Content | അസ്സീസ്സിയിലെ പൊവറെല്ലോയുടെ ഓര്‍മ്മ തിരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ് ഈ വിശുദ്ധൻ ജനിച്ചത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ് റോബർട്ട് ബെല്ലാർമിൻ Society of Jesus എന്ന സഭയില്‍ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്‍ഭനായിട്ടുമാണ് ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി പറയാൻ സാധ്യമല്ല.
യുവാക്കളായിരുന്ന അലോഷ്യസിന്റേയും ജോൺ ബർക്ക്മാൻസിന്റേയും കുമ്പസാര പിതാവായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കുന്നതിന് എന്തിനാണ് 300 വർഷം എടുത്തതെന്ന് ചോദിച്ചേക്കാം. ഇതിനുത്തരം നേരത്തെ തന്നെ ബിഷപ്പ് ഹെഫെലെ നൽകിയിട്ടുണ്ട്.
"വിശുദ്ധനാക്കപ്പെട്ടില്ലങ്കിലും, കത്തോലിക്കരുടെ അത്യുന്നത ബഹുമാനത്തിന് ബല്ലാർമിൻ അർഹനായിട്ടുണ്ട്. ഇദ്ദേഹത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവർ, ഒരു സ്മാരക സ്തൂപം പണിതുയർത്തി സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായത്". 1923-ൽ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനാക്കപ്പെട്ടു; 1930-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1931 സെപ്റ്റംബർ 17-ന് പോപ്പ് പിയൂസ് പതിനൊന്നാമൻ ഇദ്ദേഹത്തിന് 'Doctor of the church' എന്ന ബഹുമതി നൽകി.
#{red->n->n->ഇതര വിശുദ്ധര്‍ }#
1.ഫ്രീജിയന്‍ രാജകുമാരന്‍റെ അടിമയായിരുന്ന അരിയാഡ്നെ.
2. കോര്‍ഡോവായിലെ കൊളുമ്പ
3. റോമായിലെ നാര്‍സിസ്റ്റൂസും ക്രെഷന്‍സിയോയും
4. ഔട്ടൂണില്‍ വച്ചു വധിക്കപ്പെട്ട ഫ്ലോച്ചെല്ലൂസ്
5. വലെരിയനും മാക്രിനൂസും ഗോര്‍ഡിയാനും
6. ജര്‍മ്മനിയിലെ ജസ്റ്റിന്‍
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|