Content | “ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു” (1 സാമുവല്‍ 18:1).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 25}#
“മരണം വഴി എന്നില്‍ നിന്നും വേര്‍പിരിഞ്ഞ എന്റെ സുഹൃത്തുക്കളുടെ ആത്മാക്കള്‍ക്ക് വേണ്ടി ഓരോ പ്രാവശ്യവും പ്രാര്‍ത്ഥിക്കുമ്പോള്‍, അവര്‍ എന്റെ അരികില്‍ തന്നെയുണ്ട് എന്ന തോന്നല്‍ എന്നില്‍ ഉണ്ടാകാറുണ്ട്. അവരുടെ ജീവിതകാലത്ത് അവരുടെ സാന്നിധ്യത്തില്‍ ഞാന്‍ അനുഭവിച്ചിരുന്ന അതേ സന്തോഷം തന്നെയാണ് ആ തോന്നല്‍ വഴി ഞാന്‍ അനുഭവിക്കുന്നത്”
(വാഴ്ത്തപ്പെട്ട ഫ്രഡറിക്ക് ഓസാനം).
#{red->n->n->വിചിന്തനം:}#
വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം ചൊരിയുന്ന മെഴുക് തിരികള്‍ തീര്‍ച്ചയായും സ്വയം ഉരുകി ഇല്ലാതാകും. നമ്മളും അപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. മറ്റുള്ളവര്‍ക്ക് നല്ല മാതൃക കാണിച്ചുകൊടുത്തുകൊണ്ട് നാം സ്വയം ഇല്ലാതാകണം." നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞ സുഹൃത്തുക്കളുടെ ആത്മാക്കള്‍ക്കായി മെഴുക് തിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിക്കുക
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|