Contents

Displaying 2321-2330 of 24979 results.
Content: 2523
Category: 6
Sub Category:
Heading: യേശു നല്‍കുന്ന അത്ഭുതകരമായ സൗഖ്യം
Content: "അവന്‍ തന്റെ പന്ത്രണ്ട് ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി" (മത്തായി 10:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 11}# രോഗികളെ സുഖപ്പെടുത്താനുള്ള ശക്തി യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അതിന്‍പ്രകാരം, സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പായി, അവരോട് യാത്ര പറയുമ്പോള്‍, വചനഘോഷണത്തിലെ സത്യാവസ്ഥയുടെ ഒരടയാളമായി രോഗശാന്തി അത്ഭുതങ്ങള്‍ നടത്തിക്കാണിച്ചു കൊടുക്കണമെന്ന് അവന്‍ അവരോട് സൂചിപ്പിക്കുന്നുണ്ട്. (മര്‍ക്കോസ് 16:17-20). ലോകത്തുള്ള സകല ജനതകള്‍ക്കും വചനം നല്‍കണമെന്നായിരുന്നു അവന്‍ ഉപദേശിച്ചത്. അപ്പസ്തോല പ്രവര്‍ത്തനത്തില്‍ (3:1-10; 8:7; 9:33-35; 14:8-10; 28: 8-10) എടുത്തുകാട്ടുന്നത് പോലെയുള്ള, അനേകം അത്ഭുത രോഗശാന്തി സംഭവങ്ങളുടെ കാരണം ഇതാണ്. പിന്നീടുള്ള കാലഘട്ടങ്ങളിലും, പല സൗഖ്യസംഭവങ്ങളും നടന്നിട്ടുണ്ട്; ചരിത്രത്തിന്റെ വെളിച്ചത്തില്‍, കാലാകാലങ്ങളിലായി രോഗികള്‍ക്കായുള്ള കര്‍ത്താവിന്റെ അത്ഭുതകരമായ ഇടപെടല്‍ കാണാതിരിക്കാന്‍ കഴിയില്ല. ഈ സൌഖ്യാനുഭവങ്ങള്‍ എല്ലാം തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇപ്രകാരമുള്ള ദൈവീക ഇടപെടലില്‍ സഭ എക്കാലവും ആശ്രയിക്കുന്നുണ്ടെങ്കിലും, പുരാതനമായ ജീവകാരുണ്യസ്ഥാപനങ്ങളിലൂടെയും, ആധുനിക ആരോഗ്യ ശുശ്രൂഷാ സേവനശൃംഖലകളിലൂടേയും രോഗികളെ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈനംദിന ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ സഭയ്ക്ക് കഴിയുകയില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.6.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-11-06:03:33.jpg
Keywords: സൗഖ്യം
Content: 2524
Category: 5
Sub Category:
Heading: കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
Content: ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു. വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്‌ പോലും വരാൻ മറക്കുന്ന കുട്ടി ജന്മസ്ഥലമായ കൂപ്പർത്തിനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പതിവായിരിന്നു. അവന് പഠനം അതികഠിനമായി തോന്നിയിരുന്നു. 17-വയസായപ്പോൾ, ഒരു സന്യാസമഠത്തിൽ ചേരാൻ ജോസഫ് ആഗ്രഹിച്ചു. പക്ഷേ, അവന്റെ ബുദ്ധിയില്ലാത്ത അവസ്ഥ മൂലം ഫ്രാൻസിസ്കൻ സഭ അവനെ എടുത്തില്ല. പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി അവന്‍ ജോലിനോക്കി. എപ്പോഴും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസരണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. തൽഫലമായി, അവർ അവനെ 1628-ൽ ഒരു വൈദികനായി വാഴിച്ചു. തിരുപട്ടം ലഭിച്ചപ്പോള്‍ മുതൽ, ജോസഫ് തുടർച്ചയായി ഉന്മാദമായ അവസ്ഥയില്‍ ആകുമായിരുന്നു; ചിലപ്പോഴൊക്കെ, നിലത്തു നിന്നും ഉയർന്ന് വായുവിൽ ഒഴുകി പോകുമായിരുന്നു. ജോസഫിന്റെ ഈ അത്ഭുത പ്രതിഭാസം കണ്ട് ആശ്രമവാസികൾക്ക് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാൻ പോലും പ്രയാസമായി. അങ്ങനെ നീണ്ട 35 വർഷത്തോളം, ജോസഫ് ഗായകസംഘത്തിൽ നിന്നും ഭക്ഷണ ശാലയിൽ നിന്നും പുറത്താക്കപ്പെട്ടവനായി ജീവിച്ചു. എന്നിരിന്നാലും ജോസഫിന്റെ അത്ഭുത പ്രവർത്തികളും, പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാൻ നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തു നിന്നുവരെ എത്തുമായിരുന്നു. 1653-ൽ, ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ, ഇടവക അധികാരികൾ, ജോസഫിനെ പയറ്ററോസാ കുന്നിൻ പുറത്തുള്ള ഒരു കപ്പൂച്ചിൻ ആശ്രമത്തിലേക്ക് നാടുകടത്തി. അവസാനം, വിശുദ്ധ ജോസഫിനെ ഒസീമയിലുള്ള സ്വന്തം സഭയുടെ ആശ്രമത്തിലേക്ക് മാറ്റി; അപ്പോഴും, അദ്ദേഹത്തെ ആർക്കും കാണാൻ അനുമതി നല്‍കിയില്ല. 61-ാം വയസില്‍ ജോസഫ് കുപ്പര്‍തീനോ മരിച്ചു. 1767ല്‍ പോപ് ക്ലെമന്റ് പതിമൂന്നാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ക്രീറ്റിലെ ഗോര്‍ഡീന ബിഷപ്പായിരുന്ന യുമെനസ് 2. എവുസ്റ്റോര്‍ജിയൂസ് 3. റോമന്‍ സൈനികനായ ഫെറെയോളൂസ് 4. ഫ്രാന്‍സിലെ ഫെറെയോളൂസ് 5. ലിങ്കോണ്‍ഷെയറിലെ ഹിഗ്ബാള്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-17-15:12:47.jpg
Keywords: വിശുദ്ധ ജോസ
Content: 2525
Category: 5
Sub Category:
Heading: വിശുദ്ധ റോബർട്ട് ബെല്ലാർമിൻ
Content: അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി പറയാൻ സാധ്യമല്ല. യുവാക്കളായിരുന്ന അലോഷ്യസിന്റേയും ജോൺ ബർക്ക്മാൻസിന്റേയും കുമ്പസാര പിതാവായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കുന്നതിന്‌ എന്തിനാണ്‌ 300 വർഷം എടുത്തതെന്ന് ചോദിച്ചേക്കാം. ഇതിനുത്തരം നേരത്തെ തന്നെ ബിഷപ്പ് ഹെഫെലെ നൽകിയിട്ടുണ്ട്. "വിശുദ്ധനാക്കപ്പെട്ടില്ലങ്കിലും, കത്തോലിക്കരുടെ അത്യുന്നത ബഹുമാനത്തിന് ബല്ലാർമിൻ അർഹനായിട്ടുണ്ട്. ഇദ്ദേഹത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവർ, ഒരു സ്മാരക സ്തൂപം പണിതുയർത്തി സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായത്". 1923-ൽ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനാക്കപ്പെട്ടു; 1930-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1931 സെപ്റ്റംബർ 17-ന്‌ പോപ്പ് പിയൂസ് പതിനൊന്നാമൻ ഇദ്ദേഹത്തിന്‌ 'Doctor of the church' എന്ന ബഹുമതി നൽകി. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ഫ്രീജിയന്‍ രാജകുമാരന്‍റെ അടിമയായിരുന്ന അരിയാഡ്നെ. 2. കോര്‍ഡോവായിലെ കൊളുമ്പ 3. റോമായിലെ നാര്‍സിസ്റ്റൂസും ക്രെഷന്‍സിയോയും 4. ഔട്ടൂണില്‍ വച്ചു വധിക്കപ്പെട്ട ഫ്ലോച്ചെല്ലൂസ് 5. വലെരിയനും മാക്രിനൂസും ഗോര്‍ഡിയാനും 6. ജര്‍മ്മനിയിലെ ജസ്റ്റിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/DailySaints/DailySaints-2016-09-16-13:53:35.jpg
Keywords: വിശുദ്ധ
Content: 2526
Category: 5
Sub Category:
Heading: വിശുദ്ധ സിപ്രിയൻ
