Contents

Displaying 2541-2550 of 24979 results.
Content: 2756
Category: 1
Sub Category:
Heading: പൈശാചിക ശക്തികളെ മറികടക്കുവാനുള്ള ഏറ്റവും ശക്തമായ ആയുധം ജപമാല: ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
Content: മനില: പൈശാചിക ശക്തികളെ മറികടക്കുവാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാലയെന്ന് ഫിലിപ്പിന്‍സ് കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. ജപമാല മാസമായി സഭ ആചരിക്കുന്ന ഒക്ടോബറില്‍ പുറത്തിറക്കിയ പ്രത്യേക ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ജപമാലയുടെ പ്രസക്തിയെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. കുമ്പസാരത്തിലൂടെയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെയും പൈശാചികമായ ആക്രമണങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുവാനുള്ള ശക്തി ഉന്നതങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. "നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആയുധം ജപമാലയാണ്. ആകുലതകള്‍ മറികടക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ജപമാല ചൊല്ലുന്നതിലൂടെ നമുക്ക് സാധിക്കും. കൈയില്‍ ജപമാലയും അധരങ്ങളില്‍ പ്രാര്‍ത്ഥനയും നിറയുമ്പോള്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ നമുക്ക് കഴിയും". "ലോകത്തെ മുഴുവനും വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പാപങ്ങളെ ഓര്‍ത്ത് നമുക്ക് പശ്ചാത്തപിക്കുകയും പരിഹാരങ്ങള്‍ തേടുകയും ചെയ്യാം". ആര്‍ച്ച് ബിഷപ്പ് വില്ലിഗാസ് ലേഖനത്തില്‍ രേഖപ്പെടുത്തി. ഫിലിപ്പിന്‍സിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ചും, സമീപ കാലത്ത് ഫിലിപ്പിന്‍സ് ജനതയ്ക്കുണ്ടായിരിക്കുന്ന മുല്യ തകര്‍ച്ചയേയും ഓര്‍ത്ത് താന്‍ ഏറെ ദുഃഖിക്കുന്നതായും ലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നു. അടുത്ത തലമുറയിലെ കുട്ടികളും യുവാക്കളും തെറ്റായ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങളുടെയും പിന്നില്‍ പോകാതിരിക്കട്ടെ എന്നു അദ്ദേഹം പ്രത്യാശിച്ചു. അടുത്തിടെ ഭരണത്തില്‍ വന്ന സര്‍ക്കാര്‍ കുറ്റാരോപിതരായ ആളുകളെ പോലീസിനെ ഉപയോഗിച്ച് വെടിവയ്പ്പിലൂടെ കൊന്നു തള്ളുന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ ഫിലിപ്പിന്‍സിനെ മാനം കെടുത്തിയ പശ്ചാത്തലത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
Image: /content_image/News/News-2016-10-04-09:41:08.jpg
Keywords:
Content: 2757
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊല്‍ക്കത്ത: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തിയപ്പോഴാണ് മാര്‍ ആലഞ്ചേരി വിഷയത്തിലെ തന്റെ പ്രതികരണം അറിയിച്ചത്. ഏഴു മാസം മുമ്പാണ് സലേഷ്യന്‍ സഭാംഗമായ ഫാദര്‍ ടോം ഉഴുന്നാലിനെ യെമനിലെ ഏഡനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. "യെമനില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെയും ലഭ്യമല്ല. അബുദാബി ആസ്ഥാനമായി അറേബ്യന്‍ രാജ്യങ്ങളുടെ അപ്പസ്‌ത്തോലിക് വികാറായി സേവനം ചെയ്യുന്ന പോള്‍ ഹിന്‍ഡര്‍ പിതാവുമായി ഞാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറലുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തീവ്രവാദികള്‍ വൈദികനെ കൊലപ്പെടുത്തിയെങ്കില്‍, അവര്‍ ആ വാര്‍ത്ത പുറത്തു വിടേണ്ടതാണ്. ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു". കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. യെമനില്‍ സേവനം ചെയ്യുന്ന വൈദികര്‍ എല്ലാവരും സലേഷ്യന്‍ സഭയിലെ അംഗങ്ങളാണ്. 1986-ല്‍ റോമില്‍ വച്ചു നടന്ന സലേഷ്യന്‍ സഭയുടെ യോഗത്തില്‍ പങ്കെടുത്ത കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ, സഭയുടെ റെക്ടര്‍ മേജറിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ്, ബംഗളൂരുവില്‍ നിന്നും നാലു വൈദികരെ യെമനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രങ്ങളില്‍ പുരോഹിത ശുശ്രൂഷകള്‍ക്കായി അയച്ചത്. സന, ഏഡന്‍, ഹുദീദ, തയിസ് എന്നീ മേഖലകളില്‍ താമസിച്ചാണ് വൈദികര്‍ അവിടെയുള്ള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരുന്നത്. മാര്‍ച്ച് നാലാം തീയതിയാണ് ഏഡനിലെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തില്‍ നിന്നും തീവ്രവാദികള്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയത്. മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രം ആക്രമിച്ച തീവ്രവാദികള്‍ നാലു കന്യാസ്ത്രീകളെ ഉള്‍പ്പെടെ 16 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു. മലയാളി കന്യാസ്ത്രീയായ സിസ്റ്റര്‍ സാലി തലനാരിഴയ്ക്കാണ് തീവ്രവാദികളുടെ കൈകളില്‍ നിന്നും അന്നു രക്ഷപെട്ടത്. അല്‍-ഖ്വയ്ദയ്ക്കും, ഇസ്ലാമിക് സ്‌റ്റേറ്റിനും വലിയ രീതിയില്‍ സ്വാധീനമുള്ള മേഖലയാണ് യെമന്‍. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-04-10:01:09.jpg
Keywords:
Content: 2758
Category: 1
Sub Category:
Heading: ഭൂകമ്പത്തില്‍ തകര്‍ന്ന മധ്യ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി
Content: റോം: ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന മധ്യഇറ്റലിയിലെ അമാട്രിസ് നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെയാണ് പ്രദേശത്തേക്ക് മാര്‍പാപ്പ എത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസമാണ് മധ്യഇറ്റലിയില്‍ ഭൂചലനമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് അമാട്രിസ് നഗരത്തിലാണ്. മുന്നൂറിനടുത്ത് ആളുകള്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെടുകയും, ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ ദുരന്തമാണ് ഉണ്ടായത്. നാലായിരത്തില്‍ അധികം പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മാര്‍പാപ്പ ഏറെ നേരം മൗനമായി പ്രാര്‍ത്ഥിച്ചു. ഒരു കണ്ടെയ്‌നറില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌കൂളില്‍ നിന്നുമാണ് തന്റെ സന്ദര്‍ശനം മാര്‍പാപ്പ ആരംഭിച്ചത്. നൂറു കണക്കിന് കുട്ടികള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. തങ്ങള്‍ വരച്ച ചില ചിത്രങ്ങള്‍ അവര്‍ പാപ്പയ്ക്കു നല്‍കി. ഭൂകമ്പത്തില്‍ ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ട ഒരു വ്യക്തിയേയും മാര്‍പാപ്പ നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഏറ്റവും നാശനഷ്ടമുണ്ടായ നഗരത്തിന്റെ ഭാഗത്തേക്ക് പോകണമെന്നാണ് മാര്‍പാപ്പ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അവിടേയ്ക്കുള്ള സന്ദര്‍ശനം നടത്തുവാന്‍ പാപ്പയ്ക്ക് സാധിച്ചില്ല. ഭൂകമ്പത്തില്‍ തകര്‍ന്ന പല സ്ഥലങ്ങളിലേക്കും ഇപ്പോഴും പോകാന്‍ കഴിയാത്ത തരത്തില്‍ അപകടം പതിയിരിക്കുകയാണ്. "ഭൂകമ്പം ഉണ്ടായ ദിവസങ്ങളില്‍ ഞാന്‍ ഇവിടെയ്ക്ക് എത്താതിരുന്നത്, എന്റെ സന്ദര്‍ശനം മൂലം നിങ്ങളുടെ ജോലികള്‍ തടസപ്പെടരുതെന്ന് കരുതിയാണ്. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകരുതെന്ന് ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിനാണ് തന്റെ സന്ദര്‍ശനം എപ്പോള്‍ നടത്തുമെന്ന് പരിശുദ്ധ പിതാവ് മുന്‍കൂട്ടി പ്രഖ്യാപിക്കാതിരുന്നത്. അക്വുമോലി, അക്വാറ്റ ഡെല്‍ ട്രോണ്‍ടോ എന്നീ സ്ഥലങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു.
Image: /content_image/News/News-2016-10-04-22:48:50.jpg
Keywords: Pope, prays,visited,site,of,devastating,earthquake,Italy
Content: 2759
Category: 1
Sub Category:
Heading: പോര്‍ട്ട്‌ലാന്റില്‍ 417 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കണ്ടെടുത്തു
Content: പോര്‍ട്ട്‌ലാന്റ്: 1599-ല്‍ അച്ചടിച്ച് എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചതെന്ന്‍ കരുതപ്പെടുന്ന ബൈബിളിന്റെ പ്രതി കണ്ടെത്തി. യുഎസിലെ പോര്‍ട്ട്‌ലാന്റില്‍ സ്ഥിതി ചെയ്യുന്ന ലെവിസ് ആന്റ് ക്ലാര്‍ക്ക് കോളജിന്റെ ലൈബ്രറിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പെട്ടിയില്‍ നിന്നുമാണ് ഇത് ലഭിച്ചത്. അച്ചടിച്ച വിവരങ്ങളും ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങളുടെ ഘടനയും മറ്റും നോക്കിയാണ് ഇതിന്റെ കാലപഴക്കം കണക്കാക്കിയത്. ലണ്ടനില്‍ ക്രിസ്റ്റഫര്‍ ബാര്‍ക്കറിന്റെ കാര്യസ്ഥര്‍ ഒന്നാം എലിസബത്ത് രാജ്ഞിക്ക് നല്‍കിയതാണ് ഇതെന്ന് അച്ചടിയില്‍ വ്യക്തമായി പറയുന്നു. 417 വര്‍ഷം പഴക്കമുള്ള ഇത്തരം ഒരു ബൈബിള്‍ ചരിത്രത്തിന്റെ അക്ഷയ നിധിയിലെ ഒരു സൂക്ഷിപ്പായി വേണം കരുതാനെന്ന് ഗവേഷകര്‍ പറയുന്നു. കോളജ് ലൈബ്രറിയില്‍ പഴയ പുസ്തകങ്ങളും വസ്തുക്കളും സൂക്ഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഹന്നാഹ് ക്രൂമിയാണ് ബൈബിള്‍ കണ്ടെടുത്തത്. ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത് ബൈബിളിന്റെ ഒരു പ്രതി മാത്രമാണെന്നും, ഇതേ കാലഘട്ടത്തില്‍ തന്നെ നിരവധി കോപ്പികള്‍ അച്ചടിച്ചിട്ടുണ്ടാകാമെന്നും ഹന്നാഹ് ക്രൂമി പറയുന്നു. വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഷെക്‌സ്പിയര്‍ പോലും ഉപയോഗിച്ചിരിക്കുക ഈ ബൈബിളിന്റെ തന്നെ മറ്റ് ഏതെങ്കിലും ഒരു പ്രതിയായിരിക്കാമെന്നും ഹന്നാഹ് നിരീക്ഷിക്കുന്നു. ഏദന്‍ തോട്ടം, അര്‍മേനിയ, മെസപ്പൊട്ടോമിയ, ബാബിലോണ്‍ എന്നിവയെ കുറിച്ചും സോളമന്‍ പണിത ദേവാലയത്തെ സംബന്ധിച്ചും, ചിത്രങ്ങളോടു കൂടിയ വിവരണം ബൈബിളില്‍ നല്‍കിയിരിക്കുന്നു. ജെറുസലേം ദേവാലയത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള കാഴ്ച മനോഹരമായി ഈ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ബൈബിളിന് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ചുരുക്കം പേജുകള്‍ക്ക് മാത്രമാണ് കാലപഴക്കം മൂലം ചെറിയ കീറലുകള്‍ ഉണ്ടായിരിക്കുന്നത്. 