Content | “നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക് നല്‍കണമേ; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ. എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ” (ലൂക്കാ 11:2-4).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 20}#
“വിശുദ്ധ ഫ്രാന്‍സിസിന്റെ ആദ്യ സഹചാരികളില്‍ ഒരാളായിരുന്ന ബ്രദര്‍ കൊറാഡോ, തന്റെ ആഴമായ ഭക്തിയും പ്രാര്‍ത്ഥനകള്‍ കാരണം വളരെ പ്രസിദ്ധനായിരുന്നു. പ്രാര്‍ത്ഥനാ ജീവിതം വളരെയേറെ ദുര്‍ബ്ബലമായിരുന്ന ഒരു യുവാവിനെ കൊറാഡോ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വഴി ആ യുവാവ് വിശുദ്ധിയുടെ ഒരു മാതൃകയായി തീരുകയും ചെയ്തു.
തന്റെ മനപരിവര്‍ത്തനത്തിനു ശേഷം ഉടനെ തന്നെ ആ യുവാവ് മരണമടഞ്ഞു. ഒരു ദിവസം അള്‍ത്താരയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ബ്രദര്‍ കൊറാഡോ തന്നോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്ന ആ യുവാവിന്റെ സ്വരം കേട്ടു. ഉടന്‍തന്നെ ബ്രദര്‍ കൊറാഡോ അള്‍ത്താരക്ക് മുന്‍പില്‍ ഒരു ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, നിത്യശാന്തിക്ക് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയും ചൊല്ലി.
"ഓ എന്റെ നല്ലവനായ പിതാവേ, എത്രമാതം നന്മയാണ് നിന്റെ പ്രാര്‍ത്ഥന എനിക്ക് വേണ്ടി ചെയ്തു തന്നിരിക്കുന്നത്! ഇത് തുടരുവാന്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ വളരെയേറെ ആശ്വാസം എനിക്ക് ലഭിക്കുന്നുണ്ട്". അതു കേട്ട ബ്രദര്‍ കൊറാഡോ അള്‍ത്താരക്ക് മുന്‍പില്‍ മുട്ട് കുത്തി നിന്ന് നൂറു പ്രാവശ്യം ‘സ്വര്‍ഗസ്ഥനായ പിതാവ്’ ചൊല്ലി.
പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടു കൂടി ആ യുവാവിന്റെ ആത്മാവ് പറഞ്ഞു: “എന്റെ പ്രിയപ്പെട്ട പിതാവേ, ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ അങ്ങയോട് നന്ദി പറയുന്നു. കാരണം ഞാന്‍ മോചിതനായിരിക്കുന്നു; നോക്കൂ ഞാന്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ പോവുകയാണ്.” (സിസ്റ്റര്‍ എം. ഇമ്മാനുവേല്‍ O.S.B, ഗ്രന്ഥരചയിതാവ്).
#{blue->n->n->വിചിന്തനം:}#
ഓരോ കത്തോലിക്കാ ദേവാലയത്തിനു മുന്നിലൂടെ നിങ്ങള്‍ കടന്നു പോകുമ്പോഴും ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ചൊല്ലി ശുദ്കരണാത്മാക്കളുടെ മോചനത്തിനായി പ്രയത്നിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
|