Content: മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ‌ഡി 246-ലാണ്‌ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലേയും ഇറ്റലിയിലേയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന്‌ സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന്‌ കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ്‌ ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധ ജേറോം ഇദ്ദേഹത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്, "കേവലം ബാഹ്യസ്പർശിയായി മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുവാൻ കഴിയുകയുള്ളു, കാരണം, സൂര്യനേക്കാൾ പ്രകാശപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ". ഒരു ശ്രേഷ്ഠ സഭാ പിതാവായിട്ടാണ്‌ സുപ്രിയൻ സഭയില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനകളെല്ലാം സാർവത്രികമായി ബഹുമതിക്കപ്പെടുകയും സർവ്വസാധാരണമായി സഭാ ആസ്ഥാനങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നു. ‘On the Unity of the Church’, ‘On Apostates’, ‘A collection of Letters’, ‘The Lord's Prayer’, ‘On the Value of Patience’ എന്നിവയാണ്‌ അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമായിലെ അബൂന്തിയോസ്, അബൂന്താന്‍സിയൂസ്, മാര്‍സിയന്‍, ജോണ്‍ 2. കാംബ്രെയിലെ കുനിബെര്‍ട്ടു 3. മോന്തെസ്കിനോയിലെ വിക്ടര്‍ തൃതീയന്‍ പാപ്പാ 4. വില്‍ട്ടണിലെ എഡിത്ത് 5. കാല്‍സെഡോണില്‍ വച്ച് തീയില്‍ ദഹിപ്പിക്കപ്പെട്ട എവുഫേമിയാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-15-14:42:48.jpg
Keywords: വിശുദ്ധ
Content: 2527
Category: 5
Sub Category:
Heading: വ്യാകുല മാതാവിന്റെ തിരുനാൾ
Content: പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്. തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന പേരില്‍ ഈ തിരുന്നാൾ കുർബാന ക്രമ പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഓശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌ തിരുനാള്‍ സെപ്റ്റംബർ 15-നു നടത്താന്‍ നിശ്ചയിച്ചത്. ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ തിരുന്നാൾ ആചരിക്കപ്പെട്ടത്. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞിട്ടുള്ള സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004). തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ അതികഠിനമായ വേദനയാണ് ഈ തിരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹ വീണ്ടെടുപ്പുകാരിയായി ഭവിച്ച പരിശുദ്ധ അമ്മ പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മേ ഓർമ്മപെടുത്തുന്നു. #{red->n->n->ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ:- }# 1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35) 2) ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15). 3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50). 4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31). 5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30). 6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37). 