1967-ല്‍ കോളജിലേക്ക് ലഭിച്ച ചില പുരാതന വസ്തുക്കളുടെ കൂട്ടത്തിലാണ് ഈ ബൈബിളും ഉള്‍പ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് ഫ്രൈ എന്ന വ്യക്തി ഇംഗ്ലണ്ടില്‍ നിന്നും വാങ്ങിയ ബൈബിളാകാമിതെന്ന് ഹന്നാഹ് ക്രൂമി പറയുന്നു. ഫ്രാന്‍സിസ് ഫ്രൈയ്ക്ക് വിവിധ ബൈബിളുകള്‍ ശേഖരിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഫ്രൈയുടെ കൈയില്‍ നിന്നും ലണ്ടനിലെ കച്ചവടക്കാര്‍ വഴി ഇത് ക്ലാറന്‍സ് ബയിര്‍വേള്‍ഡിറ്റ് എന്ന പാസ്റ്ററുടെ കൈവശം എത്തുകയും അദ്ദേഹം പിന്നീട് അത് കോളജിന് സമര്‍പ്പിച്ചതാണെന്നും കണക്കാക്കപ്പെടുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന ചില മേല്‍വിലാസങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലെ ഒരു പെട്ടിയില്‍ ബൈബിളുകള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട ഹന്നാഹ് ക്രൂമി അത് തുറന്നു നോക്കിയപ്പോഴാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ബൈബിള്‍ കണ്ടെത്തിയത്. ബൈബിളിന്റെ പല ചരിത്രങ്ങളിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍, 417 വര്‍ഷം പഴക്കമുള്ള ഈ ബൈബിളില്‍ നിന്നും ലഭിക്കുമെന്നു കരുതപ്പെടുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-05-00:38:06.jpg
Keywords:
Content: 2760
Category: 1
Sub Category:
Heading: റഷ്യയില്‍ ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കുവാന്‍ പ്രതിഷേധം ശക്തമാകുന്നു; ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടത് മൂന്നു ലക്ഷം ആളുകള്‍
