Content | “ദൈവരാജ്യത്തിന് വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ദൈവരാജ്യത്തിന് നിങ്ങള്‍ അര്‍ഹാരാക്കപ്പെടണന്ന ദൈവത്തിന്റെ നീതിപൂര്‍വ്വമായ നിശ്ചയത്തിന്റെ തെളിവാണിവയെല്ലാം” (2 തെസ്സലോനിക്ക 1:5).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 10}#
ഈ ഭൂമിയിൽ വച്ച് നാം ചെയ്യുന്ന ഓരോ പ്രായശ്ചിത്ത പ്രവർത്തികളും ഗുണദായകമാണ്. അതിനാൽ, ശുദ്ധീകരണസ്ഥലത്തെ പാവപ്പെട്ട ആത്മാക്കൾക്കു വേണ്ടി നാം ചെയ്യുന്ന പ്രായശ്ചിത്ത പ്രവർത്തികളും പ്രാർത്ഥനകളും ദൈവത്തിന്റെ നീതിയോടുള്ള തങ്ങളുടെ കടങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുന്നു.
"ദൈവത്തിന്റെ നീതിയുടെ ആവശ്യാര്‍ത്ഥം, ക്ഷമാപൂര്‍വ്വം സഹിക്കുക എന്ന അര്‍ത്ഥത്തില്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ ഉപയോഗിക്കുന്ന ‘സാറ്റിസ്പാഷന്‍’ (Satispassion) എന്ന പദം ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ചിടത്തോളം വലിയ അര്‍ത്ഥവത്തായതല്ല. ഭൂമിയില്‍ നാം വേണ്ടത്ര നിര്‍വഹിക്കാത്ത അനുതാപം, കാരുണ്യ പ്രവര്‍ത്തികള്‍ തുടങ്ങിയ പ്രായാശ്ചിത്തങ്ങളുടെ കുറവ് ശുദ്ധീകരണസ്ഥലത്ത് നികത്തുകയാണ് ചെയ്യുന്നത്".
(മദര്‍ മേരി ഓഫ് സെയിന്റ് ഓസ്റ്റിൻ, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്)
#{blue->n->n->വിചിന്തനം:}#
ഇപ്പോള്‍ നമുക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും? നമുടെ ജീവിതത്തിലെ സഹനങ്ങൾ പരാതികൂടാതെ, സ്വമനസ്സാലെ സ്വീകരിച്ചു കൊണ്ട് അവയെ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്കായി കാഴ്ച വയ്ക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |