category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് ആശ്വാസമായി കത്തോലിക്ക സഭ; ഗുണഭോക്താകളില്‍ 99 ശതമാനവും മറ്റുമതസ്ഥർ |
Content | വത്തിക്കാന്‍: ഒരു വര്‍ഷം മുമ്പ് ഭൂകമ്പം തകര്‍ത്ത നേപ്പാളിലേ ജനതയ്ക്ക് സ്വാന്തനവും ആശ്വാസവുമായി നിരവധി സേവനങ്ങള്‍ ചെയ്തു നല്‍കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും അഭിമാനവുണ്ടെന്ന് നേപ്പാളിന്റെ അപ്പോസ്‌ത്തോലിക് വികാര്‍ ബിഷപ്പ് പോള്‍ സിമിക്. 'ഏജന്‍സിയ ഫീഡ്‌സ്' എന്ന കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് പോള്‍ സിമിക് തന്റെ സന്തോഷം പങ്കുവച്ചത്. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ വെറും 8,000 കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. കാരിത്താസ് നേപ്പാള്‍ വഴിയും മറ്റു പല കത്തോലിക്ക സഭയുടെ സംഘടനകള്‍ വഴിയും നടത്തിയ സഹായം സാധാരണക്കാര്‍ക്ക് ഏറെ ആശ്വസകരമായിരുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
"നേപ്പാളിലെ കത്തോലിക്ക വിശ്വാസ സമൂഹം ഏറെ ചെറിയതും, വലിയ പഴക്കമില്ലാത്തതുമാണ്. 62 വര്‍ഷത്തെ പഴക്കമാണ് നേപ്പാളിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിനുള്ളത്. എന്നാല്‍, ഭൂകമ്പം മൂലം ബുദ്ധിമുട്ടിയ ജനങ്ങളെ സഹായിക്കുവാന്‍ കത്തോലിക്ക സഭയ്ക്ക് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ സേവനം അനേകര്‍ക്ക് ആശ്വാസമായി തീര്‍ന്നു. സഹായം ലഭിച്ചവരില്‍ 99 ശതമാനം പേരും കത്തോലിക്ക വിശ്വാസികളല്ല. എല്ലാവരും മറ്റ് മതസ്ഥരാണ്. കത്തോലിക്ക വിശ്വാസ സമൂഹത്തെ കുറിച്ച് എല്ലാവിഭാഗത്തിനും മികച്ച അഭിപ്രായമാണ് ഉള്ളത്". ബിഷപ്പ് പോള്‍ സിമിക് പറഞ്ഞു.
ഭൂകമ്പം മൂലം തകര്‍ന്ന നേപ്പാളിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനമാണ് സഭ ഇനി പദ്ധതിയിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും മറ്റും പണിയുന്നതിനും ആളുകള്‍ക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിനുമാണ് അടുത്ത പദ്ധതികളില്‍ ലക്ഷ്യമിടുക. 20-ല്‍ അധികം വര്‍ഷങ്ങളായി നേപ്പാളില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനം കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള പല സംഘടനകള്‍ നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പിന്നോക്ക അവസ്ഥ മാറ്റുന്നതിനായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണ്. 85 വൈദികരും 122 കന്യാസ്ത്രീകളും സജീവമായി നേപ്പാളിലെ വിവിധ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-19 00:00:00 |
Keywords | Catholic,church,Nepal,Earth,Quake,Relief,works |
Created Date | 2016-09-19 11:39:15 |