Content | "പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ" (സുഭാഷിതങ്ങള്‍ 17:6).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 8}#
പ്രായമായിരിക്കുന്നവരുടെ ജീവിതം മാനുഷികമൂല്യങ്ങളുടെ അളവ് വ്യക്തമാക്കുന്നതാണ്. തലമുറകളുടെ തുടര്‍ച്ചയാണ് അത് കാണിക്കുന്നത്. വൃദ്ധരായവരുടെ കണ്ണുകളിലും വാക്കുകളിലും തലോടലുകളിലും യഥാര്‍ത്ഥ സ്നേഹം കണ്ടെത്താന്‍ കഴിയാത്ത കുട്ടികളുണ്ടോ! ''വൃദ്ധരുടെ കിരീടം അവരുടെ മക്കളുടെ മക്കളാണ്'' എന്ന വചനത്തോട് സ്വമേധയാ വിധേയരാകാത്ത എത്ര വൃദ്ധജനങ്ങളുണ്ട്?
പ്രാര്‍ത്ഥനയിലൂടേയും ഉപദേശത്തിലൂടെയും ലോകത്തെ സമ്പന്നമാക്കാന്‍ പ്രായാധിക്യത്തിന് കഴിയും. അവരുടെ സാന്നിദ്ധ്യം ഭവനത്തെ സമ്പന്നമാക്കുന്നു. വചനം കൊണ്ടും ജീവിതം കൊണ്ടും സുവിശേഷവല്‍ക്കരണം സാക്ഷാത്ക്കരിക്കാന്‍ അവര്‍ക്ക് അപാരമായ സിദ്ധിയുണ്ട്. അവരുടെ കഴിവുകളനുസരിച്ച് അവരെ വീണ്ടും വീണ്ടും വാര്‍ത്തെടുക്കുന്നത് ദൈവസഭയ്ക്ക് ഒരാള്‍ബലമാണ്. അത് പൂര്‍ണ്ണമായി മനസ്സിലാക്കാനും വേണ്ടതുപോലെ ഉപയോഗപ്പെടുത്താനും സഭ ഇനിയും ശ്രമിക്കേണ്ടയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 5.9.80)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} |