category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | ചരിത്രത്തിന്റെ ഭാഗമായ മൊസൂളിലെ അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തി തകര്‍ത്തുകളഞ്ഞു |
Content | മൊസൂള്‍: ഇറാഖിലെ മൊസൂളിനു സമീപമുള്ള കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തു. നിനവാ ഗവര്‍ണറേറ്റിന്റെ ഭാഗമായി വരുന്ന ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു ഇപ്പോള്‍ തകര്‍ക്കപ്പെട്ട അസ്‌റിയന്‍ ദേവാലയം. സ്‌ഫോടക വസ്തുക്കള്‍ ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ച ശേഷം തീവ്രവാദികള്‍ ദേവാലയം തകര്‍ക്കുകയായിരുന്നു. മുമ്പ് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന പ്രദേശമായിരുന്നു ഇത്. തീവ്രവാദികള്‍ മേഖലയില്‍ പിടിമുറുക്കിയതോടെ പലരും പലായനം ചെയ്യുകയും, നിരവധി പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ചരിത്ര നഗരമായ പാല്‍മീറ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ ഇതിനു മുമ്പും ഐഎസ് തകര്‍ത്തു കളഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും സമാന രീതിയില്‍ തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. ക്രൈസ്തവ മതത്തിന്റെ ഉത്ഭവ സ്ഥലങ്ങളാണ് ഇറാഖും, സിറിയയുമെല്ലാം ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഇവിടെയുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ചരിത്രത്തെ തന്നെ മായിച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. യുനിസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തു കളഞ്ഞു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗെയ്റ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധന സ്ഥലങ്ങളും സുന്നി തീവ്രവാദികളായ ഐഎസ് തകര്‍ത്തിട്ടുണ്ട്. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ട്. തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വ്‌സ്തുക്കള്‍ വാങ്ങുന്നത്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-10-12 00:00:00 |
Keywords | ISIS,demolishes,Assyrian,church,in,culture,rich,Nineveh,Iraq |
Created Date | 2016-10-12 09:04:45 |