Content | “എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ട് വരികയും ചെയ്യുന്നെങ്കില്‍, പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നവന്‍ തന്റെ ആത്മാവിനെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍” (യാക്കോബ് 5:19)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 7}#
ശുദ്ധീകരണസ്ഥലത്തെ മൂന്ന്‍ ആനന്ദങ്ങള്‍ ഇവയാണ്.
1) "തങ്ങളുടെ മോക്ഷത്തേക്കുറിച്ചുള്ള ഉറപ്പ്. പാപം ചെയ്യുവാന്‍ കഴിയാത്തവിധം തങ്ങള്‍ മഹത്വത്തിലേക്ക് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന കാര്യം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അറിയാം.
2) ശുദ്ധീകരണസ്ഥലത്തെ രണ്ടാമത്തെ സന്തോഷം പാപങ്ങളുടെ ശുദ്ധീകരണമാണ്. പാപം നമ്മുടെ ആത്മാവില്‍ ഒരുപാട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഈ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കുന്നത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കൂടുതല്‍ ആശ്വാസം പകരും.
3) മൂന്നാമത്തെ ആനന്ദം ദൈവത്തിന്റെ സ്നേഹമാണ്. സ്നേഹം എല്ലാ ത്യാഗങ്ങളേയും എളുപ്പമുള്ളതാക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വളരെ ശക്തമായി ദൈവത്തെ സ്നേഹിക്കുന്നു– സ്നേഹമാകട്ടെ ത്യാഗവും ബലിയും ആവശ്യപ്പെടുകയും ചെയ്യുന്നു".
(ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനായ വിശുദ്ധ യാക്കൂബ് ആല്‍ബേരിയോണിന്റെ വാക്കുകള്‍).
#{blue->n->n->വിചിന്തനം:}#
ദൈവസാനിധ്യത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന കറയാണ് പാപം. നമുക്കും ദൈവത്തിനുമിടയില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടോ എന്ന് നമ്മുടെ ജീവിതത്തില്‍ ഒരു ആത്മപരിശോധന നടത്താം
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/10?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |