Content | “അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളത് നിമിത്തം നിന്റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല” (പുറപ്പാട് 23:21).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 6}#
“പുരോഹിതരും, ആത്മീയ ജീവിതം നയിക്കുന്നവരും ദിവസവും പ്രാര്‍ത്ഥിക്കേണ്ടതായ, സുവിശേഷ വായനയെ ക്കുറിച്ച് ധ്യാനിച്ചു കൊണ്ട് ഞാന്‍ കിടക്കുകയായിരിന്നു. പെട്ടെന്ന് ആരോ എന്നെ വിളിച്ചതായി എനിക്ക് തോന്നി. ഉടനെ തന്നെ ഞാന്‍ ഞെട്ടി എഴുന്നേറ്റു. എന്റെ കാവല്‍ മാലാഖയോ അതോ ശുദ്ധീകരണസ്ഥലത്തെ ഏതെങ്കിലും ആത്മാവോ? എനിക്കു മനസ്സിലായില്ല. ആരോ എന്നെ നിരീക്ഷിക്കുന്നു എന്നത് മാത്രം എനിക്ക് മനസ്സിലായി.
ഒരു പക്ഷേ ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും എന്നില്‍ നിന്നും മരണം വഴി വേര്‍പിരിയുകയും ചെയ്തിട്ടുള്ള എന്റെ പൂര്‍വ്വ പിതാക്കന്‍മാരുടേയോ, സുഹൃത്തുക്കളുടേയോ ശബ്ദമായിരിക്കാം ഞാന്‍ കേള്‍ക്കുന്നത്. നാമുള്‍പ്പെടുന്ന ആത്മീയ കുടുംബമായ തിരുസഭയുടെ ബോധ്യത്തോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്നതാണ് ഈ അനുഭവങ്ങള്‍. ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ കടമയാണ്”.
(ഹോളി സോള്‍സ് സോളിഡാലിറ്റി ഡയറക്ടറായ ഫാദര്‍ ഡാന്‍ കാംബ്രയുടെ വാക്കുകള്‍).
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളോടുള്ള ആദരണാര്‍ത്ഥം, മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുസഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ സങ്കീര്‍ത്തനം 130 ചൊല്ലി പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |