Contents
Displaying 2551-2560 of 24979 results.
Content:
2766
Category: 1
Sub Category:
Heading: തീവ്രവാദികളില്‍ നിന്നും ക്രൈസ്തവ വിശ്വാസികള്‍ രക്ഷപെട്ടത് പൊടിക്കാറ്റിന്റെ മറവില്‍; ക്രിസ്തു നേരില്‍ വന്നാണ് തങ്ങളെ രക്ഷിച്ചതെന്ന് വിശ്വാസികളുടെ സാക്ഷ്യം
Content: കറാച്ചി: കറാച്ചിയില്‍ നിന്ന്‍ മാറി അറേബ്യൻ സമുദ്രത്തിന് സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ സഭയിലെ പ്രവര്‍ത്തകരും വിശ്വാസികളുമുള്‍പ്പെടെ 50 പേര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസികളും ഉള്‍പ്പെടുന്നു. തങ്ങളെ പിന്‍തുടര്‍ന്ന തീവ്രവാദികളുടെ പക്കല്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷപെടുത്തിയത് ശക്തമായ പൊടിക്കാറ്റ് അടിപ്പിച്ചതിനാലാണെന്ന് വിശ്വാസികള്‍ പറയുന്നു. ആരാധന കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി പോകുവാന്‍ വേണ്ടി വിശ്വാസികള്‍ ബസില്‍ കയറി യാത്ര തിരിക്കുകയായിരിന്നു. ഭൂഗര്‍ഗ സഭയെ കുറിച്ചും ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചിലര്‍ മാറിയതും അറിഞ്ഞാണ് തീവ്രവാദികള്‍ മൂന്നു വാഹനങ്ങളിലായി ഇവിടെ എത്തിയത്. വിശ്വാസികളുടെ വാഹനത്തെ പിന്തുടര്‍ന്ന തീവ്രവാദികള്‍ പിന്‍വശത്തു നിന്നും ബസിനു നേരെ വെടിവയ്പ്പ് നടത്തി. തങ്ങള്‍ സഞ്ചരിച്ചിരുന്ന ബസില്‍ നിന്നും കുറച്ച് മാത്രം അകലെയായി പിന്‍തുടര്‍ന്ന തീവ്രവാദികള്‍, ബസിനു നേരെ വെടിവയ്ക്കുവാന്‍ തുടങ്ങിയതോടെ മരണം ഉറപ്പിച്ചിരുന്നതായി വിശ്വാസികള്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് മാറി മറഞ്ഞത്. ശക്തമായ പൊടിക്കാറ്റ് വീശുവാന്‍ തുടങ്ങിയതോടെ വിശ്വാസികളെ പിന്‍തുടര്‍ന്ന തീവ്രവാദികളെ കാണാതായി. അപ്പോഴും മുന്നോട്ടുള്ള വഴി കാണുവാന്‍ കഴിയാതെ അപകടത്തിലേക്ക് പതിക്കുമെന്ന് ബസിലുള്ള എല്ലാവരും കരുതിയതായി വിശ്വാസിയായ റിസ്വാന്‍ പറയുന്നു. "തീവ്രവാദികളുടെ ആക്രമണത്തിലോ, പൊടിക്കാറ്റിലോ ഉള്‍പ്പെട്ട് ഞങ്ങള്‍ മരിക്കുമെന്ന് തന്നെയാണ് കരുതിയത്. ബസിലുള്ള എല്ലാവരും ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുവാന്‍ തുടങ്ങി. അത്ഭുതകരമായി പൊടിക്കാറ്റിനു മധ്യത്തിലായി ചിരി തൂകി ഒരു സുന്ദര പുരുഷന്‍ നില്‍ക്കുന്നതായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു. ചുറ്റുമുള്ള പൊടിപടലങ്ങള്‍ കാഴ്ച മറച്ചപ്പോഴും ഞങ്ങള്‍ മുന്നോട്ടു തന്നെ യാത്ര തുടര്‍ന്നു. യേശുക്രിസ്തുവാണ് ഞങ്ങളെ രക്ഷിച്ചത്". റിസ്വാന്‍ സാക്ഷ്യപ്പെടുത്തി. പൊടിക്കാറ്റിനു ശേഷം തങ്ങളെ പിന്‍തുടര്‍ന്ന തീവ്രവാദികള്‍ എവിടെയ്ക്കാണ് പോയതെന്ന് അറിയില്ലെന്നും വിശ്വാസികള്‍ പറയുന്നു. മരണത്തിന്റെ താഴ്‌വരയില്‍ നിന്നും ദൈവം തങ്ങളെ അത്ഭുതകരമായിട്ടാണ് രക്ഷിച്ചതെന്നും അന്‍പതില്‍ പരം ക്രൈസ്തവ വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി.
