Contents

Displaying 2271-2280 of 24979 results.
Content: 2466
Category: 1
Sub Category:
Heading: സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വീകരിച്ച യുഎസിന്റെ നടപടിയില്‍ വന്‍ പക്ഷപാതം; ക്രൈസ്തവ അഭയാര്‍ത്ഥികള്‍ നാമമാത്രമായി ചുരുങ്ങി
Content: വാഷിംഗ്ടണ്‍: കലാപ രൂക്ഷിതമായ സിറിയയില്‍ നിന്നും അമേരിക്കയിലേക്ക് ഒബാമ ഭരണകൂടം കൊണ്ടുവന്ന അഭയാര്‍ത്ഥികളില്‍, ക്രൈസ്തവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ആകെ പതിനായിരം സിറിയക്കാരെ തങ്ങളുടെ രാജ്യത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടം, പ്രഖ്യാപിത സംഖ്യയില്‍ നിന്നും 801 പേരെ കൂടി അധികമായി രാജ്യത്ത് പ്രവേശിപ്പിച്ചു. 10,801 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസിലേക്ക് സ്വീകരിക്കുവാന്‍ ഒബാമ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചപ്പോള്‍ ക്രൈസ്തവരുടെ എണ്ണം വെറും 56 പേര്‍ മാത്രമായി ചുരുങ്ങി. സിറിയന്‍ ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രൈസ്തവരാണ്. ഐഎസ് തീവ്രവാദികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതും ക്രൈസ്തവര്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ന്യായീകരണങ്ങള്‍ ഒന്നുമില്ലാത്ത നടപടി ഒബാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആകെ അമേരിക്കയിലേക്ക് പ്രവേശിച്ച അഭയാര്‍ത്ഥികളില്‍ 10,612 പേരും സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ്. ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 20 മുസ്ലീങ്ങള്‍ക്കും, 17 യസീദികള്‍ക്കും മാത്രമേ സിറിയന്‍ അഭയാര്‍ത്ഥികളായി രാജ്യത്തേക്ക് യുഎസ് പ്രവേശിപ്പിച്ചിട്ടുള്ളു. ഒരു മതത്തിലും ഉള്‍പ്പെടാത്ത ഒരാള്‍ക്കും യുഎസിലേക്ക് അഭയാര്‍ത്ഥിയായി പ്രവേശിക്കുവാന്‍ കഴിഞ്ഞു. തീവ്ര മുസ്ലീംമത രാഷ്ട്രം സൃഷ്ടിക്കണമെന്ന് താല്‍പര്യപ്പെടുന്ന സുന്നി വിഭാഗക്കാരായ മുസ്ലീങ്ങളാണ് ഐഎസില്‍ അംഗമായ ഭൂരിഭാഗം പേരും. രാജ്യത്തു നിന്നും കൊലപാതകങ്ങള്‍ വഴി തുടച്ചു നീക്കുവാന്‍ ഇവര്‍ ലക്ഷ്യമിടുന്നതു ഷിയാ മുസ്ലീങ്ങളേയും, ന്യൂനപക്ഷമായ ക്രൈസ്തവരേയും, യസീദി സമുദായത്തില്‍ ഉള്‍പ്പെടുന്നവരേയുമാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോഴാണ് സിറിയയില്‍ നിന്നും സുന്നികളായ പതിനായിരത്തില്‍ പരം ആളുകളെ യുഎസിലേക്ക് അഭയാര്‍ത്ഥികളായി എത്തിച്ചിരിക്കുന്നത്. അക്രമത്തിനു ഏറ്റവും കൂടുതല്‍ ഇരകളാകുന്ന ഷിയാ മുസ്ലീങ്ങള്‍ക്കും, ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും യുഎസ് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. വിവേചനപരവും യുക്തിരഹിതവുമായ ഭരണകൂടത്തിന്റെ ഈ നടപടികള്‍ക്കെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരേയും, യസീദികളേയും, ഷിയാ മുസ്ലീങ്ങളേയും വംശഹത്യ ചെയ്തുവെന്നതിനു തെളിവുകള്‍ ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-05-03:56:10.jpg
Keywords: USA,Syrian,refugee,no,preference,to,christians,Shiyas
Content: 2467
Category: 18
Sub Category:
Heading: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി നിര്‍ദേശങ്ങള്‍ കര്‍മപദ്ധതിയാവുന്നു
