category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറോതർഹാം തിരുനാൾ 25 ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാഥിതി
Contentഷെഫീൽഡ്: യു കെയിലെ തിരുനാൾ ആഘോഷങ്ങളിൽ പ്രധാനമായ റോതർഹാം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. തോമ്മാശ്ലീഹായുടെയും, വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 25 ന് ഞായറാഴ്ച നടക്കും. യുകെയിലെ നിയുക്ത സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ ദിനം റോതർഹാമിൽ എത്തും. പിതാവിനെ വരവേറ്റുകൊണ്ടുള്ള തിരുനാൾ ആഘോഷം പരിശുദ്ധ അമ്മയുടെയും, വിശുദ്ധരുടെയും നവനാൾ നൊവേനയ്ക് തുടക്കം കുറിച്ചുകൊണ്ട് 17 ന് ശനിയാഴ്ച റോതർഹാമിൽ ആരംഭിച്ചു. മാർ സ്രാമ്പിക്കലിന്റെ വരവോടെ ഏറെ ശ്രദ്ധയാകർഷിക്കുന്ന റോതർഹാം തിരുനാളിലേക്ക് യോർക്ഷയറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിച്ചേരും. തിരുനാൾ ദിനം സ്രാമ്പിക്കൽ പിതാവിന് വൻ വരവേൽപ്പു നൽകാനുള്ള ഒരുക്കത്തിലാണ് ഇടവകാ സമൂഹം. പ്രധാന തിരുനാൾ ദിനമായ 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിൻ റവ. ഫാ. സിറിൽ ജോൺ ഇടമന പതാക ഉയർത്തും. തുടർന്ന് പ്രസുദേന്തി വാഴ്ച. 3 മണിക്ക് ലസ്റ്റർ രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ഫാ. പോൾ നെല്ലിക്കളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. റവ. ഫാ. ബിജു കുന്നക്കാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് മുത്തുക്കുടകളുടെയും കോടിതോരണങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള വർണ്ണശബളമായ തിരുനാൾ പ്രദക്ഷിണം. 5.30 മുതൽ സൺഡെ സ്കൂൾ വാർഷികാഘോഷങ്ങൾ നടക്കും. തുടർന്ന് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കും. റോതർഹാം ഇടവകാസമൂഹത്തിനുവേണ്ടി ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങളിലേക്ക് റവ. ഫാ. സിറിൽ ജോൺ ഇടമന ഏവരെയും ക്ഷണിക്കുന്നു.... #{red->n->n->അഡ്രസ്സ്; }# St. Mary's Church, 238.Herringthorpe Valley Road, Rotherham. S65 3BA. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്; }# രാജു: 07443857791 ജോഷി: 07787227100.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-21 00:00:00
Keywords
Created Date2016-09-21 23:07:47