Contents
Displaying 2621-2630 of 24979 results.
Content:
2838
Category: 18
Sub Category:
Heading: കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി ഫാ. മാത്യൂസ്; ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു
Content: നിലമ്പൂർ: ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കർ സ്വന്തം ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു വൈദികന്‍ സമൂഹത്തിനു മുന്നില്‍ മാതൃകയാകുന്നു. ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം മുൻ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുന്നത്. അമരമ്പലം പഞ്ചായത്തിൽ രാമംകുത്ത് തൊണ്ടിയിൽ പത്തു വർഷം മുന്‍പ് ഒരേക്കർ 40 സെന്റ് ഭൂമി ഫാ. മാത്യൂസ് വാങ്ങിയിരിന്നു. വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകൾ, മാറാരോഗികൾ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അർഹരെ കണ്ടെത്തിയത്. മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് വീടുനിർമ്മാണത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലത്തു സ്വയംതൊഴിൽ സംരംഭത്തിനും പദ്ധതിയുണ്ട്. ഒരേക്കർ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണർ, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവെച്ചിട്ടുമുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-10-13-00:46:50.jpg
Keywords:

2839
Category: 1
Sub Category:
Heading: ഏഴു പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം ഈ വരുന്ന ഞായറാഴ്ച
Content: വത്തിക്കാന്‍: ഒക്ടോബര്‍ 16-ാം തീയതി ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു പേരെ കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഇതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായതായി വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. വാഴ്ത്തപ്പെട്ട സലോമോന്‍ ലെക്‌ലെര്‍ക്ക്, മെക്‌സിക്കോയില്‍ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ വാഴ്ത്തപ്പെട്ട മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ഇറ്റാലിയന്‍ വൈദികരായ വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി, വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ വാഴ്ത്തപ്പെട്ട എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുക. ഇതുകൂടാതെ മറ്റു നാലു പേരെ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുവാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വത്തിക്കാൻ മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. സ്പാനിഷ് വൈദികരായ ലൂയിസ് സംമ്പ്രാനോ ബാള്‍ക്കോ, ടിബൂര്‍സിയോ അര്‍ണായിസ് മുനോസ്, ഇറ്റാലിയന്‍ കന്യാസ്ത്രീകളായ തെരേസ സ്പിനെലി, മരിയ കോസ്റ്റാന്‍സാ പനാസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരികരിക്കപ്പെട്ടാൽ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.
Image: /content_image/News/News-2016-10-13-01:21:09.jpg

2840
Category: 18
Sub Category:
Heading: സഭയുടെ കണ്ണ് ദരിദ്രരില്‍ പതിയണം: ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്
Content: കൊച്ചി: സഭയുടെ കണ്ണ് ദരിദ്രരിൽ കൂടുതലായി പതിയേണ്ടതുണ്ടെന്നു കെസിബിസി വിമൻസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്. പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി വിമൻ കമ്മീഷന്റെ ദ്വിദിന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ ഇന്നുണ്ടാകുന്ന അസ്വസ്‌ഥതകളുടെ കാരണം, സാമ്പത്തികം എന്നതിനേക്കാൾ ആത്മീയതയുടെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷൻ സെക്രട്ടറി ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി. ദളിതർ, വിധവകൾ, ഏകസ്തർ, വിവാഹമോചനം നേടിയവർ, യുവദമ്പതികൾ എന്നിവരുടെ പ്രശ്നങ്ങളിലേക്കു വിമൻസ് കമ്മീഷന്റെ ശ്രദ്ധ അടിയന്തരമായി പതിപ്പിക്കേണ്ടതാണെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ഫാ. ചെറിയാൻ മായിക്കൽ, ഫാ. തോമസ് പതയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. വിൽസൺ എലുവത്തിങ്കൽ, ഡോ. ജിബി ഗീവർഗീസ്, ആനി ജോസഫ്, അൽഫോൻസാ എന്നിവർ പ്രസംഗിച്ചു. പരിഷ്കരിച്ച ഡയറക്ടറിയുടെ പ്രകാശനം ഫാ. ജോർജ് കുരുക്കൂർ, സിൻസി പാറയിലിനു നൽകി നിർവഹിച്ചു. കമ്മീഷന്റെ പുതിയ കർമപദ്ധതികളായ വിധവാക്ഷേമ പദ്ധതി “ആശ്വാസ്’, “ഹരിത കേരളപദ്ധതി’ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. സ്ത്രീ–കരുണയുടെ മുഖം എന്ന വിഷയത്തെക്കുറിച്ചു ഡെയ്സി മാത്യു ക്ലാസ് നയിച്ചു. സ്ത്രീകൾ പ്രവർത്തനമണ്ഡലങ്ങൾ വിപുലപ്പെടുത്തണമെന്നും മറ്റുള്ളവർക്കു കാരുണ്യം ചൊരിയുന്നവരായി തീരണമെന്നും സമാപനസമ്മേളന സന്ദേശത്തിൽ ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.