7) യേശുവിന്റെ മൃതസംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47). ദൈവമാതാവിന്റെ നിരവധിയായ കണ്ണീർധാരകൾ, നമ്മേ രക്ഷാമാർഗ്ഗത്തിലേക്ക് നയിക്കട്ടെ. തന്റെ പ്രിയ പുത്രന്‍ അനുഭവിച്ച വേദനകളെ സന്തോഷപൂര്‍വ്വം ഉള്‍കൊണ്ട പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമ്മുടെ വേദനകള്‍ പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ നമ്മുക്ക് സമര്‍പ്പിക്കാം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ക്ലെയര്‍വോനോവീസ് ഗുരുവായിരുന്ന അക്കാര്‍ഡ് 2. ജര്‍മ്മനിയിലെ ബിഷപ്പായിരുന്ന അല്‍ബീനൂസ് 3. ഫ്രാന്‍സിലെ അപ്രൂസ് 4. ബുര്‍ഗേരിയായിലെ അസ്കളെപിയോഡോത്തൂസ്, മാക്സിമൂസ്, തെയോഡോര്‍ 5. ജനോവയിലെ കാഥറൈന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-14-12:46:52.jpg
Keywords: മാതാവി
Content: 2528
Category: 5
Sub Category:
Heading: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
Content: എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന്‍ ചരിത്രകാരന്‍മാര്‍ പറയുന്നു. എത്ര ശ്രമിച്ചിട്ടും, ചക്രവർത്തിയ്ക്കു മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം, ജെറുസലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തി ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചുയെന്ന്‍ പറയപ്പെടുന്നു. {{യേശുവിനെ തറച്ച കുരിശ് കണ്ടെത്തിയ വിശുദ്ധ ഹെലേന രാജ്ഞിയെ പറ്റി വായിക്കാം -> http://www.pravachakasabdam.com/index.php/site/news/2228 }} ‘കുരിശുദ്ധാരണ തിരുന്നാൾ’, ‘കുരിശുയർത്തൽ തിരുന്നാൾ’, ‘വിശുദ്ധ കുരിശ് തിരുന്നാൾ’, ‘വിശുദ്ധ റൂഡ് തടി തിരുന്നാൾ’, ‘റൂഡ്തടി കുർബ്ബാന തിരുന്നാൾ’ എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ് പ്രാർത്ഥനാ ക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്‌. പഴയ നിയമത്തിൽ മോശ മരത്തൂണിൽ പിച്ചള സർപ്പത്തെ ഉയർത്തിയത്, പുതിയ നിയമത്തിൽ യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന്‍ ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മരണം കുരിശിൽ ആണെങ്കിൽ പോലും. അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും. നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്‌. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനുമാണ്‌, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്. കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം. നമ്മുടെ ദേഹവും, ദേഹിയും, മനശക്തിയും, ചിന്തയും എല്ലാം കുരിശിന്റെ ചുവട്ടിലേക്ക് സമര്‍പ്പിക്കാം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍ പടയാളിയായിരുന്ന സെരയാലിസ്സും ഭാര്യ സല്ലുസ്റ്റിയായും 2. ജര്‍മ്മനിയിലെ ക്രോര്‍മാര്‍ക്ക് 3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ക്രെഷന്‍സിയന്‍, വിക്ടര്‍, റോസുളാ, ജെനെറാലിസ് 4. ക്രെഷന്‍സിയൂസു 5. കൊളോണിലെ ബിഷപ്പായിരുന്ന മറ്റൊര്‍നൂസ് 6. എബെനിലെ നോട്ട്ബുര്‍ഗാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-13-15:21:53.jpg
Keywords: കുരി
Content: 2529
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
Content: ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു. വിശുദ്ധന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മാതാവായ അന്തൂസ തന്റെ ഇരുപതാമത്തെ വയസ്സില്‍ വിധവയായി. രണ്ടാം വിവാഹത്തേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അന്തൂസ തന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മകനെ നല്ല നിലയില്‍ വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവള്‍ തന്റെ മകന് നല്‍കിയത്. യുവാവായിരിക്കെ ജോണ്‍ അന്ത്യോക്ക്യായിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ സ്വാധീനത്തിലായതാണ് വിശുദ്ധന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. മെലത്തിയൂസ് അവനെ ഡിയോഡോറെയിലേ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും, പിന്നീട് അവനെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഈ സമയത്താണ് ജോണ്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. ഒരു സന്യാസിയായി തീരണമെന്നായിരുന്നു ജോണ്‍ തീരുമാനിച്ചത്. അതനുസരിച്ച് അദ്ദേഹം ഒരു സന്യാസിയായി ഗുഹയില്‍ താമസിക്കുകയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഹെസിച്ചിയൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഠിനമായ ആശ്രമചര്യകളാല്‍ വിശുദ്ധന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം അന്തോക്ക്യയിലേക്ക് തിരികെ വന്നു. അവിടെ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിക്കുകയും ചെയ്തു. അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം വിശുദ്ധന്‍ തന്റെ മാസ്മരിക പ്രഘോഷണങ്ങളും, പ്രഭാഷണ പാടവും കൊണ്ട് അന്തോക്ക്യ മുഴുവന്‍ ഇളക്കിമറിച്ചു. വിശുദ്ധന്റെ അറിവും വാക്ചാതുര്യവും അപാരമായിരുന്നു. ഈ സമയത്താണ് വിശുദ്ധന് ‘ക്രിസോസ്റ്റം’ അല്ലെങ്കില്‍ സ്വര്‍ണ്ണ ‘നാവുകാരന്‍’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ശുദ്ധമായ സ്വര്‍ണ്ണം പോലെയായിരുന്നു. 397-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സിംഹാസനം ഒഴിവായപ്പോള്‍ അര്‍ക്കാഡിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ അവിടത്തെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്‍ ആ പദവി നിരസിക്കുമോ എന്ന ആശങ്കയാല്‍ ചക്രവര്‍ത്തി വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൂത്രത്തില്‍ വരുത്തിക്കുകയും 398-ല്‍ അവിടത്തെ മെത്രാനായും, പാത്രിയാര്‍ക്കീസുമായി വാഴിക്കുകയും ചെയ്തു. രാഷ്ട്രീയപരമായ ചതികളും, ധാരാളിത്തവും, അത്യാര്‍ത്തിയുമാണ് വിശുദ്ധന് അവിടെ കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം ചിലവുകള്‍ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുവാന്‍ തുടങ്ങി. ആശുപത്രികള്‍ പണിയുകയും, പുരോഹിത വൃന്ദത്തില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും, ആശ്രമപരമായ അച്ചടക്കം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ ഈ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേയും നേടികൊടുത്തു. ചക്രവര്‍ത്തിനിയായ യൂഡോക്സ്യായും, അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന തിയോഫിലൂസും ആയിരുന്നു അവരില്‍ പ്രമുഖര്‍. അധികം താമസിയാതെ നഗരം കലുഷിതമാവുകയും, വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടാവുകയും ചെയ്തു. 404-ല്‍ ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി. 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1204-ല്‍ വിശുദ്ധന്റെ ഭൗതീകശരീരം റോമിലെ സെന്റ്‌ പീറ്റേഴ്സിലേക്ക് കൊണ്ട് വന്നുവെങ്കിലും 2004 നവംബര്‍ 27-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയില്‍ സൂക്ഷിച്ചിരിക്കുന്നു. #{red->n->n-> വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ പ്രസിദ്ധമായ 2 വാക്യങ്ങള്‍ ചുവടെ നല്കുന്നു. }# ** “മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള ശക്തി കര്‍ത്താവ് നിനക്ക് തരികയാണെങ്കില്‍, അവന്‍ അനുഭവിച്ച സഹനങ്ങളുടെ കുറച്ചും നിനക്ക് പ്രദാനം ചെയ്യും. അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴി നീ നിന്നെത്തന്നെ അവന്റെ കടക്കാരനാക്കുന്നു, അതുപോലെ സഹനങ്ങള്‍ വഴി അവന്‍ നിന്റെ കടക്കാരനും ആയേക്കാം. നിന്നെ സ്നേഹിക്കുന്ന ദൈവത്തിന് വേണ്ടി സഹനമനുഭവിക്കുവാന്‍ കഴിവുള്ളവനാകുക എന്നത് മാത്രമാണ് സഹനത്തിന്റെ പ്രതിഫലമെങ്കില്‍ പോലും, ഇതൊരു മഹത്തായ പ്രതിഫലവും, അര്‍ഹമായ വേതനവുമായിരിക്കില്ലേ? ദൈവത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, ഞാന്‍ പറയുന്നത് മനസ്സിലാകും.” ** “എപ്പോഴൊക്കെ നീ, യേശു വിശ്രമിക്കുന്ന അള്‍ത്താരയുടെ മുന്‍പിലായിരിക്കുമ്പോള്‍, മനുഷ്യരുടെ ഇടയിലാണ് എന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല; ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും നാഥനായ ദൈവത്തോടുള്ള ബഹുമാനം കൊണ്ട് വിറക്കുന്ന മാലാഖമാരുടേയും, പ്രധാന മാലാഖമാരുടേയും ഒരു സൈന്യം തന്നെ നിന്റെ അരികിലുണ്ട്. അതിനാല്‍ നീ ദേവാലയത്തിലായിരിക്കുമ്പോള്‍, അവിടെ നിശബ്ദതയോടും, ഭയത്തോടും, ആദരവോടുകൂടിയും നില്‍ക്കണം”. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്വിറ്റ്സര്‍ലന്‍ഡിലെ അമാത്തൂസ് 2. സിയോണ്‍ ബിഷപ്പായിരുന്ന അമാത്തൂസ് 3. ബര്‍സെനോരിയൂസ്, 4. കൊളുംപിനൂസ് 5. അലക്സാണ്ട്രിയായിലെ എവുളോജിയൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-12-15:42:12.jpg
Keywords: വിശുദ്ധ ജോണ്‍ ക്രി
Content: 2530
Category: 5
Sub Category:
Heading: വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും
Content: പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരിന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരിന്നപ്പോള്‍ പ്രസ്തുത ആശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരിന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ ആക്രമണം ഉണ്ടാകുമെന്ന് എങ്ങനെയോ മനസ്സിലാക്കി. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളെയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതു പോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരെയും നിര്‍ദയം വധിക്കുകയും ചെയ്തു. എത്രപേരാണ് വധിക്കപ്പെട്ടതെന്ന്‍ റോമന്‍ രക്തസാക്ഷിത്വ പട്ടിക പറയുന്നില്ല. ഈ ദൃശ്യ ചരിത്ര സംഭവങ്ങളാണ് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായത്; അതിനാല്‍ തന്നെയാണ് എക്യുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വ്വഹമായി കാണപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അയര്‍ലന്‍റിലെ അയില്‍ബെ 2. ഇറ്റാലിയന്‍ ബിഷപ്പായിരുന്ന ഒട്ടോണമസ് 3. ഇക്കോണിയം ബിഷപ്പായിരുന്ന കുറോനൊത്തൂസ് 4. അലക്സാണ്ട്രിയായിലെ ഹെരോണിദെസ്, ലെയോന്‍സിയൂസ്, സെരാപിയോന്‍, സെല്യൂക്കസ് വലേരിയന്‍ 5. പാവിയായിലെ യുവെന്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-11-14:57:31.jpg
