Content | പാലാ: പാലാ രൂപതാംഗവും വിശുദ്ധ അൽഫോൻസാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററുമായിരുന്ന ഫാ. ഫ്രാൻസിസ് വടക്കേൽ (84) നിര്യാതനായി. സംസ്‌കാരശുശ്രൂഷകൾ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് സഹോദരിപുത്രൻ ചിറ്റാനപ്പാറ കളപ്പുരയ്ക്കൽ ജോസിയുടെ ഭവനത്തിൽ ആരംഭിക്കും. രണ്ടിന് ഭരണങ്ങാനം സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികത്വം വഹിക്കും. 2009 മുതൽ ഭരണങ്ങാനം പള്ളിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ചൂണ്ടച്ചേരി വടക്കേൽ ലൂക്കാ -ത്രേസ്യാ ദമ്പതികളുടെ മകനാണ്.
സ്‌കൂൾ, കോളജ് പഠനത്തിനു ശേഷം ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈദിക പഠനത്തിനായി ചേർന്നു. 1964 മാർച്ച് 11ന് മാർ സെബാസ്റ്റ്യൻ വയലിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. നീലൂർ, ഭരണങ്ങാനം എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരി, സേവ്യർപുരം പള്ളി വികാരി, സീവ്യൂ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ, സെന്റ് തോമസ് പ്രസ് മാനേജർ, രൂപത കോർപ്പറേറ്റ് സെക്രട്ടറി, അൽഫോൻസാ തീർത്ഥാടന കേന്ദ്രം മാനേജിംഗ് ബോർഡംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: പരേതരായ ജോസഫ്, സിസ്റ്റർ ലയോള, സിസ്റ്റർ ക്ലാര, സിസ്റ്റർ സലേഷ്യ, മാമ്മി, ഏലിക്കുട്ടി, റോസക്കുട്ടി കളപ്പുരയ്ക്കൽ.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|