category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യ കേരള സന്ദേശയാത്ര ഒക്ടോബർ 27 മുതൽ 29 വരെ കണ്ണൂർ ജില്ലയിൽ
Contentകൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ കേരള കാരുണ്യ സന്ദേശയാത്ര 27 മുതൽ 29 വരെ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. തലശേരി അതിരൂപത, കണ്ണൂർ, ബത്തേരി രൂപതകൾ, കോട്ടയം അതിരൂപതയുടെ മലബാർ മേഖല എന്നിവിടങ്ങളിലെ വിവിധ ജീവകാരുണ്യ സ്‌ഥാപനങ്ങൾ സന്ദർശിക്കും. കണ്ണൂർ, തലശേരി എന്നീ കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സ്‌ഥാപനങ്ങളെയും ആദരിക്കും. ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്, ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവർ കാരുണ്യ സംഗമങ്ങൾ ഉദ്ഘാടനംചെയ്യും. മൂന്നു ദിവസങ്ങളിലായി ഇരുന്നൂറോളം സ്‌ഥാപനങ്ങളെ ആദരിക്കും. കണ്ണൂരിൽ സമാധാനം സംരക്ഷിക്കപ്പെടാനും സ്നേഹ സൗഹാർദം നിലനിർത്താനുമുള്ള പരിശ്രമങ്ങൾക്കു പിന്തുണ നൽകാനും പ്രാർഥനാ സംഗമങ്ങൾ നടത്താനും കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്കും. സമിതി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡയറക്ടർ ഫാ.പോൾ മാടശേരി, തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.ഏബ്രഹാം പുതുശേരി, കണ്ണൂർ രൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ.ജേക്കബ് വിജേഷ് കനാരി, ഭാരവാഹികളായ ജോർജ.് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ജയിംസ് ആഴ്ചങ്ങാടൻ, സെലസ്റ്റ്യൻ ജോൺ, അഡ്വ.ജോസി സേവ്യർ, യുഗേഷ് തോമസ് എന്നിവർ നേതൃത്വം നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-18 00:00:00
Keywords
Created Date2016-10-18 13:16:06