Contents

Displaying 2221-2230 of 24978 results.
Content: 2407
Category: 6
Sub Category:
Heading: കഷ്ടതയെ വിശുദ്ധീകരിക്കുന്നതില്‍ വിജയം കണ്ടെത്തുവിന്‍
Content: "വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിപ്പിക്കപ്പെടും" (മത്തായി 5:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 31}# നിങ്ങളുടെ കഷ്ടതയുടെ വില എന്താണ്? നിങ്ങള്‍ കഷ്ടത അനുഭവിച്ചതും, അനുഭവിച്ചുകൊണ്ടിരിക്കുന്നതും വൃഥാവിലല്ല. വേദന നിങ്ങളെ ആത്മാവില്‍ പക്വതപ്പെടുത്തുന്നു. അത് നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. ''വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിക്കപ്പെടും'' എന്ന കര്‍ത്താവിന്റെ വാഗ്ദാനത്തിന്റെ പ്രതിധ്വനി നിങ്ങളുടെ ഹൃദയത്തില്‍ മുഴങ്ങുന്നത് കേള്‍ക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് തികഞ്ഞ സമാധാനവും പ്രത്യാശയും പ്രദാനം ചെയ്യുന്നു. ചുരുക്കത്തില്‍ നിങ്ങളുടെ കഷ്ടതയ്ക്ക് ഒരു ക്രൈസ്തവ മൂല്യം കല്‍പിക്കുന്നതില്‍ വിജയം വരിക്കുക! ആശ്വസിപ്പിക്കുന്നവനും ശക്തി നല്‍കുന്നവനുമായവനില്‍ ആഴമായ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് കഷ്ടതയെ വിശുദ്ധീകരിക്കുന്നതില്‍ വിജയം കണ്ടെത്തുവിന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-31-06:49:45.jpg
Keywords: കഷ്ട്ടത
Content: 2408
Category: 1
Sub Category:
Heading: ഈജിപ്റ്റില്‍ കോപ്റ്റിക് സഭയും സര്‍ക്കാരും തമ്മില്‍ പുതിയ ധാരണ; ദേവാലയ നിര്‍മ്മാണത്തിനു വിലക്കുണ്ടായിരിന്ന നിയമം ഭേദഗതി ചെയ്യും
Content: കെയ്‌റോ: ഈജിപ്റ്റിലെ കോപ്റ്റിക് സഭ സര്‍ക്കാരുമായി ദേവാലയ നിര്‍മ്മാണത്തിനും പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക നിയമം നിര്‍മ്മിക്കുവാന്‍ ധാരണയായി. 1934-ലെ നിയമ പ്രകാരം ഈജിപ്റ്റില്‍ പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നതിനും പഴയ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് ഏറെ നാളായി ക്രൈസ്തവര്‍ ആവശ്യപ്പെട്ടിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ നേതൃത്വത്തില്‍ കോപ്റ്റിക് സഭയിലെ ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചകളിലാണ് പുതിയ നിയമം കൊണ്ടുവരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. അതേ സമയം പഴയ നിയമം പുനഃക്രമീകരിക്കുമ്പോഴും വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിനാല്‍ തങ്ങള്‍ പുതിയ നിയമനിര്‍മ്മാണത്തെ എതിര്‍ക്കുമെന്നും ചില ക്രൈസ്തവ യുവജന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും പുതിയ നിയമ ഭേദഗതികളെ ആദ്യം പിന്‍തുണച്ചിരുന്നില്ല. എന്നാല്‍ 105 ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയും ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സഭ അറിയിക്കുകയും ചെയ്തത്. മുന്നോട്ടുള്ള ഒരു ചുവടുവയ്പ്പാണിതെന്ന് സഭ പറയുന്നു. ബില്ലിലെ ചില കാര്യങ്ങളോടുള്ള വിയോജിപ്പും സഭ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പാണ് പ്രസിഡന്റ് അല്‍ സിസി നല്‍കിയിരിക്കുന്നത്. 1934-ലെ നിയമ പ്രകാരം പല പുരാതന ദേവാലയങ്ങളും രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വന്നാല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരില്ല. പത്ത് ആര്‍ട്ടിക്കളുകള്‍ ഉള്ള പുതിയ ബില്‍ മന്ത്രി സഭ കൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും. 2013-ല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ശേഷമാണ് അബ്ദല്‍ ഫത്ത അല്‍ സിസി ഈജിപ്റ്റിന്റെ ഭരണം ഏറ്റെടുത്തത്. ക്രൈസ്തവര്‍ അദ്ദേഹത്തെ പിന്‍തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനാല്‍ തന്നെ മുര്‍സി അനുകൂലികളില്‍ നിന്നും ക്രൈസ്തവര്‍ ഈജിപ്റ്റിന്റെ എല്ലാ ഭാഗങ്ങളിലും അക്രമം നേരിടുകയാണ്. 91 മില്യണ്‍ ജനസംഖ്യയുള്ള ഈജിപ്റ്റില്‍ 10 ശതമാനം ജനങ്ങള്‍ ക്രൈസ്തവരാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-31-09:55:16.jpg
Keywords: Coptic Church, Egypt, Pravachaka Sabdam
Content: 2410
Category: 7
Sub Category:
Heading: മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
Content: സെപ്റ്റംബര്‍ 4-നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഷാരോണ്‍ മീഡിയ നിര്‍മ്മിച്ച വീഡിയോ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഗാനം ഇത് വരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. ആന്‍റണി ആലക്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനു തോമസ്, അന്ന ബേബി എന്നീ ഗായകരാണ്. #{red->n->n-> വീഡിയോ ഗാനം കാണാം}#
Image: /content_image/Videos/Videos-2016-08-31-13:26:22.jpg
Keywords:
Content: 2411
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബനവീകരണ ധ്യാനം
Content: പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കലച്ചന്റെ നേതൃത്വത്തിൽ ഫാ. കുര്യാക്കോസ് പുന്നോലിലും ബ്രദർ. ടോമി പുതുക്കാടും ഡിവൈൻ ടീമും നയിക്കുന്ന കുടുംബനവീകരണ ധ്യാനം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. 50 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്‌. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5നു സമാപിക്കും. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-08-31-14:51:45.jpg
Keywords:
Content: 2412
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സൃഷ്ടികളുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ഇന്ന്‍
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ഇന്ന്‍. സെപ്റ്റംബര്‍ ഒന്നാം തീയതിയായ ഇന്ന് മറ്റ് സഭകളോട് കൂടി ചേര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ആചരിക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ ചുമതയുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍, ക്രൈസ്തവ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ കുര്‍ട് കോച്ച് എന്നിവര്‍ക്ക് തന്റെ പ്രത്യേക കത്തിലൂടെയാണ് 'സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം' ആചരിക്കുവാനുള്ള നിര്‍ദ്ദേശം മാര്‍പാപ്പ നല്‍കിയത്. തന്റെ കത്തില്‍ പാപ്പ ഇങ്ങനെ പറയുന്നു."സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള വാര്‍ഷിക പ്രാര്‍ത്ഥന ആചരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രകൃതിയോടുള്ള തങ്ങളുടെ നിലപാട് എന്താണെന്ന് മനസിലാക്കുവാന്‍ കൂടുതല്‍ അവസരം ലഭിക്കും. ദൈവം തന്റെ കരങ്ങളാല്‍ അത്ഭുതകരമായി മെനഞ്ഞെടുത്ത ഈ പ്രകൃതിക്കുവേണ്ടിയും അതിലെ സൃഷ്ടികള്‍ക്കു വേണ്ടിയും നന്ദി പറയുവാനും നമുക്ക് കഴിയും. ദൈവം സൃഷ്ടിച്ച ഈ ലോകത്തെ നശിപ്പിക്കുവാന്‍ ആരെങ്കിലും പ്രവര്‍ത്തിച്ചുവെങ്കില്‍ അതില്‍ നിന്നുള്ള പാപ മോചനത്തിനായി ദൈവവുമായി അനുരഞ്ജനപ്പെടുവാനും ഈ ദിനം കൊണ്ട് സാധിക്കും". ഇത്തരം ദിനങ്ങളുടെ ആചരണത്തിലൂടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ക്രൈസ്തവരുമായി ഐക്യപ്പെട്ട് ഒരുമയോടെ ജീവിക്കുവാന്‍ സാധിക്കുമെന്നും, പ്രകൃതിയോടുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തെ ഓര്‍ക്കുവാന്‍ നമുക്ക് കഴിയുമെന്നും ആഗസ്റ്റ് 28-ാം തീയതി ഞായറാഴ്ച പ്രസംഗത്തില്‍ പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരിന്നു. പ്രകൃതിയുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് തന്റെ ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ചൂണ്ടികാട്ടിയിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-01-00:04:09.jpg
