category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' ഒക്ടോബർ 25ന്; ആത്മീയ അഭിഷേകം പകർന്ന് വീണ്ടും വട്ടായിലച്ചൻ യു കെ യിൽ എത്തുന്നു
Contentലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 25 ന് ലണ്ടൻ ക്രോലിയിൽ നടക്കും. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. കൺവെൻഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് പ്രത്യേക യാത്രാസൌകര്യം ഒരുക്കിയിട്ടുണ്ട്. #{red->n->n->അഡ്രസ്സ്;}# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217. Email. bijoyalappatt@yahoo.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-20 00:00:00
Keywords
Created Date2016-09-20 12:10:02