category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവോഡാഫോണ്‍ കമ്പനി ഡയറക്ടറുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; കമ്പനിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മാര്‍പാപ്പ
Contentവത്തിക്കാന്‍: പ്രശസ്ത ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ 'വോഡാഫോണ്‍' കമ്പനി ഡയറക്ടറുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പോള്‍ ആറാമന്‍ ഹാളില്‍ ഇന്നലെയാണ് സ്വകാര്യ കൂടിക്കാഴ്ച നടന്നത്. സമൂഹത്തിന്റെ സുസ്ഥിതിക്കു ഉപകാരപ്പെടുന്ന തരത്തിലുള്ള മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ കമ്പനിക്ക് സാധിക്കട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. ഉപഭോക്താക്കള്‍ക്ക് വിവിധ മതങ്ങളിലെ മഹത് വചനങ്ങള്‍ എത്തിച്ചു നല്‍കുവാന്‍ കമ്പനി പ്രത്യേകം ശ്രമിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്പനി നടത്തുന്ന 'ഇന്‍സ്റ്റന്‍ഡ് സ്‌കൂള്‍ ഫോര്‍ ആഫ്രിക്ക' എന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള വിവരങ്ങള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് ഇത്. എല്ലാവരാലും തിരസ്‌കരിക്കപ്പെടുന്ന സമൂഹത്തിലെ ആളുകള്‍ക്ക് മികച്ച അവസരങ്ങളും സാധ്യതകളും നല്‍കുവാന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെ എന്നു പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. "യുവാക്കള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്നു നല്‍കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതില്‍ നിന്നും, സ്വയം എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ ഒരു ഉപകരണമായി മാറുവാന്‍ സാധിക്കും എന്ന ചിന്തയിലേക്ക് അവരെ എത്തിക്കണം. കൂടുതല്‍ സ്വതന്ത്രമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുവാന്‍ അവരെ പ്രാപ്തരാക്കണം". മാര്‍പാപ്പ പറഞ്ഞു. വിവിധ മതങ്ങളിലെ മഹത് വചനങ്ങള്‍ യുവാക്കളിലേക്ക് എത്തിക്കുവാന്‍ വോഡാഫോണിന് സാധിക്കണമെന്ന് മാര്‍പാപ്പ പ്രത്യേകം നിര്‍ദേശിച്ചു. ഇതു മൂലം മതങ്ങള്‍ എന്തെല്ലാം ആശയങ്ങളാണ് പങ്കിടുന്നതെന്ന് യുവാക്കള്‍ മനസിലാക്കുകയും, ഇതിലൂടെ പരസ്പര ബഹുമാനത്തോടെ മുന്നോട്ടു നീങ്ങുവാന്‍ അവര്‍ക്ക് സാധിക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെയും അക്രമത്തിന്റെയും നടുവിലും, ആഫ്രിക്കയിലെ മനുഷ്യരിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്ന വോഡഫോണിന്റെ പുതിയ പദ്ധതിയില്‍ താന്‍ വളരെ സന്തോഷവാനാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-06 00:00:00
KeywordsFrancis,papa,meet,directors,of,Vodafone
Created Date2016-10-06 08:14:45