category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവര്‍ സാത്താനെ കുറിച്ച് പറയുവാന്‍ ഭയക്കരുത്, സാത്താന്‍ ഇല്ലെന്ന തോന്നല്‍ അപകടകരം: ബില്ലി ഗ്രഹാം |
Content | വാഷിംഗ്ടണ്‍: ക്രൈസ്തവര്‍ സാത്താനെ കുറിച്ച് പറയുവാന്‍ ഒരിക്കലും ഭയപ്പെടരുതെന്നും സാത്താന്‍ ഇല്ലെന്ന തോന്നല്‍ അപകടകരമാണെന്നും ലോക പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാം. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ബില്ലി ഗ്രഹാം ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
"സാത്താന്‍ ഒരു മിഥ്യയല്ല. മറിച്ച് ഒരു സത്യമാണ്. സാത്താന്‍ എന്നു പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് വലിയ ഒരു മടുപ്പാണ് തോന്നുന്നത്. പിശാച് ഇല്ലെന്ന തോന്നല്‍ ദൈവവിശ്വാസികളുടെ ഇടയിലേക്ക് ഉണ്ടാക്കിയെടുക്കുന്നതു തന്നെ അവന്റെ വലിയ തന്ത്രമാണ്. പണ്ട് ഉണ്ടായിരുന്നതു പോലെ തന്നെ അവന്‍ ഇപ്പോഴുമുണ്ട്".
"സാത്താന്‍ ഇല്ലായെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകുമ്പോള്‍ അവനെതിരെ പ്രയോഗിക്കുന്ന നമ്മുടെ പ്രവര്‍ത്തികള്‍ നാം അവസാനിപ്പിക്കും. പത്രോസിന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ പറയുന്നതു നാം ശ്രദ്ധിക്കണം. പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങണമെന്ന് തിരഞ്ഞ് ചുറ്റിനടക്കുന്നതായി വചനം നമ്മോടു പറയുന്നു. അതിനാല്‍ തന്നെ സാത്താന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം കരുതിയിരിക്കണം". ബില്ലി ഗ്രഹാം തന്റെ മറുപടിയില്‍ പറയുന്നു.
"ദൈവത്തിന്റെ പദ്ധതിയെ തടയുക എന്നതാണ് സാത്താന്റെ പ്രഥമ ലക്ഷ്യം. ഇതിനായി അവന്‍ ഒളിഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവില്‍ നിന്നും ആളുകളെ അകറ്റുകയാണ് സാത്താന്‍ ആദ്യം ചെയ്യുന്നത്. നാം യേശുക്രിസ്തുവിന്റെ കൂടെ തന്നെയാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കുക. അതോടൊപ്പം സാത്താന്‍ നമ്മേ വീഴ്ത്തുവാന്‍ അവസരം കാത്തിരിക്കുകയാണെന്ന കാര്യവും ഓര്‍ക്കുക. ബൈബിള്‍ എല്ലാ ദിവസവും വായിക്കുക. നമ്മേ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനാണ് സാത്താന്‍. ദൈവത്തിന്റെ പദ്ധതി നമ്മില്‍ നിറവേറുവാനായി നാം പ്രാര്‍ത്ഥിക്കുകയും ചെയ്യുക". ബില്ലി ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-07 00:00:00 |
Keywords | Billy,Graham,Christians,Should,Speak,Devil |
Created Date | 2016-09-07 13:45:59 |