Contents

Displaying 2331-2340 of 24979 results.
Content: 2535
Category: 1
Sub Category:
Heading: പ്രസ്റ്റണ്‍ രൂപത സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണം ഒക്ടോബര്‍ 8ാം തിയതി നടക്കും
Content: ബ്രിട്ടനിലെ സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പ അനുവദിച്ച പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനര്‍സമര്‍പ്പണം നടത്തുന്ന സുപ്രധാന ചടങ്ങ് ഒക്ടോബര്‍ 8ാം തിയതി നടക്കും. സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. 8ാം തിയതി വൈകീട്ട് ആറു മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ച് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഔദ്യോഗികമായ കത്തീഡ്രല്‍ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും രൂപതയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് സായാഹ്ന നമസ്കാരവും വി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. വൈകിട്ട് 7.30ന് സമാപന ആശിര്‍വാദ പ്രാര്‍ത്ഥനയോടെ കത്തീഡ്രല്‍ ഏറ്റെടുക്കല്‍ ചടങ്ങുകള്‍ സമാപിക്കും. വി.അല്‍ഫോന്‍സാമ്മയുടെയും വി ചാവറയച്ചന്റേയും വി എവുപ്രസ്യാമ്മയുടേയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വ്വം ചില ദേവാലയങ്ങളില്‍ ഒന്നാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍. ഒക്ടോബര്‍ 9ന് നടക്കുന്ന മെത്രാഭിഷേക തിരുന്നാള്‍ കര്‍മ്മങ്ങളുടെ ജോയ്ന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ ഫാ മാത്യു ചുരപൊയ്കയിലാണ് ഇപ്പോള്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടനിലെത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-04:08:16.jpg
Keywords:
Content: 2536
Category: 8
Sub Category:
Heading: മറിയത്തിന്റെ പുണ്യനാമം ശുദ്ധീകരണാത്മാക്കള്‍ക്ക് നല്‍കുന്ന ആശ്വാസം
Content: “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 12}# “മറിയത്തിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ആശ്വസിക്കപ്പെടുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വിളിക്കുവാന്‍ ആഗ്രഹിക്കുന്ന മോക്ഷത്തിന്റേയും പ്രതീക്ഷയുടേതുമായ നാമമാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമം. കന്യകാ മാതാവിന്റെ കരുണാമയമായ നോട്ടം അവരിലേക്കെത്തുമ്പോൾ, അവരുടെ ആശ്വാസത്തിനു വേണ്ടി അവള്‍ തന്റെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, സ്വര്‍ഗ്ഗീയ ആശ്വാസത്തിന്റേതായ ഒരു മഞ്ഞുകണം ആ പാവപ്പെട്ട ആത്മാക്കളിലേക്ക് ഇറങ്ങിവരുന്നു”. (വിശുദ്ധ വിന്‍സെന്റ് ഫെറെര്‍) നമ്മുടെ ജീവിതത്തിലെ തകർച്ചകളിലും വേദനകളിലും മറിയത്തെ കുറിച്ച് ചിന്തിക്കുകയും യേശുവിന്റെ നാമത്തോടൊപ്പം അവളുടെ നാമവും വിളിച്ചപേക്ഷിക്കുകയും ചെയ്യുക, കാരണം ഈ രണ്ട് നാമങ്ങളും എപ്പോഴും ഒരുമിച്ചായിരിക്കേണ്ടതാണ്. നിരവധി വിശുദ്ധന്മാര്‍ യേശുവിന്റേയും, മറിയത്തിന്റേയും നാമങ്ങള്‍ തങ്ങളുടെ അധരങ്ങളില്‍ ഉരുവിട്ടുകൊണ്ടാണ് മരണപ്പെട്ടത്. നമ്മുടെ മരണ സമയത്തും യേശുവിന്റേയും, മറിയത്തിന്റേയും നാമങ്ങള്‍ നമ്മളുടെ അധരങ്ങളിലെ അവസാന വാക്കുകളായിരിക്കുവാനുള്ള അനുഗ്രഹത്തിനായി ദൈവത്തോടപേക്ഷിക്കാം. #{red->n->n->വിചിന്തനം:}# മരിച്ചുപോയ ആത്മാക്കള്‍ക്ക്‌ വേണ്ടി മാതാവ്‌ ഇടപെടും എന്ന ആത്മവിശ്വാസത്തോട് കൂടി ഭക്തിപൂര്‍വ്വം ‘പരിശുദ്ധ കന്യകാമറിയം’ എന്ന നാമം പലപ്രാവശ്യം ആവര്‍ത്തിക്കുക. നമുക്കു പ്രാര്‍ത്ഥിക്കാം: "ഓ മറിയമേ, ദൈവമാതാവേ, നിന്റെ ജ്വലിക്കുന്ന സ്നേഹം ഇപ്പോഴും, എപ്പോഴും, ഞങ്ങളുടെ മരണസമയത്തും മുഴുവന്‍ മനുഷ്യവംശത്തിലേക്കും പ്രവഹിപ്പിക്കുക”. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-12-04:45:31.jpg
Keywords: മറിയ
Content: 2537
Category: 1
Sub Category:
Heading: ദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ലായെന്നും പാപിയായ മനുഷ്യന്‍ അനുതപിച്ചു തിരികെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ സമൂഹത്തിന് ഞായറാഴ്ച നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്ന ഉപമകള്‍ അടങ്ങുന്ന ലൂക്കാ സുവിശേഷം 15ാം അധ്യായത്തെ ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് ഏറെ പ്രത്യാശ നല്‍കുന്ന ഒന്നാണ്. അതിനെ മുഴുവനായി നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ദൈവത്തിന് രക്ഷിക്കുവാന്‍ കഴിയാത്ത ഒരു പാപവുമില്ല. അവിടുത്തെ കാരുണ്യത്തിന് വീണ്ടെടുക്കുവാന്‍ പറ്റാതെ പോയ ഒരു പാപിയും ലോകത്തില്‍ ഇല്ല. ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഒരു അനുഗ്രഹവും അവിടുന്ന് മുടക്കുകയില്ല, നാം പാപിയായിരിക്കുന്ന അവസ്ഥയിലും ദൈവം നമ്മേ തീവ്രമായി സ്‌നേഹിക്കുന്നു. നമ്മുടെ മടങ്ങി വരവിനായി അവിടുന്ന് കാത്തിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 99 ആടുകളേയും വിട്ട ശേഷം നഷ്ടപ്പെട്ട ഒരാടിനെ തേടി പോകുന്ന നല്ല ഇടയന്റെ ഉപമയും, നഷ്ടപ്പെട്ടു പോയ തന്റെ നാണയം അന്വേഷിച്ച് കണ്ടെത്തിയ ശേഷം സന്തോഷിക്കുന്ന സ്ത്രീയുടെ ഉപമയും, ധൂര്‍ത്ത പുത്രന്റെ മടങ്ങി വരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ ഉപമയും പാപ്പ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. "ഈ എല്ലാ ഉപമകളിലും നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന ദൈവീക സന്തോഷത്തെ കുറിച്ച് നമുക്ക് സൂചന നല്‍കുന്നുണ്ട്. നഷ്ടപ്പെട്ടു പോയ തന്റെ ആടിനെ കണ്ടെത്തിയ ഇടയന്‍ മറ്റുള്ളവരെ വിളിച്ചു കൂട്ടി തന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ഏവരെയും ക്ഷണിക്കുന്നു. സ്ത്രീയും നാണയം കണ്ടെത്തുമ്പോള്‍ അയല്‍ക്കാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവയ്ക്കുന്നു. ധൂര്‍ത്ത പുത്രന്‍ മടങ്ങി വരുമ്പോള്‍ പിതാവ് വിരുന്ന് ഒരുക്കി സന്തോഷിക്കുന്നു. ഇതില്‍ നിന്നെല്ലാം കര്‍ത്താവായ യേശു നമ്മോടു പറയുന്നത്, ഒരു പാപി മാനസാന്തരപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്ന സത്യമാണ്". പിതാവ് വിശദീകരിച്ചു. പാപം ഉപേക്ഷിച്ച് നമ്മള്‍ മടങ്ങി വരുന്നതും കാത്തു ദൈവം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും പിതാവ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്നേഹപിതാവായ ദൈവത്തിന്റെ ഈ സന്തോഷത്തോട് ചേര്‍ന്നു പോകുന്നതാണു കരുണയുടെ ജൂബിലി വര്‍ഷമെന്നും പിതാവ് പറഞ്ഞു. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം ഉണ്ടാകുവാന്‍ പിതാവ് പ്രത്യേകം പ്രാര്‍ത്ഥിച്ചു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കിയേയും തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ പാപ്പ പ്രത്യേകം സ്മരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-06:17:00.jpg
Keywords:
Content: 2538
Category: 1
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ ആദരിച്ച് ത്രിപുര ജനത; സമാധാന റാലിയില്‍ പങ്കെടുത്തത് നാനാജാതി മതസ്ഥര്‍