Image: /content_image/News/News-2016-10-05-11:22:51.jpg
Keywords: Christians,in,Afghanistan,saved,from,isis,miracle

2767
Category: 1
Sub Category:
Heading: വോഡാഫോണ്‍ കമ്പനി ഡയറക്ടറുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; കമ്പനിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍: പ്രശസ്ത ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ 'വോഡാഫോണ്‍' കമ്പനി ഡയറക്ടറുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പോള്‍ ആറാമന്‍ ഹാളില്‍ ഇന്നലെയാണ് സ്വകാര്യ കൂടിക്കാഴ്ച നടന്നത്. സമൂഹത്തിന്റെ സുസ്ഥിതിക്കു ഉപകാരപ്പെടുന്ന തരത്തിലുള്ള മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ കമ്പനിക്ക് സാധിക്കട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. ഉപഭോക്താക്കള്‍ക്ക് വിവിധ മതങ്ങളിലെ മഹത് വചനങ്ങള്‍ എത്തിച്ചു നല്‍കുവാന്‍ കമ്പനി പ്രത്യേകം ശ്രമിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്പനി നടത്തുന്ന 'ഇന്‍സ്റ്റന്‍ഡ് സ്‌കൂള്‍ ഫോര്‍ ആഫ്രിക്ക' എന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള വിവരങ്ങള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് ഇത്. എല്ലാവരാലും തിരസ്‌കരിക്കപ്പെടുന്ന സമൂഹത്തിലെ ആളുകള്‍ക്ക് മികച്ച അവസരങ്ങളും സാധ്യതകളും നല്‍കുവാന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെ എന്നു പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. "യുവാക്കള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്നു നല്‍കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ നിന്നും, സ്വയം എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ ഒരു ഉപകരണമായി മാറുവാന്‍ സാധിക്കും എന്ന ചിന്തയിലേക്ക് അവരെ എത്തിക്കണം. കൂടുതല്‍ സ്വതന്ത്രമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുവാന്‍ അവരെ പ്രാപ്തരാക്കണം". മാര്‍പാപ്പ പറഞ്ഞു. വിവിധ മതങ്ങളിലെ മഹത് വചനങ്ങള്‍ യുവാക്കളിലേക്ക് എത്തിക്കുവാന്‍ വോഡാഫോണിന് സാധിക്കണമെന്ന് മാര്‍പാപ്പ പ്രത്യേകം നിര്‍ദേശിച്ചു. ഇതു മൂലം മതങ്ങള്‍ എന്തെല്ലാം ആശയങ്ങളാണ് പങ്കിടുന്നതെന്ന് യുവാക്കള്‍ മനസിലാക്കുകയും, ഇതിലൂടെ പരസ്പര ബഹുമാനത്തോടെ മുന്നോട്ടു നീങ്ങുവാന്‍ അവര്‍ക്ക് സാധിക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെയും അക്രമത്തിന്റെയും നടുവിലും, ആഫ്രിക്കയിലെ മനുഷ്യരിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്ന വോഡഫോണിന്റെ പുതിയ പദ്ധതിയില്‍ താന്‍ വളരെ സന്തോഷവാനാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-05-22:44:45.jpg
Keywords: Francis,papa,meet,directors,of,Vodafone

2768
Category: 18
Sub Category:
Heading: ക്രൈസ്തവർ എല്ലാ പ്രവർത്തനമേഖലകളിലും യേശുവിനെ പ്രഘോഷിക്കുന്നവരാകണമെന്ന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