Content: മോസ്‌കോ: റഷ്യയില്‍ ഗര്‍ഭഛിദ്രത്തെ നിയമം മൂലം പൂര്‍ണ്ണമായും നിരോധിക്കുവാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെയും, പ്രോ-ലൈഫ് ഗ്രൂപ്പുകളുടെയും ആവശ്യം ശക്തമാകുന്നു. നിയമം ഭേദഗതി ചെയ്ത് ഗര്‍ഭഛിദ്രം നിരോധിക്കുവാന്‍ ആവശ്യപ്പെടുന്ന പെറ്റീഷനില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രീയാര്‍ക്കീസ് കിറിലും ബാല മനുഷ്യാവകാശ കമ്മീഷന്‍ ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പ് വച്ചു. മൂന്നു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുന്നത്. നൂറു വര്‍ഷത്തില്‍ അധികമായി സര്‍ക്കാര്‍ ചെലവിലാണ് റഷ്യയില്‍ ഗര്‍ഭഛിദ്രം ചെയ്തു നല്‍കിയിരുന്നത്. ഇതിനെതിരെ സഭയും, പ്രോ ലൈഫ് പ്രവര്‍ത്തകരും നിരന്തരം പ്രതിഷേധം നടത്തി വരികയായിരുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ ഗര്‍ഭഛിദ്രവും, കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ സഹായിക്കുന്ന മരുന്നുകള്‍ക്കും രാജ്യത്ത് വിലക്കുണ്ടാകും. ഒരു വ്യക്തിക്ക് ഭൂമിയിലേക്ക് ജനിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്ന എല്ലാത്തരം തടസങ്ങള്‍ക്കും രാജ്യത്ത് മാറ്റമുണ്ടാകും. രാജ്യം മുഴുവനും സ്വീകരണം ലഭിച്ച പെറ്റീഷന്‍ 'ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തുവാന്‍ അനുവദിക്കുന്ന നിയമത്തിന്റെ അവസാനം' എന്ന പേരിലാണ് അറിയപ്പെട്ടത്. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുന്നവരുടെ കൂടി നികുതി പണം ഉപയോഗിച്ചാണ് ഗര്‍ഭഛിദ്രം നടത്തുന്നതെന്ന് പെറ്റീഷന്‍ ഫയല്‍ ചെയ്തവര്‍ വാദിച്ചു. രാജ്യത്തിന്റെ മാനവ വിഭവ ശേഷിയേയും, സാമൂഹിക പശ്ചാത്തലത്തേയും പൂര്‍ണ്ണമായും തകര്‍ക്കുവാന്‍ ഗര്‍ഭഛിദ്രം കാരണമാകുന്നുണ്ടെന്നും പ്രോലൈഫ് സംഘടനകളും, സഭയും ഒരുപോലെ വാദിച്ചു. സ്ത്രീകളുടെ ആരോഗ്യത്തേയും കുഞ്ഞുങ്ങളുടെ ജീവനേയും ഒരുപോലെ ബാധിക്കുന്ന ഒരു തിന്മ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതിനെ റഷ്യന്‍ ജനത ഒരു പോലെ എതിര്‍ക്കുകയാണെന്ന് ഫാദര്‍ റോസെല്ലി പ്രതികരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗമായ ഫാദര്‍ റോസെല്ലിയുടെ ഭാര്യയാണ് സര്‍ക്കാര്‍ പുതിയതായി നിയമിച്ച കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സമിതിയുടെ ഓംബുഡ്സ്മാനായി സേവനം ചെയ്യുന്നത്. ആറു കുട്ടികളുള്ള തനിക്ക് ജീവന്റെ വില നന്നായി അറിയാമെന്നും ഫാദര്‍ റോസെല്ലി കൂട്ടിചേര്‍ത്തു.
