category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി ഫാ. മാത്യൂസ്; ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു
Contentനിലമ്പൂർ: ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കർ സ്വന്തം ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു വൈദികന്‍ സമൂഹത്തിനു മുന്നില്‍ മാതൃകയാകുന്നു. ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം മുൻ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുന്നത്. അമരമ്പലം പഞ്ചായത്തിൽ രാമംകുത്ത് തൊണ്ടിയിൽ പത്തു വർഷം മുന്‍പ് ഒരേക്കർ 40 സെന്റ് ഭൂമി ഫാ. മാത്യൂസ് വാങ്ങിയിരിന്നു. വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകൾ, മാറാരോഗികൾ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അർഹരെ കണ്ടെത്തിയത്. മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് വീടുനിർമ്മാണത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലത്തു സ്വയംതൊഴി‍ൽ സംരംഭത്തിനും പദ്ധതിയുണ്ട്. ഒരേക്കർ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണർ, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവെച്ചിട്ടുമുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-13 00:00:00
Keywords
Created Date2016-10-13 10:16:50