Content: അഗര്‍ത്തല: വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തിയ മദര്‍ തെരേസയോടുള്ള ആദരസൂചകമായി ത്രിപുരയില്‍ സമാധാന റാലി നടത്തി. നാനാജാതി മതസ്ഥരായ ത്രിപുരയിലെ ജനങ്ങള്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിക്കുവാനും അവരുടെ സന്തോഷവും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുവാനും റാലിയില്‍ സംബന്ധിച്ചു. റാലിയില്‍ അണിനിരന്ന മുതിര്‍ന്ന കുട്ടികള്‍ ബാന്റ് മേളം നടത്തിയപ്പോള്‍, കൊച്ചു കുട്ടികള്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ചാണ് റാലിയിലെ തങ്ങളുടെ പങ്കാളിത്തം ശോഭനമാക്കിയത്. രവീന്ദ്ര സെന്‍ട്രല്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരത്തിലൂടെ ചുറ്റി സഞ്ചരിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന പല സന്ദര്‍ഭങ്ങളും റാലിയില്‍ ടാബ്ലോയായി ചിത്രീകരിച്ചിരുന്നു. വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അവരുടെ തനതായ വേഷത്തിലാണ് സമാധാന റാലിയില്‍ പങ്കെടുത്തത്. റോമില്‍ നടന്ന വിശുദ്ധ പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പ് ലുമെന്‍ മൊണ്ടിറോയും സമാധാന റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. "കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ചും അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ ആഹ്ലാദിച്ചും നടത്തപ്പെടുന്ന ഈ റാലിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ത്രിപുരയെ ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മദര്‍തെരേസ. അഗര്‍ത്തലയില്‍ എത്തിയ മദര്‍തെരേസ അവിടെയും, കുമാര്‍ഘട്ടിലും പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശ്രമങ്ങള്‍ ആരംഭിച്ചു. വിദ്യാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയ മദര്‍ തെരേസ അവിടുത്തെ പ്രദേശവാസികളെ ഏറെ സ്‌നേഹിച്ചിരുന്നു. മദര്‍തെരേസയോടുള്ള അവരുടെ സ്നേഹവും ആദരവും വളരെ വലുതായിരിന്നു". ബിഷപ്പ് ലുമെന്‍ മൊണ്ടിറോയി പറഞ്ഞു. റാലിയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹൈന്ദവ മതവിശ്വാസിയായ സുമിത റോയ് പറഞ്ഞു. "ഞാന്‍ ഹിന്ദുവാണ്. സമാധാനമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ സമാധാനത്തിനും ശാന്തിക്കു വേണ്ടി വാദിച്ചിരുന്ന വ്യക്തിത്വമാണ്. ചെറുപ്പം മുതലേ ഭാരതീയര്‍ക്ക് സുപരിചിതയായ അവരുടെ നാമം ഏവരേയും ആവേശം കൊള്ളിക്കുന്നു". സുമിത റോയ് പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ സമാധാനം സൃഷ്ടിക്കുവാന്‍ ശ്രമിച്ച വ്യക്തിത്വമാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്നും ഇതിനാല്‍ റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സമാധാനത്തിനായി യത്‌നിക്കുമെന്നും അധ്യാപികയായ മാനില സഹായി പറഞ്ഞു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് സമാധാനം അത്യാവശ്യമാണെന്നും കുട്ടികളിലേക്ക് മദര്‍ തെരേസയുടെ ജീവിത സന്ദേശം എത്തുമ്പോള്‍ അവര്‍ക്ക് സമാധാനത്തിന്റെ ആഴമായ അര്‍ത്ഥങ്ങള്‍ മനസിലാകുമെന്നും മാനില കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-07:02:12.jpg
Keywords:
Content: 2539
Category: 6
Sub Category:
Heading: രോഗവും സേവനവും ജീവിത വിശുദ്ധീകരണത്തിനുള്ള ഉത്തമ മാര്‍ഗ്ഗങ്ങള്‍
Content: "നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്‌നനായി കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?" (മത്തായി 25:38). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 12}# വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍, രോഗം വലിയ മാഹാത്മ്യമുള്ളതാണ്. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയ്ക്ക് രോഗികളെ ആവശ്യമാണെന്നും, മനുഷ്യരാശി ധാരാളമായ കൃപ ലഭിക്കാന്‍ കര്‍ത്താവിന് അവര്‍ സഹനബലി അര്‍പ്പിക്കണമെന്നും പ്രസ്താവിക്കാന്‍ സഭയ്ക്ക് യാതൊരു മടിയുമില്ല. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ദൈവീക സ്‌നേഹം ഒഴുകുന്ന രോഗാവസ്ഥ മുഖാന്തരം, രോഗികളും അശരണരും അവരേത്തന്നെ വിശുദ്ധീകരിക്കയും മറ്റുള്ളവരുടെ വിശുദ്ധീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. രോഗികളുടേയും ക്ഷീണിതരുടേയും സേവനത്തില്‍ സമര്‍പ്പിതരായവരുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. രോഗം പോലെ തന്നെ, സേവനവും ഒരു പ്രകാരത്തിലുള്ള വിശുദ്ധീകരണമാണ്. നൂറ്റാണ്ടുകളായി ഈ രണ്ടവസ്ഥകളും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രത്യക്ഷ ആവിഷ്‌ക്കാരമായി തുടരുകയാണ്. സമര്‍പ്പണവും, ക്ഷമയും, കാരുണ്യവും വളരെ അധികമായി ആവശ്യമുള്ള ഒന്നാണ് സേവനം. കാരണം, ശരിയായ വൈദ്യസഹായത്തിന് പുറമെ, രോഗികള്‍ക്ക് ആത്മീയ ആശ്വാസവും ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.6.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-12-07:42:02.jpg
Keywords: രോഗം
Content: 2540
Category: 1
Sub Category:
Heading: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കെതിരെ വ്യാജ ആരോപണം; വിചാരണ തുടരുന്നു
Content: ടെഹ്‌റാന്‍: ഇസ്ലാം മതത്തില്‍ നിന്നും ക്രിസ്തുവിന്റെ മാര്‍ഗം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന മൂന്നു പേര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ഗുരുതരമായ വകുപ്പാണ് ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ പേരില്‍ പ്രതികാര നടപടിയായി മൂന്നു പേര്‍ക്കെതിരേയും എടുത്തിരിക്കുന്നത്. ഇവരുടെ പാസ്റ്റര്‍ക്കും ഭാര്യക്കും എതിരേയും ഭരണകൂടം ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്. യാസിര്‍ മൊസിബ്‌സദേഹ്, സഹേബ് ഫദായി, മുഹമ്മദ് റീസ ഒമിദി എന്നീവര്‍ക്കെതിരെയാണ് രാജ്യത്തിന്റെ സുരക്ഷയെ അപായപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് കുറ്റം ചുമത്തിയിരിക്കുന്നത്. മേയ് മാസം 13-ാം തീയതി വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു തടവിലാക്കി. ആഴ്ചകള്‍ നീണ്ട തടവിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ അപായപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച്, കേസില്‍ ഇപ്പോഴും വാദം തുടരുകയാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാണ് അടിസ്ഥാന രഹിതമായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണകൂടം കേസ് എടുത്തതെന്ന് എല്ലാവരും ആരോപിക്കുന്നു. മസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസം ഉപേക്ഷിച്ച് മറ്റു മതത്തിലേക്ക് ചേരുവാന്‍ ഇറാന്‍ ഭരണകൂടം അനുവാദം നല്‍കുന്നില്ല. വ്യാജ ആരോപണങ്ങള്‍ നേരിടുന്ന തങ്ങളുടെ സഹവിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇറാനിലെ ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-09:01:39.jpg
Keywords:
Content: 2541
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിന് ഭേദഗതി; കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്കി
Content: ന്യൂഡൽഹി: 147 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യയിലെ മറ്റു മതസ്ഥർക്ക് വിവാഹമോചന കാത്തിരിപ്പ് സമയം ഒരു വർഷമായിരിന്നുവെങ്കിലും ക്രൈസ്തവർക്ക് രണ്ടുവർഷമായിരിന്നു. ഇതിനെതിരെ നിരവധിപേർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ വിവാഹമോചനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്. മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭേദഗതി പാര്‍ലമെന്റ് പാസാക്കി കഴിഞ്ഞാല്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷം അപേക്ഷിച്ചാല്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് വിവാഹമോചനം ലഭിക്കും. വിവാഹം കര്‍മ്മം നടന്ന സ്ഥലത്തോ ദമ്പതികൾ ഒരുമിച്ച് താമസിച്ച സ്ഥലത്തോ വേണം വിവാഹമോചന അപേക്ഷ നൽകണമെന്നുള്ള വ്യവസ്ഥയിലും മാറ്റം വരുത്തും. ഇനിമുതൽ ഭാര്യ താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിൽ ഇതിനുവേണ്ടി അപേക്ഷിക്കാം. 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭേദഗതിയോട് യോജിച്ചു. പാര്‍ലമെന്റിന്റെ ഈ വരുന്ന ശീതകാല സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വക്താവ് പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-10:05:36.jpg
Keywords:
Content: 2542
Category: 1
Sub Category:
Heading: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് മെനിസസിന് വിട; സി‌ബി‌സി‌ഐ അനുശോചനം രേഖപ്പെടുത്തി
Content: മുംബൈ: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് മെനിസസിന്റെ നിര്യാണത്തില്‍ സി‌ബി‌സി‌ഐ അനുശോചനം രേഖപ്പെടുത്തി. സി‌ബി‌സി‌ഐ ജനറല്‍ സെക്രട്ടറി ബിഷപ്പ് തിയോഡോര്‍ മസ്‌കാറെന്‍ഹാസാണ് അനുശോചന സന്ദേശം പുറത്തിറക്കിയത്. സഭയെ ഏറെ സ്‌നേഹിച്ച വ്യക്തിത്വത്തിന്റെ ഉടമയായ ജോര്‍ജ് മികച്ച പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്നുവെന്നും അനുശോചന കുറിപ്പില്‍ ബിഷപ്പ് തിയോഡോര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 87-കാരനായ ജോര്‍ജ് മെനിസസ് അന്തരിച്ചത്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്നലെ നടന്നു. 1986 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം കാത്തലിക് യൂണിയന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ജോര്‍ജ്, അത്മായര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കൗണ്‍സിലിലും അംഗമായിരുന്നു. സഭയിലെ പ്രമുഖ അല്‍മായ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, മാധ്യമ പ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചു. ഏഷ്യയിലെ ബിഷപ്പുമാരുടെ കൂട്ടായ്മയായ 'തിംങ്ക് ആന്റ് താംങ്ക്' എന്ന സംഘടനയിലും അംഗമായി തന്റെ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ ജോര്‍ജിനു കഴിഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ജോര്‍ജ് മെനിസസ് സേവനം ചെയ്തിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-12-11:04:32.jpg
Keywords:
Content: 2543
Category: 13
Sub Category:
Heading: മലബാറിന്റെ ദൈവദാസന്റെ ജീവിതത്തിലൂടെ ഒരു യാത്ര
Content: തന്റെ സൃഷ്ടികളെപ്പറ്റിയുള്ള ദൈവത്തിന്റെ മഹനീയമായ പ്ലാനിനെപ്പറ്റിയും പദ്ധതിയെപ്പറ്റിയും ജെറമിയായുടെ പുസ്തകം 29:11-ല്‍ നാം വായിക്കുന്നു. നാമിന്നു കാണുന്ന എല്ലാ നന്മയുടെയും പുറകില്‍ ഈ തിരുവചനത്തിന്റെ പൂര്‍ത്തീകരണം കാണാന്‍ സാധിക്കും. പലരുടെയും ജീവത്യാഗത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ഉത്തരമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും സൗഭാഗ്യങ്ങളും. തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതില്‍ നിന്നു ലഭിക്കാവുന്ന എല്ലാ ക്രെഡിറ്റും ഈ ഭൂമിയില്‍ വച്ചു തന്നെ വാങ്ങുന്ന ലോകദൃഷ്ടിയില്‍ ബുദ്ധിമാന്മാര്‍ എന്നു ധരിക്കുന്നവരെ നാം നിത്യേന കാണാറുണ്ട്. എന്നാല്‍ തന്റെ സമ്പാദ്യം ചിതലരിക്കാതെ ഉന്നതങ്ങളില്‍ മാത്രമായി സൂക്ഷിക്കുന്ന ബുദ്ധിമാന്മാരെപ്പറ്റിയും നാം കേള്‍ക്കാറുണ്ട്. തന്നെ ഏല്‍പ്പിച്ച ജോലി മാത്രമേ ചെയയ്തുള്ളൂ എന്നു പറഞ്ഞ് നിശബ്ദ ദാസരായി അവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോവുകയും ചെയ്യും, ലോകസ്ഥാപനത്തിനു മുന്‍പേ അവര്‍ക്കായി ഒരുക്കിയിരുക്കുന്ന സ്വര്‍ഗസമ്മാനം തേടി. അവരുടെ നന്മകള്‍ സ്വര്‍ഗം ആശീര്‍വദിക്കുമ്പോള്‍, അവര്‍ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തികള്‍ ദൈവ കരങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകും. അത്തരം നന്മകള്‍ സ്ഥലകാല, ജാതിഭേതമില്ലാതെ സ്വര്‍ഗത്തിലെ പനിനീര്‍ പുഷ്പങ്ങളുടെ സുഗന്ധങ്ങളായി മാറുമ്പോള്‍ അതിനു കാരണഭൂതരായവര്‍ നമ്മുടെയിടയില്‍ വീണ്ടും സ്മരിക്കപ്പെടും വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെയായി. ദൂരെ ദേശത്തുപോയി കര്‍ത്താവിനു വേണ്ടി മിഷനറിയാവണമെന്ന് ആഗ്രഹിച്ച് ഒടുവില്‍, ദൈവഹിതത്തിനു പൂര്‍ണ്ണമായും വിട്ടു കൊടുത്ത് നമ്മുടെ നാട്ടില്‍ തന്നെ നിന്നുകൊണ്ട് വചന വിത്തുകള്‍ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിച്ച എല്ലാവരും സ്‌നേഹത്തോടെ വര്‍ക്കിച്ചന്‍ എന്ന വിളിച്ചിരുന്ന മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയെപ്പറ്റിയാണിവിടെ പറയാന്‍ ഉദ്ദേശിക്കുക. #{red->n->n->ചെറുപ്പകാലം}# 1921-ല്‍ പാലായിലെ വലവൂര്‍ എന്ന ഗ്രാമത്തില്‍ ജോസഫിന്റെയും ഏലിയുടെയും മകനായി ജനിച്ച കുഞ്ഞുവര്‍ക്കി വീട്ടുകാരുടേയുല്ലാം ഓമനയായിത്തന്നെ വളര്‍ന്നുവന്നു. ഒരു നാട്ടു പ്രമാണിയുടെ മകനായി ജനിച്ച കുഞ്ഞുവര്‍ക്കിക്ക് നല്ല വിദ്യാഭ്യാസത്തിനോ ജീവിതരീതികള്‍ക്കോ കുറവുണ്ടായിരുന്നില്ല, എന്നിരുന്നാലും ഇടവിട്ടിടവിട്ട് ഒന്നല്ലെങ്കില്‍ മറ്റൊരു ശാരീരിക ബുദ്ധിമുട്ടുകള്‍ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്ക്‌ക്കോയൂടെ ജീവചരിത്രം വായിച്ചത്, ഈ കുഞ്ഞില്‍ ദൈവം പാകിയിരുന്ന ദൈവവിളിയെ ഉണര്‍ത്തി. ആ ജ്വാല കെടാതെ പതിനേഴാം വയസ്സുവരെ - സ്‌കൂള്‍ ഫൈനല്‍ കഴിയുന്നതുവരെ പ്രാര്‍ത്ഥനയിലൂടെയും ദിവ്യകാരുണ്യ സന്ദര്‍ശനത്തിലൂടെയും നല്ല കൂട്ടു കെട്ടുകളിലൂടെയും, നല്ല പുസ്തക പാരായണങ്ങളില്ലൂടെയും ആ കൊച്ചുബാലന്‍ കാത്തു സൂക്ഷിച്ചു. #{blue->n->n->വിളിയനുസരിച്ച്}# 1938-ല്‍ തന്റെ 17-ാം വയസ്സില്‍ നാഥന്റെ വിളിക്കുത്തരമായി മലബാറിലേക്ക് (അന്ന് മലബാര്‍ മദ്രാസ് റീജിയനിലായിരുന്നു) തിരിക്കുന്നു. കോഴിക്കോട്ടു മെത്രാനായ അഭിവന്ദ്യ പിതാവ് ലിയോ പ്രൊസേര്‍പിയോയുടെ കൈ മുത്തി തുടങ്ങിയ ആ യാത്ര കൊച്ചു വര്‍ക്കിയെ മംഗലാപുരം സെമിനാരിയിലെയും, അതിനുശേഷം ആലുവാ സെമിനാരിയിലെയും നീണ്ട പഠനങ്ങള്‍ ദൈവത്തിന്റെ വയലിലെ യഥാര്‍ത്ഥ വിളവെടുപ്പുകാരനാക്കി മാറ്റി. അങ്ങനെ 26 വയസ്സ് തികയുന്നതിനു മുന്‍പ് 1947 മാര്‍ച്ച് 16-ാം തിയ്യതി അഭിവന്ദ്യ വാരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്നും പട്ടം സ്വീകരിച്ച് കര്‍ത്താവിന്റെ പുരോഹിതഗണത്തില്‍ പേരെഴുതിച്ചേര്‍ക്കപ്പെട്ടു. ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്ന അസുഖങ്ങള്‍ അപ്പോഴും അച്ചനെ വിട്ടുമാറിയിരുന്നില്ല. #{red->n->n->കുളത്തുവയലിലേക്കുള്ള യാത്ര}# ദൈവത്തിന്റെ പദ്ധതികള്‍ എപ്പോഴും മനുഷ്യ ബുദ്ധിക്ക് അതീതമാണല്ലോ, അവിടുന്നു നയിക്കുന്ന വഴികളും. ഒരു മിഷനറിയായി ക്രിസ്തുവിനായി എരിഞ്ഞു തീരണമെന്ന അതിയായ ആഗ്രഹത്തോടെ പൗരോഹിത്യം തിരഞ്ഞെടുത്ത ഈ നവവൈദികന്‍ തന്റെ കര്‍മ്മ മണ്ഡലമായ കുളത്തുവയലില്‍ എത്തുന്നതിനു മുന്‍പേ അദ്ദേഹത്തിലൂടെ ആ പ്രദേശത്തു ചെയ്യാനഗ്രഹിക്കുന്ന വലിയ നന്മകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. അതിന്നൊരുക്കമായി മാനന്തവാടിയിലും പേരാവൂരും വയനാട്ടിലെ മറ്റു ഭാഗങ്ങളിലും ഒരു സഹായ പുരോഹിതനായി അദ്ദേഹം ഏതാനം മാസങ്ങള്‍ പ്രവര്‍ത്തിച്ചു, റോഡുനിര്‍മ്മാണം ദേവാലയ നിര്‍മ്മാണം എന്നിവക്കും ഈ അവസരത്തില്‍ സമയം കണ്ടെത്തി. #{blue->n->n->കര്‍മ്മഭൂമിയായ കുളത്തുവയലില്‍}# 1951 ഏപ്രില്‍ 8 തിയ്യതി പത്തുവര്‍ഷം മാത്രം പ്രായമുള്ള കുളത്തുവയലിലെ മൂന്നാമത്തെ വികാരിയായി വര്‍ക്കിച്ചന്‍ നിയോഗിതനായി. സംഭവബഹുലമായ 16 സംവത്സരങ്ങള്‍, കുളത്തുവയലിനേയും സമീപ പ്രദേശങ്ങളേയും ഒരു കാനാന്‍ ദേശമാക്കി മാറ്റാന്‍ വര്‍ക്കിച്ചനു കഴിഞ്ഞു. കേരളത്തിന്റെ തന്നെ അഭിമാനമായ കുറ്റിയാടി ജലസേചന പദ്ധതി, മലബാറിലെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കൂളത്തുവയല്‍ പള്ളി, വടകര വിദ്യാഭ്യാസ ജില്ലയുടെ അവിഭാജ്യ ഘടകമായ കുളത്തുവയല്‍ സൈന്റ് ജോര്‍ജ്ജ് സ്‌കൂള്‍, ഈ പള്ളിയോട് ചേര്‍ന്നു കിടക്കുന്ന ചക്കിട്ടപാറ, നരിനട, ഓഞ്ഞില്‍ എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍, നിര്‍മ്മലാ കോളേജ്, വടക്കന്‍ കേരളത്തിന്റെ തന്നെ അഭിമാനമായ കുളത്തുവയല്‍ സ്‌കൂളിനോടുചേര്‍ന്ന വലിയ നീന്തല്‍ക്കുളം, കുളത്തുവയലിനെ സമീപ പ്രദേശങ്ങളുമായി ബന്ധിക്കുന്ന റോഡുകള്‍, എല്ലാറ്റിനുമുപരിയായി ഇന്ന് ലോകമെങ്ങും പരന്നു കിടക്കുന്ന എം.എസ്.എം.ഐ സഭ. ഇതെല്ലാം തന്നിലെ താലന്തുകള്‍ തന്നവനായി സമര്‍പ്പിച്ചപ്പോള്‍ നൂറുമേനി വിളയിക്കാനറിയാവുന്നവന്‍ ചെയ്ത മഹനീയ കാര്യങ്ങള്‍ തന്നെ. 1967 മുതല്‍ 1973 വരെ അവിഭക്ത തലശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ച വര്‍ക്കിച്ചനിലൂടെ സഭക്ക് മലബാറില്‍ കൈവരിക്കാന്‍ കഴിഞ്ഞ വിദ്യാഭ്യാസ മുന്നേറ്റം ദൈവതിരുസന്നിധിയില്‍ തികച്ചും അഭിമാനാര്‍ഹം തന്നെ. #{red->n->n->വിമലമേരി സഭ }# തികഞ്ഞ മാതൃഭക്തനായ വര്‍ക്കിച്ചനിലൂടെ സഭക്കായ് കനിഞ്ഞു നല്‍കിയ വലിയൊരനുഗ്രഹമാണ്. 1967-ല്‍ കുളത്തുവയലിലെ ഒരു താല്‍കാലിക കെട്ടിടത്തില്‍ ആരംഭിച്ച എം.എസ്.എം.ഐ എന്ന ഈ സന്ന്യാസ സമൂഹം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ജര്‍മ്മനി മുതലായ വിദേശ രാജ്യങ്ങളിലമായി ദൈവാരൂപിയില്‍ നിറഞ്ഞ് വളര്‍ന്നു പന്തലിച്ചിരിക്കുന്നു. സുവിശേഷ പ്രഘോഷണത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 800റോളം കന്യാസ്ത്രീകള്‍ നാലു പ്രോവിന്‍സുകളിലായി വര്‍ക്കിച്ചന്‍ തുടങ്ങിവെച്ച അജപാലനദൗത്യം അഭംഗുരം തുടര്‍ന്നു കൊണ്ടുപോകുന്നു. #{blue->n->n->പെന്തക്കുസ്താനുഭവത്തിലൂടെ }# താന്‍ ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്ന് വര്‍ക്കിച്ചന്‍ വിശ്വസിച്ചിരുന്നു, അതിനാല്‍ തന്നെ ഓരോ പ്രഭാതത്തിലും പുതുമയുള്ള അവിടുത്തെ സ്‌നേഹപരിപാലനത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ അച്ചനു കഴിഞ്ഞിരുന്നു. 1976-ല്‍ കേരളത്തിലെ രണ്ടാമത്തെ നവീകരണധ്യാനത്തില്‍ പങ്കെടുത്ത അച്ചനെ പിന്നീടങ്ങോട്ട് പരിശുദ്ധാത്മാവ് കൈപിടിച്ചു നടത്തുന്നതാണ് കാണുന്നത്. 1985-ല്‍ NRC തുടങ്ങിയതോടെ തങ്ങള്‍ക്കു ലഭിച്ച അരൂപിയെ അനേകരിലേക്ക് പങ്കുവെക്കുന്നതിന്റെ ശക്തി കൂടിക്കൂടി വന്നു. ലോകമെങ്ങും സുവിശേഷ പ്രഘോഷണത്തിനായി ഇന്നു കര്‍ത്താവുപയോഗിക്കുന്ന ശാലോമിന്റെ തുടക്കം മുതല്‍ പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചു മുന്‍പോട്ടു പോകാന്‍ അവരെ സഹായിച്ചത് ശാലോമിന്റെ ആല്‍മീയ പിതാവുകൂടിയായിരുന്ന വര്‍ക്കിച്ചനായിരുന്നു. ദൈവാല്‍മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന വര്‍ക്കിച്ചന്‍ നവീകരണത്തില്‍ വരദാനങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും, സെല്‍ ഗ്രൂപ്പുകളുടേയും, പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടേയും, എല്‍ഡറിംഗ്, കൗണ്‍സലിംഗ്, പാസ്റ്ററിംഗ് എന്നിവയുടെ ആവശ്യം പലപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. കാലത്തിനും സമയത്തിനുമതീതനായ ദൈവനാഥനെ കൈപ്പിടിച്ച് കഴിഞ്ഞ കാലത്തിലെ വിഷമങ്ങള്‍ എടുത്തു മാറ്റാനായി അച്ചന്‍ നടത്തിവന്നിരുന്ന ആന്തരിക സൗഖ്യ ധ്യാനങ്ങള്‍ അനേകരെ കര്‍ത്താവില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. #{red->n->n->നിത്യ കിരീടത്തിനായി}# സഭയിലേക്ക് വര്‍ക്കിച്ചനിലൂടെ ചൊരിയപ്പെട്ട അനേക നന്മകള്‍ക്ക് പകരമായി - മാര്‍ പോള്‍ ചിറ്റലപ്പള്ളിയുടെ ശുപാര്‍ശ പരിഗണിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അച്ചന്റെ പൗരോഹിത്യ വജ്രജൂബിലി സമയത്ത് 2007ല്‍ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിക്കുകയുണ്ടായി. രോഗത്തിലും പീഡയിലും ദൈവ വചന പ്രഘോഷണത്തിനായി എന്തു ത്യാഗം സഹിച്ചും പോകാന്‍ അച്ചന്‍ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണ് 1996-ലെ ഹൃദയ ശസ്ത്രക്രിയക്കു ശേഷവും 2003ലെ ക്യാന്‍സറിനുശേഷവും വിദേശരാജ്യങ്ങളിലടക്കം ഓടിനടന്ന് വചനത്തിന്റെ വിത്തുകള്‍ പാകിയത്. 2 തിമോ 4-7 ''ഞാന്‍ നന്നായി പൊരുതി എന്റെ ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം കാത്തു'' എന്നു പറഞ്ഞുകോണ്ട് 2009 ജൂണ്‍ 24- തിയ്യതി നിത്യതയിലേക്ക് യാത്രയായ വര്‍ക്കിച്ചനിലൂടെ ദൈവം ചെയ്ത നന്മകള്‍ എഴുതിത്തീര്‍ക്കാന്‍ സാധിക്കില്ല. എം.എസ്.എം.ഐ സഭയുടെ സ്ഥാപക പിതാവായ അച്ചനേറ്റവും ഇഷ്ടപ്പെട്ടിരുന്ന കൊച്ചു ദേവാലയത്തിനു ചേര്‍ന്നുള്ള അവിടുത്തെ കബറിടത്തിന്നരികെ ശാന്തമായി നില്‍ക്കാന്‍ കഴിഞ്ഞാല്‍, ഗൗരവം കലര്‍ന്ന ചിരിയുമായി അച്ചന്‍ ഇപ്പോഴും ചോദിക്കുന്നതു കേള്‍ക്കാം. ''നീ കര്‍ത്താവിനോടു ചോദിച്ചോ''?
Image: /content_image/LifeInChrist/LifeInChrist-2016-10-20-06:08:16.jpg
Keywords:
Content: 2545
Category: 18
Sub Category:
Heading: ധൂര്‍ത്തും ആര്‍ഭാടവുമില്ലാതെ ലളിതമായി ഓണം ആഘോഷിക്കണമെന്നു കെസിബിസി
Content: കൊച്ചി: ധൂര്‍ത്തും ആര്‍ഭാടവുമില്ലാതെ ലളിതമായി ഓണം ആഘോഷിക്കണമെന്നു കെസിബിസി. കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായ ഓണം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കൃതിയെ അനുസ്മരിപ്പിക്കുന്നു. കൃഷി ജീവിതരീതിയായിരുന്ന കേരളത്തിലെ ജനങ്ങള്‍ പച്ചക്കറിക്കും ധാന്യങ്ങള്‍ക്കുമെല്ലാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കാര്‍ഷികമേഖല തളര്‍ച്ചയെ നേരിടുന്നു. ആരോഗ്യപൂര്‍ണമായ ഒരു ജീവിതത്തിനു നമ്മുടെ കാര്‍ഷികസംസ്കാരം കൈവിട്ടുകളയാതിരിക്കാന്‍ ശ്രദ്ധിക്കണം. പറമ്പില്‍ പൂവും തളിരും കായ്കനികളും മനസില്‍ നന്മയും വളരുന്നിടത്താണ് ഓണം മലയാളിത്തനിമയുടെ ആഘോഷമാകുന്നത്. സാഹോദര്യവും ഐക്യവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സംയുക്തമായി ആശംസിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-13-01:16:17.jpg
Keywords: