Contents

Displaying 2411-2420 of 24979 results.
Content: 2619
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മെക്‌സിക്കോയില്‍ പ്രതിഷേധം ശക്തം; പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍
Content: ക്യുര്‍ണാവാക: സ്വവര്‍ഗ്ഗ വിവാഹം ഭരണഘടനയില്‍ എഴുതി ചേര്‍ക്കാനും പാഠ്യപദ്ധതിയിലേക്ക് സ്വവര്‍ഗ്ഗ വിവാഹത്തേയും ലൈംഗീക വിദ്യാഭ്യാസത്തേയും കുത്തിനിറയ്ക്കുവാനുമുള്ള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. കത്തോലിക്ക വിശ്വാസികളും ഇവാഞ്ചലിക്കല്‍ സഭയിലെ അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ റാലി സമാധാനപരമായിരിന്നു. കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കാതെ തികച്ചും തെറ്റായ തീരുമാനം എടുക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കുട്ടികളുടെ ഭാവിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസത്തേയും സ്‌കൂളില്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. മെക്‌സിക്കന്‍ പ്രസിഡന്റായ എന്റിക്യൂ പെന നിറ്റോയാണ് സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്ന തരത്തിലുള്ള നിയമം മെക്‌സിക്കന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അതേ സമയം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തെ കുറിച്ച് പഠിപ്പിക്കുകയും, അതിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സിലബസ് പുനഃക്രമീകരിക്കുവാനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജോലിചെയ്യുന്ന പതിനായിരങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ഈ മാസം 24-ാം തീയതി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിച്ച് തങ്ങളുടെ ശക്തി വീണ്ടും തെളിയിക്കുവാന്‍ ഒരുങ്ങുകയാണ് വിശ്വാസ സമൂഹം. പ്രൊലൈഫ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള നിരവധി തിന്മകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയ തീരുമാനവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പൗരന്‍മാര്‍ക്ക് താല്‍പര്യമില്ലാത്ത പല നിയമങ്ങളും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ് മെക്‌സിക്കന്‍ ഭരണകൂടം സ്വീകരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തെ തങ്ങള്‍ എതിര്‍ക്കുന്നതായി നിരവധി സര്‍വേകളിലൂടെ ജനം വിധിയെഴുത്തു നടത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെ നിയമവിധേയമാക്കുവാനുള്ള തെറ്റായ തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-21-07:11:53.jpg
Keywords: Mexico,same,sex,marriage,protest,united,christian
Content: 2620
Category: 9
Sub Category:
Heading: റോതർഹാം തിരുനാൾ 25 ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാഥിതി
Content: ഷെഫീൽഡ്: യു കെയിലെ തിരുനാൾ ആഘോഷങ്ങളിൽ പ്രധാനമായ റോതർഹാം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. തോമ്മാശ്ലീഹായുടെയും, വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 25 ന് ഞായറാഴ്ച നടക്കും. യുകെയിലെ നിയുക്ത സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ ദിനം റോതർഹാമിൽ എത്തും. പിതാവിനെ വരവേറ്റുകൊണ്ടുള്ള തിരുനാൾ ആഘോഷം പരിശുദ്ധ അമ്മയുടെയും, വിശുദ്ധരുടെയും നവനാൾ നൊവേനയ്ക് തുടക്കം കുറിച്ചുകൊണ്ട് 17 ന് ശനിയാഴ്ച റോതർഹാമിൽ ആരംഭിച്ചു. മാർ സ്രാമ്പിക്കലിന്റെ വരവോടെ ഏറെ ശ്രദ്ധയാകർഷിക്കുന്ന റോതർഹാം തിരുനാളിലേക്ക് യോർക്ഷയറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിച്ചേരും. തിരുനാൾ ദിനം സ്രാമ്പിക്കൽ പിതാവിന് വൻ വരവേൽപ്പു നൽകാനുള്ള ഒരുക്കത്തിലാണ് ഇടവകാ സമൂഹം. പ്രധാന തിരുനാൾ ദിനമായ 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിൻ റവ. ഫാ. സിറിൽ ജോൺ ഇടമന പതാക ഉയർത്തും. തുടർന്ന് പ്രസുദേന്തി വാഴ്ച. 3 മണിക്ക് ലസ്റ്റർ രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ഫാ. പോൾ നെല്ലിക്കളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. റവ. ഫാ. ബിജു കുന്നക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് മുത്തുക്കുടകളുടെയും കോടിതോരണങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള വർണ്ണശബളമായ തിരുനാൾ പ്രദക്ഷിണം. 5.30 മുതൽ സൺഡെ സ്കൂൾ വാർഷികാഘോഷങ്ങൾ നടക്കും. തുടർന്ന് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കും. റോതർഹാം ഇടവകാസമൂഹത്തിനുവേണ്ടി ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങളിലേക്ക് റവ. ഫാ. സിറിൽ ജോൺ ഇടമന ഏവരെയും ക്ഷണിക്കുന്നു.... #{red->n->n->അഡ്രസ്സ്; }# St. Mary's Church, 238.Herringthorpe Valley Road, Rotherham. S65 3BA. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്; }# രാജു: 07443857791 ജോഷി: 07787227100.
Image: /content_image/Events/Events-2016-09-21-13:37:47.JPG
Keywords:
Content: 2621
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരിന്ന മാര്‍ പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു
Content: ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പും ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പുമായിരിന്ന പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു. 104 വയസായിരിന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ആര്‍ച്ച് ബിഷപ്പ് കാലം ചെയ്തത്. മൃതസംസ്കാര ശുശ്രൂഷകള്‍ എന്നു നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തന്റെ പൗരോഹിത്യത്തിന്റെ 77-ാം വാര്‍ഷികവും, ബിഷപ്പായതിന്റെ 50-ാം വാര്‍ഷികവും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ആഘോഷിച്ചത്. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സെന്റ് ജോസഫ് ഹോമിലായിരുന്നു ബിഷപ്പ് തന്റെ അവസാനകാലം ചെലവഴിച്ചത്. 12 വര്‍ഷക്കാലം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹം നിരവധി പുരോഗമനപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. 1912-ല്‍ കണക്റ്റികട്ട് പട്ടണത്തിലാണ് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ജനിച്ചത്. ഫുട്‌ബോള്‍ കളിയില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരിന്ന അദ്ദേഹം വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകുവാന്‍ തീരുമാനിച്ചത്. ഇത്തരം ജീവിത അനുഭവങ്ങള്‍ പൗരോഹിത്യ ശുശ്രൂഷകളില്‍ ജനങ്ങളോട് ചേര്‍ന്ന് നിന്നു പ്രവര്‍ത്തിക്കുവാന്‍ ആര്‍ച്ച് ബിഷപ്പിന് ഊര്‍ജമായി. 27 വര്‍ഷം ഇടവകകളില്‍ വൈദികനായി സേവനം ചെയ്ത പീറ്റര്‍ ലിയോ, കുടിയേറ്റ മേഖലകളിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ആഫ്രിക്കന്‍ അമേരിക്കകാര്‍ക്കായി ദൈവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കുടിയേറ്റ മേഖലകളില്‍ ഫ്രഞ്ച് ഭാഷയ്ക്കുള്ള സ്വാധീനം മനസിലാക്കിയ ആര്‍ച്ച് ബിഷപ്പ്, ഭാഷ പഠിക്കുകയും ജനങ്ങളോട് കൂടുതല്‍ ആശയവിനിമയം നടത്തുകയും ചെയ്തു. 1966-ല്‍ പോര്‍ട്ട് ലാന്റിന്റെ ബിഷപ്പായ പീറ്റര്‍ ലിയോ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ രൂപതാ തലത്തില്‍ നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ചു. 1974-ല്‍ ആണ് അദ്ദേഹം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ നിരവധി സമരങ്ങള്‍ ആര്‍ച്ച് ബിഷപ്പ് പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങളെ ശരിയായി മനസിലാക്കിയ അദ്ദേഹം അവരുടെ സാമൂഹിക ജീവിതത്തിലും ഇടപെടലുകള്‍ നടത്തി. അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധികളുടെ സമയത്തും അദ്ദേഹം സ്‌കൂളുകളും ആശുപത്രികളും മികച്ച രീതിയില്‍ നടത്തി കൊണ്ടു പോയിരിന്നു. ആഫ്രിക്കന്‍ അമേരിക്കകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ആര്‍ച്ച് ബിഷപ്പ്, സഭയിലെ വനിതകളുടെ സ്ഥാനത്തെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും ഏറെ വാദിച്ചിരിന്നു. സഭാ ശുശ്രൂഷകളില്‍ വനിതകളുടെ ദൗത്യമെന്താണെന്ന് അവര്‍ക്ക് മനസിലാക്കി നല്‍കുവാന്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനം ശ്രദ്ധേയമായിരിന്നു. കത്തോലിക്ക സഭയില്‍ നിന്നും പുറത്തേക്ക് പോയ വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിലും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ കഠിന പരിശ്രമം നടത്തി. 1986-ല്‍ ആണ് ബിഷപ്പ് പീറ്റര്‍ ലിയോ ഗെരിറ്റി വിരമിച്ചത്. 1989 വരെ അദ്ദേഹം തന്റെ ചുമതലകളില്‍ സജീവമായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-21-23:22:08.jpg
Keywords: Oldest,bishop,in,catholic,church,died
Content: 2622
Category: 18
Sub Category:
Heading: ബിഷപ്പ് മാര്‍ മാത്യു അറയ്‌ക്കലിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു
Content: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ നാമഹേതുക തിരുനാള്‍ കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ ആഘോഷിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി തികച്ചും ലളിതമായിരുന്നു ആഘോഷം. രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍, എം.പിമാരായ ആന്റോ ആന്റണി, ജോയ്‌സ്‌ ജോര്‍ജ്‌, ജോസ്‌ കെ. മാണി, എം.എല്‍.എമാരായ എം.എം. മണി, എന്‍. ജയരാജ്‌ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, ഐ.എന്‍.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍, കോട്ടയം ഡി.സി.സി. പ്രസിഡന്റ്‌ ടോമി കല്ലാനി, ഐ.എന്‍.ടി.യു.സി. ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സജി ചാക്കോ, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഡിവൈന്‍ ടിവി എം.ഡി പീറ്റര്‍ കെ. ജോസഫ്‌, മുന്‍ സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ എം.എം. റഷീദ്‌, എസ്‌.പിമാരായ വി.യു. കുര്യാക്കോസ്‌, പി.കെ. മധു, പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പത്മകുമാര്‍, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ എം.എന്‍. ഗോപി, മൈക്കിള്‍ കള്ളിവയലില്‍ ഡിജോ കാപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തി. അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍, ബാബു കരിപ്പാപറമ്പില്‍, ഫാ. ബിനോ പുതുപറമ്പില്‍, ഫാ. മാത്യു പുത്തന്‍പറമ്പില്‍, വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശേരി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-22-01:05:51.jpg
Keywords:
Content: 2623
Category: 18
Sub Category:
Heading: കുഞ്ഞു മിഷനറിമാര്‍ കരുണയുടെ പ്രേഷിതരാകണം: തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍
Content: ചങ്ങനാശേരി: മിഷന്‍ ലീഗ് അംഗങ്ങളായ കുഞ്ഞുമിഷനറിമാര്‍ ലോകത്തിന്‍റെ ഉപ്പും കരുണയുടെ പ്രേഷിതരുമാകണമെന്ന് തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. ചെറുപുഷ്പ മിഷന്‍ ലീഗ് ചങ്ങനാശേരി അതിരൂപത കൗണ്‍സിലും മാലിപ്പറമ്പിലച്ചന്‍, കുഞ്ഞേട്ടന്‍ അനുസ്മരണവും പ്രഥമ മാര്‍ ജയിംസ് കാളാശേരി അവാര്‍ഡ് ദാനസമ്മേളനവും ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കുട്ടികള്‍ ആഴമായ ദൈവ വിശ്വാസത്തിലും ധാര്‍മികതയിലും വളരണമെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു. പ്രസിഡന്‍റ് സെബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മികച്ച മിഷന്‍ ലീഗ് പ്രവര്‍ത്തകന് അതിരൂപത മിഷന്‍ ലീഗ് ഏര്‍പ്പെടുത്തിയ മാര്‍ ജയിംസ് കാളാശേരി അവാര്‍ഡ് നിര്‍മ്മലപുരം ഇടവകാംഗമായ മാത്യു ജോസഫ് മുണ്ടാട്ടുചുണ്ടയിലിന് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സമ്മാനിച്ചു. അതിരൂപത മിഷന്‍ലീഗ് തയാറാക്കിയ മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള 'എല്‍ദാ' ഡോക്യുമെന്‍ററി സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. അതിരൂപത ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറമ്പില്‍ ആമുഖസന്ദേശം നല്കി. അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, ഫാ.തോമസ് കോയിപ്പുറം, ജോയിന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറമ്പില്‍, ജാന്‍സന്‍ ജോസഫ്, പ്രകാശ് ചാക്കോ, റോസ് മരിയ ലൂക്കോസ്, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, മിനി തോമസ്, ജോസി ജെ. ആലഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-09-22-01:37:19.jpg
Keywords:
Content: 2625
Category: 1
Sub Category:
Heading: ഫേസ്ബുക്കില്‍ മക്കയിലെ കഅബയുടെ ഫോട്ടോ ലൈക്ക് ചെയ്തുവെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ പതിനാറുകാരനായ ക്രിസ്ത്യന്‍ കുട്ടിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു
Content: ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് 16 വയസുകാരനായ ക്രിസ്ത്യന്‍ കുട്ടിയെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമാണെന്ന് കരുതുന്ന മക്കയിലെ കഅബായുടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തു എന്നതാണ് കുട്ടിയെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് കണ്ടെത്തിയ 'കൊടും കുറ്റകൃത്യം'. ഫേസ്ബുക്കില്‍ മക്കയിലെ കഅബായുടെതെന്ന പേരില്‍ തെറ്റായ ഒരു ചിത്രം ആരോ നല്‍കി. ഇതിനെ കുറിച്ച് ഒന്നും തന്നെ അറിയാത്ത കുട്ടി ഫേസ്ബുക്കിലൂടെ പ്രചരിച്ച ഈ ചിത്രത്തിന് ഒരു ലൈക്ക് നല്‍കി. ഇതിനെതിരെയാണ് പോലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്നതാണെന്ന് ഫേസ്ബുക്കിലൂടെ തന്നെ ആരോ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രായം പോലും കണക്കിലെടുക്കാത്ത വലിയ മനുഷ്യാവകാശ ലംഘനമാണ് കുട്ടിയെ ജയിലില്‍ അടച്ച സംഭവം വെളിവാക്കുന്നതും. വിചാരണ കുറ്റം ചുമത്തി കുട്ടിയെ ജയിലില്‍ അടച്ച വിവരം അക്താര്‍ അന്‍സാരി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇസ്ലാം മതത്തെ നിന്ദിക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്ന എല്ലാ നടപടികളും വധശിക്ഷ വരെ ലഭിക്കുവാന്‍ സാധ്യതയുള്ള കൊടുംകുറ്റമായിട്ടാണ് പാക്കിസ്ഥാനില്‍ കണക്കാക്കപ്പെടുന്നത്. ഈ നിയമം ക്രൈസ്തവരേയും മറ്റു ന്യൂനപക്ഷങ്ങളേയും ലക്ഷ്യവച്ച് മാത്രം നടപ്പിലാക്കുകയാണ് പാക്കിസ്ഥാനില്‍ പതിവ്. വ്യക്തിപരമായ വൈരാഗ്യം ഉള്ള ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മേല്‍ മുസ്ലീം വിശ്വാസികള്‍ തെറ്റായ മതനിന്ദാ കുറ്റം ആരോപിക്കുകയും അവരെ ഇതിന്റെ പേരില്‍ ദ്രോഹിക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. 2015-ല്‍ മുസ്ലീം മതഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ഇഷ്ടികചൂളയില്‍ ജോലിചെയ്തിരുന്ന ദരിദ്രരായ ക്രൈസ്തവ ദമ്പതികളെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയും മൃതശരീരം കത്തിച്ചു കളയുകയും ചെയ്തിരുന്നു. മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎന്‍ സംഘടന 'മതനിന്ദാ കുറ്റം' എന്ന നിയമം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുവാന്‍ വേണ്ടി മാത്രം രൂപംനല്‍കിയ ഒന്നാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തിട്ടുണ്ട്. തെറ്റായ ഇത്തരമൊരു നിയമം റദ്ദാക്കുവാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെയും ഒരു ശ്രമങ്ങളും നടത്തിയിട്ടില്ലെന്നു മാത്രമല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് അതിനുള്ള മൗനാനുവാദം നല്‍കുകയും ചെയ്യുകയാണ് രാജ്യത്തിന്റെ ഭരണകൂടം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-03:05:55.jpg
Keywords: Christian,boy,arrested,in,Pakistan,for,blasphemy
Content: 2626
Category: 1
Sub Category:
Heading: ഡന്‍ഡി, ഡന്‍കെല്‍ഡ്, അബര്‍ഡീന്‍ രൂപതകളില്‍ മാര്‍ സ്രാമ്പിക്കലിനു ഹൃദ്യമായ വരവേല്‍പ്പ്
Content: പ്രസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള സീറോ മലബാര്‍ സഭയുടെ 'ഗ്രേറ്റ് ബ്രിട്ടന്‍' രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനു സ്കോട് ലന്‍റിലെ വിവിധ രൂപതകളുടെ ആവേശോജ്വല വരവേല്‍പ്പ്. ഡന്‍ഡി രൂപതയില്‍ ഫാ.ജോണ്‍ ആന്‍മുറ CST, ഫാ. റോജി നരിതൂക്കില്‍ CST, ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, ഫാ. പീറ്റര്‍ തോമസ് OFM തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്നലെ രാവിലെ ഡന്‍ഡി സെന്‍റ് ക്ലമെന്‍സ് പള്ളിയില്‍ 9 മണിക്ക് ദിവ്യബലിയര്‍പ്പിച്ച ശേഷം ഡന്‍സിയിലെയും പെര്‍ത്തിലെയും വിശ്വാസികളെ കാണാനും നിയുക്ത മെത്രാന്‍ സമയം കണ്ടെത്തി. തുടര്‍ന്നു ഡന്‍കെല്‍ഡ് രൂപതാദ്ധ്യക്ഷന്‍ സ്റ്റീഫന്‍ റോബ്സനുമായും വികാരി ജനറാള്‍ അല്‍സോ ആഞ്ചലോസാന്തോയുമായും കൂടികാഴ്ച നടത്തി. തുടര്‍ന്നു ഫാ.ജോസഫ് പിണക്കാട്ട് സേവനം ചെയ്യുന്ന അബര്‍ദ്ദീനിലെ മാസ്ട്രിക് ദേവാലയത്തിലും അവിടെയുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഇടയിലും സന്ദര്‍ശനം നടത്തി. വൈകുന്നേരത്തോടെ അബര്‍ദ്ദീന്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഹ്യൂഗ് ഗില്‍ബെര്‍ട്ട് ഒഎസ്‌ബി യുമായും മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. രൂപതാദ്ധ്യക്ഷന്‍മാരും വൈദികരും വിശ്വാസികളും വളരെ ആവേശത്തോട് കൂടിയാണ് സ്വീകരിച്ചതെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ ഈ ആവേശവും സഭാകാര്യങ്ങളിലുള്ള വലിയ താത്പര്യവും പുതിയ ശുശ്രൂഷാമേഖലയ്ക്കു വലിയ കരുത്തും ആത്മവിശ്വാസവും പകരുന്നതാണെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ഓരോ രൂപതയിലും പ്രവര്‍ത്തിക്കുന്ന വൈദികരുടെ മികച്ച നേതൃത്വത്തിന്റെയും ജനങ്ങള്‍ക്ക് ആത്മീയ പരിശീലനം നല്‍കുന്നതില്‍ കാണിക്കുന്ന വലിയ ഉത്സാഹത്തിന്റെയും തെളിവുകളാണ് ജനങ്ങളുടെ ഈ താത്പര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന്‍ മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു. മാര്‍ സ്രാമ്പിക്കലിനൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വളരെ അനൌദ്യോഗികമായാണ് തന്റെ പ്രാരംഭ സന്ദര്‍ശനങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ ആരംഭിച്ചതെങ്കിലും തങ്ങള്‍ക്ക് സ്വന്തമായി കിട്ടിയ പുതിയ മെത്രാനെ കാണുവാനും സംസാരിക്കുവാനുമായി വലിയ ആവേശത്തോട് കൂടിയാണ് ഓരോ സ്ഥലത്തും ജനങ്ങള്‍ കാത്തു നില്‍ക്കുന്നത്. നാളെ മാര്‍ സ്രാമ്പിക്കല്‍, ന്യൂ കാസില്‍ പ്രദേശം കേന്ദ്രീകരിച്ചാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-09-22-03:37:25.jpg
Keywords:
Content: 2627
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരിന്ന മാര്‍ പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു
Content: ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പും ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പുമായിരിന്ന പീറ്റര്‍ ലിയോ ഗെരിറ്റി കാലം ചെയ്തു. 104 വയസായിരിന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ആര്‍ച്ച് ബിഷപ്പ് കാലം ചെയ്തത്. മൃതസംസ്കാര ശുശ്രൂഷകള്‍ എന്നു നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തന്റെ പൗരോഹിത്യത്തിന്റെ 77-ാം വാര്‍ഷികവും, ബിഷപ്പായതിന്റെ 50-ാം വാര്‍ഷികവും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ആഘോഷിച്ചത്. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സെന്റ് ജോസഫ് ഹോമിലായിരുന്നു ബിഷപ്പ് തന്റെ അവസാനകാലം ചെലവഴിച്ചത്. 12 വര്‍ഷക്കാലം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹം നിരവധി പുരോഗമനപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. 1912-ല്‍ കണക്റ്റികട്ട് പട്ടണത്തിലാണ് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ ജനിച്ചത്. ഫുട്‌ബോള്‍ കളിയില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരിന്ന അദ്ദേഹം വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകുവാന്‍ തീരുമാനിച്ചത്. ഇത്തരം ജീവിത അനുഭവങ്ങള്‍ പൗരോഹിത്യ ശുശ്രൂഷകളില്‍ ജനങ്ങളോട് ചേര്‍ന്ന് നിന്നു പ്രവര്‍ത്തിക്കുവാന്‍ ആര്‍ച്ച് ബിഷപ്പിന് ഊര്‍ജമായി. 27 വര്‍ഷം ഇടവകകളില്‍ വൈദികനായി സേവനം ചെയ്ത പീറ്റര്‍ ലിയോ, കുടിയേറ്റ മേഖലകളിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ആഫ്രിക്കന്‍ അമേരിക്കകാര്‍ക്കായി ദൈവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കുടിയേറ്റ മേഖലകളില്‍ ഫ്രഞ്ച് ഭാഷയ്ക്കുള്ള സ്വാധീനം മനസിലാക്കിയ ആര്‍ച്ച് ബിഷപ്പ്, ഭാഷ പഠിക്കുകയും ജനങ്ങളോട് കൂടുതല്‍ ആശയവിനിമയം നടത്തുകയും ചെയ്തു. 1966-ല്‍ പോര്‍ട്ട് ലാന്റിന്റെ ബിഷപ്പായ പീറ്റര്‍ ലിയോ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ രൂപതാ തലത്തില്‍ നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ചു. 1974-ല്‍ ആണ് അദ്ദേഹം ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ നിരവധി സമരങ്ങള്‍ ആര്‍ച്ച് ബിഷപ്പ് പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. തന്റെ കീഴിലുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങളെ ശരിയായി മനസിലാക്കിയ അദ്ദേഹം അവരുടെ സാമൂഹിക ജീവിതത്തിലും ഇടപെടലുകള്‍ നടത്തി. അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധികളുടെ സമയത്തും അദ്ദേഹം സ്‌കൂളുകളും ആശുപത്രികളും മികച്ച രീതിയില്‍ നടത്തി കൊണ്ടു പോയിരിന്നു. ആഫ്രിക്കന്‍ അമേരിക്കകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ആര്‍ച്ച് ബിഷപ്പ്, സഭയിലെ വനിതകളുടെ സ്ഥാനത്തെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും ഏറെ വാദിച്ചിരിന്നു. സഭാ ശുശ്രൂഷകളില്‍ വനിതകളുടെ ദൗത്യമെന്താണെന്ന് അവര്‍ക്ക് മനസിലാക്കി നല്‍കുവാന്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ ഇടയലേഖനം ശ്രദ്ധേയമായിരിന്നു. കത്തോലിക്ക സഭയില്‍ നിന്നും പുറത്തേക്ക് പോയ വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിലും ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ലിയോ കഠിന പരിശ്രമം നടത്തി. 1986-ല്‍ ആണ് ബിഷപ്പ് പീറ്റര്‍ ലിയോ ഗെരിറ്റി വിരമിച്ചത്. 1989 വരെ അദ്ദേഹം തന്റെ ചുമതലകളില്‍ സജീവമായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-04:55:11.jpg
Keywords:
Content: 2628
Category: 1
Sub Category:
Heading: വെല്ലുവിളികളുടെ മധ്യത്തിലും കുടുംബ ബന്ധങ്ങളെ ഉയര്‍ത്തിപിടിക്കുന്നവരുടെ കൂട്ടമാണ് ഭാരതത്തിലെ കത്തോലിക്ക സഭയെന്ന് ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ്
Content: മുംബൈ: വര്‍ധിച്ചു വരുന്ന പല വെല്ലുവിളികളുടെയും മധ്യത്തിലും, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടതാണ് ഭാരതത്തിലെ സഭയെന്ന് ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ്. സിസിബിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമ്മീഷന്‍ ഫോര്‍ ദ ഫാമിലി ഓഫ് ദ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ലാറ്റില്‍ റൈറ്റ് ബിഷപ്പ്‌സ് എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ്. കുടുംബ ബന്ധങ്ങളുടെ ശക്തമായ നിലനില്‍പ്പിന് വേണ്ടി വിവാഹത്തിനു ശേഷവും പ്രത്യേക ക്ലാസുകള്‍ അവര്‍ക്കായി ക്രമീകരിക്കണമെന്നതാണ് സഭയുടെ പുതിയ നിര്‍ദേശമെന്നും അദ്ദേഹം 'ഏഷ്യാ ന്യൂസ്' എന്ന ഓണ്‍ ലൈന്‍ മാധ്യമത്തോട് പറഞ്ഞു. "ഒരു കുടുംബം ആത്മീയ വെളിച്ചം കാണാതെയിരിക്കുമ്പോള്‍ അവര്‍ ദൈവകൃപയില്‍ നിന്നും അകന്നു പോകുന്നു. ഇത്തരം കുടുംബങ്ങള്‍ വേഗം തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇത്തരം അവസ്ഥകളിലേക്ക് ഭാവിതലമുറ കടന്നുപോകാതിരിക്കേണ്ടതിന് മാതാപിതാക്കള്‍ കുട്ടികളെ ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും വളര്‍ത്തണം. ഒരാള്‍ ജനിക്കുന്ന കുടുംബത്തില്‍ നിന്നു തന്നെയാണ് ആ വ്യക്തിക്ക് ആത്മീയ ജീവിതത്തിന്റെ പരിശീലനം ലഭിക്കേണ്ടതും". ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. ക്രൈസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് മദ്യപാനം വലിയ രീതിയില്‍ കാരണമാകുന്നതായും ഫാദര്‍ ഗോണ്‍സാല്‍വസ് വിലയിരുത്തി. ഭാരതത്തിലെ മിക്ക കുടുംബങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന ഒന്നായി മദ്യപാനം മാറിയിരിക്കുകയാണെന്നത് ഒരു വെല്ലുവിളിയായി തുടരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദമ്പതികള്‍ തമ്മില്‍ അവിശ്വസ്തയും കലഹവും ഉടലെടുക്കുന്നതിന് മദ്യപാനം വഴിവയ്ക്കുന്നതായും ഇതു മൂലം നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും ഫാദര്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. "വിവാഹ ഒരുക്കത്തിനായി വരുന്ന ദമ്പതിമാര്‍ക്കായി പ്രത്യേകം പരിശീലനം നടത്തുവാനുള്ള ക്രമീകരണമാണ് സഭ സ്വീകരിച്ചുവരുന്നത്. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമുള്ള പാഠ്യപദ്ധതികളെ ഒരേ പോലെ പരിഷ്‌കരിക്കുകയാണ്. കാലാകാലങ്ങളില്‍ നേരിടേണ്ടിവരുന്ന വ്യത്യസ്ഥ സാമൂഹിക പ്രശ്‌നങ്ങളെ നേരിടുന്നതിനായി കുടുംബങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനായും സഭയായി ക്രമീകരണം ചെയ്യുന്നുണ്ട്". ഫാദര്‍ ഗോണ്‍സാല്‍വസ് വിശദീകരിച്ചു. കുടുംബങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് വൈദികരില്‍ നിന്നും ഏതു തരം സഹായമാണ് ലഭ്യമാക്കേണ്ടതെന്നതിനെ സംബന്ധിച്ചും, ചര്‍ച്ചകള്‍ നടത്തുവാന്‍ ലത്തീന്‍ സഭ അടുത്ത വര്‍ഷം പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. ബിഷപ്പുമാരും വൈദികരും പങ്കെടുക്കുന്ന യോഗം ഭോപ്പാലിലാണ് നടക്കുക. 2017 ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെയാണ് യോഗം നടത്തപ്പെടുന്നത്. 'കപ്പിള്‍സ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരില്‍ നടത്തുന്ന പദ്ധതി കൂടുതല്‍ വ്യാപകമാക്കുവാനും സഭ ലക്ഷ്യമിടുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-05:40:50.jpg
Keywords: Indian,church,committed,to,strength,family
Content: 2629
Category: 6
Sub Category:
Heading: ധൈര്യമായിരിക്കുക...!
Content: "കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനു വേണ്ടി കാത്തിരിക്കുവിന്‍" (സങ്കീ 27: 14 ). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 22}# ആഗസ്റ്റ് 26-ലെ രഹസ്യ സമ്മേളനത്തില്‍ വച്ച്, താനാണ് അടുത്ത മാര്‍പാപ്പയായി തെരഞ്ഞെടുക്കാന്‍ പോവുന്നതെന്ന് മിക്കവാറും തീരുമാനമായി കഴിഞ്ഞപ്പോള്‍ അടുത്ത് നിന്നിരുന്ന കര്‍ദിനാള്‍ 'ധൈര്യമായിരിക്കുക' എന്ന് ജോണ്‍ പോള്‍ ഒന്നാമന്റെ ചെവിയില്‍ മന്ത്രിക്കുകയുണ്ടായി. പിറ്റേ ദിവസം, സെന്റ് പീറ്റേഴ്സ് ബസിലിക്കായുടെ മട്ടുപ്പാവില്‍ വച്ച് നടത്തിയ പ്രസംഗത്തിനിടയില്‍ പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ ഇത് അനുസ്മരിച്ചു. ഒരു പക്ഷേ ആ അവസരത്തില്‍ ആ വാക്ക് അദ്ദേഹത്തിന് ആവശ്യമായിരുന്നിരിക്കണം. കാരണം, അത് തന്റെ ഹൃദയത്തില്‍ പതിഞ്ഞതുകൊണ്ടായിരിക്കുമല്ലോ, പിറ്റേ ദിവസം അത് അദ്ദേഹം പെട്ടെന്ന് ഓര്‍ത്തെടുത്തത്. ഞാന്‍ വിശദമാക്കാന്‍ പോകുന്ന വിഷയത്തിലേക്ക് നമ്മെ എല്ലാവരേയും അനായാസം ആനയിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഞാന്‍ വിചാരിക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ആരോഗ്യം പണയപ്പെടുത്തുകയോ, യുദ്ധകാലത്തു സ്വന്തം ജീവന്‍ അപകടത്തിലാക്കുക പോലും ചെയ്യുന്ന ഒരു പടയാളിക്കു സമാധാനകാലത്തും ധീരത ആവശ്യമാണ്. 'സാമൂഹ്യധീരത' എന്ന് പറയുന്നതില്‍ പേരെടുക്കുന്ന വ്യക്തികളേയും നാം അത്യധികം ബഹുമാനിക്കാറുണ്ട്. മുങ്ങി മരിക്കാന്‍ പോകുന്ന ഒരാളിനേയോ, തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും രക്ഷിക്കുകയോ ചെയ്യാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നവര്ക്ക് നാം ധീരതയുടെ സാക്ഷിപത്രം നല്കാറുണ്ടല്ലോ. വിശുദ്ധനായ ചാള്‍സ് ഈ സദ്ഗുണത്തില്‍ ഔന്നിത്യം നേടിയവനാണ്; മിലാനില്‍ പ്ലേഗ് രോഗം പടര്‍ന്നപ്പോള്‍ ആ നഗര നിവാസികളുടെയിടയില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ച നിസ്തുല്യനായിരുന്നു ആ വിശുദ്ധന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-22-05:54:57.jpg
Keywords: ധൈര്യം