Image: /content_image/India/India-2016-10-13-02:08:04.JPG

2841
Category: 1
Sub Category:
Heading: ടിവി ഷോയില്‍ നിന്നും സമ്മാനമായി ലഭിച്ച രണ്ടര ലക്ഷം ഡോളര്‍ താന്‍ പഠിച്ച സ്‌കൂളിന് വാഗ്ദാനം ചെയ്തു കത്തോലിക്ക വൈദികന്‍
Content: വിര്‍ജീനിയ: ടിവി ഷോയില്‍ സമ്മാനമായി ലഭിച്ച രണ്ടരലക്ഷം യുഎസ് ഡോളര്‍, സ്‌കൂളിന് സംഭാവന നല്കുമെന്ന് വാഗ്ദാനം ചെയ്ത വൈദികന്‍ വാര്‍ത്തയിലെ താരമാകുന്നു. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയായില്‍ താമസിക്കുന്ന ഫാദര്‍ ബില്‍ മദേനിയാണ് പ്രശസ്തമായ ടിവി ഷോയിലൂടെ തനിക്ക് സമ്മാനമായി ലഭിച്ച പണം കത്തോലിക്ക സ്‌കൂളിന് സംഭാവനയായി നല്‍കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ പേരില്‍ സെന്റ് അല്‍ബാനില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനാണ് വൈദികന്‍ പണം വാഗ്ദാനം ചെയ്തത്. ഇവിടെ തന്നെയാണ് ഫാദര്‍ ബില്‍ മാത്തേനി പഠനം നടത്തിയതും. ട്രിവിയാ ചാനലിലെ പ്രശസ്ത ടിവി ഷോ ആയ 'ഹു വാണ്ട്‌സ് ടുബി എ മില്യണയര്‍' എന്ന പരിപാടിയിലാണ് ഫാദര്‍ ബില്‍ പങ്കെടുത്തതും സമ്മാനം കരസ്ഥമാക്കിയതും. കഴിഞ്ഞ 17 വര്‍ഷമായി ഈ ഷോയില്‍ പങ്കെടുക്കുവാന്‍ വേണ്ടി വൈദികന്‍ ശ്രമിക്കുകയായിരിന്നു. . അടുത്തിടെയാണ് ഷോയില്‍ പങ്കെടുക്കുവാന്‍ ഫാദര്‍ ബില്ലിനു അവസരം ലഭിച്ചത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ഉളവാക്കിയ പല ഘട്ടങ്ങളിലൂടെയാണ് ഷോ കടന്നു പോയത്. തനിക്ക് ലഭിച്ച മൂന്നു ലൈഫ് ലൈന്‍ ഓപ്ഷനുകളും ശരിയായി വിനിയോഗിച്ചാണ് ഫാദര്‍ ബില്‍ മാത്തേനിയ ഈ നേട്ടത്തിലേക്ക് എത്തിയത്. രണ്ടരലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി ലഭിച്ച ശേഷം അഞ്ചുലക്ഷം യുഎസ് ഡോളറിന്റെ ചോദ്യം ഫാദര്‍ ബില്ലിനോട് അവതാരകര്‍ ചോദിച്ചു. എന്നാല്‍ തെറ്റായ ഉത്തരം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പണവും നഷ്ടപ്പെടുത്തുമെന്നതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് വൈദികന്‍ പ്രഖ്യാപിക്കുകയായിരുന്നു. മുന്നോട്ട് വീണ്ടും മത്സരിച്ചിരുന്നുവെങ്കില്‍ ഏത് ഉത്തരമായിരിക്കും ഊഹിച്ചു പറയുക എന്ന ചോദ്യത്തിന് വൈദികന്‍ നല്‍കിയ ഉത്തരം ശരിയായിരുന്നുവെന്ന് ചാനല്‍ വെളിപ്പെടുത്തി. "ഞാന്‍ എനിക്കു വേണ്ടി മാത്രമാണ് കളിക്കുന്നതെങ്കില്‍ വളരെ സാഹസികമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുമായിരുന്നു. നേടിയ പണം നഷ്ടമായാല്‍ ദുഃഖിക്കേണ്ടതില്ലല്ലോ. പക്ഷേ സ്‌കൂളിന് നല്‍കണം എന്ന് മനസില്‍ ഉറപ്പിച്ച തുക അതിലൂടെ നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഊഹിച്ച ഉത്തരം തെറ്റായാല്‍ സ്‌കൂളിന് പണം നല്‍കുവാന്‍ സാധിക്കില്ലല്ലോ". ഫാദര്‍ ബില്‍ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-13-03:30:52.jpg
