധി. വളരെ വലിയ ചുമതലാബോധത്തോടു കൂടിയാണ് സഭ വിശുദ്ധിയെ പറ്റി പ്രഘോഷിക്കുന്നത്, കാരണം, ഇതാണ് സഭയുടെ ഏറ്റവും മഹത്തായ സമ്പത്ത്. ജീവിച്ചിരിക്കുന്ന സകല ദൈവജനങ്ങളും, വരും തലമുറകളും, വിശുദ്ധിയുടെ മാതൃകകളായി മാറേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 22.3.64) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-11-04:57:29.jpg
Keywords: വിശുദ്ധി

2823
Category: 19
Sub Category:
Heading: ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് യേശുദാസ് വീണ്ടും ശബരിമലയില്‍; വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തികളെ അനുകരിക്കരുത്
Content: 'നിന്‍റെ ദൈവമായ കര്‍ത്താവു ഞാനാണ്; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്' എന്ന ദൈവത്തിന്‍റെ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് പ്രശസ്ത ഗായകന്‍ യേശുദാസ് വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തി. സെപ്റ്റംബർ 21-ാം തിയതിയാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നത്. ഭാരതം കണ്ട ഏറ്റവും മികച്ച ഗായകന്മാരില്‍ ഒരാളാണ് യേശുദാസ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇപ്രകാരം അനേകരാല്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രശസ്തര്‍ ഇപ്രകാരം മാരക പാപങ്ങള്‍ വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യുമ്പോൾ, അവരെ ഇഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങൾ വളരെ ലഘുവായി തോന്നാം. ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്ന്‍ ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യേശുദാസ് തന്‍റെ അന്യദൈവങ്ങളോടുള്ള ഭക്തി പല അവസരങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുകയില്ല എന്നു സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. "സഭയുടെ അംഗങ്ങളായിരിക്കുകയും സ്നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയം കൊണ്ടല്ലാതെ ശരീരം കൊണ്ടു മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല" (Second Vatican Council, LG 14). "ദൈവം ക്രിസ്തുവിലൂടെ സ്ഥാപിച്ച കത്തോലിക്കാ സഭ ആവശ്യമായ ഒന്നാണെന്ന് അറിഞ്ഞിട്ട് അതില്‍ പ്രവേശിക്കാനോ അതില്‍ നിലനില്‍ക്കാനോ വിസമ്മതിക്കുന്നവര്‍ രക്ഷിക്കപ്പെടുകയില്ല" (Catechism of the Catholic Church 846). അതിനാല്‍ ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ വേറൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം. 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ അത് ആവശ്യപ്പെടുന്നു' (Catechism of the Catholic Church 2108, 2112). #{green->n->n-> #SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-11-05:13:34.jpg
Keywords: yesudas in sabarimala

2824
Category: 1
Sub Category:
Heading: ജപമാലയുടെ അത്ഭുത ശക്തിയെ പറ്റി വിവരിച്ച് നൈജീരിയന്‍ ബിഷപ്പ് ഒലിവര്‍ ഡാഷേ
Content: മെയ്ഡുഗുരി: ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടനയുടെ ഭീഷണിയില്‍ നിന്നും മുക്തമാകുവാന്‍ തങ്ങളെ സഹായിച്ചത് ജപമാല ആണെന്ന് നൈജീരിയന്‍ ബിഷപ്പ്. ബോക്കോ ഹറാം തീവ്രവാദികളുടെ കേന്ദ്രമായിരുന്ന മെയ്ഡുഗുരിയുടെ ബിഷപ്പ് ഒലിവര്‍ ഡാഷേ ഡോയീമിയാണ് ജപമാലയുടെ ശക്തിയെ പറ്റി വിവരിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലായുള്ള വടക്കന്‍ നൈജീരിയായിലെ പ്രദേശമാണ് മെയ്ഡുഗുരി. 2011 മുതല്‍ നിരവധി പേര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന ഒരു സ്ഥലം കൂടിയാണിത്. ഈ സമയത്താണ് പ്രദേശത്ത് ബോക്കോ ഹറാം തീവ്രവാദികള്‍ പിടിമുറുക്കിയത്. പതിനൊന്നായിരത്തോളം നൈജീരിയക്കാരെ കൊലപ്പെടുത്തിയ ബോക്കോ ഹറാം കൂടുതല്‍ പേരെയും കൊന്നത് മെയ്ഡുഗുരിയിലും സമീപ പ്രദേശങ്ങളിലുമാണ്. 2014-ല്‍ ആണ് ഈ പ്രശ്‌നത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ബിഷപ്പ് ഒലിവര്‍ ഡാഷേ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചത്. ഒരു ദിവസം രാത്രി യേശു സ്വപ്‌നത്തില്‍ വരികയും ബിഷപ്പിന്റെ കൈവശം ഒരു വാള്‍ നല്‍കുകയും ചെയ്തുവെന്ന്‍ അദ്ദേഹം പറയുന്നു. ബോക്കോ ഹറാം തകര്‍ക്കപ്പെടുമെന്നു പറഞ്ഞ ശേഷം ക്രിസ്തു സ്വപ്‌നത്തില്‍ നിന്നും മറഞ്ഞു. ക്രിസ്തു തന്നെ ഏല്‍പ്പിച്ച വാള്‍ ഉടന്‍ തന്നെ ഒരു ജപമാലയായി രൂപാന്തരപ്പെട്ടെന്ന് ബിഷപ്പ് ഒലിവര്‍ ഡാഷേ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. ഇതേ തുടര്‍ന്നാണ് ബിഷപ്പ് ഒലിവര്‍ ഡാഷേയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ജപമാല ചൊല്ലി ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ജനം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചത്. അത്ഭുതകരമായി ബോക്കോ ഹറാം അവരുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നെല്ലാം പിന്‍വലിഞ്ഞതായി ബിഷപ്പ് ഒലിവര്‍ ഡാഷേ പറയുന്നു. "മുന്‍പ് ബോക്കോ ഹറാം തീവ്രവാദികളെ നാട്ടില്‍ എല്ലാ സ്ഥലത്തും കാണാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ ശക്തിയെല്ലാം ചോര്‍ന്ന് ഉള്‍ക്കാടുകളിലേക്ക് അവര്‍ പലായനം ചെയ്തിരിക്കുന്നു. അനുദിനം തീവ്രവാദികളുടെ ഈ സംഘടന ക്ഷയിക്കുകയാണ്". ബിഷപ്പ് ഒലിവര്‍ ഡാഷേ പറഞ്ഞു. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്ത 3.6 മില്യണ്‍ ആളുകള്‍ തങ്ങളുടെ സ്വദേശത്തേക്ക് ഇപ്പോള്‍ മടങ്ങി വരികയാണ്. ലെപ്പന്റോ യുദ്ധത്തിലും, ഫിലിപ്പിന്‍സ് സ്വേച്ഛാധിപതി ഫെര്‍ണാഡോ മാര്‍ക്കോസിനെതിരേയും ക്രൈസ്തവര്‍ക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചത് മാതാവിന്റെ മധ്യസ്ഥതയാലാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Image: /content_image/News/News-2016-10-11-10:14:27.jpg
Keywords: ജപമാല

2825
Category: 1
Sub Category:
Heading: യുഎഇ സന്ദര്‍ശിക്കുവാനുള്ള ഭരണാധികാരികളുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതായി റിപ്പോര്‍ട്ട്
Content: അബുദാബി: യുഎഇ സന്ദര്‍ശിക്കുവാനുള്ള ഭരണാധികാരികളുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതായി യുഎഇയിലെ ഇംഗ്ലീഷ് പത്രമായ 'ഖലീജ് ടൈംസ്'. മാര്‍പാപ്പ യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുന്ന തീയതി സംബന്ധിച്ച് വത്തിക്കാനും യുഎഇയും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയോട് തങ്ങളുടെ രാജ്യം ഔദ്യോഗികമായി സന്ദര്‍ശിക്കണമെന്ന് യുഎഇ ഭരണാധികാരികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി പാപ്പയെ സന്ദര്‍ശിച്ചപ്പോഴും യുഎഇയിലേക്ക് ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചിരിന്നു. മേഖലയില്‍ കൂടുതല്‍ സമാധാനവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാപ്പയുടെ യുഎഇ സന്ദര്‍ശനം ഏറെ വൈകുവാന്‍ ഇടയില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. യുഎഇ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ടോളറന്‍സ് ഷെയ്ഖാ ലുബ്‌ന അല്‍ ഖാസീമാണ് മാര്‍പാപ്പയോട് യുഎഇ സന്ദര്‍ശനം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഭരണാധികാരികളുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വത്തിക്കാന്‍ യുഎഇയെ അറിയിച്ചിട്ടുണ്ടെന്നും 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വസിക്കുന്ന രാജ്യമാണ് യുഎഇ. ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ഇവിടെ സര്‍ക്കാര്‍ തന്നെ പല സ്ഥലങ്ങളിലും ദേവാലയങ്ങള്‍ക്കുള്ള സ്ഥലം അനുവദിച്ചു നല്‍കിയിട്ടുണ്ട്. ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നേതൃത്വത്തില്‍ മതങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും, വിവിധ വിശ്വാസങ്ങളെ പരസ്പര ബഹുമാനത്തോടെ മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ തങ്ങളുടെ രാജ്യത്തേക്ക് യുഎഇ ക്ഷണിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്നത് ലക്ഷക്കണക്കിനു ക്രൈസ്തവരാണ്. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ സന്തോഷവും, ഊര്‍ജവും പകരുന്നതായിരിക്കും മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മതത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും യോജിച്ചുള്ള പരിഹാരം കാണുവാന്‍ സന്ദര്‍ശനം വഴിവയ്ക്കുമെന്നു അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2016-10-12-00:59:24.jpg
Keywords: Francis,mar,papa,accepted,invitation,to,visit,UAE

2826
Category: 1
Sub Category:
Heading: ചരിത്രത്തിന്റെ ഭാഗമായ മൊസൂളിലെ അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തി തകര്‍ത്തുകളഞ്ഞു
Content: മൊസൂള്‍: ഇറാഖിലെ മൊസൂളിനു സമീപമുള്ള കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു. നിനവാ ഗവര്‍ണറേറ്റിന്റെ ഭാഗമായി വരുന്ന ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു ഇപ്പോള്‍ തകര്‍ക്കപ്പെട്ട അസ്‌റിയന്‍ ദേവാലയം. സ്‌ഫോടക വസ്തുക്കള്‍ ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ച ശേഷം തീവ്രവാദികള്‍ ദേവാലയം തകര്‍ക്കുകയായിരുന്നു. മുമ്പ് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന പ്രദേശമായിരുന്നു ഇത്. തീവ്രവാദികള്‍ മേഖലയില്‍ പിടിമുറുക്കിയതോടെ പലരും പലായനം ചെയ്യുകയും, നിരവധി പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ചരിത്ര നഗരമായ പാല്‍മീറ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ ഇതിനു മുമ്പും ഐഎസ് തകര്‍ത്തു കളഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും സമാന രീതിയില്‍ തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. ക്രൈസ്തവ മതത്തിന്റെ ഉത്ഭവ സ്ഥലങ്ങളാണ് ഇറാഖും, സിറിയയുമെല്ലാം ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഇവിടെയുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ചരിത്രത്തെ തന്നെ മായിച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. യുനിസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തു കളഞ്ഞു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗെയ്റ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധന സ്ഥലങ്ങളും സുന്നി തീവ്രവാദികളായ ഐഎസ് തകര്‍ത്തിട്ടുണ്ട്. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ട്. തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വ്‌സ്തുക്കള്‍ വാങ്ങുന്നത്.
Image: /content_image/News/News-2016-10-11-23:34:45.jpg
Keywords: ISIS,demolishes,Assyrian,church,in,culture,rich,Nineveh,Iraq

2827
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് മൂന്ന് വികാരി ജനറാൾമാർ; ഫാ. തോമസ് പാറയടിയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍
Content: പ്രസ്റ്റണ്‍ : ഫാ. തോമസ് പാറയടിയില്‍ എംഎസ്‌ടി, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍എന്നിവരെ വികാരി ജനറാൾമാരായും ഫാ.മാത്യു പിണക്കാട്ടിനെ രൂപത ചാന്‍സലറായും ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. എം എസ്ടി സഭാംഗമായ ഫാ. തോമസ് പാറയടിയില്‍ 2007 മുതല്‍ യുകെയിലെ സീറോ മലബാര്‍ പ്രവാസികളുടെ ഇടയില്‍ ശുശ്രൂഷചെയ്തു വരികയാണ്. മൂന്നു വര്‍ഷമായി സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററുമാണ്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ആരാധനാക്രമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായും റൂഹാലയ മേജര്‍ സെമിനാരി റെക്ടറായും ഉജ്ജയിന്‍ കത്തീഡ്രല്‍ വികാരിയായും, വികാരി ജനറാളായും എംഎസ്ടി ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം അതിരൂപതാംഗമായ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ 2005 മുതല്‍ യുകെയിലെ സീറോ മലബാര്‍ സഭാവിശ്വാസികളുടെ ഇടയില്‍ അജപാലന ശുശ്രൂഷ നടത്തിവരികയാണ്. 2014 മുതല്‍ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ കത്തോലിക്കാ ചാപ്ലയിനായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ബംഗളൂരുവിലെ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം പടമുഖം സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ചര്‍ച്ച് അടക്കം അഞ്ച് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏഴു വര്‍ഷമായി യു. കെ. യിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തിവരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെയും ബ്ലാക്പൂള്‍ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശേരി രൂപതാംഗമായ അദ്ദേഹം 2003 മുതല്‍ 2008 വരെ രൂപതാ മതബോധനകേന്ദ്രത്തിന്റെ ഡയറക്ടറായും കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഫൊറോന വികാരിയായും ശുശ്രൂഷചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അജപാലന ദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് ഒന്നര വര്‍ഷമായി ഇറ്റലിയിലെ സവോണയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം 2006 മുതല്‍ 2010 വരെ പാലാ രൂപതാ കച്ചേരിയില്‍ വൈസ് ചാന്‍സലറായും സേവനം ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധിക ചുമതലയും ഉണ്ടായിരിക്കുന്നതാണ്. ഫാ. ഫാന്‍സുവ പത്തിലിനെ നേരത്തെ സെക്രട്ടറിയായി നിയമിച്ചിരിന്നു.
Image: /content_image/News/News-2016-10-12-01:16:48.jpg
Keywords: