category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവര്‍ക്കു നേരെയുള്ള കടന്നുകയറ്റം ചൈനീസ് സര്‍ക്കാര്‍ വ്യാപിപ്പിക്കുന്നു |
Content | ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശം. തങ്ങളുടെ കടുത്ത നിയന്ത്രണത്തില്‍ അല്ലാതെ നടത്തപ്പെടുന്ന എല്ലാ സഭകളേയും പൂര്‍ണ്ണമായും നിരോധിക്കുവാനും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുമാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ദേവാലയങ്ങളിലോ ഭൂഗര്‍ഭ ദേവാലയങ്ങളിലോ ക്രൈസ്തവര്‍ ആരാധനയ്ക്കു പോകുന്നുണ്ടോ എന്ന കാര്യമാണ് ഗവണ്‍മെന്‍റ് ഇപ്പോള്‍ കര്‍ശനമായി നിരീക്ഷിക്കുന്നത്.
ചൈനീസ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഘടനയാണ് ചൈനയിലെ സഭകളെ നിയന്ത്രിക്കുന്നത്. വിദേശത്തുനിന്നുള്ള സഭകളുടെ അധ്യക്ഷന്‍മാര്‍ക്കോ സുവിശേഷകര്‍ക്കോ ചൈനയില്‍ അജപാലന ദൗത്യം നിര്‍വഹിക്കുവാന്‍ വിലക്കുണ്ട്. ചൈനീസ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ പള്ളികളും ആരാധനാലയങ്ങളും തകര്‍ക്കുമെന്ന് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. വിവിധങ്ങളായ കാരണങ്ങള്‍ ഉന്നയിച്ച് ദേവാലയങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പുതിയ പ്രശ്‌നം ചൂണ്ടിക്കാട്ടി കൂടുതല്‍ ദേവാലയങ്ങള്‍ പൊളിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസിഡന്റ് സീ ജിന്‍പിംഗ് അടുത്തിടെ നല്‍കിയ നിര്‍ദേശങ്ങള്‍ ചോര്‍ന്നതോടെയാണ് സര്‍ക്കാര്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ തിരിയുവാന്‍ ഔദ്യോഗികമായി തീരുമാനിച്ചതിന്റെ രേഖകള്‍ പുറത്തുവന്നത്. സെന്‍ജിയാംഗ് പ്രവിശ്യയില്‍ രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുവാനും രോഗികള്‍ക്കു ബൈബിള്‍ വായിക്കുവാനും ഇതിനോടകം തന്നെ ഭരണകര്‍ത്താക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാസ്റ്റര്‍ ബാവോ ഗുഹുവയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഷിംഗ് വെന്‍ഷിയാംഗിനും ക്രൈസ്തവ ആരാധനയ്ക്കു നേതൃത്വം നല്‍കിയതിന് കോടതി 14 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.
ദേവാലയങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ എല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി നശിപ്പിക്കുന്നതു ചൈനയില്‍ പതിവാണ്. പട്ടാള ഉദ്യോഗസ്ഥര്‍ക്ക് ക്രൈസ്തവ മതം സ്വീകരിക്കുന്നതിനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിന്റെ ഇത്തരം നടപടികളെ പലവട്ടം യുഎസും മറ്റു രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ ശത്രുതാ മനോഭാവം മാറ്റണമെന്ന് പല തവണ യുഎസ് ചൈനയോട് ആവശ്യപ്പെട്ടതാണ്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image |  |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-29 00:00:00 |
Keywords | Chinese,government,restriction,church,communist,religion,freedom |
Created Date | 2016-08-29 17:24:18 |