Content: ഇരിങ്ങാലക്കുട: ദൈവീകമായ ചൈതന്യത്താൽ നിറഞ്ഞ് ക്രൈസ്തവർ എല്ലാ പ്രവർത്തന മേഖലകളിലും യേശുവിന്റെ ജീവിതം പ്രഘോഷിക്കുന്നവരാകണമെന്ന്‍ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത നിത്യാരാധനാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘എമ്മാനുവൽ 2016’ ആത്മീയ നവീകരണ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ദൈവികമായ ചൈതന്യത്താൽ നിറഞ്ഞ് ക്രൈസ്തവർ എല്ലാ പ്രവർത്തനമേഖലകളിലും യേശുവിന്റെ ജീവിതം പ്രഘോഷിക്കുന്നവരാകണം. അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാൻ കടന്നു വന്ന യേശു ദൈവരാജ്യവും ദൈവസ്നേഹവും പ്രഘോഷിക്കുകയായിരുന്നു. ജീവിത സാക്ഷ്യങ്ങൾ തിരസ്കരിക്കപ്പെടുകയും എതിർ സാക്ഷ്യങ്ങൾ പ്രബലപ്പെടുകയും ചെയ്യുന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ ഇത്തരത്തിലുള്ള ദൈവവചന കൺവൻഷനുകൾ സഹായകമാണ്". ബിഷപ് പറഞ്ഞു. നിത്യാരാധനാകേന്ദ്രം വൈസ് റെക്ടർ ഫാ. ഷാബു പുത്തൂർ, കത്തീഡ്രൽ വികാരി ഫാ. ജോയ് കടമ്പാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ പനംകുളം, ഫാ. ജോബി പോത്തൻ, ഫാ. ജിൽസൻ പയ്യപ്പിള്ളി, മതബോധന ഡയറക്ടർ ഫാ. ടോം മാളിയേക്കൽ, സ്പിരിച്വാലിറ്റി സെന്റർ മദർ സിസ്റ്റർ എൽസ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2016-10-06-00:31:42.jpg
Keywords:

2769
Category: 18
Sub Category:
Heading: മാഹി തിരുനാളിന് ഭക്‌തിനിർഭരമായ തുടക്കം
Content: മാഹി: മാഹി സെന്റ് തെരേസാസ് തീർത്ഥാടനകേന്ദ്രത്തിൽ പതിനെട്ടു ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഭക്‌തിനിർഭരമായ തുടക്കം. ഇന്നലെ രാവിലെ 11.30ന് വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ കൊടിയേറ്റിയതിനെ തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പ്രത്യേകം സജ്‌ജമാക്കിയ അലങ്കരിച്ച പീഠത്തിൽ പൊതുവണക്കത്തിന് വെച്ചു. തിരുനാളിന്റെ തുടക്കമറിയിച്ച് പള്ളിമണികളും ആചാരവെടികളും നഗരസഭയുടെ സൈറണും മുഴങ്ങി. വൈകുന്നേരം ആറിന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയുണ്ടായി. സെമിത്തേരി റോഡ് ജംഗ്ഷനിൽ വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ജോസ് യേശുദാസ്, മാതൃസംഘടനകൾ, ഭക്‌തസംഘങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തിരുനാളിന്റെ ഏറ്റവും പ്രധാന ദിനമായ 14ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട് ഏഴിന് വിശുദ്ധ അമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. പിറ്റേന്ന് രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടാവും. വൈകിട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും നടക്കും. തിരുനാള്‍ സമാപനമായ 22ന് രാവിലെ 10.15ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ (സീറോ മലബാര്‍ റീത്തില്‍) ദിവ്യബലി നടക്കും. ഉച്ചക്കു മൂന്നോടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2016-10-06-01:18:13.jpg

2770
Category: 1
Sub Category:
Heading: മെക്‌സിക്കോയില്‍ സുവിശേഷ പ്രവര്‍ത്തകരായ നാലു യുവാക്കള്‍ കൊല്ലപ്പെട്ടു; ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നടുങ്ങി വിശ്വാസ സമൂഹം
