CALENDAR

12 / September

category_idDaily Saints.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും
Contentപ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരിന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരിന്നപ്പോള്‍ പ്രസ്തുത ആശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരിന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ ആക്രമണം ഉണ്ടാകുമെന്ന് എങ്ങനെയോ മനസ്സിലാക്കി. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളെയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതു പോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരെയും നിര്‍ദയം വധിക്കുകയും ചെയ്തു. എത്രപേരാണ് വധിക്കപ്പെട്ടതെന്ന്‍ റോമന്‍ രക്തസാക്ഷിത്വ പട്ടിക പറയുന്നില്ല. ഈ ദൃശ്യ ചരിത്ര സംഭവങ്ങളാണ് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായത്; അതിനാല്‍ തന്നെയാണ് എക്യുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വ്വഹമായി കാണപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അയര്‍ലന്‍റിലെ അയില്‍ബെ 2. ഇറ്റാലിയന്‍ ബിഷപ്പായിരുന്ന ഒട്ടോണമസ് 3. ഇക്കോണിയം ബിഷപ്പായിരുന്ന കുറോനൊത്തൂസ് 4. അലക്സാണ്ട്രിയായിലെ ഹെരോണിദെസ്, ലെയോന്‍സിയൂസ്, സെരാപിയോന്‍, സെല്യൂക്കസ് വലേരിയന്‍ 5. പാവിയായിലെ യുവെന്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2020-09-12 05:00:00
Keywordsവിശുദ്ധ
Created Date2016-09-11 19:54:06