Keywords: Prayer,for,care,creations,pope,francis,today,celebration
Content: 2413
Category: 18
Sub Category:
Heading: ബിഷപ് മാര്‍ ആന്റണി കരിയില്‍ സീറോ മലബാര്‍ സിനഡ് സെക്രട്ടറി
Content: കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ് മാര്‍ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഈ സ്ഥാനത്തു നിന്നു മാറുന്നതിനെത്തുടര്‍ന്നാണു സിനഡ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്. ബിഷപ് കരിയില്‍ 2017 ജനുവരിയില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. 1977 ഡിസംബര്‍ 27നു സിഎംഐ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ബിഷപ് കരിയില്‍, ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, എംഎ സോഷ്യോളജിയില്‍ ഒന്നാം റാങ്ക്, ബാച്ച്‌ലര്‍ ഓഫ് തിയോളജി, കന്നഡ ഭാഷയില്‍ ഡിപ്ലോമ, സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. തേവര എസ്എച്ച് കോളജ് അധ്യാപകന്‍, ബംഗളൂരുവിലെ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍, ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ പ്രഫസര്‍, പ്രിന്‍സിപ്പല്‍, ബംഗളൂരു യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍, കൊച്ചി സര്‍വകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസര്‍ക്കാരിന്റെ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ അഡോപ്ഷന്‍ കോ ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ചെയര്‍മാന്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കൊച്ചി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, സിആര്‍ഐ ദേശീയ പ്രസിഡന്റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള ബിഷപ് കരിയില്‍, 2015 ഓഗസ്റ്റ് മുതല്‍ മാണ്ഡ്യ രൂപതയുടെ മെത്രാനാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-01-00:34:53.jpg
Keywords:
Content: 2414
Category: 18
Sub Category:
Heading: കേരളത്തിന്റെ കാരുണ്യസംസ്‌കാരം മാതൃകാപരം: ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ കാരുണ്യ സംസ്‌കാരം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമാണെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. നാനാജാതി മതവിശ്വാസികളായ മനുഷ്യര്‍, തങ്ങളുടെ അയല്‍ക്കാരെയും അഗതികളെയും സ്‌നേഹിക്കാനും ആവശ്യമായ സഹായസഹകരണങ്ങള്‍ എത്തിക്കാനും പരിശ്രമിക്കുന്നു. 'മാനവസേവയിലൂടെ മാധവസേവ'യെന്ന കാഴചപ്പാട് വ്യക്തികളില്‍ ശക്തമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒളരി സെന്റ് ക്രിസ്റ്റീനഹോമില്‍ നടന്ന സമ്മേളനത്തില്‍ കാരുണ്യ കേരള സന്ദേശയാത്രയുടെ ഭാഗമായി കാരുണ്യസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ അതിരൂപത ജീവന്റെ സംരക്ഷണത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം, വിവിധ പ്രസ്ഥാനങ്ങളുടെ ചരിത്രം വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. നൂറോളം പ്രസ്ഥാനങ്ങളെ ആദരിച്ചു. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ഫാ. ഡെന്നി താന്നിക്കല്‍, ഫാ. ഡേവിസ് ചിറമേല്‍, ഫാ. വര്‍ഗ്ഗീസ് കരിപ്പേരി, ജെയിംസ് ആഴ്ചങ്ങാടന്‍, പി.ഐ ലാസര്‍ മാസ്റ്റര്‍, എ.ഡി ഷാജു, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സെലസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ഇരിഞ്ഞാലക്കുട, പാലക്കാട് കോഴിക്കോട്, താമരശ്ശേരി, മാനന്തവാടി, കണ്ണൂര്‍ ബത്തേരി, തലശ്ശേരി രൂപതകളില്‍ കാരുണ്യകേരള സന്ദേശയാത്ര പര്യടനം നടത്തും. 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ് 'എന്നതാണ് യാത്രയുടെ സന്ദേശം. 11 മാസം കൊണ്ട് കേരളത്തിലെ മൂവായിരത്തോളം കരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ആദരിക്കുന്നു.
Image: /content_image/India/India-2016-09-01-00:52:40.jpg
Keywords:
Content: 2416
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി; 'പാവങ്ങളുടെ തിരുനാളിന്' ഇന്നു തുടക്കമാകും
Content: വത്തിക്കാന്‍: വത്തിക്കാനില്‍ ഞായറാഴ്ച നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച്, മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന 'പാവങ്ങളുടെ തിരുനാളിന്' ഇന്നു തുടക്കമാകും. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. മദർ തെരേസയുടെ ജീവിതം ചിത്രീകരിക്കുന്ന ഇന്ത്യൻ നൃത്തരൂപമായ ബാലെ ഇന്ന്‍ വൈകീട്ട് അരങ്ങേറും. റോമിലെ ഒളിംപിക്കോ തിയറ്ററിലാണു ബാലെ അവതരിപ്പിക്കുക. സ്കൂൾ അധ്യാപികയായി കൊൽക്കത്തയിലെത്തി പിന്നീടു പാവങ്ങളുടെ അമ്മയായി മാറിയ മദറിന്റെ ജീവിതകഥയാണു ബാലെയിൽ അവതരിപ്പിക്കപ്പെടുക. ഇന്ന്‍ മുതല്‍ സെപ്റ്റംബർ എട്ടുവരെ നീളുന്ന വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്റിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും റോമിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒന്‍പതു സമൂഹങ്ങളുടെ പ്രതിനിധികളും ചേര്‍ന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു നിലവിളക്കു കൊളുത്തും. തുടര്‍ന്നു മദറിന്‍റെ നന്മനിറഞ്ഞ ജീവിതത്തെക്കുറിച്ചു കര്‍ദിനാള്‍ ആഞ്ചലോ കോമാസ്റ്റ്റിയും ആധ്യാത്മികജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ മേരി പ്രേമയും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ചടങ്ങിന്റെ രണ്ടാം ഭാഗത്ത് മദറിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലെ അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സമൂഹവിരുന്നില്‍ രണ്ടായിരം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുക. പാവങ്ങള്‍ക്കൊപ്പമുള്ള വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. മദര്‍ തെരേസയുടെ മുഖം പിന്നിലും മഹദ് വചനകള്‍ മുന്നിലും ആലേഖനം ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ച 1110 സന്നദ്ധസേവകരുടെ സംഘം പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മൂന്നിനു സെന്റ് ആൻഡ്രിയ ഡെല്ലാവാലി ബസിലിക്കയിൽ മദർ തെരേസയെക്കുറിച്ചുള്ള കലാപരിപാടികൾ നടക്കും. സംഗീത നിശയില്‍ ഉഷ ഉതുപ്പ് മദർ തെരേസയെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കും. മദറിനെക്കുറിച്ച് ഇംഗ്ലിഷിലും ബംഗാളിയിലുമുള്ള ഓരോ ഗാനങ്ങളാണു പാടുക. സെപ്റ്റംബർ നാലിനു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധരുടെ നിരയിലേക്കു ഉയര്‍ത്തുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-01-03:39:11.jpg
Keywords: Mother Theres,Canonization, Pravachaka Sabdam
Content: 2417
Category: 6
Sub Category:
Heading: കുരിശിലൂടെയുമാണ് ഒരുവന്റെ വീണ്ടെടുപ്പ്
Content: "നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു" (റോമാ 8:17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 1}# യേശു തന്റെ സുവിശേഷ വേലയ്ക്കിടയില്‍, രോഗികളേയും പീഢിതരേയും സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തന്റെ കഷ്ടതയെ അവിടുന്ന് ഇല്ലായ്മ ചെയ്യുന്നില്ല. അതുകൊണ്ടാണ്, ഗത്സമനിലെ വേദനയിലൂടെയും, പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട കാല്‍വരിയിലെ ദുഃഖത്തിലൂടെയും, കുരിശിലെ നീണ്ട പീഢാനുഭവത്തിലൂടെയും, സകലവിധമായ മാനസികവും ശാരീരികവുമായ മാനുഷിക കഷ്ടതയ്ക്ക് അവന്‍ തന്നെ തന്നെ വിധേയമാക്കിയത്. ഇക്കാരണത്താലാണ്, ദുഃഖിക്കുന്നവരും, നീതിക്കുവേണ്ടി വിശക്കുന്നവരും ദാഹിക്കുന്നവരും ഭാഗ്യവാന്മാര്‍ എന്ന് അവന്‍ പ്രഖ്യാപിച്ചത്. നമുക്കായുള്ള നീതിയുടേയും കരുണയുടേയും ഒരു വലിയ രഹസ്യമാണ് യേശുവിന്റെ ഈ മനോഭാവത്തിലൂടെ വെളിവാകുന്നത്. പ്രവര്‍ത്തിയിലൂടേയും കുരിശിലൂടെയുമാണ് ഒരുവന്‍ വീണ്ടെടുപ്പ് പ്രാപിക്കുന്നത്. അതുകൊണ്ടാണ് വീണ്ടെടുപ്പില്‍ പങ്ക് ചേരാന്‍ നാം ഓരോരുത്തരേയും അവിടുന്ന് ക്ഷണിക്കുന്നത്. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ച പിതാവിന്റെ സ്‌നേഹത്തിന്റെ തെളിവായിട്ടാണ് ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ രഹസ്യം അടിസ്ഥാനപരമായി സ്‌നേഹത്തിന്റേയും ദിവ്യ ജീവന്റേയും രഹസ്യമായിത്തീരുന്നത്. രോഗത്തേയും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങളേയും, പിതാവിന്റെ സമ്മാനമായി സ്വീകരിക്കുന്നത് വഴി അവിടുത്തെ അനന്തമായ സ്നേഹം അനുഭവിച്ചറിയുന്നതിനുള്ള അവസരമാണ് നമ്മുക്ക് ലഭിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-01-04:49:10.jpg
Keywords: കുരിശ്
Content: 2418
Category: 1
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസമാണ് നമ്മുക്ക് രക്ഷ പ്രദാനം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ക്രിസ്തുവിലുള്ള വിശ്വാസമാണ് നമുക്ക് രക്ഷ നല്‍കുന്നതെന്നും അത് ദൈവവുമായുള്ള നല്ല ബന്ധത്തിനും നിത്യമായ മഹത്വത്തിനും വഴിതെളിയിക്കുന്നതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പ്രസംഗത്തിലാണ് രക്ഷയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെ പറ്റി ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തില്‍ രക്തസ്രാവം ബാധിച്ച സ്ത്രീയെ ക്രിസ്തു സുഖപ്പെടുത്തുന്ന സംഭവമാണ് പിതാവ് തന്റെ പ്രസംഗത്തിനായി തെരഞ്ഞെടുത്തത്. "സമൂഹത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ രക്തസ്രാവമുള്ള സ്ത്രീ അശുദ്ധയും പൊതുസമൂഹത്തില്‍ കടന്നുവരുവാന്‍ വിലക്കുള്ളവളുമാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട രോഗിയായ സ്ത്രീ ക്രിസ്തുവില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. മനുഷ്യരുടെ ഇടയില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്ന രോഗത്തിന് ക്രിസ്തു സൗഖ്യം തരുമെന്ന് അവള്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. അവളുടെ തീവ്രവും ആഴവുമായ വിശ്വാസമാണ് യേശുവിന്റെ വസ്ത്രത്തില്‍ സ്പര്‍ശിക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "ക്രിസ്തുവിലുള്ള വിശ്വാസമാണ് നമുക്ക് രക്ഷ നല്‍കുന്നത്. ഈ രക്ഷ ദൈവവുമായുള്ള നല്ല ബന്ധത്തിനും നിത്യമായ മഹത്വത്തിനും വഴിതെളിയിക്കുന്നതാണ്. നമ്മുടെ പാപങ്ങള്‍ മൂലം എത്രയോ തവണ നാം നമ്മിലേക്ക് തന്നെ കൂടുതല്‍ ഉള്‍വലിഞ്ഞു പോയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അവന്റെ അരികിലേക്ക് നമ്മേ വിളിക്കുകയാണ്. അവന്‍ നമ്മേ കൈവിടുകയില്ല. ഒരുനാളും ഉപേക്ഷിക്കുകയുമില്ല". പിതാവ് കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-01-05:10:43.JPG
Keywords: Christ,offers,salvation,not,rejection,says,pope