Content | മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എഡി 246-ലാണ് അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലേയും ഇറ്റലിയിലേയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന് സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ് ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
വിശുദ്ധ ജേറോം ഇദ്ദേഹത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്, "കേവലം ബാഹ്യസ്പർശിയായി മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുവാൻ കഴിയുകയുള്ളു, കാരണം, സൂര്യനേക്കാൾ പ്രകാശപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ". ഒരു ശ്രേഷ്ഠ സഭാ പിതാവായിട്ടാണ് സുപ്രിയൻ സഭയില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രചനകളെല്ലാം സാർവത്രികമായി ബഹുമതിക്കപ്പെടുകയും സർവ്വസാധാരണമായി സഭാ ആസ്ഥാനങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നു. ‘On the Unity of the Church’, ‘On Apostates’, ‘A collection of Letters’, ‘The Lord's Prayer’, ‘On the Value of Patience’ എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ.
#{red->n->n->ഇതര വിശുദ്ധര്‍ }#
1. റോമായിലെ അബൂന്തിയോസ്, അബൂന്താന്‍സിയൂസ്, മാര്‍സിയന്‍, ജോണ്‍
2. കാംബ്രെയിലെ കുനിബെര്‍ട്ടു
3. മോന്തെസ്കിനോയിലെ വിക്ടര്‍ തൃതീയന്‍ പാപ്പാ
4. വില്‍ട്ടണിലെ എഡിത്ത്
5. കാല്‍സെഡോണില്‍ വച്ച് തീയില്‍ ദഹിപ്പിക്കപ്പെട്ട എവുഫേമിയാ
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|