Keywords: Priest,Wins,lakhs,dollars,TV,show,donated,to,catholic,school

2842
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലമെന്ന തടവറയും അതിന്റെ താക്കോലും
Content: “ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാന്‍ ഇഛിക്കുന്നവനില്‍ നിന്നും ഒഴിഞ്ഞു മാറരുത്.” (മത്തായി 5:42). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 13}# “പാവപ്പെട്ട ആ ആത്മാക്കള്‍ ഭയാനകമായ ഒരു തടവറയിലാണ്, ആ തടവറയുടെ വാതില്‍ തുറക്കുവാനായി നമ്മുടെ നല്ലവനായ ദൈവം നമ്മളോട് ആവശ്യപ്പെടുന്നത് പ്രാര്‍ത്ഥനകള്‍ വഴി മാത്രമാണ്. നമുക്ക് ഈ പ്രാര്‍ത്ഥനയെ നിരാകരിക്കുവാന്‍ കഴിയുമോ?” ( ‘ഹെല്‍പ്പേഴ്‌സ് ഓഫ് ദി ഹോളി സോള്‍’സിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി ഓഫ് പ്രോവിഡെന്‍സിന്റെ വാക്കുകള്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലമെന്ന തടവറയിലെ അഗ്നി ദൈവസാന്നിധ്യത്തിലായിരിക്കുവാനുള്ള അഭിലാഷമാണ്. മോചനത്തിനുള്ള താക്കോലാകട്ടെ പ്രാര്‍ത്ഥനയും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അവര്‍ അതിയായി ആഗ്രഹിക്കുന്ന സ്നേഹത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രാര്‍ത്ഥന കൂടാതെ കഴിയുകയില്ല. സഹനമനുഭവിക്കുന്ന ആ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-10-13-04:37:34.jpg
Keywords: ആത്മാക്കള്‍

2843
Category: 6
Sub Category:
Heading: തിരിച്ചറിയപ്പെടേണ്ട സ്നേഹം
Content: "കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു" (ലൂക്കാ 10:41). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 13}# കേവലം ഭൗതികനേട്ടങ്ങളിലേക്ക് സ്വയം ചുരുങ്ങിപ്പോകാതെ, ആത്മീയലോകത്ത് നിന്നും ലഭിക്കുന്ന ഉന്നതമായ ദാനങ്ങളെ മുറുകെ പിടിക്കേണ്ട ഒരു കാലത്താണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ ദൈനംദിന ജീവിതത്തില്‍, ആന്തരികമലിനീകരണം എന്ന അപകടം നാം അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, കര്‍ത്താവിന്റെ വചനവുമായുള്ള ബന്ധത്തിലൂടെയുള്ള സമ്പര്‍ക്കം നമ്മെ ശുദ്ധീകരിക്കയും, ഉയര്‍ത്തുകയും, നമുക്ക് ശക്തി വീണ്ടെടുത്ത് നല്‍കുകയും ചെയ്യുന്നു. തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മെ കണ്ടെത്തുവാന്‍ വന്ന പിതാവായ ദൈവത്തിന്റെ സ്നേഹത്തെ നാം എന്നും തിരിച്ചറിയേണ്ടതാണ്. എല്ലാ അകല്‍ച്ചയില്‍ നിന്നും പാപത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പ് ഉണ്ടാകുന്നതും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നാണ്. പിതാവായ ദൈവത്തെ ഹൃദയത്തില്‍ ധ്യാനിച്ചുകൊണ്ടിരുന്ന യേശുവിന്റെ അമ്മയായ മറിയത്തെപ്പോലെ പ്രവര്‍ത്തിക്കാനാണ്, അടിസ്ഥാനപരമായി നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ മാത്രമാണു ദൈവത്തിന്റെ സകല മഹത്വത്തിലും നാം സമ്പന്നരായി തീരുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റെല്‍ ഗെണ്ടോള്‍ഫോ, 20.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/10?type=6 }}
