Content | കൊച്ചി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ (എസ്എംവൈഎം) നിയമാവലി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സഭയിലെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനും സഭാത്മക വിശ്വാസപരിശീലനം കാര്യക്ഷമമായി നല്കുന്നതിനും രൂപീകൃതമായ എസ്എംവൈഎം വളരെ കാര്യക്ഷമമായ ചുവടുവയ്പുകളാണു നടത്തുന്നതെന്നും അത് സഭയിലെ യുവജനങ്ങള്‍ക്ക് ഉണര്‍വും ദിശാബോധവും നല്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശത്തില്‍ പറഞ്ഞു.
കരുതലോടെ യുവജനങ്ങളെ അനുഗമിക്കാനും ശുശ്രൂഷിക്കാനും യൂത്ത് കമ്മീഷനും എസ്എംവൈഎമ്മും സുസജ്ജമായെന്നു യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, എസ്എംവൈഎം പ്രസിഡന്‍റ് സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|