Content: മെക്‌സിക്കോ സിറ്റി: കത്തോലിക്ക വചന പ്രഘോഷണ സംഘത്തിലെ അംഗങ്ങളായ നാലു യുവാക്കളെ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ മിച്ചോയാക്കന്‍ സ്‌റ്റേറ്റിലാണ് സംഭവം നടന്നത്. മെക്‌സിക്കോയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്നു കത്തോലിക്ക വൈദികരാണ് അക്രമികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടത്. നാലു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടതോടെ വിശ്വാസ സമൂഹം ഭീതിയില്‍ ആയിരിക്കുകയാണ്. നേരത്തെ ലാ-രുവാന ഇടവകയുടെ മുന്‍ വികാരി ഫാ. ജോസ് ലൂയിസ് സെഗൂര നാലു യുവാക്കളേയും ഞായറാഴ്ച മുതല്‍ കാണ്മാനില്ലെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പുതിയതായി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'റെയിന്‍ബോ' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്ന നാലു യുവാക്കളും. ഇരുപതു വയസിനടുത്താണ് ഇവരുടെ പ്രായം. കാണാതായ യുവാക്കളുടെ മൃതശരീരം ഇക്കഴിഞ്ഞ ചൊവ്വാഴ്ച അപ്ടസിഗാനില്‍ നിന്നും 10 മൈലുകള്‍ മാറി സാന്‍ ജൂവാന്‍ ഡി ലോസില്‍ നിന്നാണ് കണ്ടെടുത്തത്. "ഈ ദുരന്തം എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം എന്റെ കൂടെ പ്രവര്‍ത്തിച്ച ഊര്‍ജസ്വലരായ യുവാക്കളായിരുന്നു ഇവര്‍. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമത്തിനു നേരെ ഇനിയും നാം നിശബ്ദത പാലിക്കരുതെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു. വിശ്വാസികള്‍ രാജ്യത്തിന്റെ പല ഭാഗത്തും കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടു പോകപ്പെടുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്യുകയാണ്. ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം". ഫാദര്‍ ജോസ് ലൂയിസ് സെഗൂര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വൈദികരും, സുവിശേഷ പ്രവര്‍ത്തകരും തുടര്‍ച്ചയായി കൊല്ലപ്പെടുമ്പോഴും മെക്‌സിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം എന്നീ തിന്മകളെ നിയമവിധേയമാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ മെക്‌സിക്കന്‍ കത്തോലിക്ക സഭ ശക്തമായാണ് പ്രതിരോധിക്കുന്നത്. ഇതിനിടയില്‍ ഉണ്ടാകുന്ന കൊലപാതകങ്ങള്‍ വിശ്വാസികളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്.
Image: /content_image/News/News-2016-10-06-06:29:24.jpg
Keywords: മെക്‌സിക്കോ

2771
Category: 8
Sub Category:
Heading: പ്രാര്‍ത്ഥനാ മദ്ധ്യേ കേട്ട ശബ്ദം
Content: “അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളത് നിമിത്തം നിന്റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല” (പുറപ്പാട് 23:21). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 6}# “പുരോഹിതരും, ആത്മീയ ജീവിതം നയിക്കുന്നവരും ദിവസവും പ്രാര്‍ത്ഥിക്കേണ്ടതായ, സുവിശേഷ വായനയെ ക്കുറിച്ച് ധ്യാനിച്ചു കൊണ്ട് ഞാന്‍ കിടക്കുകയായിരിന്നു. പെട്ടെന്ന് ആരോ എന്നെ വിളിച്ചതായി എനിക്ക് തോന്നി. ഉടനെ തന്നെ ഞാന്‍ ഞെട്ടി എഴുന്നേറ്റു. എന്റെ കാവല്‍ മാലാഖയോ അതോ ശുദ്ധീകരണസ്ഥലത്തെ ഏതെങ്കിലും ആത്മാവോ? എനിക്കു മനസ്സിലായില്ല. ആരോ എന്നെ നിരീക്ഷിക്കുന്നു എന്നത് മാത്രം എനിക്ക് മനസ്സിലായി. ഒരു പക്ഷേ ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും എന്നില്‍ നിന്നും മരണം വഴി വേര്‍പിരിയുകയും ചെയ്തിട്ടുള്ള എന്റെ പൂര്‍വ്വ പിതാക്കന്‍മാരുടേയോ, സുഹൃത്തുക്കളുടേയോ ശബ്ദമായിരിക്കാം ഞാന്‍ കേള്‍ക്കുന്നത്. നാമുള്‍പ്പെടുന്ന ആത്മീയ കുടുംബമായ തിരുസഭയുടെ ബോധ്യത്തോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്നതാണ് ഈ അനുഭവങ്ങള്‍. ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ കടമയാണ്”. (ഹോളി സോള്‍സ് സോളിഡാലിറ്റി ഡയറക്ടറായ ഫാദര്‍ ഡാന്‍ കാംബ്രയുടെ വാക്കുകള്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളോടുള്ള ആദരണാര്‍ത്ഥം, മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുസഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ സങ്കീര്‍ത്തനം 130 ചൊല്ലി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-06-02:22:37.jpg
Keywords: പ്രാര്‍ത്ഥന

2772
Category: 1
Sub Category:
Heading: കരുണയുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ വിവിധ കാരുണ്യ പ്രവര്‍ത്തികളുമായി ശ്രീലങ്കന്‍ വിശ്വാസ സമൂഹം
Content: കൊളംമ്പോ: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന മാസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കയിലെ കത്തോലിക്ക സമൂഹം. ഹോളി ഫാമിലി അസോസിയേഷനിലെ ആയിരത്തില്‍ അധികം അംഗങ്ങളും, വൈദികരും, കന്യാസ്ത്രീകളും, വിവിധ മതവിശ്വാസികളും അടങ്ങുന്ന വലിയ സംഘമാണ് പാപ്പയുടെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പടിഞ്ഞാറന്‍ മധ്യതീരപ്രദേശത്തുള്ള വിന്നാപൗവ എന്ന സ്ഥലത്ത് ഒത്തുകൂടിയാണ് കാരുണ്യത്തിന്റെ ശൃഖലകള്‍ തീര്‍ക്കുവാന്‍ ക്രൈസ്തവ സമൂഹം തീരുമാനം എടുത്തത്. 'കാരുണ്യത്തിന്റെ മുഖത്തെ നമ്മുടെ കുടുംബങ്ങളിലും സജീവമാക്കാം' എന്നതാണ് ഈ പദ്ധതിക്കായി അവര്‍ നല്‍കിയിരിക്കുന്ന ആപ്തവാക്യം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരാണ് ഈ വലിയ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ പുരോഗതി പ്രാപിക്കാത്ത സ്‌കൂളുകള്‍ക്കായി ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചു നല്‍കാനാണ് യുവാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. രോഗികളെ വിശുദ്ധ ബലിയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ ഇനി മുതല്‍ കൂടുതല്‍ സഹായിക്കുമെന്നും യുവജനങ്ങള്‍ പറഞ്ഞു. പരിസ്ഥിതിയെ സ്‌നേഹിക്കുമെന്നും, അതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. മുതിര്‍ന്നവരെ ആദരിക്കുകയും, കൂട്ടുകാരുടെ ആവശ്യങ്ങളില്‍ അവരെ സഹായിക്കുമെന്നും കുട്ടികള്‍ യോഗത്തില്‍ തീരുമാനമെടുത്തു. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വോടെ ഏര്‍പ്പെടുമെന്നും സമൂഹത്തിന്റെ പുരോഗതിക്കായി സഭയോട് ചേര്‍ന്നു കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കുമ്പസാരിക്കുവാന്‍ സാധിക്കാതെ കഴിയുന്ന രോഗികളേയും മറ്റും വീട്ടില്‍ എത്തി കുമ്പസാരിപ്പിക്കുകയും, അവര്‍ക്ക് ആവശ്യമായ ആത്മീയ സഹായങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ ചെയ്യുമെന്നുമാണ് പുരോഹിതരുടെ തീരുമാനം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള കാര്യങ്ങളില്‍ തങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അടുത്ത മാസമാണ് കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്നത്.
