Contents

Displaying 2291-2300 of 24979 results.
Content: 2486
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ സാത്താനെ കുറിച്ച് പറയുവാന്‍ ഭയക്കരുത്, സാത്താന്‍ ഇല്ലെന്ന തോന്നല്‍ അപകടകരം: ബില്ലി ഗ്രഹാം
Content: വാഷിംഗ്ടണ്‍: ക്രൈസ്തവര്‍ സാത്താനെ കുറിച്ച് പറയുവാന്‍ ഒരിക്കലും ഭയപ്പെടരുതെന്നും സാത്താന്‍ ഇല്ലെന്ന തോന്നല്‍ അപകടകരമാണെന്നും ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാം. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ബില്ലി ഗ്രഹാം ഇപ്രകാരം പറഞ്ഞിരിക്കുന്നത്. "സാത്താന്‍ ഒരു മിഥ്യയല്ല. മറിച്ച് ഒരു സത്യമാണ്. സാത്താന്‍ എന്നു പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് വലിയ ഒരു മടുപ്പാണ് തോന്നുന്നത്. പിശാച് ഇല്ലെന്ന തോന്നല്‍ ദൈവവിശ്വാസികളുടെ ഇടയിലേക്ക് ഉണ്ടാക്കിയെടുക്കുന്നതു തന്നെ അവന്റെ വലിയ തന്ത്രമാണ്. പണ്ട് ഉണ്ടായിരുന്നതു പോലെ തന്നെ അവന്‍ ഇപ്പോഴുമുണ്ട്". "സാത്താന്‍ ഇല്ലായെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകുമ്പോള്‍ അവനെതിരെ പ്രയോഗിക്കുന്ന നമ്മുടെ പ്രവര്‍ത്തികള്‍ നാം അവസാനിപ്പിക്കും. പത്രോസിന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ പറയുന്നതു നാം ശ്രദ്ധിക്കണം. പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങണമെന്ന് തിരഞ്ഞ് ചുറ്റിനടക്കുന്നതായി വചനം നമ്മോടു പറയുന്നു. അതിനാല്‍ തന്നെ സാത്താന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം കരുതിയിരിക്കണം". ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു. "ദൈവത്തിന്റെ പദ്ധതിയെ തടയുക എന്നതാണ് സാത്താന്റെ പ്രഥമ ലക്ഷ്യം. ഇതിനായി അവന്‍ ഒളിഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിന്നും ആളുകളെ അകറ്റുകയാണ് സാത്താന്‍ ആദ്യം ചെയ്യുന്നത്. നാം യേശുക്രിസ്തുവിന്റെ കൂടെ തന്നെയാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കുക. അതോടൊപ്പം സാത്താന്‍ നമ്മേ വീഴ്ത്തുവാന്‍ അവസരം കാത്തിരിക്കുകയാണെന്ന കാര്യവും ഓര്‍ക്കുക. ബൈബിള്‍ എല്ലാ ദിവസവും വായിക്കുക. നമ്മേ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനാണ് സാത്താന്‍. ദൈവത്തിന്റെ പദ്ധതി നമ്മില്‍ നിറവേറുവാനായി നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുക". ബില്ലി ഗ്രഹാം കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-07-04:15:59.jpg
Keywords: Billy,Graham,Christians,Should,Speak,Devil
Content: 2487
Category: 8
Sub Category:
Heading: മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ശുദ്ധീകരണസ്ഥലത്തെ പറ്റി പഠിപ്പിക്കുക
Content: “കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരിന്ന്‍ നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍” (കൊളോസോസ് 4:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 7}# “ഡൊമിനിക്കന്‍ സഭയിലെ ധന്യയായ സിസ്റ്റര്‍ പൗള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷം ഏറെ ആഗ്രഹിച്ചിരിന്ന ഒരു വ്യക്തിയായിരിന്നു. എല്ലാ ശനിയാഴ്ചകളിലും അത്യധികം ഭക്തിയോട് കൂടി അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ഒരിക്കല്‍ അപ്രകാരം അഗാധമായ ഭക്തിയോട് കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ഭക്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ അവള്‍ അസാധാരണമായ ഒരു നിര്‍വൃതിയില്‍ ലയിക്കുകയും ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകപ്പെടുകയും ചെയ്തു.” (പ്രമുഖ കത്തോലിക്കാ എഴുത്തുകാരിയായ സൂസൻ ടാസോൺ) #{red->n->n->വിചിന്തനം:}# ഒരു പിതാവ്, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്ന നിലയില്‍ നമ്മുടെ പ്രധാനപ്പെട്ട കടമകളിലൊന്ന്‍ നമ്മുടെ ഇളം തലമുറയെ ശുദ്ധീകരണസ്ഥലത്തെ പറ്റി പഠിപ്പിക്കുക എന്നതാണ്. ഒരു ശനിയാഴ്ച അവരെ സെമിത്തേരിയില്‍ കൊണ്ട് പോകുക. നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക. ഒപ്പം ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി നാം പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരെ പഠിപ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-07-05:15:08.jpg
Keywords: മാതാപിതാ
Content: 2488
Category: 1
Sub Category:
Heading: ഒഡീഷയിൽ മദർ തെരേസയ്ക്കു സ്മാരകമായി റോഡ്; സമര്‍പ്പണ ചടങ്ങ് മുഖ്യമന്ത്രി നവീന്‍ പട്നായിക് നിര്‍വഹിച്ചു
Content: ഭുവനേശ്വര്‍: ഒഡീഷയിലെ സത്യനഗറും കുട്ടക്പുരി ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതൽ ‘വിശുദ്ധ മദർ തെരേസ റോഡ്’ എന്ന പേരിലാകും അറിയപ്പെടുക. മദര്‍തെരേസയെ വിശുദ്ധയായി സഭ പ്രഖ്യാപിച്ച അതേ ദിവസം തന്നെ വിശുദ്ധയുടെ പേര് റോഡിന് നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗികമായി നടത്തപ്പെട്ട ചടങ്ങില്‍ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് റോഡിന്റെ പേര് 'സെന്റ് മദര്‍തെരേസാ റോഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. "അല്‍ബേനിയായില്‍ ജനിച്ച് 1929-ല്‍ ഭാരതത്തിലേക്ക് വന്ന കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയ്ക്ക് നല്‍കുവാന്‍ കഴിയുന്ന എളിയ ആദരമായി ഞാന്‍ ഈ ചടങ്ങിനെ കാണുന്നു. പാവപ്പെട്ടവരെ സേവിക്കുവാന്‍ തന്റെ സ്വന്തം രാജ്യം ഉപേക്ഷിച്ചു വന്ന വിശുദ്ധ ഏവര്‍ക്കും പ്രചോദനവും മാര്‍ഗദീപവുമാണ്. ഓരോ മനുഷ്യരുടെയും മഹിമയ്ക്കു വേണ്ടി നമ്മള്‍ നിലകൊള്ളണമെന്ന സന്ദേശം കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ നമ്മിലേക്കും പകര്‍ന്നു നല്‍കുന്നുണ്ട്". നവീന്‍ പട്നായിക് പറഞ്ഞു. കുട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പായ ജോണ്‍ ബര്‍വയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. 'നൂറ്റാണ്ടിന്റെ വനിത' എന്നാണ് അദ്ദേഹം കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ വിശേഷിപ്പിച്ചത്. 1974-ല്‍ ആണ് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ ആദ്യമായി ഭുവനേശ്വര്‍ സന്ദര്‍ശിക്കുന്നത്. പിന്നീട് പലവട്ടം ഇവിടെ എത്തിയ മദര്‍ തെരേസ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനം ഇവിടേയ്ക്കും വ്യാപിപ്പിക്കുകയായിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-07-10:16:52.jpg
Keywords: Orissa,Saint,Mother,Teresa,Road,inaugurated
Content: 2490
Category: 6
Sub Category:
Heading: തനിക്ക് ദാഹിക്കുന്നുവെന്ന യേശുവിന്റെ എളിമയുടെ സ്വരം
Content: "അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു" (യോഹന്നാന്‍ 19:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 7}# ഒരുപക്ഷേ 22-ാം സങ്കീര്‍ത്തനം ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തിയത് കൊണ്ടാവാം 'എനിക്ക് ദാഹിക്കുന്നു' എന്ന വാക്കുകള്‍ യേശു ഉരുവിട്ടത്. ക്രൂശീകരണത്തിന്റെ ഭാഗമായുള്ള വേദനയുടെ അവശതയില്‍ നിന്നുണ്ടാകുന്ന ശാരീരിക ദാഹത്തെയാണ് യേശുവിന്റെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എളുപ്പം മനസ്സിലാക്കാം. എന്നാല്‍ ഒന്നുകൂടി ഇതോടു കൂട്ടിച്ചേര്‍ക്കാം. ഏതൊരാളും ചെയ്‌തേക്കാവുന്നതുപോലെ ഒരു പ്രാഥമിക ആവശ്യം അവിടുന്ന് പ്രകടമാക്കുകയാണ്. തന്റെ ദാഹം വെളിപ്പെടുത്തുന്നതിലൂടെ ഈശോ തന്റെ എളിമയ്ക്ക് തെളിവ് നല്‍കുകയാണ്. ഇത് മാത്രമല്ല, ജീവിച്ചിരിക്കുന്നവരും മരണാസന്നരും, ആരോഗ്യമുള്ളവരും, രോഗികളും, വലിയവരും ചെറിയവരും ആവശ്യക്കാരായി ഒരു പാത്രം വെള്ളം ചോദിക്കുന്ന സകലരുമായി യേശു ഐക്യം പ്രകടിപ്പിക്കുകയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-07-07:16:30.jpg
Keywords: ദാഹം
Content: 2491
Category: 1
Sub Category:
Heading: ദൈവം പാപികളെ ശിക്ഷിക്കുന്നവനല്ല, മറിച്ച് രക്ഷിക്കുന്നവനും അവരോടു കരുണയുള്ളവനുമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പിതാവായ ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്, പാപികളുടെ മേല്‍ ശിക്ഷാവിധി നടപ്പിലാക്കുവാന്‍ വേണ്ടിയല്ലെന്നും, നഷ്ടപ്പെട്ടു പോയ പാപികളെ കാരുണ്യത്താല്‍ സ്വീകരിക്കുവാനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പ്രതിവാര പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വരാനിരിക്കുന്നവന്‍ നീ തന്നെയാണോ എന്ന്‍ അവിടുത്തോടു ചോദിച്ചറിയാന്‍ തടവിലായിരുന്ന സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യരെ അയക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. "ആദ്യം സ്‌നാപക യോഹന്നാന്‍ ദൈവത്തെ ചിത്രീകരിച്ചിരുന്നത് തെറ്റുകള്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്ന ഒരു വ്യക്തിയായിട്ടാണ്. ഫലമില്ലാത്ത എല്ലാത്തിനേയും വെട്ടികളയുന്നവനാണ് ദൈവമെന്ന് യോഹന്നാന്‍ പ്രസംഗിച്ചു. എന്നാല്‍, ദൈവപുത്രന്‍ വന്നപ്പോള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ അത്ഭുതത്തിന്റെയും പ്രവര്‍ത്തികളാണ് അവിടുന്ന് പ്രവര്‍ത്തിച്ചത്. ഇതിനാലാണ് യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ അയച്ച് ഇത്തരം ഒരു ചോദ്യം ക്രിസ്തുവിനോട് ഉന്നയിക്കുന്നത്". യേശുവിന്റെ പ്രത്യുത്തരം ഇങ്ങനെയാണ്, "നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍". ഇവിടെ യേശുവിന്‍റെ വാക്കുകള്‍ സുവ്യക്തമാണ്. സാന്ത്വനവും രക്ഷയും പ്രദാനം ചെയ്തുകൊണ്ട് സകലരുടെയും മുന്നിലെത്തുന്ന പിതാവിന്‍റെ കാരുണ്യത്തിന്റെ ഉപകരണമാണ് താനെന്ന് ഈ മറുപടിയിലൂടെ അവിടുന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. പാപികളേയും വഴിതെറ്റി പോയവരേയും തന്നിലേക്ക് ചേര്‍ക്കുവാന്‍ വന്നവനാണ് ദൈവപുത്രന്‍. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാത്രം പ്രതീകമാണ് അവിടുന്ന്. പാപികളോടുള്ള ഈ കാരുണ്യം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരേയും അവന്റെ അനുയായികളേയും അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടിയും ചിലര്‍ ഉപയോഗിക്കുന്നു. ദൈവപിതാവിന്റെ കാരുണ്യത്തിന് തടസം സൃഷ്ടിക്കുന്നവരായി നാം ഒരുകാലത്തും മാറരുതെന്നും അവിടുത്തെ കാരുണ്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നവരായി നാം മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു. കാല്‍ലക്ഷത്തോളം വിശ്വാസികളാണ് മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്നത്. മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംബന്ധിക്കുവാനായി വത്തിക്കാനില്‍ നേരത്തെ എത്തിയ ആയിരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-00:48:57.jpg
Keywords: God’s,mercy,for,all,Pope,Speech,General,Audience
Content: 2492
Category: 1
Sub Category:
Heading: യുക്രൈന്‍ സഭ സിനഡില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രബന്ധം അവതരിപ്പിച്ചു
Content: യുക്രൈന്‍ സഭാകേന്ദ്രമായ ല്വീവില്‍ ആരംഭിച്ച സഭാ സിനഡില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സീറോ മലബാര്‍ സഭയുടെ സഭാവിജ്ഞാനീയം അവതരിപ്പിച്ചു. യുക്രൈനിയന്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയറ്റോസ്ളാവ് ഷെവ്ചുകും മറ്റ് 50 മെത്രാന്മാരും സന്നിഹിതരായിരുന്ന സഭയുടെ സമ്പൂര്‍ണ സിനഡിലായിരുന്നു പ്രബന്ധാവതരണം. കരുണയുടെ ദൈവശാസ്ത്രത്തിന്‍റെ വിവിധ മാനങ്ങളും സഭാശുശ്രൂഷകളുടെ വേദപുസ്തക അടിസ്ഥാനവും മാര്‍ കല്ലറങ്ങാട്ട് സിനഡില്‍ അവതരിപ്പിച്ചു. സീറോ മലബാര്‍സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത ശുശ്രൂഷകളുടെ വിശദമായ വിവരണവും നടത്തി. സഭയുടെ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി വഴി കൈവന്ന നേട്ടങ്ങളെ ക്കുറിച്ചും സീറോ മലബാര്‍സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും കുറിച്ചും സഭയിലെ സമ്പന്നമായ ദൈവവിളിയെക്കുറിച്ചും പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ടു. സഭയിലെയും സമൂഹത്തിലെയും സാധാരണക്കാര്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്ന നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്രൈസ്തവ ആത്മീയതയില്‍ അവരുടെ പ്രസക്തിയെക്കുറിച്ചും ബിഷപ് പ്രത്യേകം എടുത്ത് പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചും ദൈവശാസ്ത്ര വളര്‍ച്ചയെക്കുറിച്ചും സഭയുടെ ഭരണക്രമത്തെക്കുറിച്ചും വൈദിക പരിശീലനത്തെക്കുറിച്ചും കുടുംബ കേന്ദീകൃതമായ അജപാലനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. യുക്രെയ്നിയന്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയറ്റോസ്ളാവ് ഷെവ്ചുക് സീറോ മലബാര്‍സഭയും യുക്രെയ്നിയന്‍ സഭയും കൂടുതല്‍ സഹകരണ മേഖലകളിലേക്കു കടന്നുവരണമെന്നും പൗരസ്ത്യ തനിമ കണ്ടെത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സമാപന ചര്‍ച്ചയില്‍ പറയുകയുണ്ടായി. സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുക്രെയ്നിയന്‍ സഭാ സിനഡില്‍ പങ്കെടുക്കുന്നത്. സിനഡ് ഈ ഞായറാഴ്ച സമാപിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-02:02:15.jpg
Keywords:
Content: 2493
Category: 1
Sub Category:
Heading: പാരീസിലെ നോട്രെഡാം കത്തീഡ്രല്‍ പരിസരത്തു ഗ്യാസ് സിലിണ്ടറുകളുമായി കാര്‍ കണ്ടെത്തി; ഫ്രാന്‍സില്‍ സുരക്ഷ കര്‍ശനമാക്കുന്നു
Content: പാരീസ്: ഏഴു ഗ്യാസ് സിലിണ്ടറുകളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ പാരീസിലെ നോട്രെഡാം കത്തീഡ്രല്‍ പരിസരത്തു കണ്ടെത്തി. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കാറിന്റെ ഉടമസ്ഥനെയും അയാളുടെ കൂട്ടാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമസ്ഥന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നയാളാണെന്നും ഇയാള്‍ പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. പാരീസില്‍ നേരത്തെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഈ സംഭവത്തിന് ഒരു മാസം തികയും മുന്‍പാണ് നോര്‍മണ്ടിയിലെ പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ജാക്വസ് ഹാമലിനെ ഐഎസ് ഭീകരന്‍ കഴുത്തറത്തുകൊന്ന സംഭവവുമുണ്ടായത്. ഇതേ ത്തുടര്‍ന്നു ഫ്രാന്‍സിലെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംശയാസ്പദമായ രീതിയില്‍ നോട്രെഡാം കത്തീഡ്രല്‍ പരിസരത്ത് നിന്ന്‍ നിരവധി ഗ്യാസ് സിലിണ്ടര്‍ അടങ്ങിയ കാര്‍ കണ്ടെത്തിയത്. പ്യൂഷോ കാറില്‍ ഏഴു സിലിണ്ടറുകളുണ്ടായിരുന്നുവെന്നും മുന്‍സീറ്റിലുണ്ടായിരുന്ന ഒരെണ്ണം ഒഴിഞ്ഞ സിലിണ്ടറായിരുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍നാര്‍ഡ് കസന്യൂവെ പറഞ്ഞു. കാറിന്റെ ഉടമസ്ഥന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നയാളാണെന്ന്‍ പോലീസ് മനസ്സിലാക്കിയ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-02:54:28.jpg
Keywords:
Content: 2494
Category: 1
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ചു ബംഗ്ലാദേശ് ജനത; അനുസ്മരണ സമ്മേളനത്തില്‍ എത്തിയത് നാനാജാതിമതസ്ഥര്‍
Content: ധാക്ക: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിക്കുന്നതിനായി ബംഗ്ലാദേശിലെ ക്രൈസ്തവരും, ഹിന്ദുക്കളും, മുസ്ലീങ്ങളും ഒത്തു ചേര്‍ന്നു. ജസ്യൂട്ട് വൈദികര്‍ നേതൃത്വം നല്‍കുന്ന'മാഗിസ് ബാംഗള' എന്ന യുവാക്കളുടെ സംഘടനയാണ് ചടങ്ങ് ക്രമീകരിച്ചത്. ധാക്കയിലെ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ട പരിപാടിയില്‍ 500-ല്‍ അധികം പേര്‍ പങ്കെടുത്തു. യുവാക്കളിലേക്ക് വിശുദ്ധ തെരേസയുടെ ജീവിത സന്ദേശം പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. മദര്‍തെരേസ മാതൃകാപൂര്‍ണ്ണമായ ജീവിതം നയിച്ച ഒരു അമ്മയാണെന്ന് ബികാഷ് റോയ് എന്ന ഹൈന്ദവന്‍ യോഗത്തില്‍ പറഞ്ഞു. "അമ്മയുടെ സ്‌നേഹം നിറഞ്ഞു നിന്നിരുന്ന മനസായിരുന്നു മദര്‍തെരേസയുടേത്. നാം കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ തന്നെ കൊലപ്പെടുത്തിയ സമയത്ത്, കുഞ്ഞുങ്ങളെ സ്‌നേഹിക്കണമെന്ന് മദര്‍തെരേസ നമ്മേ പഠിപ്പിച്ചു. ആ വലിയ മനസിന്റെ ഉടമയായ അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ ഞങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് നന്ദി പറയുന്നു". ബികാഷ് റോയ് ചടങ്ങില്‍ പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുന്‍ ഉപദേഷ്ടാവും മുസ്ലീം മതവിശ്വാസിയുമായ റാഷിദ കെ. ചൗധരിയും ചടങ്ങില്‍ എത്തി സംസാരിച്ചു. നമുക്ക് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ പോലെ തന്നെ മാറുവാന്‍ സാധിക്കില്ലെങ്കിലും, വിശുദ്ധയുടെ ജീവിതവും ഉപദേശവും പിന്‍തുടരുവാന്‍ നമുക്ക് കഴിയണമെന്ന് റാഷിദ അഭിപ്രായപ്പെട്ടു. 1972-ല്‍ മദര്‍ ആദ്യമായി ബംഗ്ലാദേശിലേക്ക് കടന്നു വന്ന സാഹചര്യം കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫ്രാന്‍സിസ് അതുല്‍ സാര്‍ക്കര്‍ ഓര്‍മ്മിച്ചു. "അവര്‍ അന്ന് ഉടുത്തിരുന്നത് കീറലുകളും തുന്നലുകളുമുള്ള ഒരു സാരിയായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിനായുള്ള യുദ്ധം തീരുന്ന സമയത്താണ് മദര്‍ ഇവിടെ എത്തിയത്. ഒരു മിഷ്‌ണറി എത്രത്തോളം എളിമയോടെ വേണം ജീവിക്കുവാന്‍ എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു കൊല്‍ക്കയിലെ വിശുദ്ധ തെരേസയുടേത്". ഫ്രാന്‍സിസ് അതുല്‍ പറഞ്ഞു. താന്‍ ചെയ്യേണ്ട പ്രവര്‍ത്തന മേഖല കാണിച്ചു തന്നത് മദര്‍ തെരേസയുടെ ജീവിതമാണെന്ന് ബംഗ്ലാദേശ് ഇന്റീജീനിയസ് പീപ്പിള്‍സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായ സഞ്ചീബ് ഡ്രോംഗ് പറഞ്ഞു. മനുഷ്യരെ നാം വിധിച്ചു കൊണ്ട് ഇരുന്നാല്‍ ഒരുകാലത്തും അവരെ സ്‌നേഹിക്കുവാന്‍ നമുക്ക് സാധിക്കില്ലെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നുവെന്നും ഡ്രോംഗ് യോഗത്തില്‍ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-02:55:22.JPG
Keywords: believers,of,all,religions,remember,Mother,Teresa
Content: 2495
Category: 8
Sub Category:
Heading: പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത് നടത്തുന്ന ഇടപെടല്‍
Content: “അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും” (ഏശയ്യ 66:13) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 8}# ഒരിക്കല്‍ വിശുദ്ധ ബ്രിജിത്തക്കു പരിശുദ്ധ അമ്മയുടെ ദര്‍ശനമുണ്ടായി. പരിശുദ്ധ അമ്മ അവളോടു ഇങ്ങനെ പറഞ്ഞു “ഞാന്‍ കരുണയുടെ മാതാവും, പാപികള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കെത്തുവാനുള്ള ഗോവണിയുമാകുന്നു. എന്റെ സഹായത്താല്‍ ലഘൂകരിക്കപ്പെടാത്തതോ, സഹിക്കുവാന്‍ കഴിയാത്തതോ ആയ യാതൊരു വേദനയും ശുദ്ധീകരണസ്ഥലത്ത് ഇല്ല. മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന് പ്രതീക്ഷ നല്‍കുന്ന വാക്കുകള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പോലെ എന്റെ നാമം കേള്‍ക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തുള്ളവര്‍ ആഹ്ലാദിക്കും.” #{red->n->n->വിചിന്തനം:}# പരിശുദ്ധ മാതാവിന്റെ അചഞ്ചലമായ മാധ്യസ്ഥത്തിനുവേണ്ടി ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കുക. ഒപ്പം വിശുദ്ധ ജെര്‍മാനൂസിന്റെ ഈ പ്രാര്‍ത്ഥന ചൊല്ലുക: “എന്റെ നാവിന്റെ അവസാന നിമിഷം പരിശുദ്ധ ദൈവ മാതാവിന്റെ നാമം ഉച്ചരിച്ചുകൊണ്ടായിരിക്കട്ടെ. ആ നാമം ഉച്ചരിച്ചുകൊണ്ടുള്ള മരണം എത്ര മാധ്യര്യമേറിയതും, സുരക്ഷിതവുമാണ്; കാരണം താന്‍ രക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രമേ ദൈവം ആ നാമം വിളിച്ചപേക്ഷിക്കുന്നതിനുള്ള അനുഗ്രഹം നല്‍കുകയുള്ളൂ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-08-05:11:07.jpg
Keywords: വിശുദ്ധ ബ്രി
Content: 2496
Category: 6
Sub Category:
Heading: വയോധികരുടെ സാന്നിദ്ധ്യം ഭവനത്തെ സമ്പന്നമാക്കുന്നു
Content: "പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ" (സുഭാഷിതങ്ങള്‍ 17:6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 8}# പ്രായമായിരിക്കുന്നവരുടെ ജീവിതം മാനുഷികമൂല്യങ്ങളുടെ അളവ് വ്യക്തമാക്കുന്നതാണ്. തലമുറകളുടെ തുടര്‍ച്ചയാണ് അത് കാണിക്കുന്നത്. വൃദ്ധരായവരുടെ കണ്ണുകളിലും വാക്കുകളിലും തലോടലുകളിലും യഥാര്‍ത്ഥ സ്നേഹം കണ്ടെത്താന്‍ കഴിയാത്ത കുട്ടികളുണ്ടോ! ''വൃദ്ധരുടെ കിരീടം അവരുടെ മക്കളുടെ മക്കളാണ്'' എന്ന വചനത്തോട് സ്വമേധയാ വിധേയരാകാത്ത എത്ര വൃദ്ധജനങ്ങളുണ്ട്? പ്രാര്‍ത്ഥനയിലൂടേയും ഉപദേശത്തിലൂടെയും ലോകത്തെ സമ്പന്നമാക്കാന്‍ പ്രായാധിക്യത്തിന് കഴിയും. അവരുടെ സാന്നിദ്ധ്യം ഭവനത്തെ സമ്പന്നമാക്കുന്നു. വചനം കൊണ്ടും ജീവിതം കൊണ്ടും സുവിശേഷവല്‍ക്കരണം സാക്ഷാത്ക്കരിക്കാന്‍ അവര്‍ക്ക് അപാരമായ സിദ്ധിയുണ്ട്. അവരുടെ കഴിവുകളനുസരിച്ച് അവരെ വീണ്ടും വീണ്ടും വാര്‍ത്തെടുക്കുന്നത് ദൈവസഭയ്ക്ക് ഒരാള്‍ബലമാണ്. അത് പൂര്‍ണ്ണമായി മനസ്സിലാക്കാനും വേണ്ടതുപോലെ ഉപയോഗപ്പെടുത്താനും സഭ ഇനിയും ശ്രമിക്കേണ്ടയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 5.9.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-08-05:40:39.jpg
Keywords: വാര്‍ദ്ധക്യ