category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമദര്‍ തെരേസയെ അനുസ്മരിച്ച് കാനഡയിലെ ഒട്ടാവന്‍ വിശ്വാസസമൂഹം
Contentഒട്ടാവ: ഒട്ടാവയിലെ വിശുദ്ധ മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയത്തിന്‍റ ആഭിമുഖ്യത്തില്‍ വിശുദ്ധപദ പ്രഖ്യാപനത്തോടനു ബന്ധിച്ചുള്ള ക്യതജ്ഞതാബലിയും പൊതുസമ്മേളനവും ഒട്ടാവ സെന്‍റ് ജോണ്‍ ദ അപ്പസ്തോല്‍ ദൈവാലയത്തില്‍ നടത്തപ്പെട്ടു. വത്തിക്കാന്‍ നുന്‍ഷ്യേറ്റിന്റെയും, മദര്‍ തെരേസയുടെ ജന്മദേശമായ അല്ബേനിയയുടെയും മാസിഡോണിയ, കോസോവോ എന്നീരാജ്യങ്ങളുടെ എമ്പസികളുടേയും പങ്കാളിത്തത്തോടെയായിരിന്നു ആഘോഷം. മാര്‍പാപ്പായുടെ കാനഡായിലെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലുയിജി ബൊനാത്സി, കാനഡയിലെ സീറോമലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്ക് ബിഷപ്പ് ജോസ് കല്ലുവേലില്‍, ഒട്ടാവ ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ്, ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ ശ്രീ. വിഷ്ണുപ്രകാശ്, അല്‍ബേനിയന്‍ അംബാസിഡര്‍ ശ്രീ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ശ്രീ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ശ്രീ ലുല്‍സിം ഹിസേനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി മദര്‍ തെരേസയുടെ തിരുശേഷിപ്പും ഇന്ത്യയില്‍ നിന്നുള്ള നാലു വിശുദ്ധരുടേയും ചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് മുപ്പത്തിയാറംഗ നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഒട്ടവ ആര്‍ച്ചബിഷ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ചബിഷപ്പ് ലുയിജി ബൊനാത്സി, ബിഷപ്പ് ജോസ് കല്ലുവേലില്‍, വിവിധരൂപതകളിലും സന്യാസസഭകളിലും നിന്നുള്ള പതിനെട്ടോളം വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിവിധ സന്യാസസഭകളില്‍ നിന്നുള്ള ഇരുപതോളം സന്ന്യാസിനികളും വിവിധരാജ്യക്കാരായ എഴുനൂറോളം വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് വായിച്ചു. ഒട്ടാവയിലെ സെന്‍റ് മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയത്തിന്‍റ വെബ്സൈറ്റിന്‍റ ഉദ്ഘാടനം വത്തിക്കാന്‍ നുന്‍ഷിയോ ആര്‍ച്ചുബിഷപ്പ് ലൂയിജി ബൊനാത്സി നിര്‍വ്വഹിച്ചു. ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ ശ്രീ. വിഷ്ണുപ്രകാശ്, അല്ബേനിയന്‍ അംബാസിഡര്‍ ശ്രീ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ശ്രീ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ശ്രീ ലുല്‍സിം ഹിസേനി, ഫാദര്‍ ലിന്‍സേ ഹാരിസണ്‍ എന്നിവര്‍ മദര്‍ തെരേസയെ അനുസ്മരിച്ച് ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിന് ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-20 00:00:00
Keywords
Created Date2016-10-20 10:02:44