category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹം കണ്ണുചിമ്മിയതായി പ്രചരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു
Contentമെക്‌സിക്കോ: 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ കുര്‍ബാന സ്വീകരിച്ചതിന് പിതാവ് കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത വിശുദ്ധ സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹം കണ്ണുതുറന്നു ചിമ്മിയതായി പ്രചരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലില്‍ മെഴുകില്‍ സംസ്‌കരിച്ച് സൂക്ഷിച്ചിട്ടുള്ള നിലയിലാണ് വിശുദ്ധയുടെ മൃതദേഹം സ്ഥിതി ചെയ്യുന്നത്. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് നോക്കി വിശുദ്ധ കണ്ണുചിമ്മുകയായിരുന്നു എന്ന്‍ അവകാശപ്പെട്ടുകൊണ്ടാണ് ഒരു വിശ്വാസി വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. 'ടോപ് 5 ട്രെന്‍ഡിങ് പോസ്റ്റ്' ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. വിശുദ്ധയുടെ മൃതദേഹം സന്ദര്‍ശിക്കാന്‍ കത്തീഡ്രലിലേക്ക് കൂടുതൽ വിശ്വാസികളെത്തിക്കൊണ്ടിരിക്കുകയാണ്. അനുവാദം കൂടാതെ ആദ്യകുർബാന സ്വീകരിച്ചതിൽ കലിപൂണ്ട് സാന്റ ഇന്നസെന്‍ഷ്യയെ അവളുടെ അച്ഛൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിശ്വാസം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ ബലിയായി നൽകിയ ബാലികയെ കത്തോലിക്ക സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ചു. #{red->n->n->വീഡിയോ}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=8bSC7dG7d7s
Second Video
facebook_linkNot set
News Date2016-09-27 00:00:00
KeywordsSaint Santa Inocencia, Open Eyes
Created Date2016-09-27 19:02:24