category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫേസ്ബുക്ക് സ്ഥാപകനും സി‌ഇ‌ഒ യുമായ മാർക്ക് സക്കർബര്‍ഗ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി
Contentവത്തിക്കാന്‍ സിറ്റി: ഫേസ്ബുക്ക് സ്ഥാപകനും സി‌ഇ‌ഒ യുമായ മാര്‍ക്ക് സക്കർബർഗും ഭാര്യ പ്രിസില്ലാ ചാനും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയിലാണ് തികച്ചും അനൗപചാരികമായ കൂടിക്കാഴ്ച നടന്നത്. സക്കര്‍ബര്‍ഗും ഭാര്യയും മാര്‍പാപ്പയുമായി നിരവധി കാര്യങ്ങളെ പറ്റി ചര്‍ച്ച നടത്തി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ആധുനിക ആശയവിനിമയ സംവിധാനങ്ങളെ എങ്ങനെ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കാമെന്നതായിരുന്നു. നൂതന ആശയവിനിമയ സംവിധാനങ്ങള്‍ വഴി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെ പറ്റിയും പ്രത്യാശയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആളുകള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. സാംസ്‌കാരികമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളെ എപ്രകാരം ഉപയോഗിക്കാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സക്കര്‍ബര്‍ഗിനോട് ആരാഞ്ഞു. ഏറ്റവും ആവശ്യത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നൂതന ആശയവിനിമയ സംവിധാനങ്ങള്‍ മാറ്റപ്പെടണമെന്നു മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. സന്ദര്‍ശനത്തിന് ശേഷം മാര്‍പാപ്പയോടൊപ്പമുള്ള ചിത്രം സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിന്നു. #{red->n->n-> വീഡിയോ}# #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=IBkm3PyMBGY
Second Video
facebook_linkNot set
News Date2016-08-30 00:00:00
Keywordsസക്കർബര്‍, ഫേസ്ബുക്ക
Created Date2016-08-30 09:42:10