category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയുടെ കണ്ണ് ദരിദ്രരില്‍ പതിയണം: ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്
Contentകൊച്ചി: സഭയുടെ കണ്ണ് ദരിദ്രരിൽ കൂടുതലായി പതിയേണ്ടതുണ്ടെന്നു കെസിബിസി വിമൻസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്. പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി വിമൻ കമ്മീഷന്റെ ദ്വിദിന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ ഇന്നുണ്ടാകുന്ന അസ്വസ്‌ഥതകളുടെ കാരണം, സാമ്പത്തികം എന്നതിനേക്കാൾ ആത്മീയതയുടെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷൻ സെക്രട്ടറി ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി. ദളിതർ, വിധവകൾ, ഏകസ്തർ, വിവാഹമോചനം നേടിയവർ, യുവദമ്പതികൾ എന്നിവരുടെ പ്രശ്നങ്ങളിലേക്കു വിമൻസ് കമ്മീഷന്റെ ശ്രദ്ധ അടിയന്തരമായി പതിപ്പിക്കേണ്ടതാണെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ഫാ. ചെറിയാൻ മായിക്കൽ, ഫാ. തോമസ് പതയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. വിൽസൺ എലുവത്തിങ്കൽ, ഡോ. ജിബി ഗീവർഗീസ്, ആനി ജോസഫ്, അൽഫോൻസാ എന്നിവർ പ്രസംഗിച്ചു. പരിഷ്കരിച്ച ഡയറക്ടറിയുടെ പ്രകാശനം ഫാ. ജോർജ് കുരുക്കൂർ, സിൻസി പാറയിലിനു നൽകി നിർവഹിച്ചു. കമ്മീഷന്റെ പുതിയ കർമപദ്ധതികളായ വിധവാക്ഷേമ പദ്ധതി “ആശ്വാസ്’, “ഹരിത കേരളപദ്ധതി’ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. സ്ത്രീ–കരുണയുടെ മുഖം എന്ന വിഷയത്തെക്കുറിച്ചു ഡെയ്സി മാത്യു ക്ലാസ് നയിച്ചു. സ്ത്രീകൾ പ്രവർത്തനമണ്ഡലങ്ങൾ വിപുലപ്പെടുത്തണമെന്നും മറ്റുള്ളവർക്കു കാരുണ്യം ചൊരിയുന്നവരായി തീരണമെന്നും സമാപനസമ്മേളന സന്ദേശത്തിൽ ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-13 00:00:00
Keywords
Created Date2016-10-13 11:38:04