Content | "സ്‌നേഹിതര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ല" (യോഹന്നാന്‍ 15:13).
#{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 24}#
സഹന ധൈര്യം എന്ന സദ്ഗുണവും സ്വയംബലിയ്ക്കായുള്ള സന്നദ്ധതയും ചേര്‍ത്തു പിടിച്ചാണ് സഭ മുന്നോട്ട് നീങ്ങുന്നത്. പൂര്‍വ്വികരുടെ ഇടയില്‍ ഈ നന്മ പണ്ടു മുതല്‍ക്കേ ഒരു വിചിന്തന വിഷയമായിരുന്നു. ക്രിസ്തു മുഖാന്തിരമാണ് 'സഹന ധൈര്യം' പ്രേഷിത ക്രൈസ്തവ സ്വഭാവം കൈവരിച്ചത്.
സുവിശേഷം സംബോധന ചെയ്യുന്നത് ബലഹീനരേയും, സാധുക്കളേയും, താഴ്ന്നവരേയും, താഴ്മയുള്ളവരേയും, സമാധാനം ഉണ്ടാക്കുന്നവരേയും, കരുണാസമ്പന്നരേയും ആണെങ്കിലും, സഹനശക്തിക്ക് വേണ്ടിയുള്ള നിരന്തരമായ ആഹ്വാനവും അതില്‍ അടങ്ങിയിട്ടുണ്ട്. 'ഭയപ്പെടരുത്' എന്ന വാക്യത്തിലൂടെ ആവര്‍ത്തിച്ചു പറയുന്നതു അതാണ്. സത്യത്തിനും നീതിക്കും വേണ്ടി ഒരുവന്‍ ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാകണമെന്നാണ് അത് മനുഷ്യനെ ഉപദേശിക്കുന്നത്.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} |