Content | "അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്തായി 4:11).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 14}#
കാവല്‍ മാലാഖമാരുടെ ശുദ്ധീകരണസ്ഥല സന്ദര്‍ശനത്തിന് ചില സ്വകാര്യ വെളിപ്പെടുത്തലുകള്‍ സാക്ഷ്യം നല്‍കുന്നു. വിശുദ്ധ മാര്‍ഗരറ്റ് മേരിയുടെ കാവല്‍ മാലാഖ അവളോടു പറഞ്ഞു: “വരൂ, നമുക്ക് ശുദ്ധീകരണസ്ഥലത്തേക്ക് നടക്കാം”. മാലാഖ അവളെ നയിച്ച സ്ഥലത്ത് മനുഷ്യരൂപത്തിലുള്ള നിരവധി ആത്മാക്കള്‍ തങ്ങളുടെ കൈകള്‍ ഉയര്‍ത്തി അവളുടെ കാരുണ്യത്തിനായി തന്നോട് അപേക്ഷിക്കുന്നതായി അവള്‍ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി മാലാഖമാരേയും അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞു. അവര്‍ കാവല്‍ മാലാഖമാരാണെന്ന കാര്യം അവള്‍ക്ക് മനസ്സിലായി.
(ഫ്രഞ്ച് ഗ്രന്ഥരചയിതാവായ ഫാദര്‍ പീട്രോ ലോവര്‍).
#{blue->n->n->വിചിന്തനം:}#
നമ്മുടെ ഈ ഭൗമീകജീവിതത്തിന് ശേഷം നമ്മളെ സ്വര്‍ഗ്ഗീയ ഭവനത്തിന്റെ ആനന്ദത്തിലേക്ക് കൊണ്ട് പോകുമെന്ന് വാഗ്ദാനം ചെയ്യുന്ന മാലാഖമാര്‍ നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. കാവല്‍ മാലാഖമാരോട് ചേര്‍ന്ന് ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|