Image: /content_image/News/News-2016-10-05-06:11:07.jpg
Keywords: Russia,to,ban,abortion,by,law,orthodox,church,pro,life
Content: 2761
Category: 18
Sub Category:
Heading: ക്രിസ്തുവിന്റെ സന്ദേശം ഉള്‍കൊണ്ട് ആരംഭിച്ച 'അഞ്ചപ്പം' ട്രസ്റ്റ് ശ്രദ്ധേയമാകുന്നു; ആദ്യ ഭക്ഷണശാലയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നിര്‍വ്വഹിക്കും
Content: കോഴഞ്ചേരി: ക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണപ്പൊതികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന അഞ്ചപ്പം ട്രസ്റ്റിന്റെ ആദ്യ ഭക്ഷണശാല ഈ വരുന്ന ഒക്ടോബര്‍ ഒമ്പതാം തീയതി മൂന്നു മണിക്ക് കോഴഞ്ചേരിയിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎയും ചലച്ചിത്ര സംവിധായകൻ ബ്ലെസിയും മുഖ്യാതിഥികളായിരിക്കും. ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്ത ആശയം വിവിധ മേഖലകളിലുള്ള മനുഷ്യസ്നേഹികള്‍ വികസിപ്പിച്ചപ്പോൾ അഞ്ചപ്പം ട്രസ്റ്റ് ഉടലെടുക്കുകയായിരിന്നു. ‘ഇതുവഴിയാരും വിശന്നു പോകരുത്’ എന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ വാക്കുകളാണ് ട്രസ്റ്റിന്റെ ആപ്ത വാക്യം. കഷ്ടപ്പെടുന്നവനെ കരുതാൻ ഫാ. ബോബി ജോസ് കട്ടിക്കാട് മുന്നോട്ടു വച്ച ആശയം യാഥാർഥ്യമാക്കാൻ മനുഷ്യസ്നേഹികൾക്കു പങ്കു ചേരാൻ ചില ചെറു പദ്ധതികളുമൊരുക്കിയിട്ടുണ്ട്. അപ്പക്കൂട്ട് എന്ന് അദ്ദേഹം പേരിട്ട സേവനപദ്ധതിയാണ് അതിലൊന്ന്. സാമ്പത്തികമായി കഴിവുള്ളവർക്ക് ആറു മാസമെങ്കിലും പദ്ധതിയെ സഹായിക്കാം. ഏറെക്കാലം ഒരേ ആളുകൾക്കു തുടരാൻ കഴിഞ്ഞേക്കില്ല എന്നതിനാലാണ് ആറു മാസമെന്ന വ്യവസ്ഥ. പദ്ധതിയുടെ മറ്റൊരു മേഖലയാണ് അർച്ചന. ഭക്ഷണം വിളമ്പാനും അടുക്കളയിൽ സഹായിക്കാനും ആർക്കും പങ്ക് ചേരാം. കോഴഞ്ചേരിയിൽ പരീക്ഷണാർഥം പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ പ്രതീക്ഷിച്ചതിലേറെ ആളുകൾ എത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിട്ട് ട്രസ്റ്റിന്റെ സേവനങ്ങൾക്കൊരു കൈത്താങ്ങായി വിലയെക്കാൾ അധിക തുക സമ്മാനിക്കാം. അത് പാവങ്ങൾക്കു സൗജന്യ ഭക്ഷണം നൽകാൻ ഉപകരിക്കും. ഭാവിയിൽ പത്തനംതിട്ടയിലും ഭക്ഷണശാല തുറക്കാൻ ട്രസ്റ്റിന് പദ്ധതിയുണ്ട്. ഉള്ളവൻ ഇല്ലാത്തവനുമായി പങ്കിട്ടു കഴിക്കുന്ന നിർമലമായ അനുഭവം 'അഞ്ചപ്പം' ട്രസ്റ്റിലൂടെ സാധ്യമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
Image: /content_image/India/India-2016-10-05-02:42:07.jpg
Keywords:
Content: 2762
Category: 8
Sub Category:
Heading: ആത്മാവിന്റെ മോചനത്തിനായി തന്റെ 'ആകാംക്ഷ'യെ നിയന്ത്രിച്ച വിശുദ്ധ ഫൗസ്റ്റീന
Content: “അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോട് ചോദിച്ചു: കര്‍ത്താവേ ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു ഞാന്‍ വരുന്നത് വരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക” (യോഹന്നാന്‍ 21: 21-22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 5}# “സായാഹ്നത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്ന സമയത്ത് ഒരാത്മാവ് എന്റെ അടുക്കല്‍ വന്നു. എന്നെ തട്ടി ഉണര്‍ത്തികൊണ്ട് അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. നീ ആരാണ് എന്ന് ചോദിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, എന്റെ 'ആകാംക്ഷയുടെ ക്ലേശത്തെ' സഹിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആ ചെറിയ ത്യാഗപ്രവര്‍ത്തിയെ എന്റെ പ്രാര്‍ത്ഥനക്കൊപ്പം ചേര്‍ത്തുകൊണ്ട് അവളുടെ മോക്ഷത്തിനായി ദൈവത്തിനു സമര്‍പ്പിച്ചു.” വിശുദ്ധ ഫൗസ്റ്റീന (ഡയറി, 516). #{blue->n->n->വിചിന്തനം:}# അലസമായ ആകാംക്ഷകളില്‍ നിന്നും ഓടി അകലുക. രാത്രി ഉറക്കത്തിനിടക്ക് എപ്പോഴെങ്കിലും നിങ്ങള്‍ ഉണരുകയാണെങ്കില്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന ആരംഭിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-05-04:16:44.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 2763
Category: 18
Sub Category:
Heading: പ്രായമായവരോടും കാന്‍സര്‍രോഗികളോടും കൂടെ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ അന്താരാഷ്ട്ര വയോജനദിനാഘോഷം
Content: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സായംപ്രഭ സംഗമം 'തണല്‍ 2016' ഇ. എസ്. എസ്. എസ്. ഓഡിറ്റോറിയത്തില്‍ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉത്ഘാടനം ചെയ്തു. ആരാലും പരിഗണിക്കപ്പെടാതെ ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവിതത്തില്‍ പ്രകാശം പരത്തുന്ന ഒരു പ്രഭാകിരണമാണ് സായംപ്രഭ എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ പിതാവ് പറഞ്ഞു. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേയ്ക്കുള്ള മാറ്റമാണ് ഇന്നത്തെ മൂല്യച്യുതിയ്ക്ക് കാരണമെന്ന് ജസ്റ്റിസ് കൂട്ടിചേര്‍ത്തു. ഇ. എസ്. എസ്. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി രചിച്ച 'Behold My Mother' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ പിതാവ് നിര്‍വ്വഹിക്കുകയും,ആദ്യപ്രതി ജസ്റ്റിസ് മേരി ജോസഫിന് നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കലും, ആശാകിരണം കാന്‍സര്‍ ചികില്‍സാ സഹായ വിതരണവും, അംഗ വൈകല്ല്യമുള്ളവര്‍ക്കുള്ള സഹായധന വിതരണവും നടന്നു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ റവ. ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, ഇ. എസ്. എസ്. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. ജോബ് കുണ്ടോണി, ഗഞഘഇഇ വൈസ് പ്രസിഡന്റ് ശ്രീ. ഷാജി ജോര്‍ജ്, മദര്‍ സുപ്പീരിയര്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സ് റവ. സി. മേരി പോള്‍, സായംപ്രഭ കോഡിനേറ്റര്‍ ബെറ്റ്‌സി സേവ്യാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രായമായവരുടെ കലാപരിപാടികളും അരങ്ങേറി. പ്രസ്തുത സംഗമത്തില്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ പ്രായമേറിയ മാതാപിതാക്കളും വയോജന സംഘത്തിലെ സംഘാംഗങ്ങളും പങ്കെടുത്തു.
Image: /content_image/India/India-2016-10-05-04:50:44.jpg
Keywords:
Content: 2764
Category: 6
Sub Category:
Heading: പിതാവായ ദൈവത്തിന് മുന്‍പില്‍ സമര്‍പ്പിക്കേണ്ട പ്രാര്‍ത്ഥന
Content: "അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 5}# ക്രിസ്തുവിനോട് നേരിട്ട് അപേക്ഷിച്ച ഈ വാക്കുകള്‍ പഴയ കാലത്ത് മാത്രം ഉണ്ടായിരുന്നതല്ല. മനുഷ്യര്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന വാക്കുകളാണ്; എക്കാലത്തും പ്രസക്തമായ ഒരു ചോദ്യമാണിത്; പ്രാര്‍ത്ഥിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ്? എപ്രകാരമാണ് നമുക്ക് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുക? കര്‍ത്താവ് നല്‍കിയ ഉത്തരം എക്കാലത്തും പ്രസക്തമാണ്. ചോദിച്ചവരെ അവന്‍ പഠിപ്പിച്ചത് പിതാവായ ദൈവത്തോട് അപേക്ഷിക്കുമ്പോള്‍ ഉരുവിടേണ്ട വാക്കുകളാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഹൊണ്ടോള്‍ഫോ, 27.7.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-05-05:18:44.jpg
Keywords: പിതാവ്
Content: 2765
Category: 1
Sub Category:
Heading: ക്രിസ്തുവിലും കത്തോലിക്ക സഭയിലുമുള്ള വിശ്വാസത്തെയാണ് താന്‍ ഏറ്റവും വിലമതിക്കുന്നതെന്ന് പ്രശസ്ത ബേസ്ബോള്‍ താരം റെയാന്‍ ഹോവാര്‍ഡ്
Content: ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും തുറന്നു പറഞ്ഞു യുഎസിലെ പ്രശസ്ത ബേസ്ബോള്‍ താരം റെയാന്‍ ഹോവാര്‍ഡ്. ജീവിതത്തിലെ പ്രശസ്തിയുടെയും, പ്രതിസന്ധികളുടെയും മധ്യത്തില്‍ തന്നെ കൈവിടാത്ത യേശുക്രിസ്തുവിനെ എന്നും ആരാധിക്കുമെന്നും കത്തോലിക്ക വിശ്വാസമാണ് തനിക്ക് ഈ പരിശീലനം നല്‍കിയതെന്നും റെയാന്‍ ഹോവാര്‍ഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫിലോഡല്‍ഫിയായിലെ സിറ്റിസണ്‍ ബാങ്കില്‍ ന്യൂയോര്‍ക്ക് മീറ്റ്‌സിന് എത്തിയതായിരുന്നു റെയാന്‍ ഹോവാര്‍ഡ്. അരിയാന എന്ന തന്റെ കൊച്ചുമകളേയും ഡാരിയന്‍ എന്ന 15-കാരനായ മൂത്ത മകനേയും കൂട്ടിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. "എന്റെ വിശ്വാസം എന്നു പറയുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും, ഞാന്‍ ഏറ്റവും വിലമതിക്കുന്നതുമാണ്. ഞാന്‍ ഒരു കത്തോലിക്ക വിശ്വാസിയാണ്. അമേരിക്കയിലെ അറിയപ്പെടുന്ന താരമായ എനിക്ക് എന്റെ വിശ്വാസം മറച്ചു പിടിക്കേണ്ട ആവശ്യമില്ല. ക്രിസ്തുവില്‍ നിങ്ങള്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ആരില്‍ നിന്നും അത് മറച്ചു പിടിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ വേണം വിശ്വാസം വെളിപ്പെടുവാന്‍". റെയാന്‍ ഹോവാര്‍ഡ് പറഞ്ഞു. യുഎസ് ബേസ്‌ബോള്‍ മത്സരങ്ങളിലെ ഏറ്റവും മൂല്യമേറിയ താരമാണ് റെയാന്‍ ഹോവാര്‍ഡ്. സെന്റ് ലൂയിസിലെ മിസൈറിയില്‍ വളര്‍ന്ന റെയാന്‍ ഹോവാര്‍ഡ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് കത്തോലിക്ക വിദ്യാലയത്തിലാണ്. 2012-ല്‍ ക്രിസ്റ്റല്‍ ക്യാമ്പ്‌ബെല്ലിനെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ച റിയാന്‍ ഹോവാര്‍ഡ്, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കി വരുന്നു. ഇതിന് മുന്‍പും റെയാന്‍ ഹോവാര്‍ഡ് തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-05-08:17:58.jpg
Keywords: Ryan,Howard,shows,his,Catholic,faith,on,press,meet