Image: /content_image/News/News-2016-10-06-04:38:25.jpg
Keywords: Sri,Lanka,Catholics,concrete,actions,during,last,month,of,Jubilee,year

2773
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയെന്ന സമ്പൂര്‍ണ്ണ ബോധ്യം
Content: "അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ" (ഉല്‍പ 18: 27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 6}# പ്രാര്‍ത്ഥന എന്നാല്‍ എന്താണ്? സ്വന്തം കുറവുകളെ കുറിച്ചുള്ള ബോധ്യമാണ് പ്രാര്‍ത്ഥന; ജീവിതത്തില്‍ നേരിടേണ്ട വിവിധ ആവശ്യങ്ങളെയും പോരായ്മയെ കുറിച്ചുള്ള ബോധ്യമാണ് പ്രാര്‍ത്ഥന. ഉദാഹരണമായി അപ്പത്തിനായി രാത്രിയില്‍ കൂട്ടുകാരനെ വിളിച്ചുണര്‍ത്തുന്ന മനുഷ്യനെ പറ്റി ക്രിസ്തു പറയുന്നുണ്ട്. സകലവിധമായ ഭൗതികാവശ്യങ്ങളുടേയും ഒരു പ്രതീകമാണ് ഈ അപ്പം. പ്രാര്‍ത്ഥന ഇടവിടാത്ത ദൈവനീതിയുടേയും കാരുണ്യത്തിന്റേയും മേഖലയില്‍ ഏര്‍പ്പെടുന്നതാണ് എന്ന് തെളിയിക്കുന്നു. ഇത് ദൈവത്തിന്റെ തന്നെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നതാണ്. മനുഷ്യനെ പറ്റിയുള്ള സമഗ്ര സത്യത്തെപ്പറ്റിയും, അവന്റെ സകല ആവശ്യങ്ങളെപ്പറ്റിയുമുള്ള സമ്പൂര്‍ണ്ണ ബോധ്യത്തില്‍ നിന്നാണ് പ്രാര്‍ത്ഥന ഉരുത്തിരിയുന്നത്. എനിക്ക് തന്നെയും മാത്രമല്ല, എന്റെ അയല്‍ക്കാരനും, സകല മനുഷ്യര്‍ക്കും, മനുഷ്യവര്‍ഗ്ഗം മുഴുവനും ബാധ്യതയുള്ള ഈ സത്യത്തിന്റെ വെളിച്ചത്തിലാണ് ദൈവത്തെ പിതാവേ എന്ന് നാം വിളിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 27.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-06-05:13:22.jpg

2774
Category: 1
Sub Category:
Heading: വൈദികര്‍ക്ക് ആശംസകള്‍ നേര്‍ന്നും തന്റെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞും പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് വാൽബെർഗ്
Content: ബോസ്റ്റണ്‍: തന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും സഹായമായി നിന്നിട്ടുള്ളത് സഭയിലെ വൈദികരാണെന്ന് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗ്. ബോസ്റ്റണില്‍ നടക്കുന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ കൂടി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മാര്‍ക്ക് ഇപ്രകാരം പറഞ്ഞത്. കത്തോലിക്ക സഭയിലുള്ള തന്റെ ആഴമായ വിശ്വാസവും നടന്‍ വീഡിയോ സന്ദേശത്തിലൂടെ തുറന്നു പറയുന്നുണ്ട്. ട്രാന്‍സ്‌ഫോമേഴ്‌സ്, ദ ഇറ്റാലിയന്‍ ജോബ്, ഇന്‍വിന്‍സിബിള്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് മാർക്ക് വാൽബെർഗ്. "വിവാഹം എന്ന കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് എന്നെ പ്രവേശിപ്പിച്ചത് ഒരു വൈദികനാണ്. എന്റെ കുട്ടികളെ മാമോദിസ മുക്കിയത് ഒരു വൈദികനാണ്. എന്റെ പ്രിയപ്പെട്ടവര്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ അവരെ സംസ്‌കരിച്ചത് വൈദികരാണ്. എന്റെ കുമ്പസാരം കേട്ട ശേഷം എനിക്ക് പാപമോചനം ദൈവം നല്‍കുന്നത് ഒരു വൈദികനിലൂടെയാണ്. വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നത് ഒരു വൈദികന്റെ കരങ്ങളില്‍ നിന്നുമാണ്. എന്റെ കത്തോലിക്ക വിശ്വാസത്തെ ബലപ്പെടുത്തുന്നതും, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സഹായിക്കുന്നതും വൈദികരാണ്". മാര്‍ക്ക് തന്റെ വീഡിയോ സന്ദേശത്തിലൂടെ വൈദികര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു തന്റെ കുട്ടികള്‍ക്കും, വരുന്ന തലമുറകള്‍ക്കും തനിക്ക് ലഭിച്ചതു പോലെ തന്നെയുള്ള വൈദികരുടെ സേവനം സഭയില്‍ കൂടി ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മാര്‍ക്ക് വീഡിയോയില്‍ പറയുന്നു. കത്തോലിക്ക വിശ്വാസമാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്നെ ഇളകാതെ പിടിച്ചു നിര്‍ത്തുന്നതെന്നും നടന്‍ വീഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. "നിങ്ങളിലൂടെയാണ് കത്തോലിക്ക വിശ്വാസം പ്രചരിക്കുന്നതും മുന്നോട്ട് നീങ്ങുന്നതും. എന്റെ പട്ടണത്തില്‍ സമ്മേളനത്തിനായി വന്നിരിക്കുന്ന എല്ലാ വൈദികര്‍ക്കും ആശംസകള്‍ നേരുന്നു. നിങ്ങള്‍ നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും നന്ദി പറയുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ". മാര്‍ക്ക് വാൽബെർഗ് പറഞ്ഞു. {{വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.facebook.com/241678189216404/videos/1242347172482829/ }}
Image: /content_image/News/News-2016-10-06-08:51:34.jpg
Keywords: Mark,Wahlberg,Wishes,priest,through,face,book,video,actor,holly,wood

2775
Category: 1
Sub Category:
Heading: 2018-ല്‍ നടക്കുന്ന ബിഷപ്പ്സ് സിനഡിന്റെ പ്രമേയം വത്തിക്കാന്‍ പുറത്തിറക്കി
Content: വത്തിക്കാന്‍: 2018 ഒക്ടോബര്‍ മാസത്തില്‍ നടത്തപ്പെടുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രമേയം വത്തിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. 'യുവജനങ്ങള്‍: വിശ്വാസവും, ദൈവവിളികളിലെ വിവേകവും' എന്ന വിഷയമാണ് പതിനഞ്ചാമത് സിനഡ് ചര്‍ച്ച ചെയ്യുക. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സിനഡിന്റെ ചിന്താവിഷയത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതായി വത്തിക്കാന്‍ അറിയിച്ചത്. പതിവുപോലെ തന്നെ ബിഷപ്പ് കോണ്‍ഫറന്‍സുകളോടും, പൗരസ്ത്യ സഭകളോടും, സുപ്പീരിയര്‍ ജനറലുമാരോടും കൂടി ആലോചിച്ചാണ് ഈ വിഷയം സിനഡിന്റെ മുഖ്യ ചിന്താവിഷയമായി മാര്‍പാപ്പ നിശ്ചയിച്ചത്. പതിനഞ്ചാമത് സിനഡിലെ വിഷയം തീരുമാനിക്കുന്നതിനു മുമ്പ്, പതിനാലാമത് സിനഡിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത ബിഷപ്പുമാരുടെ അഭിപ്രായം എന്താണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആരാഞ്ഞിരുന്നു. കുടുംബങ്ങളെ സംബന്ധിച്ചുള്ള വിഷയമായിരുന്നു മുന്‍ സിനഡുകള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇതിന്റെ പിന്‍തുടര്‍ച്ചയായി നടക്കാനിരിക്കുന്ന സിനഡിന്റെ ഈ വിഷയത്തെ കണക്കാക്കാം. മുന്‍ സിനഡുകളുടെ വെളിച്ചത്തില്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ' അതിന്റെ അവസാനഭാഗത്ത് യുവാക്കളെ സംബന്ധിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. കാര്യബോധത്തോടെയും വിശ്വാസത്തോടെയുമുള്ള യുവാക്കളുടെ പ്രവര്‍ത്തനം, ജീവിതത്തിന്റെ ശരിയായ ആനന്ദം, എന്നിവ എന്താണെന്ന് മനസിലാക്കുന്നതിനായി സഹായിക്കുമെന്നും അതിനെ സംബന്ധിക്കുന്ന ചര്‍ച്ചകളായിരിക്കും 2018-ലെ സിനഡില്‍ നടക്കുക എന്നും വത്തിക്കാന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2016-10-06-23:47:05.gif
Keywords: Theme,Synod,Bishops,October,2018,will,focus,on,young,people