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ നിര്‍ദേശങ്ങള്‍ സഭയുടെ സിനഡ് വിലയിരുത്തി. സഭാപിതാക്കന്‍മാര്‍ പാലിക്കേണ്ട പൊതുവായ ചില പ്രവര്‍ത്തനക്രമങ്ങള്‍ സിനഡ് തീരുമാനിച്ചുകഴിഞ്ഞു. ശുശ്രൂഷകള്‍ ലാളിത്യപൂര്‍ണവും കുടുംബകേന്ദ്രീകൃതവുമാക്കുന്നതിനുള്ള അസംബ്ലി നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ നടപ്പിലാക്കേണ്ട തീരുമാനങ്ങള്‍ ഒരുമാസത്തിനുളളില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രബോധനരേഖയിലൂടെ വിശ്വാസ സമൂഹത്തിനായി നല്‍കും. അതേ സമയം അസംബ്ലിയുടെ വെളിച്ചത്തില്‍ മെത്രാന്‍ സിനഡിന്റെ പ്രധാന തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തു വിട്ടിട്ടുണ്ട്. #{red->n->n->അസംബ്ലിയുടെ വെളിച്ചത്തില്‍ മെത്രാന്‍ സിനഡിന്റെ പ്രധാന തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചുവടെ:}# * മെത്രാന്മാരുടെ ഇടവകസന്ദര്‍ശനം ലളിതമാക്കണം. കുടുംബസമ്മേളനത്തിന്റെ ചൈതന്യത്തിലാവണം അതു നടക്കേണ്ടത്. സന്ദര്‍ശനവേളയില്‍ ഇടവകയിലെ രോഗികളെയും പാവപ്പെട്ടവരെയും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതു വ്യാപകമാക്കണം. * വിവിധ കര്‍മങ്ങള്‍ക്കായി മെത്രാന്മാര്‍ ഇടവകകളിലേക്കെത്തുമ്പോള്‍, ഫ്‌ളെക്‌സുകളും ആഘോഷപൂര്‍വകമായ സ്വീകരണങ്ങളും ഒഴിവാക്കണം. സാധാരണ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന സ്വീകരണരീതികള്‍ ഒഴിവാക്കണം. * മെത്രാഭിഷേകം, മെത്രാന്മാരുടെ നാമഹേതുകതിരുനാള്‍, ജന്മദിനം, ജൂബിലി എന്നിവ ലളിതമായി മാത്രം നടത്തും. ഇതിനോടനുബന്ധിച്ചു സമ്മാനങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുന്നതിന് സാഹചര്യമൊരുക്കണം. * മെത്രാന്മാര്‍ യാത്രകളില്‍ കാര്‍ ഷെയറിംഗ് ഉപയോഗപ്പെടുത്തും. പൊതുവായ കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ലാളിത്യത്തിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒരുമിച്ചു യാത്ര ചെയ്യും. * ക്രിസ്തുവിന്റെ വഴിയിലൂടെ നടക്കാനും അഹിംസയുടെ മാര്‍ഗം തേടുവാനും തങ്ങളുടെ കഴിവുകളും സമയവും സമൂഹത്തിലെ പാവപ്പെട്ടവരുമായി പങ്കുവയ്ക്കാനും സഭയിലെ മെത്രാന്മാര്‍ പ്രതിജ്ഞാബദ്ധരാണ്. ഭാരതത്തിലെ സവിശേഷ സാഹചര്യങ്ങളില്‍ അനീതിക്കെതിരെ നിലപാടുകളെടുക്കും. വ്യക്തിപരമായ ജീവിതലാളിത്യം പുലര്‍ത്തും. തങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ സാധിക്കുന്ന എല്ലാ മേഖലകളിലും ജീവിതലാളിത്യത്തിലേക്കു സഭയെ നയിക്കാനുള്ള പരിശ്രമങ്ങളുണ്ടാവും. * കാരുണ്യവര്‍ഷം സമാപനത്തിലേക്കെത്തുമ്പോള്‍, എല്ലാ രൂപതകളിലും ഭവനരഹിതര്‍ക്കു വീടു നിര്‍മിക്കാന്‍ സഹായം നല്‍കണം. ശുചിമുറികള്‍ ആവശ്യമുള്ളിടത്തു നിര്‍മിച്ചു നല്‍കാനും നടപടി വേണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കാനും സഭ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ അരികുകളില്‍ താമസിക്കുന്നവര്‍ക്കായി ചെയ്തുവരുന്ന വലിയ സേവനങ്ങള്‍ ശ്ലാഘനീയമാണ്. * ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിക്കായി കൂട്ടായ പരിശ്രമം വേണം. അടുത്ത സിനഡില്‍ ദളിത് ക്രൈസ്തവരുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി കൂട്ടായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കും. * വിധവകളുടെ ഉന്നമനത്തിനായി രൂപതകളില്‍ ആരംഭിച്ചിട്ടുള്ള കൂട്ടായ്മകള്‍ ശക്തമാക്കും. മിക്ക രൂപതകളിലും ശരാശരി 50000 ത്തോളം വിധവകള്‍ ഉണ്ട്. അവര്‍ ഒറ്റപ്പെട്ടുപോകാന്‍ സാഹചര്യമുണ്ടാകരുത്. വിധവകളുടെ കൂട്ടായ്മയിലൂടെ കടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കായി വിസ്മയകരമായ കാര്യങ്ങള്‍ ചെയ്യാനാകും. * വിവിധ മേഖലകളില്‍ നിന്നു വിരമിച്ചവരുടെ മാനവശേഷി സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടും. അവരെ വിളിച്ചുകൂട്ടി അഭിപ്രായങ്ങള്‍ ശേഖരിക്കും. അവരുടെ നന്മകളെ സമൂഹത്തിന്റെ താഴേക്കിടയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും വികസനത്തിനും വളര്‍ച്ചയ്ക്കും പരസ്പര സഹകരണത്തിനുമായി ഉപയോഗപ്പെടുത്തും. അസംബ്ലിയിലെ നിര്‍ദേശങ്ങള്‍ സഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അസംബ്ലി സംബന്ധിച്ചു മേജര്‍ ആര്‍ച്ച്ബിഷപ് സഭയ്ക്കു പൊതുവായി പ്രബോധനരേഖ അയയ്ക്കും. സഭയുടെ പൊതുയോഗമായ മേജര്‍ ആര്‍ക്കി അസംബ്ലിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍, അതിന്റെ ചൈതന്യത്തില്‍ നടപ്പിലാക്കാന്‍ സഭയിലെ എല്ലാ വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്തു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന സിനഡില്‍ അമ്പതു മെത്രാന്മാര്‍ പങ്കെടുത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-05-04:34:00.jpeg
Keywords:
Content: 2468
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10 ന്; "ടൂറിൻ കച്ചയുടെ തനിപ്പകർപ്പ് " മുഖ്യ ആകർഷണം
Content: പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതൽ ഒരുക്കത്തോടെ നടക്കുന്ന, ആയിരങ്ങൾ ഒരേവേദയിൽ വിശുദ്ധ മദർ തെരേസയോടു പ്രാർത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞു സംസ്കരിക്കുവാൻ അരിമത്തിയാക്കാരൻ ജോസഫ് ഉപയോഗിച്ചതും, ഇപ്പോൾ ഇറ്റലിയിലെ ടൂറിൻ എന്ന സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ " ടൂറിൻ കച്ച " എന്നറിയപ്പെടുന്നതുമായ വസ്ത്രത്തിന്റെ തനിപ്പകർപ്പ് പ്രദർശിപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരം വ്യക്തമായി പതിഞ്ഞിരിക്കുന്നത് കാണാൻ കഴിയുന്ന ടൂറിൻ കച്ച യുടെ പ്രദർശനം കൺവെൻഷനിൽ പങ്കെടുക്കുന്ന ആയിരങ്ങൾക്ക് ആത്മനിർവൃതി പകരും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന, യു കെ യിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾതന്നെ എടുത്തുപറയുന്ന ,ആയിരക്കണക്കിന് ആളുകൾക്ക് ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായി ശുശ്രൂഷകൾ നല്കപ്പെടുന്ന ,ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ഇരുപത്തഞ്ചിലേറെ മിനിസ് ട്രികളുടെ ഒരുമിക്കൽ കൂടിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകം ക്ലാസുകളും ടീനേജുകാർക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെയും നടക്കുന്നു. ജീവിതനവീകരണവും രോഗശാന്തിയും അസാദ്ധ്യങ്ങൾ സാദ്ധ്യമാകുന്ന അത്ഭുതങ്ങളും ഈ ശുശ്രൂഷകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. പ്രമുഖ സുവിശേഷപ്രവർത്തകനും വചന പ്രഘോഷകനുമായ ഫാ.പാറ്റ് കോളിൻസ്, യൂറോപ്പിലും ഇന്ത്യയിലുമടക്കം സന്യാസാശ്രമങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഇവാൻജലൈസേഷൻ പ്രവർത്തക സിസ്റ്റർ റെജീന കോളിൻ എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് നടത്തപ്പെടുന്ന മരിയൻ റാലിയോടെ കൺവെൻഷൻ ആരംഭിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. യൂറോപ്യൻ ഇവാൻജലൈസേഷനായി വിവധ പ്രസ്ഥാനങ്ങളിലും തലങ്ങളിലുമായി പ്രവർത്തിക്കുന്നവരുടെ ഒരേ ലക്ഷ്യത്തിനായുള്ള സംഗമവേദികൂടിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. ടൂറിൻ കച്ചയുടെ വരവോടെ ഏറെ പ്രാധാന്യമർഹിക്കുന്ന ഇത്തവണത്തെ കൺവെൻഷനിലേക്ക് ,പ്രാർത്ഥനയോടെ, ഒരുക്കത്തോടെ, ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും നിങ്ങളേവരേയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ഷാജി . 07878149670 അനീഷ്. 07760254700 #{blue->n->n->വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധമായ പൊതുവിവരങ്ങൾക്ക്;}# ടോമി .07737935424 #{red->n->n->അഡ്രസ്സ്.}# Bethel Convention Centre Kelvin Way West Bromwich Birmingham B70 7 JW.
Image: /content_image/Events/Events-2016-09-05-05:24:51.JPG
Keywords:
Content: 2469
Category: 8
Sub Category:
Heading: യേശുവിന്റെ തിരുഹൃദയത്തില്‍ അഭയം പ്രാപിക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “എന്നാല്‍ പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തി. ഉടനെ അതില്‍ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു” (യോഹന്നാന്‍ 19:34). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 5}# “കല്‍ക്കത്തായിലെ വിശുദ്ധ തെരേസ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു, ‘ലോകത്തിനു സ്നേഹത്തിന്റെ കത്തയക്കുന്ന എഴുത്തുകാരനായ ദൈവത്തിന്റെ കയ്യിലെ ഒരു ചെറിയ പെന്‍സില്‍ മാത്രമാണ് ഞാന്‍'. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാകട്ടെ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ട് ദൈവത്തിനു തിരിച്ചും സ്നേഹത്തിന്റെ കത്തയക്കുന്നു. ഈ ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അനുഭവിക്കുക വഴി എപ്രകാരമാണ് യേശുവിനെപോലെ ആയിതീരേണ്ടതെന്ന പാഠം പഠിച്ചു കഴിഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ഈ ആത്മാക്കള്‍ ക്രിസ്തുവിന്റെ ഹൃദയത്തെ കീറിമുറിച്ച മുറിവില്‍ അഭയം പ്രാപിച്ചിരിക്കുന്നു. യേശുവിന്റെ തിരുമുറിവ്‌ ഈ ആത്മാക്കള്‍ക്ക് അഭയം നല്‍കുന്ന കോട്ടയും, രക്ഷാശിലയുമാകുന്നു (cf:സങ്കീര്‍ത്തനങ്ങള്‍ 18:2). യേശുവിന്റെ പരിശുദ്ധ ഹൃദയത്തിന്റെ മിടിപ്പ്‌ അവര്‍ക്ക്‌ അനുഭവിക്കുവാന്‍ കഴിയും. അതിനാൽ അവരുടെ ഓരോ പ്രാര്‍ത്ഥനകളും ആത്മാക്കള്‍ക്ക്‌ വേണ്ടി ത്രസിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ ഹൃദയ താളത്തിനനുസൃതമായിരിക്കും”. (ഫാദര്‍ സ്കോട്ട് ഹെയിനെസ്സ്, S.J.C, ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# യേശുവിന്റെ വിശുദ്ധ ഹൃദയത്തിന്റെ മിടിപ്പിനേക്കുറിച്ച് ചിന്തിക്കുക, ഓരോ ഹൃദയമിടിപ്പി’നോടൊപ്പം ‘യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-05-06:02:02.jpg
Keywords: തിരുഹൃദയ
Content: 2470
Category: 6
Sub Category:
Heading: കുരിശിലെ യേശുവിന്റെ നിലവിളി നമ്മുക്ക് നല്‍കുന്ന സന്ദേശം
Content: "ഞാനും പിതാവും ഒന്നാണ്" (യോഹ 10:30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 5}# കുരിശിലെ യേശുവിന്റെ നിലവിളി കേള്‍ക്കുമ്പോള്‍ കഷ്ടത അനുഭവിക്കുന്ന നമുക്കും ഇതുപോലെ നിലവിളിക്കാമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ ഒരു വ്യത്യാസം, യേശുവിന്റെ മാതൃക പോലുള്ള സ്നേഹാധിഷ്ഠിതമായ പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റേയും വിട്ടുകൊടുക്കാനുള്ള മനോഭാവവും ഉള്ളവരായിരിക്കണമെന്ന് മാത്രം. യേശുവിന്റെ 'എന്തുകൊണ്ട്' എന്ന ചോദ്യത്തില്‍ (എന്റെ ദൈവമേ, എന്റെ ദൈവമേ എന്തു കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു) എതിര്‍പ്പിലേക്കും നിരാശയിലേക്കും നയിക്കുന്ന വെറുപ്പ് അല്‍പ്പം പോലും കാണാന്‍ സാധിക്കില്ല. അത് പോലെ പിതാവിനെ ശകാരിക്കുന്നതിന്റെ അംശം പോലുമില്ല; മറിച്ച്, നമ്മുടെ സ്ഥാനത്ത് നിന്നുകൊണ്ടനുഭവിക്കുന്ന ബലഹീനതയുടേയും ഒറ്റപ്പെടലിന്റേയും, ഉപേക്ഷിക്കപ്പെടലിന്റേയും പ്രകടനം മാത്രമാണത്. ഇന്ദ്രിയങ്ങളുടെ കാര്യത്തില്‍ ആന്തരികവും ബാഹ്യവുമായ വേദനയുടെ സമ്മര്‍ദ്ധത്തിലും സ്വാധീനത്തിലും അകപ്പെട്ടുപോയപ്പോള്‍ ഈശോയിലെ മനുഷ്യാത്മാവ് ഒരു തരിശുഭൂമിക്കു സമാനമായി ചുരുങ്ങി പോയി. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടതായി ഈശോയ്ക്ക് തോന്നിയെങ്കിലും, വാസ്തവമതല്ലയെന്ന് അവനറിയാമായിരുന്നു. യേശു തന്നെ പറഞ്ഞുവല്ലോ, "ഞാനും എന്റെ പിതാവും ഒന്നാണ്". കൂടാതെ വരാന്‍ പോകുന്ന പീഢാനുഭവത്തെപ്പറ്റി അവന്‍ പറഞ്ഞു, 'ഞാന്‍ ഏകനല്ല, കാരണം പിതാവ് എന്നോട് കൂടെയുണ്ട്' (യോഹ. 16:32). പിതാവായ ദൈവത്തോടു ഒത്തുചേരുമെന്നുള്ള ഉറപ്പാണ് യേശുവിനെ ഭരിച്ചിരുന്നത്. ജീവിതത്തിന്റെ സഹനവേളകളില്‍ ഈ പ്രത്യാശയാണ് നാം സ്വീകരിക്കേണ്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-05-06:23:08.jpg
Keywords: കുരിശ്
Content: 2471
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ മാദ്ധ്യസ്ഥം മൂലം അത്ഭുതസൗഖ്യം ലഭിച്ച മോനിക്ക ബസ്‌റക്കു ഇത് ധന്യ നിമിഷം
Content: ഡനോഗ്രാം: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലുള്ള മോനിക്ക ബസ്‌റയ്ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു. അഗതികളുടെ അമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയപ്പോള്‍ മോനിക്ക ബസ്‌റ തന്റെ നാട്ടുകാര്‍ക്ക് മധുരം നല്‍കിയാണ് ആ സന്തോഷം പങ്കുവച്ചത്. ഗോത്രവിഭാഗത്തില്‍പ്പെടുന്ന മോനിക്ക ബസ്‌റയ്ക്ക് ലഭിച്ച അത്ഭുത സൗഖ്യമാണ് മദര്‍തെരേസയെ മുമ്പ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം. താന്‍ മാത്രമല്ല മദറിന്റെ മാധ്യസ്ഥതയാല്‍ അനുഗ്രഹം പ്രാപിച്ചതെന്ന് ഈ വീട്ടമ്മ പറയുന്നു. നൂറുകണക്കിനാളുകള്‍ക്ക് സൗഖ്യം ലഭിക്കുവാന്‍ മദറിന്റെ മാധ്യസ്ഥം വഴിതെളിയിച്ചിട്ടുണ്ടെന്നും തന്റെ സൗഖ്യം വത്തിക്കാന്‍ ഔദ്യോഗിക നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയതില്‍ ഏറെ സന്തോഷവതിയാണെന്നും മോനിക്ക കൂട്ടിച്ചേര്‍ത്തു. മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകള്‍ ടിവിയിലൂടെയാണ് മോനിക്ക ബസ്‌റ കണ്ടത്. ഭര്‍ത്താവ് സെല്‍ക്കുവും, ഏറ്റവും ഇളയമകന്‍ ഗോപിനാഥും മകള്‍ സലോനിയും ഒപ്പം വിവിധ മതസ്ഥരായ നാട്ടുകാരും മോനിക്കയുടെ വീട്ടിലിരുന്നു ചടങ്ങുകള്‍ വീക്ഷിച്ചു. വീട്ടില്‍ എത്തിയ എല്ലാവരും മോനിക്കയെ അഭിനന്ദിച്ചു. ലോകം വണങ്ങുന്ന