category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിധിയെഴുത്തുമായി കൗണ്‍സിലുകള്‍ |
Content | സാന്‍ മരിനോ: യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിലൊന്നായി അറിയപ്പെടുന്ന സാന്‍ മരിനോയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍, ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കുന്നതിന് അനുകൂലമായ വിധിയെഴുത്ത്. ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകരമാണെങ്കിലും മൂന്നു സാഹചര്യങ്ങളില്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായ ഇളവ് നല്‍കുന്നതിനുള്ള തീരുമാനമാണ് 58 കൗണ്‍സിലുകളിലായി നടന്ന വോട്ടിംഗിലെ ഭൂരിഭാഗം ജനവിഭാഗങ്ങളും കൈക്കൊണ്ടത്. ഗര്‍ഭഛിദ്രം സംബന്ധിച്ച് അഞ്ച് ഭേദഗതികളാണ് കൗണ്‍സിലുകള്‍ പരിഗണിച്ചത്. ഇതില്‍ മൂന്നു ഭേദഗതികളും വോട്ടിംഗിലൂടെ പാസായി.
അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗര്‍ഛിദ്രം നടത്തുന്നതിന് ഇനി മുതല്‍ സാന്‍ മരിനോയില്‍ തടസമുണ്ടാകുകയില്ല. മാനഭംഗ ശ്രമത്തിന്റെ ഭാഗമായി ഗര്‍ഭം ധരിക്കുമ്പോഴോ, ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴോ ഗര്‍ഭഛിദ്രം നടത്താമെന്നും ഭൂരിഭാഗം കൗണ്‍സിലുകളും വിധിയെഴുതി. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ നിരാശയും വേദനയും ഉണ്ടാക്കുന്ന നടപടിയാണ് വോട്ടെടുപ്പ് ഫലത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ദുഃഖകരമായ ഇത്തരമൊരു തീരുമാനം കൗണ്‍സിലറുമാരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോഴും വിശ്വാസികള്‍ക്ക് ആശ്വാസത്തിന് ഇടംനല്‍കുന്ന തീരുമാനവും കൗണ്‍സിലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭംധരിക്കുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുവാനോ സാമൂഹികമായി പിന്നോക്ക അവസ്ഥയില്‍ കഴിയുന്നവര്‍ ഗര്‍ഭിണിയാകുമ്പോള്‍ നിയമം മൂലം ഗര്‍ഭഛിദ്രം നടത്തുവാനോ സാന്‍ മരിനോയില്‍ സാധിക്കുകയില്ല.
യൂറോപ്യന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മാള്‍ട്ട, വത്തിക്കാന്‍, ലക്‌സംബര്‍ഗ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിന് ചില വിലക്കുകളെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നത്. അതേ സമയം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള നീക്കത്തെ സാന്‍ മരിനോയിലെ ഭൂരിപക്ഷം ആളുകള്‍ വോട്ടിംഗിലൂടെ പൂര്‍ണ്ണമായും തള്ളികളഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-27 00:00:00 |
Keywords | San,Marino,votes,to,legalize,abortion,in,some,instances |
Created Date | 2016-09-27 17:56:25 |