Image: /content_image/Meditation/Meditation-2016-10-13-05:08:57.jpg
Keywords: സ്നേഹം

2844
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ തിരഞ്ഞെടുത്ത നൂറ്റാണ്ടിന്റെ വാസ്തുകലാ നിര്‍മ്മിതികളില്‍ സെന്റ് സോഫിയ കത്തീഡ്രല്‍ ദേവാലയവും
Content: ബെയ്ജിംഗ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 98 ചൈനീസ് വാസ്തുകലാ നിര്‍മ്മിതികളില്‍ ഒന്നായി ഹാര്‍ബിനിലെ സെന്റ് സോഫിയ കത്തീഡ്രല്‍ തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രമാണ് സെന്റ് സോഫിയ കത്തീഡ്രല്‍. ചൈനീസ് പുരാവസ്തു വകുപ്പും, സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തിയ നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് 110 വര്‍ഷത്തോളം പഴക്കമുള്ള കത്തീഡ്രലിനേയും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 1907 മാര്‍ച്ചില്‍ റഷ്യന്‍ നമ്പര്‍-4 പട്ടാള യൂണിറ്റിന്റെ ആരാധനയ്ക്കായി ആണ് ഈ ദേവാലയം നിര്‍മ്മിച്ചത്. തടി ഉപയോഗിച്ചു അധിക ഭാഗവും പണിതിരിക്കുന്ന ഈ ദേവാലയം റഷ്യന്‍ വാസ്തുകലയുടെ എക്കാലത്തേയും ഉത്തമ ഉദാഹരണമാണ്. 53.3 മീറ്ററോളം ഉയരമുള്ള സെന്റ് സോഫിയ കത്തീഡ്രല്‍ ദേവാലയം ഉച്ചവെയിലിന്റെ സമയത്ത് നോക്കുമ്പോള്‍ മോസ്‌കോയിലെ ചുമന്ന ചത്വരത്തോട് സാദ്യശ്യമുള്ളതായി തോന്നും. നിയോ-ബൈസന്റൈന്‍ വാസ്തുകലയുടെ അടിസ്ഥാനത്തിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1996-ല്‍ തന്നെ ദേശീയ പരമ്പരാഗത നിര്‍മ്മിതികളുടെ പട്ടികയില്‍ സെന്റ് സോഫിയ കത്തീഡ്രല്‍ ഇടം പിടിച്ചിരുന്നു. പതിമൂവായിരത്തില്‍ അധികം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ചൈനയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹാര്‍ബിന്‍, ഇന്നര്‍ മംഗോളിയ, സിന്‍ജിയാംങ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഓര്‍ത്തഡോക്സ് വിശ്വാസികളില്‍ അധികവും വസിക്കുന്നത്. 2013-ല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ കിറില്‍ പാത്രീയാര്‍ക്കീസ് ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിട്ട് എത്തിയാണ് പാത്രീയാര്‍ക്കീസ് കിറിലിനെ സ്വീകരിച്ചത്. ദ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍, ദ ഷാന്‍ഹായി പാര്‍ക്ക് ഹോട്ടല്‍, വുഹാന്‍ യാംഗ്റ്റ്‌സി നദിക്ക് കുറുകെയുള്ള പാലം എന്നീ നിര്‍മ്മിതികളാണ് പൈതൃക പട്ടികയില്‍ ഇടം പിടിച്ച മറ്റു സ്ഥാനക്കാര്‍.
