CALENDAR

25 / September

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingധീരതയുടെ അറിയപ്പെടാത്ത മാതൃകകള്‍
Content"കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍" (സങ്കീ 31: 24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 25}# അനേകം അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലെ അമ്മയായ ഒരു സ്ത്രീയുടെ ഉദാഹരണമാണ് എന്റെ മനസ്സില്‍ വരുന്നത്. അവര്‍ വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍, അത് അലസിപ്പിക്കണമെന്ന് പലര്‍ ചേര്‍ന്ന് അവരെ ഉപദേശിച്ചു. എന്നാല്‍ അവര്‍ തറപ്പിച്ച് മറുപടി പറഞ്ഞത് 'സാധ്യമല്ല' എന്നാണ്. ഇങ്ങനെ പറഞ്ഞതു കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവര്‍ക്ക് നന്നേ അറിയാമായിരുന്നു. അവരുടെ ഭര്‍ത്താവിനും, കുടുംബത്തിനും മുന്നില്‍ 'സാധ്യമല്ല' എന്നു തറപ്പിച്ച് പറയാന്‍ അവര്‍ക്ക് കഴിഞ്ഞു. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കത്തക്കവണ്ണം മഹത്തായതും, വിശുദ്ധമായതുമായ ഒരു മൂല്യമായിരുന്നു അവര്‍ക്ക് അവരുടെ ഉള്ളില്‍ ജന്മമെടുത്ത പുതുമനുഷ്യജീവന്‍. തന്റെ സത്യസന്ധതാപരമായ ജോലിക്കു വിരുദ്ധമായി ഏതോ ഒരു കാര്യത്തിന് അനുമതി നല്‍കുകയാണെങ്കില്‍, ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ ലഭിച്ച മറ്റൊരു മനുഷ്യനേ പറ്റിയും പറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹവും മറുപടികൊടുത്തത് 'സാധ്യമല്ല' എന്നാണ്. ഒരുവശത്ത് ഭീഷണിയേയും മറുവശത്ത് വശീകരിക്കുന്ന സൗഭാഗ്യത്തേയും നേരിടേണ്ടി വന്നപ്പോഴും രണ്ടിനേയും നിരാകരിച്ചയാള്‍. ഇവിടെ നാം കാണുന്നത് ധീരനായ ഒരു മനുഷ്യനെയാണ്. ഇങ്ങനെ സഹനധൈര്യത്തിന്റെ പര്യായങ്ങളായ ധാരാളം ആളുകളുണ്ട്. എന്നാല്‍ മിക്കവരും ഇന്ന്‍ അറിയപ്പെടുന്നില്ലെങ്കില്‍ കൂടി ദൈവത്തിനു അവരെ വ്യക്തമായി അറിയാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-09-25 09:37:00
Keywordsധീരത
Created Date2016-09-25 13:37:35