Keywords: വിശുദ്ധ
Content: 2532
Category: 19
Sub Category:
Heading: ഇന്ന്‍ സെപ്റ്റംബര്‍ 12; മറിയത്തിന്റെ പുണ്യനാമത്തിന്റെ തിരുനാളായി ആരാധനക്രമത്തില്‍ പ്രത്യേകം അനുസ്മരിക്കുന്ന സുദിനം
Content: ഇന്ന്‍ സെപ്റ്റംബര്‍ 12. മറിയത്തിന്റെ പുണ്യനാമത്തിന്റെ തിരുനാളായി ആരാധനക്രമത്തില്‍ പ്രത്യേകം അനുസ്മരിക്കുന്ന സുദിനം. ഈ തിരുനാള്‍ സീറോ മലബാര്‍ സഭയില്‍ ആചരിക്കുന്ന പതിവില്ല. എന്നാല്‍ ലത്തീന്‍ സഭയടക്കമുള്ള മറ്റ് സഭകളില്‍ സെപ്റ്റംബര്‍ 12നു പരിശുദ്ധ കന്യകാമറിയത്തിന്റെ പുണ്യ നാമത്തിന്റെ തിരുനാള്‍ ആചരിക്കുന്നു. യഹൂദ ആചാരമനുസരിച്ച് മറിയത്തിന്റെ ജനനത്തിനു എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ മാതാപിതാക്കളായ ജൊവാക്കിമും അന്നയും അവളുടെ നാമകരണം നടത്തിയത്‌. അവള്‍ക്ക്‌ മറിയം എന്ന പേര് നല്‍കുവാന്‍ അവര്‍ പ്രചോദിതരായി. യേശുവിന്റെ നാമകരണ തിരുനാള്‍ ക്രിസ്തുമസ്സിനു ശേഷം വരുന്നത് പോലെ, മറിയത്തിന്റെ നാമകരണത്തിരുനാള്‍ അവളുടെ ജനനത്തിരുനാളിനു ശേഷമാണ് വരുന്നത്. ഈ തിരുനാള്‍ സ്പെയിനിലാണ് ഉത്ഭവിച്ചത്. വിയന്നാ ആക്രമിക്കുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്ത തുര്‍ക്കികളുടെ മേല്‍ പോളണ്ടിലെ രാജാവായിരുന്ന ജോണ്‍ സോബെസ്കി 1683 സെപ്റ്റംബര്‍ 12ന് നേടിയ വിജയത്തിന് പരിശുദ്ധ മറിയത്തോടുള്ള നന്ദിസൂചകമായി, ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ ഇതേ വര്‍ഷം ഈ തിരുനാള്‍ ആഗോള സഭ മുഴുവന്‍ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. വിയന്നായില്‍ ഈ തിരുനാള്‍ ദിവസം തുര്‍ക്കികളുടെ അടയാളമായ അര്‍ദ്ധ-ചന്ദ്രാകൃതിയിലുള്ള 'പേസ്ട്രി'യുണ്ടാക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്ന ആചാരമുണ്ട്. പുരാതന ക്രിസ്തീയ എഴുത്തുകാര്‍ മറിയത്തിന്റെ നാമത്തിനു നിരവധി വ്യഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. “കടലിലെ നക്ഷത്രം, സമുദ്രത്തിലെ പരിമളം, പ്രകാശം ചൊരിയുന്നവള്‍, ജ്ഞാനോദയം ലഭിച്ചവള്‍, മഹതി, ദൈവത്തിന്റെ മുദ്ര” എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങള്‍. ‘മേരി’ എന്ന വാക്കിന്റെ ഹീബ്രു പദമാണ് ‘മിര്യാം’ (Miryam). 'മിര്യാം' എന്ന പദത്തിന്റെ അര്‍ത്ഥം ‘മഹതി’, ‘പരമാധികാരം’ എന്നിങ്ങനെയൊക്കെയാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെ ജീവിതകാലത്ത്‌ അരമായ ഭാഷയായിരുന്നു സംസാരഭാഷ. അരമായ ഭാഷയില്‍ ഈ വാക്കിനെ 'മര്യം' എന്ന് ഉച്ചരിക്കുന്നു. വിശുദ്ധ ജെറോമിന്റെ കാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലിരിരുന്നത്, “മഹതി, കടലിലെ നക്ഷത്രം, പ്രകാശം ചൊരിയുന്നവള്‍” എന്നീ വ്യഖ്യാനങ്ങള്‍ തന്നെയാണ്. നവോത്ഥാനത്തിനോട് അനുബന്ധിച്ച് ഹീബ്രു ഭാഷാ പഠനങ്ങളിലുണ്ടായ പുത്തനുണര്‍വിന്റെ ഫലമായി ‘മേരി’ എന്ന വാക്കിന്റെ വ്യാഖ്യാനങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയുണ്ടായി. ശുദ്ധമായ ഹീബ്രു നാമത്തിന്റേതായ എല്ലാ ലക്ഷണങ്ങളും ‘മിര്യാം’ എന്ന വാക്കിനുണ്ട്. ഈ വാക്കിന്റെ സെമിറ്റിക്‌ ഭാഷാപരമായ ഉത്ഭവത്തെ നിരാകരിക്കുവാന്‍ തക്ക ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 2007 സെപ്റ്റംബര്‍ 9നു ഹെല്ലിജെന്‍ക്ര്യൂസ് ആശ്രമത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ ഇങ്ങനെ പറഞ്ഞു, "വിശുദ്ധ ബെര്‍ണാഡ്‌ പറഞ്ഞിരിക്കുന്നത് നമുക്കും ഏറ്റു പറയാം, കടലിലെ നക്ഷത്രത്തെ നോക്കുവിന്‍, മറിയത്തെ വിളിച്ചപേക്ഷിക്കുവിന്‍. അപകടങ്ങളില്‍, അസ്വസ്ഥതകളില്‍, ആശയകുഴപ്പങ്ങളില്‍, മറിയത്തെക്കുറിച്ച് ചിന്തിക്കുകയും അവളെ വിളിച്ചപേക്ഷിക്കുകയും ചെയ്യുവിന്‍. അവളുടെ നാമം നിങ്ങളുടെ അധരങ്ങളോടു ചേര്‍ന്നിരിക്കുകയും, അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നും അകലാതിരിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ അവളെ പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ അലഞ്ഞുതിരിയേണ്ടതായി വരികയില്ല." "നിങ്ങള്‍ അവളോടു പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ നിരാശരാകേണ്ടി വരികയില്ല; നിങ്ങളുടെ ചിന്തകള്‍ അവളിലേക്ക്‌ തിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ തെറ്റുകള്‍ സംഭവിക്കുകയില്ല. അവള്‍ നിങ്ങളെ മുറുകെ പിടിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ വീഴ്ച സംഭവിക്കുകയില്ല, അവള്‍ നിങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതായി വരികയില്ല; അവള്‍ നിങ്ങളെ നയിക്കുകയാണെങ്കില്‍, നിങ്ങള്‍ ക്ഷീണിതരാകുകയില്ല; അവള്‍ നിങ്ങളോട് കരുണയുള്ളവളാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തും". യേശുവിനെ 'നമ്മുടെ കര്‍ത്താവ്' എന്ന് നമ്മള്‍ വിളിക്കുന്നത് പോലെ മറിയത്തെ 'നമ്മുടെ മാതാവ്' എന്നും നമ്മള്‍ വിളിക്കുന്നു. അവളുടെ നാമം ഉച്ചരിക്കുന്നതിലൂടെ നമ്മള്‍ അവളുടെ അപാരമായ ശക്തിയെ വാഴ്ത്തുകയാണ് ചെയ്യുന്നത്. ലോകരക്ഷകന് ജന്മം നല്കിയ അവളുടെ നാമം നമ്മുക്കും വിളിച്ചപേക്ഷിക്കാം. എമിരിറ്റസ് ബനഡിക്റ്റ് പാപ്പ പറഞ്ഞതുപോലെ പരിശുദ്ധ മറിയത്തിന്റെ സഹായം അപേക്ഷിക്കുകയും, അവളുടെ സംരക്ഷണയില്‍ നമുക്ക്‌ സ്വയം സമര്‍പ്പിതരാവുകയും ചെയ്യാം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/Editor'sPick/Editor'sPick-2016-09-12-01:59:56.jpg
Keywords:
Content: 2534
Category: 18
Sub Category:
Heading: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ നിയമാവലി പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ (എസ്എംവൈഎം) നിയമാവലി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സഭയിലെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനും സഭാത്മക വിശ്വാസപരിശീലനം കാര്യക്ഷമമായി നല്കുന്നതിനും രൂപീകൃതമായ എസ്എംവൈഎം വളരെ കാര്യക്ഷമമായ ചുവടുവയ്പുകളാണു നടത്തുന്നതെന്നും അത് സഭയിലെ യുവജനങ്ങള്‍ക്ക് ഉണര്‍വും ദിശാബോധവും നല്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശത്തില്‍ പറഞ്ഞു. കരുതലോടെ യുവജനങ്ങളെ അനുഗമിക്കാനും ശുശ്രൂഷിക്കാനും യൂത്ത് കമ്മീഷനും എസ്എംവൈഎമ്മും സുസജ്ജമായെന്നു യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, എസ്എംവൈഎം പ്രസിഡന്‍റ് സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/Charity/Charity-2016-09-12-02:49:11.jpg
Keywords: