category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവര്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനത: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍: ക്രൈസ്തവര്‍ ദൈവത്താല്‍ പ്രത്യേകം വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജനതയാണെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കാസാ സാന്റാ മാര്‍ത്തായില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് ക്രൈസ്തവരുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും, ക്രൈസ്തവര്‍ മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. നല്ല ക്രൈസ്തവ ജീവിതം നയിക്കുന്ന വ്യക്തികളായി നാം മാറണമെന്നതാണ് സ്വര്‍ഗീയ പിതാവിന്റെ നമ്മെ കുറിച്ചുള്ള ആഗ്രഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവപിതാവിനാല്‍ അനുഗ്രഹീതരാണ് ക്രൈസ്തവര്‍. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് നാം. മക്കളെ നാം സ്‌നേഹിക്കുന്നതു പോലെ തന്നെ പിതാവായ ദൈവം നമ്മേ സ്‌നേഹിക്കുന്നു. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളെ പോലെ, നമ്മെ കുറിച്ച് ദൈവത്തിനും പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ട്. അവിടുത്തെ ഹിതപ്രകാരം ജീവിക്കുക എന്നതാണ് ദൈവത്തിന് നമ്മേ കുറിച്ചുള്ള പ്രതീക്ഷ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. തങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച ഒരു വ്യക്തിയോട് ക്ഷമിക്കുവാന്‍ കഴിയാത്തവര്‍ നാമമാത്ര ക്രൈസ്തവരായി തുടരുന്നവരാണെന്നും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത അവിടുത്തെ ക്ഷമയുടെ മാതൃകയെ അനുകരിക്കുന്നവരായിരിക്കണമെന്നും പാപ്പ കൂട്ടിചേര്‍ത്തു. "ഒരുപക്ഷേ പലരും വഴി ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തിക്താനുഭവങ്ങളും നമുക്ക് ഉണ്ടായെന്നു വരാം. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ വസിക്കുമ്പോള്‍ മാത്രമേ ഇവയെല്ലാം ക്ഷമിച്ച് നമുക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കൂ. എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍ക്കുക. നാം പാപികളായിരുന്നു. ക്രിസ്തുവിന്റെ കാല്‍വരി യാഗത്താലാണ് നമുക്ക് മോചനം ലഭിച്ചത്. പിതാവായ ദൈവം നമ്മുടെ തെറ്റുകള്‍ അതിലൂടെ ക്ഷമിച്ചു നല്‍കുകയായിരുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവരും തങ്ങളോട് തെറ്റുചെയ്തവരോട് ക്ഷമിക്കണം". പാപ്പ പറഞ്ഞു. നിശ്ചലരായി ജീവിതം തീര്‍ക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരല്ല ക്രൈസ്തവരെന്നും, ഊര്‍ജസ്വലരായി ജീവിതം മുന്നോട്ട് നയിക്കേണ്ടവരാണ് ക്രിസ്തു വിശ്വാസികളെന്നും പാപ്പ വ്യക്തമാക്കി. ദൈവത്തിന്റെ കരുണ ലഭിച്ച നാം മറ്റുള്ളവരോട് ഇത് പോലെ തന്നെ പ്രവര്‍ത്തിച്ച്, ജീവിത യാത്രയെ ക്രിസ്തുവിന്റെ വിളിക്ക് യോഗ്യമാക്കി മുന്നോട്ട് കൊണ്ടുപോകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-10-14 00:00:00
Keywords
Created Date2016-10-14 14:27:00