Contents
Displaying 2201-2210 of 24978 results.
Content:
2384
Category: 1
Sub Category:
Heading: വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കം; 8 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കും
Content: നാഗപട്ടണം: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന്‍ തുടക്കമാകും. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നു എട്ടുലക്ഷം ഭക്തര്‍ വേളാങ്കണ്ണിയിലെ 'ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്'(ആരോഗ്യമാതാ) ബസലിക്കയില്‍ തിരുനാള്‍ ആഘോഷങ്ങളിലും പ്രാര്‍ത്ഥനയിലും പങ്കുചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് കൊടിയേറുന്ന തിരുനാള്‍ സെപ്റ്റംബര്‍ മാസം എട്ടാം തീയതിയാണ് അവസാനിക്കുക. ഒഡീഷ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കും തിരുനാള്‍ ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ വേളാങ്കണി മാതാവിന്റെ മാധ്യസ്ഥം തേടി എത്തുകയെന്ന് ബസലിക്കയുടെ മാധ്യമ വിഭാഗം ചുമതല വഹിക്കുന്ന ഫാദര്‍ ഇ.ജെ. തോമസ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. "വിവിധ മതസ്ഥരും സഭാവിശ്വാസികളുമായ എട്ടു ലക്ഷത്തില്‍ അധികം ആളുകള്‍ തിരുനാളില്‍ പങ്കെടുക്കുന്നതിനായി ഇവിടെയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ദിവസങ്ങളില്‍ മൂന്നു ലക്ഷത്തില്‍ അധികം പേര്‍ വരുവാനുള്ള സാധ്യതയും കണക്കാക്കപ്പെടുന്നു. വേളാങ്കണ്ണിയിലെ പ്രധാന ദേവാലയം പുതുക്കി നിര്‍മ്മിച്ചതിനു ശേഷം നടത്തപ്പെടുന്ന ആദ്യത്തെ തിരുനാളാണ് ഇത്തവണ നടക്കുന്നത്". ഫാദര്‍ ഇ.ജെ. തോമസ് പറഞ്ഞു. തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാത്തി, കൊങ്കിണി തുടങ്ങിയ ഭാഷകളില്‍ പ്രത്യേകം കുര്‍ബാനകളും തിരുനാള്‍ ദിനത്തില്‍ അര്‍പ്പിക്കപ്പെടും. വിശ്വാസികള്‍ തേര് വലിക്കുന്ന പ്രത്യേക ചടങ്ങും തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും. ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകള്‍ പ്രത്യേകം തീവണ്ടികള്‍ വേളാങ്കണ്ണിയിലേക്ക് തിരുനാള്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 3,7 തീയതികളില്‍ ഗോവയിലെ വാസ്‌ഗോയില്‍ നിന്നും സുവിധ ട്രെയിന്‍ വേളാങ്കണ്ണി വരെ പ്രത്യേക സര്‍വ്വീസ് നടത്തും. ഈ ദിവസങ്ങളില്‍ രാവിലെ 10.30-നു വാസ്‌ഗോയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12.35-നു വേളാങ്കണ്ണിയില്‍ എത്തും. ഇത് കൂടാതെ നാളെ വാസ്‌ഗോയിലേക്ക് വേളാങ്കണ്ണിയില്‍ നിന്നും രാവിലെ 10.40-ന് പ്രത്യേക ട്രെയിന്‍ ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 5, 8 തീയതികളിലും വേളാങ്കണ്ണിയില്‍ നിന്നും വാസ്‌ഗോയിലേക്ക് ട്രെയിന്‍ ക്രമീകരിച്ചിട്ടുണ്ട്. അഞ്ചാം തീയതി രാവിലെ ഒന്‍പതരയ്ക്കും, എട്ടാം തീയതി രാവിലെ ഏഴരയ്ക്കുമാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്നും വാസ്‌ഗോയിലേക്ക് പുറപ്പെടുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. എറണാകുളത്തു നിന്നും എല്ലാ ദിവസവും രാത്രി 10.10 നു വേളാങ്കണ്ണിക്കു സമീപമുള്ള നാഗപട്ടണത്തില്‍ നിര്‍ത്തുന്ന ടീ-ഗാര്‍ഡന്‍ എക്‌സ്പ്രസും സര്‍വ്വീസ് നടത്തുന്നുണ്ട്. നാഗപട്ടണത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക പാസഞ്ചര്‍ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-29-06:25:11.jpg
Keywords: Vellamkanni,church,feast,started,8,lakh's,devotees

2385
Category: 6
Sub Category:
Heading: ക്രിസ്തു നമ്മേ ഏല്‍പ്പിച്ചിരിക്കുന്ന നിയോഗം
Content: "കര്‍ത്താവിനു വേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍" (എഫേസോസ് 4:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 29}# വൈദ്യശാസ്ത്രം ഒരു തൊഴിലാണോ? അതുപോലെ, എന്‍ജിനീയറിംഗും, നിയമവും തൊഴിലാണോ? ഒരേസമയം, അവ നിയോഗങ്ങളാണ്. നിയോഗം എന്നാല്‍ എന്താണ്? നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന ഓരോ തൊഴിലും, അത് വിജ്ഞാനത്തിന്റേയോ, വിദ്യാഭ്യാസത്തിന്റേയോ, സേവനത്തിന്റേയോ, വിദഗ്ദ്ധതയുടേയോ ആകട്ടെ, ഈ ലോകത്തില്‍ ഭൂജാതരാകാന്‍ ക്രിസ്തു നമ്മേ അനുവദിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. അവിടുന്ന് സ്വജീവന്‍ വിലയായി നല്‍കിയതിന്റെ തുടര്‍ച്ചയായ ഭാഗം നിവര്‍ത്തിക്കുവാന്‍ വേണ്ടിയാണത്. അല്‍മായ നിയോഗത്തില്‍ വലിയ നവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 24.3.64). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-29-04:28:07.jpg
Keywords: നിയോഗം

2386
Category: 1
Sub Category:
Heading: മരണാനന്തര ജീവിതത്തില്‍ ഉറച്ചു വിശ്വസിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
Content: ലണ്ടന്‍: തന്റെ ആഴമായ ക്രിസ്തീയ വിശ്വാസം ഒരിക്കല്‍ കൂടി തുറന്ന്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടണിലെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി തെരേസ മെയ് തന്റെ ക്രിസ്തീയ വിശ്വാസം തുറന്നു പറഞ്ഞത്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് "തീര്‍ച്ചയായും ഉണ്ട്, ഞാന്‍ ഒരു ക്രൈസ്തവ വിശ്വാസിയും ഒരു പുരോഹിതന്റെ മകളുമാണ്" എന്ന മറുപടിയാണ് തെരേസ മെയ് നല്‍കിയത്. ബ്രെക്‌സിറ്റ് ഫലത്തിന് ശേഷം ഡേവിഡ് കാമറൂണ്‍ രാജിവച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തെരേസ മെയ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമാണ്. തന്റെ ക്രിസ്തീയ വിശ്വാസം പലവട്ടം പരസ്യമായി ഏറ്റുപറഞ്ഞ വ്യക്തി കൂടിയാണ് തെരേസ മെയ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതാണെന്ന ചോദ്യത്തിനുള്ള തെരേസയുടെ ഉത്തരത്തിലും 'ദേവാലയം' നിറഞ്ഞു നിന്നിരുന്നു. "വിവാഹ ദിവസം ദൈവ സന്നിധിയില്‍ മുട്ടുമടക്കുവാനായി ദേവാലയത്തിലേക്ക് എത്തിയതിലും സന്തോഷം നിറഞ്ഞ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല" എന്ന മറുപടിയാണ് തെരേസ മെയ് നല്കിയത്. പലവിധ തിന്മയുടെ പ്രവര്‍ത്തനങ്ങളും ശക്തമായ ബ്രിട്ടനില്‍ ദൈവവിശ്വാസിയും അത് മടികൂടാതെ ഏറ്റുപറയുന്ന ഒരു വനിതയുമായ തെരേസ മെയുടെ നേതൃത്വം ഗുണം ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-29-09:29:16.jpg
Keywords: Theresa,May,says,believe,in,life,after,death

2387
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെയുള്ള കടന്നുകയറ്റം ചൈനീസ് സര്‍ക്കാര്‍ വ്യാപിപ്പിക്കുന്നു
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശം. തങ്ങളുടെ കടുത്ത നിയന്ത്രണത്തില്‍ അല്ലാതെ നടത്തപ്പെടുന്ന എല്ലാ സഭകളേയും പൂര്‍ണ്ണമായും നിരോധിക്കുവാനും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുമാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ദേവാലയങ്ങളിലോ ഭൂഗര്‍ഭ ദേവാലയങ്ങളിലോ ക്രൈസ്തവര്‍ ആരാധനയ്ക്കു പോകുന്നുണ്ടോ എന്ന കാര്യമാണ് ഗവണ്‍മെന്‍റ് ഇപ്പോള്‍ കര്‍ശനമായി നിരീക്ഷിക്കുന്നത്. ചൈനീസ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഘടനയാണ് ചൈനയിലെ സഭകളെ നിയന്ത്രിക്കുന്നത്. വിദേശത്തുനിന്നുള്ള സഭകളുടെ അധ്യക്ഷന്‍മാര്‍ക്കോ സുവിശേഷകര്‍ക്കോ ചൈനയില്‍ അജപാലന ദൗത്യം നിര്‍വഹിക്കുവാന്‍ വിലക്കുണ്ട്. ചൈനീസ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ പള്ളികളും ആരാധനാലയങ്ങളും തകര്‍ക്കുമെന്ന് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. വിവിധങ്ങളായ കാരണങ്ങള്‍ ഉന്നയിച്ച് ദേവാലയങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പുതിയ പ്രശ്‌നം ചൂണ്ടിക്കാട്ടി കൂടുതല്‍ ദേവാലയങ്ങള്‍ പൊളിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് സീ ജിന്‍പിംഗ് അടുത്തിടെ നല്‍കിയ നിര്‍ദേശങ്ങള്‍ ചോര്‍ന്നതോടെയാണ് സര്‍ക്കാര്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ തിരിയുവാന്‍ ഔദ്യോഗികമായി തീരുമാനിച്ചതിന്റെ രേഖകള്‍ പുറത്തുവന്നത്. സെന്‍ജിയാംഗ് പ്രവിശ്യയില്‍ രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുവാനും രോഗികള്‍ക്കു ബൈബിള്‍ വായിക്കുവാനും ഇതിനോടകം തന്നെ ഭരണകര്‍ത്താക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാസ്റ്റര്‍ ബാവോ ഗുഹുവയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഷിംഗ് വെന്‍ഷിയാംഗിനും ക്രൈസ്തവ ആരാധനയ്ക്കു നേതൃത്വം നല്‍കിയതിന് കോടതി 14 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. ദേവാലയങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ എല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി നശിപ്പിക്കുന്നതു ചൈനയില്‍ പതിവാണ്. പട്ടാള ഉദ്യോഗസ്ഥര്‍ക്ക് ക്രൈസ്തവ മതം സ്വീകരിക്കുന്നതിനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിന്റെ ഇത്തരം നടപടികളെ പലവട്ടം യുഎസും മറ്റു രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ ശത്രുതാ മനോഭാവം മാറ്റണമെന്ന് പല തവണ യുഎസ് ചൈനയോട് ആവശ്യപ്പെട്ടതാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-29-07:54:18.jpg
Keywords: Chinese,government,restriction,church,communist,religion,freedom

2388
Category: 18
Sub Category:
Heading: മാനുഷികമൂല്യങ്ങള്‍ സെമിനാരി പരിശീലനത്തില്‍ പരമപ്രധാനം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: മനുഷ്യരെ സ്‌നേഹിക്കുകയും മാനവികതയ്ക്കു മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന വൈദികരെ രൂപപ്പെടുത്താന്‍ സെമിനാരികള്‍ ശ്രദ്ധിക്കണമെന്നു സീറോ മലബാര്‍ സഭ സിനഡ് ആഹ്വാനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്നു സമൂഹത്തിന്റെ ചേരികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാതൃക നല്‍കി പരിശീലനാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സെമിനാരി അധ്യാപകര്‍ തയാറാവണം. സാധാരണ മനുഷ്യരുടെ വൈകാരിക ബുദ്ധിമുട്ട് മനസിലാക്കുന്ന ഹൃദയവും മനസുമുള്ള വൈദികരെ സഭയ്ക്കു നല്‍കാന്‍ സെമിനാരികള്‍ക്കു കടമയുണ്ട്. പ്രതിസന്ധിയിലായ കര്‍ഷകരുടെ ജീവിതങ്ങളെ പിന്തുണയ്ക്കാന്‍ കൂട്ടായ പരിശ്രമം വേണം. കാരുണ്യവര്‍ഷത്തില്‍ ഭവനരഹിതര്‍ക്കു ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ സഭയിലെങ്ങും കൂട്ടായ പരിശ്രമങ്ങള്‍ വേണം. കാലത്തിന്റെ സ്വരം ശ്രവിക്കാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും എല്ലാ സെമിനാരികളും പരിശീലനാര്‍ഥികളെ ഒരുക്കണം. സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാലു മേജര്‍ സെമിനാരികള്‍ ഉള്‍പ്പടെ, 17 സെമിനാരികളാണു സീറോ മലബാര്‍ സഭയ്ക്കുള്ളത്. കൊടകരയില്‍ സമാപിച്ച നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലൂടെ, വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്നവരുടെ സഹായം സഭയുടെ നവീകരണത്തിലുണ്ടാകുമെന്നത് ആഹ്ലാദകരമാണെന്നും സിനഡ് വിലയിരുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ് നടക്കുന്നത്. സിനഡ് സെപ്റ്റംബര്‍ രണ്ടിനു സമാപിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-29-08:45:05.jpg
Keywords:

2390
Category: 1
Sub Category:
Heading: ഫേസ്ബുക്ക് സ്ഥാപകനും സിഇഒ യുമായ മാർക്ക് സക്കർബര്‍ഗ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: ഫേസ്ബുക്ക് സ്ഥാപകനും സിഇഒ യുമായ മാര്‍ക്ക് സക്കർബർഗും ഭാര്യ പ്രിസില്ലാ ചാനും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയിലാണ് തികച്ചും അനൗപചാരികമായ കൂടിക്കാഴ്ച നടന്നത്. സക്കര്‍ബര്‍ഗും ഭാര്യയും മാര്‍പാപ്പയുമായി നിരവധി കാര്യങ്ങളെ പറ്റി ചര്‍ച്ച നടത്തി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ആധുനിക ആശയവിനിമയ സംവിധാനങ്ങളെ എങ്ങനെ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കാമെന്നതായിരുന്നു. നൂതന ആശയവിനിമയ സംവിധാനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെ പറ്റിയും പ്രത്യാശയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആളുകള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. സാംസ്‌കാരികമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളെ എപ്രകാരം ഉപയോഗിക്കാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സക്കര്‍ബര്‍ഗിനോട് ആരാഞ്ഞു. ഏറ്റവും ആവശ്യത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നൂതന ആശയവിനിമയ സംവിധാനങ്ങള്‍ മാറ്റപ്പെടണമെന്നു മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. സന്ദര്‍ശനത്തിന് ശേഷം മാര്‍പാപ്പയോടൊപ്പമുള്ള ചിത്രം സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിന്നു. #{red->n->n-> വീഡിയോ}# #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-30-00:12:10.jpg
Keywords: സക്കർബര്‍, ഫേസ്ബുക്ക

2391
Category: 1
Sub Category:
Heading: മംഗോളിയന്‍ വിശ്വാസ സമൂഹത്തിനു ഇത് ധന്യനിമിഷം; ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായി
Content: ഉലാന്‍ബാറ്റാര്‍: മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികനായി ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ അഭിഷിക്തനായി. വിശുദ്ധ പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ നാമധേയത്തിലുള്ള ഉലാന്‍ബാറ്റാറിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് മംഗോളിയന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് ആത്മീയ ആഹ്ലാദം പകര്‍ന്ന ചടങ്ങുകള്‍ നടന്നത്. തിരുപട്ടം സ്വീകരിച്ച ശേഷം തന്റെ പ്രഥമ ദിവ്യബലി ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ അര്‍പ്പിച്ചു. ബിഷപ്പ് വെന്‍സിസ്‌ലാവോ പാഡില തിരുപട്ട ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹം ബിഷപ്പായതിന്റെ 12-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് മംഗോളിയക്കാരുടെ സ്വന്തം വൈദികനെ അഭിഷേകം ചെയ്തതും. ദക്ഷിണകൊറിയയിലെ ഡാജിയോണ്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലാസറോ യൂ ഹുയിന്‍സികും തിരുപട്ട ശുശ്രൂഷകളിലും പ്രഥമ ദിവ്യബലിയിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു. ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ പഠനം പൂര്‍ത്തിയാക്കിയത് ദക്ഷിണകൊറിയയിലാണ്. "പൗരോഹിത്യമെന്നത് ദൈവത്തില്‍ നിന്നുള്ള ദാനമാണ്. അതൊരു വലിയ കൃപയുമാണ്. വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ കഴിയുന്നത് എത്രയോ സന്തോഷകരവും ആത്മാവിന് ആനന്ദം നല്‍കുന്നതുമായ ഒന്നാണ്. അതിനാല്‍ തന്നെ ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ് എന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഇനിയുള്ള ദിനങ്ങളില്‍ ദൈവത്തിന്റെ പരിപാലനയില്‍ മുന്നോട്ട് നീങ്ങുവാന്‍ ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു". ഫാദര്‍ ജോസഫ് എന്‍ക് ബാറ്റര്‍ തന്റെ പ്രഥമ ദിവ്യബലിക്കിടെ പറഞ്ഞു. ഡാഷി ലിന്‍ ചോയിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ആശ്രമത്തിന്റെ മഠാധിപതി ഡാംബാജാവ് ശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരിന്നു. കത്തോലിക്കരുമായി തങ്ങള്‍ നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും മംഗോളിയക്കാരനായ ഒരാള്‍ വൈദികനാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മഠാധിപതിയുടെ സെക്രട്ടറി പറഞ്ഞു. മകന്‍ മംഗോളിയായുടെ ആദ്യത്തെ വൈദികനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാദര്‍ ജോസഫ് എന്‍ക് ബാറ്ററിന്റെ അമ്മ പ്രതികരിച്ചു. മംഗോളിയന്‍ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ചടങ്ങില്‍ ആയിരത്തിലധികം വിശ്വാസികള്‍ സംബന്ധിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-30-00:45:45.jpg
Keywords: First,local,priest,Mongolia,ordained,Catholic,church

2392
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ മഹത്തായ സ്നേഹം ലോകത്തിന് പകര്‍ന്ന് നല്‍കുന്ന സന്യസ്ഥര്‍
Content: "എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ, എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു (ഉത്തമഗീതം 2:10-11). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 30}# സ്‌നേഹത്തിനിനിയും മറ്റൊരര്‍ത്ഥം കൂടിയുണ്ട്. അതൊരു വ്യക്തിയുടെ തൊഴിലുമായി അടുത്ത ബന്ധമുള്ളതാണ്. ഉദാഹരണമായി, ഒരു കന്യാസ്ത്രീയുടെ ജീവിത നിയോഗത്തെ പറ്റി ചിന്തിക്കാം. ഒരു പെണ്‍കുട്ടി, എല്ലാ സഹപാഠികളേയും പോലെ സ്‌കൂള്‍ പഠനാവസാന യാത്രയയപ്പ് പാര്‍ട്ടിക്ക് പോകുന്നു. വിനോദയാത്രയ്ക്ക് പോകുന്നു. എന്നിട്ട്, പെട്ടെന്നൊരു ദിവസം മഠത്തിന്റെ വാതിലില്‍ മുട്ടുന്നു. അതിന് ശേഷം, അവളെന്താണ് ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്? രോഗികള്‍ക്കും ആരും ആശ്രയം നല്‍കാത്തവര്‍ക്കും സാന്ത്വനം പകര്‍ന്ന് കൊണ്ട് പ്രഭാതം മുതല്‍ പ്രദോഷം വരെ സദാ സേവന സന്നദ്ധയായി പ്രാര്‍ത്ഥനാപൂര്‍വ്വം നിലകൊള്ളുന്നു. ഇക്കാര്യത്തില്‍ വീട്ടുകാര്‍ പലപ്പോഴും ഇവരോട് യോജിച്ചുപോകാറില്ല. എന്നിട്ടും, ഇവയിലെല്ലാം അവര്‍ എത്ര സൗമ്യരാണ്. അവര്‍ തെരഞ്ഞെടുത്തത് ക്രിസ്തുവിന്റെ മഹാസ്‌നേഹമാണ്. ക്രിസ്തുവിന്റെ വിളിയെ സ്വീകരിച്ച് കൊണ്ട് ലോകത്തിന് അവര്‍ പകരുന്ന സ്നേഹം വിസ്മയത്തിന് വക നല്‍കുന്നതാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 14.4.62). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-30-01:40:37.jpg
Keywords: സ്നേഹം

2393
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥം തേടി ഒല്ലൂർ തീർത്ഥാടന കേന്ദ്രത്തിലെത്തിയത് ആയിരങ്ങൾ
Content: ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ പ്രധാന തിരുനാളായ ഇന്നലെ ഒല്ലൂർ തീർത്ഥാടന കേന്ദ്രത്തിലെത്തിയത് ആയിരങ്ങൾ. രാവിലെ നടന്ന ദിവ്യബലി മുതൽ രാത്രി വളരെ വൈകിയും വൻ ഭക്‌തജനത്തിരക്കാണു തിരുനാളിന് അനുഭവപ്പെട്ടത്. 10 ദിവസങ്ങളിലായി നടന്നുവന്ന ആഘോഷങ്ങൾ ഇന്നലെ വൈകിട്ടു നടന്ന ഭക്‌തിസാന്ദ്രമായ പ്രദക്ഷിണത്തോടെ സമാപിച്ചു. രാവിലെ ആറിനു നടന്ന ദിവ്യബലിക്ക് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിക്കു മോൺ. ജോർജ് കോമ്പാറ നേതൃത്വം നല്കി. തുടർന്നു നടന്ന ഊട്ടുനേർച്ചയ്ക്ക് അമ്പതിനായിരത്തോളം പേർ പങ്കെടുത്തു. വൈകിട്ടു നടന്ന ദിവ്യബലിക്കു ഫാ. വിൽസൻ പിടിയത്ത് കാർമികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഒല്ലൂർ മേരിമാത ദേവാലയത്തിലേക്കു നടന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-30-02:36:28.jpg

2395
Category: 1
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ആപ്ത വാക്യം തിരഞ്ഞെടുത്തു; ഔദ്യോഗിക ലോഗോ പുറത്തിറങ്ങി
Content: ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രിസ്റ്റണിൽ സീറോ മലബാർ രൂപതയുടെ സ്ഥാപനവും മെത്രാഭിഷേകവും ഒക്ടോബര്‍ 9നു നടക്കാനിരിക്കെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ പുതിയ ശുശ്രൂഷക്കായി ആപ്തവാക്യം തിരഞ്ഞെടുത്തു. വി. പൗലോസ് ശ്ലീഹ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന "സുവിശേഷകന്റെ ജോലി ചെയ്യുക" എന്നതാണ് ആപ്ത വാക്യം. ബ്രിട്ടനിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും, വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും, വെളിച്ചത്തിലും രൂപകൽപന ചെയ്ത ഔദ്യോഗിക ലോഗോയും പുറത്തിറങ്ങി. മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ തങ്ങൾ സ്വീകരിക്കുന്ന ആദര്‍ശ വാക്യത്തെ മുൻനിർത്തിയാണ് ശുശ്രൂഷകൾക്ക് രൂപം നൽകുന്നത്. ഈ ആദർശ വാക്യങ്ങൾ എപ്പോളും വിശുദ്ധ ഗ്രന്ഥത്തിലെ ഒരു ഭാഗമായിരിക്കും. ഈശോയും ശ്ലീഹന്മാരും ചെയ്ത ശുശ്രൂഷയുടെ തുടർച്ചയാണ് തങ്ങളും ചെയ്യുന്നത് എന്ന് ഇതിലൂടെ അവർ ലോകത്തോട് പറയുന്നു. പുതുതായി രൂപകൽപ്പന ചെയ്‌ത ലോഗോ നിലവിൽ വരുന്നതോടെ രൂപതയിൽ നിന്നും ഔദ്യോഗികമായി നൽകപ്പെടുന്ന എല്ലാ ഉത്തരവുകളിലും രേഖകളിലും പുതിയ മുദ്ര ഔദ്യോഗികമായി ചാർത്തപ്പെടും. ഒക്ടോബർ ഒൻപതിന് പ്രിസ്റ്റണിൽ വച്ചാണ് രൂപതയുടെ സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളും നടക്കുക. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ അനേകായിരം വിശ്വാസികൾ എത്തിച്ചേരുന്ന ഈ ചടങ്ങുകൾ ഏറെ മനോഹരമാക്കുന്നതിനു വേണ്ടി വിവിധ തലങ്ങളിൽ ഉള്ള പ്രവർത്തങ്ങൾ നടന്നു വരികയാണ്. ഒക്ടോബർ ഒൻപതാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. സീറോ മലബാർ സഭാ മേലധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാവും ചടങ്ങുകൾ. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്മാരും വൈദിക പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനെത്തുന്നുണ്ട്. പുതിയ പ്രേഷിത ദൗത്യം ഏറ്റെടുക്കുന്നതിനായി നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സെപ്റ്റംബർ 18ന് യുകെയിലെത്തും. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ബിഷപ്പിന് ഊഷ്മള സ്വീകരണം നൽകും. സ്ഥാനാരോഹണത്തിനു മുമ്പുതന്നെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും വിവിധ ബിഷപ്പുമാരുമായും വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-30-03:36:09.jpg