Image: /content_image/News/News-2016-10-13-06:43:15.jpg
Keywords: St,Sophia,Cathedral,recognised,as,part,of,China's,architectural,heritage

2845
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പാക് സുപ്രീം കോടതി ജഡ്ജി പിന്‍മാറി; അനിശ്ചിതത്വം തുടരുന്നു
Content: ഇസ്ലാമാബാദ്: മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവയായ ആസിയാ ബീബിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജി പിന്‍മാറി. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് ആസിയ ബീബിയുടെ കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തത്. കേസ് വിളിച്ചപ്പോള്‍ തന്നെ ജഡ്ജിമാരുടെ പാനലിലെ ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ ഈ കേസില്‍ നിന്നും പിന്‍മാറിയതായി ബഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റീസ് മിയാന്‍ സാകുബ് നിസാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. ആസിയ ബീബിയുടെ കേസില്‍ നിന്നും താന്‍ പിന്മാറുവാനുള്ള തീരുമാനം സ്വീകരിച്ചത്, ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ താന്‍ വാദം കേട്ടതിനാലാണെന്നും ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ വിശദീകരിച്ചു. ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ തൂക്കിലേറ്റുന്നത് തെറ്റായ കാര്യമാണെന്ന് ഇതിനു മുമ്പ് പ്രവിശ്യ ഗവര്‍ണ്ണറായ സല്‍മാന്‍ തസീര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ മുസ്ലീം നേതാവ് മുമ്താസ് ഖ്വാദി, സല്‍മാന്‍ തസീറിനെ വെടിവച്ചു കൊലപ്പെടുത്തി. സല്‍മാന്‍ താസീറിന്റെ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും, തീവ്രവാദ വിരുദ്ധ നിയമപ്രകാരം പ്രതിയായ മുമ്താസ് ഖ്വാദിയെ തൂക്കിലേറ്റുവാന്‍ വിധിച്ചതും ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ ആയിരുന്നു. ഇക്കാരണത്താല്‍, ആസിയ ബീബിയുടെ കേസ് കേള്‍ക്കുവാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു. മൂന്നംഗ ബഞ്ചിലെ ഒരു ജഡ്ജി പിന്‍മാറിയതോടെ ഈ ബഞ്ച് പൂര്‍ണ്ണമായും പിരിച്ചുവിട്ടു. ഇതിനാല്‍ തന്നെ ഇനിയെന്നാണ് ആസീയ ബീബിയുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുക എന്ന് പറയുവാന്‍ സാധിക്കില്ല. നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ആസിയായുടെ കേസില്‍ വാദം കേള്‍ക്കുവാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. കനത്ത സുരക്ഷയായിരുന്നു സുപ്രീം കോടതിയിലും നഗരത്തിലും പോലീസ് ഒരുക്കിയിരുന്നത്. ആസിയ ബീബിയെ ആരെങ്കിലും അപായപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുവാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കനത്ത സുരക്ഷ ഒരുക്കിയത്. മൂവായിരത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ സുരക്ഷയുടെ ഭാഗമായി അധികം വിന്യസിച്ചിരുന്നു. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295-സി എന്ന വിവാദ വകുപ്പ് പ്രകാരമാണ് ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന് തൂക്കിലേറ്റുവാന്‍ പാക്കിസ്ഥാനിലെ നന്‍കാന ജില്ലാ കോടതി വിധിച്ചത്. 2010-ല്‍ പുറത്തുവന്ന നന്‍കാന ജില്ലാ കോടതി വിധി ചോദ്യം ചെയ്തു ആസിയയുടെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഫയല്‍ ചെയ്ത അപ്പീലില്‍ ലാഹോര്‍ ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2009 മുതല്‍ ആസിയ ജയിലില്‍ കഠിന തടവ് അനുഭവിക്കുകയാണ്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മതനിന്ദാ കുറ്റത്തിന് ഒരു സ്ത്രീയെ തൂക്കിലേറ്റുവാന്‍ വിധിയുണ്ടാകുന്നത്. പ്രവാചകനെ നിന്ദിക്കുന്നതും ഖുറാനെ വിമര്‍ശിക്കുന്നതും പാക്കിസ്ഥാനില്‍ വധശിക്ഷ ലഭിക്കുവാന്‍ കാരണമാകുന്ന കുറ്റകൃത്യമാണ്. പലപ്പോഴും ഈ വകുപ്പ് ന്യൂനപക്ഷങ്ങളുടെ മേലുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കുന്നതിനാണ് പാക്കിസ്ഥാനില്‍ ഉപയോഗിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഈ വകുപ്പ് എടുത്ത് മാറ്റണമെന്ന് പാക്കിസ്ഥാനോട് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-10-13-07:45:23.jpg
Keywords: Asia,Bibi’s,blasphemy,row,judge,refuses,to,hear,the,appeal

2846
Category: 18
Sub Category:
Heading: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: ബിഷപ്പുമാരുടെ സംയുക്‌ത പ്രസ്താവന
Content: കണ്ണൂർ: കണ്ണൂർ ജില്ലയിൽ വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും നാടിന്റെ സമാധാനം തകര്‍ക്കുന്നത് ആശങ്കാജനകമാണെന്നു ബിഷപ്പുമാര്‍. തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ ഇറക്കിയ സംയുക്‌ത പ്രസ്താവനയിലാണ് കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണമെന്ന്‍ ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്. "അണികളുടെ കൈകളിൽ കൊലക്കത്തി കൊടുത്തയയ്ക്കുന്ന നേതാക്കന്മാർ സമാധാനത്തെക്കുറിച്ചു സംസാരിക്കുന്നതിലെ അർഥശൂന്യത എത്രയോ തവണ വെളിപ്പെട്ടതാണ്. രാഷ്ട്രീയ പാർട്ടികൾ കൊലപാതക പരമ്പരകൾ മത്സരബുദ്ധിയോടെ ആസൂത്രണം ചെയ്യുന്നതിൽ സാധാരണക്കാർ ഉത്കണ്ഠാകുലരാണ്". രാഷ്ട്രീയ കൊലപാതകങ്ങൾ ജില്ലയ്ക്കാകെ അപമാനകരമായിട്ട് ദശാബ്ദങ്ങളായി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ മാത്രം ഏഴു മനുഷ്യർക്കാണു ജീവൻ കുരുതികൊടുക്കേണ്ടി വന്നത്. അകാലത്തിൽ അകാരണമായി അനാഥരായ അവരുടെ കുടുംബങ്ങളോടുള്ള തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്നു പ്രസ്താവനയിൽ പറയുന്നു. "രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം നൂറുകണക്കിന് അക്രമങ്ങൾ അനുദിനം അരങ്ങേറുന്നു. അമ്പതോളം പേർ വിവിധ ആശുപത്രികളിലായി മരണം മുന്നിൽ കണ്ട് ഗുരുതരമായി പരിക്കേറ്റു കഴിയുന്നുവെന്നതും രാഷ്ട്രീയ പകയെ ഭീതികരമാക്കുന്നു. തീവച്ചു നശിപ്പിച്ച വാഹനങ്ങളുടെയും വ്യാപാര സ്‌ഥാപനങ്ങളുടെയും എറിഞ്ഞു തകർത്ത ഭവനങ്ങളുടെയും എണ്ണം തിട്ടപ്പെടുത്താനാവില്ല. നാട്ടിലെ ക്രമസമാധാനം അപകടകരമാംവിധം തകരാറിലാണെന്നതു സർക്കാർ പരിഗണിക്കണം". "വികസനത്തെക്കുറിച്ചു വലിയ സ്വപ്നങ്ങൾ കാണുന്ന കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ആദ്യം മനസിലാക്കേണ്ടതു സമാധാനമില്ലാതെ വികസനമെന്നല്ല, അതിജീവനംപോലും സാധ്യമല്ല എന്ന സത്യമാണ്. കേന്ദ്ര –സംസ്‌ഥാന സർക്കാരുകൾക്കു നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് ഇപ്പോഴത്തെ രാഷ്ട്രീയ സംഘർഷത്തിനു പ്രതികാരബുദ്ധിയോടെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്നത്. ഇതു പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഇനിയും ഒരു ജീവൻപോലും ഇവിടെ പൊലിയാതിരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരേമനസോടെ രംഗത്തിറങ്ങണം". പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2016-10-14-00:41:10.jpg

2847
Category: 1
Sub Category:
Heading: ദൈവം തെരഞ്ഞെടുത്ത ജനതയാണ് ക്രൈസ്തവരെന്നും, ദൈവഹിത പ്രകാരം ജീവിക്കേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്റാ മാര്‍ത്തായില്‍ വിശുദ്ധ കുര്‍ബന അര്‍പ്പിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും, ക്രൈസ്തവര്‍ മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും വിശദമായി തന്റെ പ്രസംഗത്തിലൂടെ പരാമര്‍ശിച്ചത്. നല്ല ക്രൈസ്തവ ജീവിതം നയിക്കുന്ന വ്യക്തികളായി നാം മാറണമെന്നതാണ് സ്വര്‍ഗീയ പിതാവിന്റെ നമ്മെ കുറിച്ചുള്ള ആഗ്രഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവപിതാവിനാല്‍ അനുഗ്രഹീതരാണ് ക്രൈസ്തവര്‍. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് നാം. മക്കളെ നാം സ്‌നേഹിക്കുന്നതു പോലെ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. സമുദ്രം പോലെ വിശാലമായി കിടക്കുന്ന ഒരു ജനതയെ അല്ല ദൈവം വിളിച്ചത്. അവിടുന്ന് പ്രതീക്ഷയോടെ നമ്മേ കാത്തിരുന്ന് വിളിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളെ പോലെ, നമ്മെ കുറിച്ച് ദൈവത്തിനും പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ട്. അവിടുത്തെ ഹിതപ്രകാരം ജീവിക്കുക എന്നതാണ് ദൈവത്തിന് നമ്മേ കുറിച്ചുള്ള പ്രതീക്ഷ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത അവിടുത്തെ ക്ഷമയുടെ മാതൃകയെ അനുകരിക്കുന്നവരായിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച ഒരു വ്യക്തിയോട് ക്ഷമിക്കുവാന്‍ കഴിയാത്തവര്‍ നാമമാത്ര ക്രൈസ്തവരായി തുടരുന്നവരാണെന്നും പാപ്പ പ്രത്യേകം പറഞ്ഞു. "ജീവിതത്തില്‍ പ്രായസങ്ങളും ബുദ്ധിമുട്ടുകളും തിക്തമായ അനുഭവങ്ങളും പലര്‍ മുഖാന്തരവും ഒരുപക്ഷേ നമുക്ക് ഉണ്ടായെന്നു വരാം. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ വസിക്കുമ്പോള്‍ മാത്രമേ ഇവയെല്ലാം ക്ഷമിച്ച് നമുക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കു. എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍ക്കുക. നാം പാപികളായിരുന്നു. ക്രിസ്തുവിന്റെ കാല്‍വറി യാഗത്താലാണ് നമുക്ക് പാപക്ഷമ ലഭിച്ചത്. പിതാവായ ദൈവം നമ്മുടെ തെറ്റുകള്‍ അതിലൂടെ ക്ഷമിച്ചു നല്‍കുകയായിരുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവരും തങ്ങളോട് തെറ്റുചെയ്തവരോട് ക്ഷമിക്കണം". പാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തില്‍ വസിക്കുകയും, അവിടുത്തോട് നിത്യം സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കും വെറുതെ ജീവിതത്തില്‍ ഇരിക്കുവാന്‍ സാധ്യമല്ലെന്നും പാപ്പ പറഞ്ഞു. നിശ്ചലരായി ജീവിതം തീര്‍ക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരല്ല ക്രൈസ്തവരെന്നും, ഊര്‍ജസ്വലരായി മുന്നോട്ട് ജീവിതം നയിക്കേണ്ടവരാണ് ക്രിസ്തുവിശ്വാസികളെന്നും പാപ്പ വ്യക്തമാക്കി. ദൈവക്ഷമ പ്രാപിച്ച നാം, മറ്റുള്ളവരോട് ഇതെ പോലെ തന്നെ പ്രവര്‍ത്തിച്ച്, ജീവിത യാത്രയെ ക്രിസ്തുവിന്റെ വിളിക്ക് യോഗ്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-10-14-00:42:38.jpg
Keywords: Pope,Francis,Message,Christian,chosen