മദര്‍തെരേസയുടെ വിശുദ്ധ പദവിയിലേ ഒരു നാഴികകല്ലായി മാറുവാനും, അതിലൂടെ ചരിത്രത്തിന്റെ ഭാഗമാകുവാനും ദൈവം തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷത്തിലാണ് മോനിക്ക ബസ്‌റയെന്ന ഈ ഗോത്രവിഭാഗത്തില്‍പ്പെടുന്ന സ്ത്രീ. നേരത്തെ മോനിക്ക ബസ്‌റയുടെ ഉദരത്തിൽ ബാധിച്ച ട്യൂമർ മാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുത്തു നടത്തിയിരിന്നു. ഇതേത്തുടർന്ന് ഇവർ കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തി മദർ തെരേസയുടെ മധ്യസ്ഥതയിൽ പ്രാർഥിച്ചു. മദർ മരിച്ച് ഒരുവർഷം പിന്നിട്ട ദിനം ട്യൂമർ അപ്രത്യക്ഷമായതായി കണ്ടെത്തി. മദർ തെരേസയുടെ വിയോഗത്തിനു പിന്നാലെ 1998ലാണു യുവതിയുടെ ഗര്‍ഭാശയ അര്‍ബുദം ഭേദമായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അദ്ഭുതകരമായ രോഗശാന്തിയായി ഇതിനെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം വിലയിരുത്തി. ഇക്കാര്യം കൊൽക്കത്തയിലെ രൂപതാധികൃതർ വഴി വത്തിക്കാനിലെത്തി നാമകരണ നടപടികൾ ആരംഭിക്കുകയായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-05-06:59:46.jpg
Keywords: Monica,Basra,Saint,Mother,Teresa,Canonization,Cause
Content: 2472
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാൻസിസ് വടക്കേൽ അന്തരിച്ചു
Content: പാലാ: പാലാ രൂപതാംഗവും വിശുദ്ധ അൽഫോൻസാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററുമായിരുന്ന ഫാ. ഫ്രാൻസിസ് വടക്കേൽ (84) നിര്യാതനായി. സംസ്‌കാരശുശ്രൂഷകൾ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് സഹോദരിപുത്രൻ ചിറ്റാനപ്പാറ കളപ്പുരയ്ക്കൽ ജോസിയുടെ ഭവനത്തിൽ ആരംഭിക്കും. രണ്ടിന് ഭരണങ്ങാനം സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികത്വം വഹിക്കും. 2009 മുതൽ ഭരണങ്ങാനം പള്ളിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ചൂണ്ടച്ചേരി വടക്കേൽ ലൂക്കാ -ത്രേസ്യാ ദമ്പതികളുടെ മകനാണ്. സ്‌കൂൾ, കോളജ് പഠനത്തിനു ശേഷം ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈദിക പഠനത്തിനായി ചേർന്നു. 1964 മാർച്ച് 11ന് മാർ സെബാസ്റ്റ്യൻ വയലിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. നീലൂർ, ഭരണങ്ങാനം എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരി, സേവ്യർപുരം പള്ളി വികാരി, സീവ്യൂ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ, സെന്റ് തോമസ് പ്രസ് മാനേജർ, രൂപത കോർപ്പറേറ്റ് സെക്രട്ടറി, അൽഫോൻസാ തീർത്ഥാടന കേന്ദ്രം മാനേജിംഗ് ബോർഡംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: പരേതരായ ജോസഫ്, സിസ്റ്റർ ലയോള, സിസ്റ്റർ ക്ലാര, സിസ്റ്റർ സലേഷ്യ, മാമ്മി, ഏലിക്കുട്ടി, റോസക്കുട്ടി കളപ്പുരയ്ക്കൽ. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-05-23:25:30.jpg
Keywords:
Content: 2473
Category: 6
Sub Category:
Heading: സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി നിലവിളിക്കുക
