category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാട്ടൂരിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ ജന്മദിനാഘോഷ തിരുനാൾ ഇന്ന് നടക്കും
Contentകാട്ടൂർ: വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിനാഘോഷ തിരുന്നാൾ ഇന്ന് കാട്ടൂരിൽ നടക്കും. വിശുദ്ധയുടെ 139–ാം ജന്മ ദിനമാണ് ഇന്ന്‍. ഉച്ചത്തിരിഞ്ഞ് മൂന്നു മണിക്ക് ജന്മ ഗൃഹത്തിൽ നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് രൂപത വികാരി ജനറാൾ മോൺ. ജോബി പൊഴോലിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധയുടെ ജ്‌ഞാനസ്നാനം കൊണ്ട് അനുഗ്രഹീതമായ എടത്തിരുത്തി കർമ്മലനാഥ ഫൊറോന ദേവാലയത്തിലേക്കു പ്രദക്ഷിണം ഉണ്ടായിരിക്കും. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29നാണ് ദൈവസന്നിധിയിലേക്ക് യാത്രയായി. 2006 ഡിസംബര്‍ 3ന് അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 23നു ഫ്രാന്‍സിസ് പാപ്പയാണ്ഏവുപ്രാസ്യാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-17 00:00:00
Keywords
Created Date2016-10-17 10:16:32