Content: "ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?" (മര്‍ക്കോസ് 15:34). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 6}# കാല്വരിയില്‍ വച്ച് വേദനയാല്‍ പൂര്‍ണ്ണമായും തളര്‍ന്നു പോയപ്പോള്‍ പിതാവായ ദൈവത്തെ വിളിച്ചുള്ള അവിടുത്തെ നിലവിളി സുവിശേഷത്തില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. മനുഷ്യന് കേവലം വിശദീകരിക്കാനാവാത്ത, പിതാവിനുമാത്രം അറിയാവുന്ന ഒരു രഹസ്യമായ ആ വേദനയുടെ വെപ്രാളത്തില്‍ ദൈവത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'എന്റെ ദൈവമേ.. എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു' എന്ന ചോദ്യം. പാപിയായ മനുഷ്യനു വേണ്ടി ദൈവം പൂര്‍ണ്ണമായി തന്നെ തന്നെ പിതാവിന് വിട്ടുകൊടുത്തപ്പോള്‍ ക്രിസ്തുവിന്റെ ബലിയുടെ ആഴമായ അര്‍ത്ഥ തലങ്ങള്‍ ആ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്. യേശുവിന്റെ മഹത്തായ ആന്തരിക അനുഭവത്തില്‍ നിന്നാണ് ആ നിലവിളി ഉയര്‍ത്താനുള്ള ഊര്‍ജ്ജം അവിടുത്തേക്ക് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത്. ചുരുക്കത്തില്‍ യേശുവിന്റെ ഈ നിലവിളി ഒരു സന്ദേശമാണ്, നമ്മുടെ ആവലാതികളും ജീവിതത്തിലെ പ്രശ്നങ്ങളും സ്വര്‍ഗീയ പിതാവിനെ വിളിച്ച് സമര്‍പ്പിക്കുകയെന്ന സന്ദേശം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-06-00:35:32.jpg
Keywords: സ്വര്‍ഗ്ഗം
Content: 2474
Category: 1
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തി: കര്‍ദിനാള്‍ പിയട്രോ പരോളിന്‍
Content: വത്തിക്കാന്‍: വിശുദ്ധ മദര്‍തെരേസ ജീവന്റെ മഹനീയ മൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന്‍ കര്‍ദിനാള്‍ പിയട്രോ പരോളിന്‍. വിശുദ്ധയുടെ ആദ്യത്തെ തിരുനാള്‍ ദിനമായ ഇന്നലെ (സെപ്റ്റംബര്‍-5) സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ നടന്ന വിശുദ്ധ ബലി മദ്ധ്യേയുള്ള പ്രസംഗത്തിനിടയിലാണ് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയില്‍ വിളങ്ങി നിന്നിരുന്ന ഗുണത്തെ കുറിച്ച് വത്തിക്കാന്‍ സെക്രട്ടറി കൂടിയായ പിയട്രോ പരോളിന്‍ പ്രത്യേകം പരാമര്‍ശം നടത്തിയത്. മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും പതിനായിരക്കണക്കിനു വിശ്വാസികളും തിങ്ങി നിറഞ്ഞ വേദിയിലാണ് വിശുദ്ധയുടെ ആദ്യത്തെ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നത്. "സ്‌നേഹിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്രം എന്ന് വിശുദ്ധ മദര്‍തെരേസ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ അവസ്ഥയിലും വച്ച് ഏറ്റവും ഭീകരമായ അവസ്ഥയാണ് ആരാലും സ്‌നേഹിക്കപ്പെടാതെ കഴിയുന്നത്. അമ്മമാരുടെ ഉദരത്തിലുള്ള ജനിക്കാത്ത കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വി. തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിയാണ്." കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്‍മാരേയും വിശുദ്ധരേയും പോലെ ദൈവ സന്നിധിയില്‍ മാത്രം മുട്ടുമടക്കിയിട്ടുള്ള വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്നും കര്‍ദിനാള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "കാലഘട്ടത്തിന്റെ സാഹചര്യങ്ങള്‍ക്കോ പ്രതിസന്ധികള്‍ക്കോ അടിയറവു പറയാതെ ജീവിച്ച ധന്യ വ്യക്തിത്വത്തിന് ഉടമയാണ് വിശുദ്ധ മദര്‍തെരേസ. ദൈവ സ്‌നേഹത്തിന്റെ ദീപ്തമായ പ്രകാശം അപരനിലേക്കു പകര്‍ന്നു നല്‍കുവാന്‍ മദര്‍ തെരേസയ്ക്ക് കഴിഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ ജ്വലിപ്പിക്കുവാനും മദര്‍ തെരേസ അക്ഷീണം അധ്വാനിച്ചു". കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മറ്റു ബിഷപ്പുമാര്‍ എന്നിവരും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിന്നു. ദിവ്യബലിയ്ക്ക് ശേഷം മിഷനറീസ് ഓഫ് ചാരിറ്റി അംഗവും പോസ്റ്റുലേറ്ററുമായ റവ. ഡോ. ബ്രെയന്‍ കോവോജയ്ചുക് ദൈവത്തോടും, ഫ്രാന്‍സിസ് മാര്‍പാപ്പയോടും, കര്‍ദിനാള്‍ പിയട്രോ പരോളിനോടും, മറ്റ് എല്ലാവരോടും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പേരിലും കത്തോലിക്കസഭയുടെ പേരിലും കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് മദര്‍തെരേസയുടെ തിരുശേഷിപ്പ് സെന്‍റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-06-07:29:23.jpg
Keywords: Saint,Mother,Teresa,unborn,Defense,First,Feast,Celebrated,Vatican
Content: 2475
Category: 1
Sub Category:
Heading: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇറ്റലിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധത്തിന് ശക്തി പകര്‍ന്ന് മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങ്
Content: വത്തിക്കാന്‍: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വത്തിക്കാനിലാണു പരിശുദ്ധ പിതാവും സുഷമയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് സുഷമയും സംഘവും വത്തിക്കാനില്‍ എത്തിയത്. വിദേശകാര്യ വകുപ്പിന്റെ വക്താവ് വികാസ് സ്വരൂപാണ് സുഷമയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം ട്വീറ്റ് ചെയ്തത്. തന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സുഷമ ഭാരതത്തിലേക്ക് മടങ്ങുകയും ചെയ്തു. "വത്തിക്കാന്‍ സിംഹാസനവുമായി ശക്തമായ ബന്ധം: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റോമിലെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി". ഈ വാചകങ്ങളോടെയാണ് തന്റെ ട്വീറ്റ് വികാസ് സ്വരൂപ് നടത്തിയിരിക്കുന്നത്. മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനം ഇറ്റാലിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി പൗലോ ജെന്റിലോനിയുമായും സുഷമ കൂടിക്കാഴ്ചയും, പ്രത്യേകം ചര്‍ച്ചകളും നടത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ചകളില്‍ ഇരുനേതാക്കളും സംതൃപ്തരാണെന്നും അറിയിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ സഹകരണം, വാണിജ്യ മേഖലകളിലെ പങ്കാളിത്തം, തീവ്രവാദത്തിനെതിരേയുള്ള യോജിച്ച പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് നടത്തിയതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇറ്റലിയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സുഷമ പങ്കുവച്ചു. കേരള തീരത്ത് മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏറെ നാളായി ഭാരതവും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി തുടരുകയായിരുന്നു. ഇന്ത്യാക്കാരിയായ മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ തന്നെയുള്ള ഔദ്യോഗിക സംഘത്തെ അയക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതും ഇത്തരം നീക്കങ്ങളെ മുന്നില്‍ കണ്ടാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-06-03:09:13.jpg
Keywords: Sushma,Swaraj,meet,Fransis,Papa,Vatican