Contents
Displaying 2281-2290 of 26085 results.
Content:
2476
Category: 1
Sub Category:
Heading: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഇറ്റലിയുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധത്തിന് ശക്തി പകര്‍ന്ന് മദര്‍തെരേസയുടെ നാമകരണ ചടങ്ങ്
Content: വത്തിക്കാന്‍: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വത്തിക്കാനിലാണു പരിശുദ്ധ പിതാവും സുഷമയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് സുഷമയും സംഘവും വത്തിക്കാനില്‍ എത്തിയത്. വിദേശകാര്യ വകുപ്പിന്റെ വക്താവ് വികാസ് സ്വരൂപാണ് സുഷമയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം ട്വീറ്റ് ചെയ്തത്. തന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സുഷമ ഭാരതത്തിലേക്ക് മടങ്ങുകയും ചെയ്തു. "വത്തിക്കാന്‍ സിംഹാസനവുമായി ശക്തമായ ബന്ധം: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റോമിലെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി". ഈ വാചകങ്ങളോടെയാണ് തന്റെ ട്വീറ്റ് വികാസ് സ്വരൂപ് നടത്തിയിരിക്കുന്നത്. മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനം ഇറ്റാലിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി പൗലോ ജെന്റിലോനിയുമായും സുഷമ കൂടിക്കാഴ്ചയും, പ്രത്യേകം ചര്‍ച്ചകളും നടത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ചകളില്‍ ഇരുനേതാക്കളും സംതൃപ്തരാണെന്നും അറിയിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ സഹകരണം, വാണിജ്യ മേഖലകളിലെ പങ്കാളിത്തം, തീവ്രവാദത്തിനെതിരേയുള്ള യോജിച്ച പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് നടത്തിയതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇറ്റലിയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സുഷമ പങ്കുവച്ചു. കേരള തീരത്ത് മത്സ്യബന്ധന തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏറെ നാളായി ഭാരതവും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി തുടരുകയായിരുന്നു. ഇന്ത്യാക്കാരിയായ മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ തന്നെയുള്ള ഔദ്യോഗിക സംഘത്തെ അയക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതും ഇത്തരം നീക്കങ്ങളെ മുന്നില്‍ കണ്ടാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-06-05:00:40.jpg
Keywords: sushama swaraj and pope francis

2477
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലെന്ന് പഠനം
Content: വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളില്‍ മാനസിക രോഗങ്ങള്‍ വരുവാനുള്ള സാധ്യത കൂടുതലാണെന്നു പഠനം. അമേരിക്കന്‍ കാത്തലിക് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസറായ ഡോണാള്‍ഡ് പോള്‍ സുല്ലിന്‍സിന്റെ പുതിയ പഠനങ്ങളിലാണ് ഗൗരവമായ പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതിനുമുമ്പ് നോര്‍വേയിലും ന്യൂസിലാന്റിലും നടത്തിയ വിവിധ പഠനങ്ങlളുടെ സമാനമായ ഫലം തന്നെയാണ് അമേരിക്കയിലെ വനിതകളിലും കണ്ടെത്തിയിരിക്കുകയാണ്. "കൗമാരപ്രായത്തിലോ, യൗവനത്തിലേക്ക് കടക്കുമ്പോഴോ ഗര്‍ഭഛിദ്രത്തിനു വിധേയരാകുന്ന സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത സാധാരണ സ്ത്രീകളേക്കാള്‍ കൂടുതലാണ്. നോര്‍വേ, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ മുന്‍ പഠനങ്ങളും ഇതു തെളിയിക്കുന്നു. ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് മാനസിക രോഗങ്ങള്‍ പിടികൂടുവാനുള്ള സാധ്യത ഉയര്‍ന്നു തന്നെയാണ് കാണപ്പെടുന്നത്". പഠന റിപ്പോര്‍ട്ട് പറയുന്നു. 2016 ജൂലൈ മാസം 22-ാം തീയതി 'സേജ് ഓപ്പണ്‍ മേഡിക്കല്‍' ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളില്‍ സാധാരണ സ്ത്രീകളെ അപേക്ഷിച്ച് മാനസിക പ്രശ്‌നങ്ങള്‍ വരുവാനുള്ള സാധ്യത, 45 ശതമാനം അധികമാണെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ കണക്കുകള്‍ പ്രകാരം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന 11 സ്ത്രീകളില്‍ ഒരാള്‍ കൗമാരത്തിലോ, യൗവനത്തിലോ ഗര്‍ഭഛിദ്രം നടത്തിയതായും പഠനം തെളിയിക്കുന്നു. 15, 22, 28 വയസുകള്‍ ശരാശരി പ്രായമായി കണക്കിലെടുത്ത് 8,005 സ്ത്രീകളിലാണ് ശാസ്ത്രീയമായ പഠനം നടത്തിയിരിക്കുന്നത്. സ്വന്തം സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രത്തിനു വിധേയരാകേണ്ടി വന്ന സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത, ഗര്‍ഭഛിദ്രം നടത്തിയ സാധാരണ സ്ത്രീകളേക്കാളും 24 ശതമാനം അധികമാണെന്നും പഠനം കണ്ടെത്തി. പഠനത്തെ ഗൗരവപൂര്‍വ്വം കണക്കാക്കി ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് 'സ്റ്റഡി ഫോര്‍ ലൈഫ് ഓഫ് അമേരിക്ക' എന്ന സംഘടന ആവശ്യപ്പെട്ടു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-06-10:23:43.jpg
Keywords: Abortion,linked,mental,health,problems,new,study

2478
Category: 8
Sub Category:
Heading: അഗ്നിയില്‍ രൂപാന്തരീകരണം പ്രാപിക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “കര്‍ത്താവ് അഗ്‌നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ ശാസനം ആളിക്കത്തും. കര്‍ത്താവ് അഗ്‌നി കൊണ്ട് വിധി നടത്തും; എല്ലാ മര്‍ത്യരുടെയും മേല്‍ വാളു കൊണ്ട് വിധി നടത്തും. കര്‍ത്താവിനാല്‍ വധിക്കപ്പെടുന്നവര്‍ അസംഖ്യമായിരിക്കും” (ഏശയ്യ 66:15-16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 6}# “ആത്മാക്കള്‍ തന്റെ സ്നേഹമാകുന്ന അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ട് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയോ എന്ന് ദൈവം നിരീക്ഷിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അവരുടെ യഥാര്‍ത്ഥ ശുദ്ധിയില്‍ എത്തുന്നത് വരെ സ്നേഹമാകുന്ന ദൈവം അവരെ അഗ്നിയില്‍ ശുദ്ധീകരിക്കുകയും നിരന്തരം തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു”. (ഫാദര്‍ ഹെന്രി ഫോറെ, S.M., ഫ്രഞ്ച് ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ഹൃദയ ശുദ്ധിയുള്ളവര്‍ അനുഗ്രഹീതര്‍, കാരണം അവര്‍ ദൈവത്തെ കാണും. നിഷ്കളങ്കമായ ഒരു ഹൃദയമാണോ നമ്മുക്കുള്ളത്? ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അല്പസമയം വിചിന്തനം നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-06-09:20:53.jpg
Keywords: അഗ്നി

2479
Category: 1
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ ലാഹോറിലെ ദേവാലയത്തില്‍ എത്തിയത് നൂറുകണക്കിനു വിശ്വാസികള്‍
Content: ലാഹോര്‍: ലാഹോറിലെ സേക്രഡ് ഹേര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്ഥാപിച്ച കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ നൂറുകണക്കിനാളുകള്‍ എത്തി. മദറിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിനു ശേഷമാണ് തിരുശേഷിപ്പുകള്‍ ലാഹോറിലെ ദേവാലയത്തില്‍ സ്ഥാപിച്ചത്. ലാഹോര്‍ അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ, വിശുദ്ധ കുര്‍ബാനയ്ക്കും കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന 'ഹോം ഓഫ് ലൗവ്' എന്ന സ്ഥാപനത്തിലെ വൈകല്യമുള്ള നിരവധി വനിതകളും ചടങ്ങുകളില്‍ പങ്കെടുത്തു. മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ വത്തിക്കാനില്‍ നിന്നും തല്‍സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. "ഇന്നത്തെ ദിവസം നമുക്ക് ഏറെ അഭിമാനിക്കുവാന്‍ വക നല്‍കുന്ന ഒന്നാണ്. നമ്മുടെ പ്രിയങ്കരിയായ മദര്‍തെരേസ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഒരു വിശുദ്ധ കൂടി ഉണ്ടാകുമ്പോള്‍ ദൈവം തന്റെ കരുണയുടെ വാതില്‍ വിസ്താരത്തില്‍ തുറക്കുകയാണ്". ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. മദര്‍തെരേസ വിശുദ്ധയായിരിക്കുന്നതു പോലെ വിശുദ്ധരാകുവാനാണ് ഓരോ കത്തോലിക്ക വിശ്വാസിയെ കുറിച്ചുമുള്ള ദൈവത്തിന്റെ ആഗ്രഹമെന്നും മദറിനെ പോലെയുള്ള വ്യക്തികളെ ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിഐപി സംസ്‌കാരം' ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയായിരുന്ന മദര്‍തെരേസ എന്ന് കാരിത്താസ് മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ ഫാദര്‍ ജോസഫ് ലൂയിസ് അനുസ്മരിച്ചു. മദര്‍ പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ അവരെ അനുഗമിക്കുവാനുള്ള ഭാഗ്യം യുവവൈദികനായിരുന്ന തനിക്ക്, അന്ന് ലഭിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തു. 2003 മുതല്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് മിഷ്‌നറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഹോം ഓഫ് ലൗവിന്റെ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-06-09:45:57.jpg
Keywords: Lahore,Church,Mother,Teresa,relics

2480
Category: 1
Sub Category:
Heading: കാരുണ്യത്തിന്റെ ഈ മുഖത്തെ നിന്ദിക്കുന്നവർ വായിച്ചറിയാൻ
Content: മദര്‍ തെരേസയുടെ വിശുദ്ധ പദവി മതം മാറ്റത്തിനുള്ള ഗൂഢാലോചന ആണെന്ന ആരോപണവുമായി ചില മതതീവ്രവാദ സംഘടനകളും അവരുടെ നേതാക്കളും രംഗത്തു വന്നിരിക്കുന്നു. വത്തിക്കാനില്‍ നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്നും പ്രതിനിധി സംഘത്തെ അയച്ച നടപടിയേയും ഇക്കൂട്ടർ വിമര്‍ശിക്കുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുക ഇല്ലെന്നായിരുന്നു ഇവരുടെ മറ്റൊരു വാദം. സോഷ്യൽ മീഡിയയിലൂടെ മറ്റു ചില വ്യക്തികളും ഇതുപോലുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇത് ഒരു പുതിയ കാര്യമല്ല എന്നു മനസ്സിലാകും. കൽക്കട്ടയിലെ വിശുദ്ധ തെരേസ ജീവിച്ചിരുന്ന കാലത്തും ഇത്തരം ആരോപണങ്ങള്‍ അവർക്കെതിരെ ചിലര്‍ ഉയര്‍ത്തിയിരുന്നു. #{red->n->n->മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നോ?}# 1995-ല്‍ മദര്‍ തെരേസയുമായുള്ള അഭിമുഖത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അവരോട് ഇപ്രകാരം ചോദിച്ചു: "മദറിന്‍റെ പ്രവര്‍ത്തനങ്ങളുടെ അന്തിമമായ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നും, മദറിന്റെ ഭവനങ്ങളിൽ മാമ്മോദീസ രഹസ്യത്തിൽ നടത്താറുണ്ട് എന്നുമുള്ള ആരോപണമുണ്ടല്ലോ; അതെപ്പറ്റി എന്തു പറയുന്നു?" ഈ ചോദ്യങ്ങൾക്ക് മദര്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്. "ദൈവമേ, അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല. അവരോട് ക്ഷമിക്കണമേ... ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവസ്നേഹത്തെപ്രതിയാണ് ചെയ്യുന്നത്. ഈ സ്നേഹത്തിന്‍റെ പ്രവര്‍ത്തികളെല്ലാം എപ്പോഴും മറ്റുള്ളവരെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവയാണ്. ഒരു മനുഷ്യനെ (ക്രിസ്ത്യാനിയാക്കി) മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. ഞാന്‍ അതിനുവേണ്ടി ആഗഹിച്ചാല്‍പോലും എന്നെക്കൊണ്ട് അതു സാധ്യമല്ല. ഒരു വ്യക്തി മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയും ദൈവത്തിന്‍റെ കൃപാവരങ്ങള്‍ ആ വ്യക്തിയിലേക്ക് ഒഴുകുകയും ചെയ്യാതെ മറ്റാര്‍ക്കെങ്കിലും നടപ്പില്‍ വരുത്താവുന്ന ഒരു പദ്ധതിയല്ല മത പരിവര്‍ത്തനം." മദർ തുടർന്നു "ഒരു ഹിന്ദു മത വിശ്വാസി ഞങ്ങളുടെ ഭവനങ്ങളിൽ മരിക്കുകയാണെങ്കിൽ ഹിന്ദു മതത്തിൽ പെട്ടവർ അവരുടെ ആചാരപ്രകാരമാണ് അയാളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. അതുപോലെ തന്നെയാണ് മറ്റ് ഏതു മതത്തിൽ പെട്ടവരും. ഓരോരുത്തരും അവരവരുടെ മതത്തിലെ മരണാനന്തര ചടങ്ങുകളാണ് നടത്താറുള്ളത്". മതപരിവർത്തനമാണ് അവിടെ നടന്നിരുന്നതെങ്കിൽ ഇത് എങ്ങനെ സാധ്യമാകും. ഒരാളെ ക്രിസ്ത്യാനിയാക്കുക എന്നത് തനിക്കോ, വിശുദ്ധനായ ഒരു പ്രവാചകനു പോലുമോ സാധിക്കുന്ന പ്രവർത്തിയല്ലന്നും അതു ദൈവത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യമാണെന്നും ഈ അഭിമുഖത്തിൽ മദർ തെരേസ എടുത്തു പറയുന്നുണ്ട്. ഒരാൾ 'ക്രിസ്തുമതം സ്വീകരിക്കുക' എന്നത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പിലാക്കാവുന്ന പദ്ധതിയല്ല എന്ന് മദര്‍ ഇവിടെ വ്യക്തമാക്കുന്നു. അത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ്. കര്‍ത്താവായ യേശു ഇതേപ്പറ്റി ഇപ്രകാരമാണ് പറഞ്ഞത്: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല...." (യോഹ: 6:44). ഇന്ന് ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. കല്ലിനെയും, മരത്തെയും, വിഗ്രഹങ്ങളെയും, വായുവിനെയും, വെള്ളത്തെയും മുതല്‍ ആള്‍ ദൈവങ്ങളെ വരെ ആരാധിക്കുന്ന മതങ്ങള്‍. ഇപ്രകാരമുള്ള ഏതെങ്കിലും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുപോലെയല്ല ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ക്രിസ്ത്യാനി ആകുന്നത്. കാരണം ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല, വിചിത്ര കഥകളിലുള്ള വിശ്വാസമല്ല, ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്; ചരിത്രത്തില്‍ ജീവിച്ച ക്രിസ്തു എന്ന വ്യക്തിയിലുള്ള വിശ്വാസമാണ്. ലോകത്തില്‍ വിവിധ മതങ്ങള്‍ സ്ഥാപിച്ച മതസ്ഥാപകരെല്ലാം തന്നെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ക്രിസ്തു ഒരു മതഗ്രന്ഥവും എഴുതിയില്ല. കാരണം 'ക്രിസ്തു തന്നെയാണ്' ക്രിസ്ത്യാനികളുടെ ഗ്രന്ഥം. ദൈവം ക്രിസ്തുവിലൂടെ മനുഷ്യകുലത്തോട് എല്ലാം സംസാരിച്ചിരിക്കുന്നു. "ക്രൈസ്തവ സന്ദേശം ഒരു ആശയത്തെ ആശ്രയിച്ചിട്ടുള്ളതല്ല. ഒരു വസ്തുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്; 'ക്രിസ്തുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു' എന്നുള്ള വസ്തുതയെ" (Pope Benedict XVI, Verbum Domini). ഒരു വ്യക്തി മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയാകുമ്പോള്‍ അവന്‍ ദൈവത്തിന്‍റെ പ്രകൃതിയില്‍ പങ്കു ചേരുന്നു; അവന്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവമായി മാറുന്നു. ഇപ്രകാരം ക്രൈസ്തവര്‍ ദൈവത്തിന്‍റെ മക്കളും പരിശുദ്ധാത്മാവിന്‍റെ ആലയവുമായി തീരുന്നു. അതിനാല്‍ തന്നെ ദൈവത്തിന്‍റെ ഈ പ്രവര്‍ത്തി കേവലം മനുഷ്യനു സാധിക്കും എന്നു കരുതി മദറിനെ വിമര്‍ശിക്കുന്നത് അജ്ഞത മൂലമാണ്. അതുകൊണ്ടാണ് മദര്‍ തെരേസ "ദൈവമേ അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല അവരോട് ക്ഷമിക്കണമേ" എന്നു പ്രാര്‍ത്ഥിച്ചത്. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്താ. 25:40) എന്ന ക്രിസ്തുവിന്‍റെ വചനം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് മദര്‍ തെരേസാ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജാതിമത ഭേദമെന്യേ, പാവപ്പെട്ടവരിലും നിരാലംബരിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിച്ചു കൊണ്ട് മദര്‍ ചെയ്ത ശുശ്രൂഷകള്‍ ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളിലോ മറ്റു ഭക്ത സംഘടനകളിലോ ആളെ കൂട്ടുന്നതു പോലുള്ള ഒരു മതപരിവര്‍ത്തനമാണ് മദര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനം ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്നേനെ. എന്നാല്‍ അവരുടെ സേവനം ലോകത്തില്‍ 139 രാജ്യങ്ങളിലേക്ക് വ്യാപിച്ച്, ഈ നൂറ്റാണ്ടില്‍ ലോകം കണ്ട കരുണയുടെ ഏറ്റവും വലിയ വിശുദ്ധയായി മദർ തെരേസ മാറിയത് ഓരോ വിശക്കുന്നവനിലും, ദാഹിക്കുന്നവനിലും, പരദേശിയിലും, നഗ്നനിലും, രോഗിയിലും, കാരാഗൃഹവാസിയിലും ക്രിസ്തുവിനെ ദര്‍ശിച്ചതു കൊണ്ടാണ്. അതിന് അവര്‍ ഊര്‍ജ്ജം സ്വീകരിച്ചതാകട്ടെ ക്രിസ്തുവില്‍ നിന്നും. ഓരോ ദിവസവും മദര്‍ തെരേസ തന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നും ശക്തി സ്വീകരിച്ചു കൊണ്ടായിരുന്നു. "ഞാന്‍ ദൈവത്തിന്‍റെ കൈയ്യിലെ ഒരു പെന്‍സില്‍ മാത്രമാണ്" എന്ന്‍ മദര്‍ പറയുമായിരുന്നു. മദര്‍ തെരേസ എന്ന പെന്‍സില്‍ കൊണ്ട് 139 രാജ്യങ്ങളിലായി ദൈവം വരച്ച ഓരോ സ്നേഹത്തിന്‍റെ കാവ്യങ്ങളും ദൈവത്തിന്‍റെ പ്രവര്‍ത്തിയായിരുന്നു. ഇപ്രകാരം സ്നേഹകാവ്യം രചിക്കാന്‍ ദൈവം ഉപയോഗിച്ച 'ഒരു മദര്‍ തെരേസയെക്കുറിച്ചു' മാതമേ ചിലപ്പോള്‍ ഈ വിമര്‍ശകർ കേട്ടിട്ടുണ്ടാവൂ. എന്നാല്‍ പ്രിയപ്പെട്ട സഹോദരരെ മാനവചരിത്രത്തിലുടനീളം സ്നേഹത്തിന്‍റെയും, വിമോചനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, രക്ഷയുടെയും കാവ്യങ്ങള്‍ രചിക്കുവാന്‍ ദൈവം അനേകം മനുഷ്യരെ തിരഞ്ഞെടുത്തിട്ടുണ്ട്. അബ്രാഹം മുതല്‍ മദര്‍ തെരേസ വരെ നീളുന്ന, ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരുമുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ഈ തിരഞ്ഞെടുപ്പ് മദര്‍ തെരേസയില്‍ അവസാനിക്കുന്നില്ല. ഈ വിളിയും തിരഞ്ഞെടുപ്പും ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്രകാരം ദൈവം തിരഞ്ഞെടുത്തവരില്‍ നിരവധി പേരെ ലോകം കല്ലെറിഞ്ഞു, മറ്റു ചിലരെ കാരാഗ്രഹത്തിലടച്ചു, വേറെ ചിലരെ അതിക്രൂരമായി കൊല ചെയ്തു. എന്നാല്‍ ഇപ്രകാരം ചെയ്ത ഓരോ പീഡനങ്ങളും, ആ ദേശങ്ങളില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതിനു കാരണമായി. ഇന്ന് ഈ ആധുനിക ലോകത്തിലും എവിടെയെല്ലാം ക്രിസ്ത്യാനികളെ കൊലചെയ്യുകയും അവര്‍ക്കെതിരെ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നോ അവിടെയെല്ലാം ക്രിസ്തുമതം ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് വളർന്നു വരുന്നു. കമ്യുണിസ്റ്റ് രാജ്യമായ ചൈനയില്‍ ഇന്നും ക്രിസ്ത്യാനികളെ ജീവനോടെ കുഴിച്ചു മൂടുന്നു. പല സ്ഥലങ്ങളിലും ഭൂഗര്‍ഭ അറകളിലാണ് പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കുമായി ക്രിസ്ത്യാനികള്‍ ഒരുമിച്ചു കൂടുന്നത്. എന്നാല്‍ ഈ ചൈനയിലാണ് ക്രിസ്തുമതം ഇന്ന് ഏറ്റവും കൂടുതല്‍ വേഗത്തിൽ വളരുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വസിക്കുന്ന രാജ്യമായി ചൈന മാറുമെന്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. മദര്‍ തെരേസ ലോകം മുഴുവന്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നില്ല. അത് ദൈവത്തിന്‍റെ പ്രവര്‍ത്തികളായിരുന്നു എന്ന് അവർ തന്നെ പ്രസ്താവിച്ചിരുന്നു. മദര്‍ തെരേസയിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ഒരു 'തുള്ളി' മാത്രമായിരുന്നു. എന്നാല്‍ ക്രിസ്തുവിലേക്കു നോക്കിയാല്‍ ഈ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു 'കടല്‍' കാണുവാന്‍ സാധിക്കും. തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ലോകത്തെ അത്രയധികമായി സ്നേഹിച്ച 'സ്നേഹത്തിന്‍റെ കടല്‍'. കുരിശില്‍ കിടന്നു കൊണ്ട് ശത്രുക്കളോടു ക്ഷമിച്ച 'ക്ഷമയുടെ കടല്‍'. തന്‍റെ വലതുവശത്തു കിടന്ന കള്ളനോട് കാരുണ്യം കാണിച്ച 'കരുണയുടെ കടല്‍'. ഇപ്രകാരം ഒരു 'തുള്ളി'യുടെ രുചി തിരിച്ചറിയുന്നവര്‍ അതിന്റെ ഉറവയായ കടലിൽ നിന്നും നിന്നും ആവോളം നുകരാന്‍ ക്രിസ്തുവിന്റെ അടുത്തേക്ക് ഓടിയെത്തുക തന്നെ ചെയ്യും. #{red->n->n->വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍}# വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുകയില്ല എന്ന ആരോപണം ഉയർത്തുന്ന എല്ലാവരോടും ഒരു കാര്യം പറയട്ടെ. നിങ്ങളുടെ വിശ്വാസം അനുസരിച്ച് അത് ശരിയാണ്. ഇതിഹാസങ്ങളിലെയും വിചിത്ര കഥകളിലെയും ദൈവിക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കാലത്തും 'അത്ഭുതങ്ങള്‍' പ്രവര്‍ത്തിക്കുക സാധ്യമല്ല. ഇത്തരം മനുഷ്യ നിർമ്മിതമായ ദൈവങ്ങളുടെ അത്ഭുത പ്രവര്‍ത്തികള്‍ കഥകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യജീവിതത്തില്‍ അന്നും, ഇന്നും, എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന, ചരിത്രത്തില്‍ ജീവിച്ച ദൈവം തന്നെയായ യേശുക്രിസ്തുവിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. യഥാര്‍ത്ഥ ദൈവമായ, ഏകദൈവമായ അവനെ തിരിച്ചറിയാത്തതു കൊണ്ടാണ് ഇപ്രകാരം നിങ്ങള്‍ പറയുന്നത്. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ചില മാനദണ്ഡങ്ങൾ പിന്തുടർന്നു പോരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം മരണശേഷം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ്. ഈ ഭൂമിയിലെ ജീവിതകാലത്തു ലോകത്തിനു മുൻപിൽ എത്ര നല്ലവനായി കാണപ്പെട്ടാലും യഥാർത്ഥമായ വിശുദ്ധ ജീവിതം നയിക്കുന്നവർക്കു മാത്രമേ തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ സ്വർഗ്ഗീയ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ലഭിക്കുകയുള്ളൂ. എന്താണ് ഈ സ്വർഗ്ഗം? "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). ബൈബിൾ ഇപ്രകാരമാണ് പറയുന്നത്: "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല" (വെളിപാട് 2:17). ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ ഓരോ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന ആത്മാക്കൾ പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന വിശുദ്ധരുടെ ആത്മാക്കൾക്ക് ഭൂമിയിലായിരിക്കുന്ന നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാനും അനുഗ്രഹങ്ങൾ നേടിത്തരുവാനും സാധിക്കും. ഈ വിശ്വാസസത്യമാണ് "പുണ്യവാന്മാരുടെ ഐക്യത്തിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്നത്. അതിനാൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധമായ ജീവിതം നയിച്ചു എന്ന് മനസ്സിലാക്കിയാലും മരണശേഷം ആ വ്യക്തിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ ആയിരിക്കുന്നു എന്ന ബോധ്യത്തിലെത്തുമ്പോഴാണ് ഒരാളെ സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇപ്രകാരം ഒരു ആത്മാവ് സ്വർഗ്ഗത്തിൽ ആണോ എന്നു നാം എങ്ങനെ തിരിച്ചറിയും? ഇതിനുവേണ്ടി അത്ഭുതങ്ങളെ ആധാരമാക്കുമ്പോൾ, ആ അത്ഭുതങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോൾ സഭ മറ്റൊരു സത്യം കൂടി ലോകത്തോടു പ്രഘോഷിക്കുന്നു- "ക്രിസ്തീയ വിശ്വാസം ശാസ്ത്രത്തിനെതിരായ വിശ്വാസമല്ല. ശാസ്ത്രത്തിനനുകൂലമായ വിശ്വാസമാണ്. യുക്തികൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അന്ധമായ വിശ്വാസമല്ല, യുക്തികൊണ്ട് കാണാനും അറിയാനും ഗ്രഹിക്കാനും കഴിയുന്ന യുക്തിസഹജമായ വിശ്വാസമാണ്". കര്‍ത്താവായ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ഇപ്രകാരം ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ച മദര്‍ തെരേസ ഇപ്പോൾ സ്വര്‍ഗ്ഗത്തിലായിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അവരുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍. ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണ്. ലാസറിനെ ഉയിര്‍പ്പിച്ച, അന്ധന് കാഴ്ച നല്‍കിയ, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ, മരിച്ച് ഉത്ഥാനം ചെയ്ത കര്‍ത്താവായ യേശുവില്‍ നിങ്ങളും വിശ്വസിക്കുമെങ്കില്‍ നിങ്ങളുടെ ജീവിതത്തിലും അത്ഭുതം സംഭവിക്കും. കാണാന്‍ നിങ്ങള്‍ളുടെ കണ്ണുകൾക്കു കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Image: /content_image/News/News-2016-09-07-02:43:00.jpg
Keywords: mother theresa

2481
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ തടവുകാര്‍ക്കു വേണ്ടിയും ഭവനരഹിതര്‍ക്കു വേണ്ടിയും മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിലെ അവസാന മൂന്നു മാസങ്ങളില്‍ തടവില്‍ പാര്‍ക്കുന്നവര്‍ക്കും, ഭവനരഹിതര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ദിവ്യബലിയും സംഘടിപ്പിക്കുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഈ മൂന്നു മാസങ്ങളില്‍ നടത്തേണ്ട വിവിധ പരിപാടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തു വിട്ടത്. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുവാനിരിക്കുന്ന വിദേശ സന്ദര്‍ശനങ്ങളുടെ തീയതിയും ഉള്‍പ്പെടും. നവംബര്‍ ആറാം തീയതി തടവില്‍ പാര്‍ക്കുന്നവര്‍ക്കു വേണ്ടിയും നവംബര്‍ 13-ാം തീയതി ഭവനരഹിതര്‍ക്കു വേണ്ടിയും പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കും. സെപ്റ്റംബര്‍ 25-ാം തീയതി മതബോധനം നടത്തുന്നവര്‍ക്കായി കരുണയുടെ ജൂബിലി വര്‍ഷം പ്രത്യേക കുര്‍ബാന പാപ്പ അര്‍പ്പിക്കും. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടാം തീയതി വരെ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്. മിഷന്‍ ഞായറായി ആചരിക്കുന്ന ഒക്ടോബര്‍ 16-ാം തീയതി ഏഴു വ്യക്തികളെ പിതാവ് വിശുദ്ധരായി പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ട ആറു പുരുഷന്‍മാരെയും ഒരു സ്ത്രീയെയുമാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. 1920-ല്‍ മെക്‌സികോയില്‍ നടന്ന 'ക്രിസ്റ്റിരോ' യുദ്ധത്തിനിടെ രക്തസാക്ഷിയായ 14 വയസുകാരന്‍ വാഴ്ത്തപ്പെട്ട ജോസ് സാന്‍ചെസ് ഡെല്‍ റിയോയും വിശുദ്ധരാക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ എട്ടാം തീയതി ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു വേണ്ടിയുള്ള സമ്മേളനത്തില്‍ പിതാവ് പങ്കെടുക്കും. ഒന്‍പതാം തീയതി പരിശുദ്ധ മാതാവിന്റെ സ്മരണയ്ക്കായി പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കും. പ്രൊട്ടസ്‌റ്റെന്റ് റിഫോര്‍മേഷന്റെ 500-ാം വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബര്‍ 31-നു പാപ്പ സ്വീഡനിലേക്ക് യാത്ര തിരിക്കും. നവംബര്‍ ഒന്നാം തീയതി വരെ സ്വീഡനിലായിരിക്കും പാപ്പയുണ്ടാകുക. നവംബര്‍ നാലാം തീയതി കാലം ചെയ്ത ബിഷപ്പുമാരുടെയും കര്‍ദിനാളുമാരുടെയും ഓര്‍മ്മയെ ആചരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുന്ന നവംബര്‍ മാസം 20-ാം തീയതി സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടക്കുന്ന സമാപന ചടങ്ങുകള്‍ക്കും വിശുദ്ധ ബലിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-07-00:50:33.jpg
Keywords: Pope,Jubilee,Year,of,Mercy,Celebrations,Prisoners,homeless

2482
Category: 18
Sub Category:
Heading: സീറോ മലബാര്‍ മാട്രിമോണിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ മാട്രിമോണിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തത്. കത്തോലിക്കാ യുവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനായി കേരളത്തിനകത്തും പുറത്തുമുള്ള 17 രൂപതകളുടെ സഹകരണത്തോടെയാണു സീറോ മലബാര്‍ മാട്രിമോണി പ്രവര്‍ത്തിക്കുന്നത്. പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സീറോ മലബാര്‍ മാട്രിമോണി മൊബൈല്‍ അപ്ലിക്കേഷന്‍ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ അറിയിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. . . . #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-07-01:18:37.jpg
Keywords:

2483
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: സന്തോഷം അറിയിച്ച് ദലൈലാമ മിഷ്‌ണറീസ് ഓഫ് ചാരിറ്റിക്ക് കത്ത് എഴുതി
Content: ധര്‍മ്മശാല: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച കത്തോലിക്ക സഭയുടെ നടപടിയില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ സുപ്പീരിയറിന് എഴുതിയ കത്തിലാണ് തന്റെ സന്തോഷം ദലൈലാമ പങ്കുവച്ചത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് താന്‍ ഇതിനെ നോക്കിക്കാണുന്നതെന്നും തന്റെ കത്തില്‍ ദലൈലാമ പറയുന്നു. "മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായി സഭയുടെ പുതിയ നടപടിയെ ഞാന്‍ കാണുന്നു. പ്രത്യേകിച്ച് പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി മദര്‍ തെരേസ ചെയ്ത കാര്യങ്ങള്‍ ഏറെ മഹത്വകരമാണ്. നിങ്ങളോടൊപ്പം ഈ സന്തോഷ നിമിഷത്തില്‍ ഞാനും പങ്കാളിയാകുന്നു. മദര്‍ തെരേസയെ നേരില്‍ കണ്ട എല്ലാവര്‍ക്കും തന്നെ അവര്‍ ഒരു അതിമാനുഷ്യയായ സ്ത്രീയാണെന്ന് മനസിലാക്കുവാന്‍ സാധിക്കും. കൊല്‍ക്കത്തയിലെ മദറിന്റെ ആശ്രമം സന്ദര്‍ശിച്ച സമയത്ത് അവര്‍ ചെയ്യുന്ന സേവനങ്ങളും കാരുണ്യ പ്രവര്‍ത്തിയും നേരിട്ട് മനസിലാക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്". ദലൈലാമ കത്തില്‍ സൂചിപ്പിക്കുന്നു. ശാരീരികമായി മദര്‍ തെരേസ നമ്മേ വിട്ടുപിരിഞ്ഞെങ്കിലും അത്മീയമായി വിശുദ്ധയുടെ സാന്നിധ്യം എല്ലായ്‌പ്പോഴും നമ്മോടു കൂടെയുണ്ടെന്നും മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും തന്റെ കത്തില്‍ ദലൈലാമ കുറിക്കുന്നു. മത രാഷ്ട്ര വര്‍ഗ വര്‍ണ്ണ ഭേദമില്ലാതെ അനേകര്‍ മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ സന്തോഷിക്കുകയും പങ്കുചേരുകയും ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-07-01:32:44.jpg
Keywords: Dalai,Lama,expresses,joy,at,Teresa,sanctification

2484
Category: 1
Sub Category:
Heading: രൂപത സ്ഥാപനത്തിനും മെത്രാഭിഷേകത്തിനും പ്രസ്റ്റണില്‍ ഒരുക്കങ്ങള്‍ സജീവം; വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Content: പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ രൂപത സ്ഥാപനത്തിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷയുടെയും ഒരുക്കങ്ങളുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലങ്കാസ്റ്റര്‍ രൂപത ബിഷപ് മൈക്കിള്‍ കാംബലിന്റേയും സീറോ മലബാര്‍ സഭ കോഓര്‍ഡിനേറ്റര്‍ ഡോ. തോമസ് പാറയടി, ജോ. കണ്‍വീനര്‍ ഡോ. മാത്യു ചൂരപൊയ്കയില്‍, വൈദിക കൂട്ടായ്മയുടെ സെക്രട്ടറി ഫാ. ജിനോ അരീക്കാട് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്‍വിറ്റേഷന്‍, മീഡിയ, ഫുഡ്, റിസപ്ഷന്‍, അക്കോമഡേഷന്‍, ലിറ്റര്‍ജി, ഫോട്ടോ വീഡിയോ, ഫസ്റ്റ് എയ്ഡ്, ക്വയര്‍, ഡെക്കറേഷന്‍, ഫിനാന്‍സ് , വോളന്റിയേഴ്‌സ്, സുവനീര്‍ ഉള്‍പ്പടെ പതിനഞ്ചോളം വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയമായിരിക്കും ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദിയാവുക. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. മുഴുവന്‍ വിശ്വാസികള്‍ക്കും പങ്കെടുക്കുന്നതിനാണ് പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയും പോലെ ഒരു വലിയ വേദി തിരഞ്ഞെടുത്തതെങ്കിലും കരുണയുടെ വര്‍ഷത്തില്‍ ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ ചടങ്ങുകള്‍ ആര്‍ഭാടരഹിതമായി നടത്താനാണ് എല്ലാ കമ്മിറ്റികളും പരിശ്രമിക്കുന്നതെന്നു മീഡിയ കോഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട് അറിയിച്ചു. 17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍ സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം നല്കും. ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും, പ്രത്യേകിച്ച് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികളുടെയും പ്രാര്‍ത്ഥന സഹായം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ ആവശ്യപ്പെട്ടിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-07-02:10:19.jpg

2485
Category: 19
Sub Category:
Heading: കാരുണ്യത്തിന്റെ ഈ മുഖത്തെ നിന്ദിക്കുന്നവർ വായിച്ചറിയാൻ
Content: മദര്‍ തെരേസയുടെ വിശുദ്ധ പദവി മതം മാറ്റത്തിനുള്ള ഗൂഢാലോചന ആണെന്ന ആരോപണവുമായി ചില മതതീവ്രവാദ സംഘടനകളും അവരുടെ നേതാക്കളും രംഗത്തു വന്നിരിക്കുന്നു. വത്തിക്കാനില്‍ നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്നും പ്രതിനിധി സംഘത്തെ അയച്ച നടപടിയേയും ഇക്കൂട്ടർ വിമര്‍ശിക്കുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുക ഇല്ലെന്നായിരുന്നു ഇവരുടെ മറ്റൊരു വാദം. സോഷ്യൽ മീഡിയയിലൂടെ മറ്റു ചില വ്യക്തികളും ഇതുപോലുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇത് ഒരു പുതിയ കാര്യമല്ല എന്നു മനസ്സിലാകും. കൽക്കട്ടയിലെ വിശുദ്ധ തെരേസ ജീവിച്ചിരുന്ന കാലത്തും ഇത്തരം ആരോപണങ്ങള്‍ അവർക്കെതിരെ ചിലര്‍ ഉയര്‍ത്തിയിരുന്നു. #{red->n->n->മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നോ?}# 1995-ല്‍ മദര്‍ തെരേസയുമായുള്ള അഭിമുഖത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അവരോട് ഇപ്രകാരം ചോദിച്ചു: "മദറിന്‍റെ പ്രവര്‍ത്തനങ്ങളുടെ അന്തിമമായ ലക്ഷ്യം മതപരിവര്‍ത്തനമാണെന്നും, മദറിന്റെ ഭവനങ്ങളിൽ മാമ്മോദീസ രഹസ്യത്തിൽ നടത്താറുണ്ട് എന്നുമുള്ള ആരോപണമുണ്ടല്ലോ; അതെപ്പറ്റി എന്തു പറയുന്നു?" ഈ ചോദ്യങ്ങൾക്ക് മദര്‍ ഇപ്രകാരമാണ് മറുപടി പറഞ്ഞത്. "ദൈവമേ, അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല. അവരോട് ക്ഷമിക്കണമേ... ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ദൈവസ്നേഹത്തെപ്രതിയാണ് ചെയ്യുന്നത്. ഈ സ്നേഹത്തിന്‍റെ പ്രവര്‍ത്തികളെല്ലാം എപ്പോഴും മറ്റുള്ളവരെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവയാണ്. ഒരു മനുഷ്യനെ (ക്രിസ്ത്യാനിയാക്കി) മാറ്റാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. ഞാന്‍ അതിനുവേണ്ടി ആഗ്രഹിച്ചാല്‍പോലും എന്നെക്കൊണ്ട് അതു സാധ്യമല്ല. ഒരു വ്യക്തി മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയും ദൈവത്തിന്‍റെ കൃപാവരങ്ങള്‍ ആ വ്യക്തിയിലേക്ക് ഒഴുകുകയും ചെയ്യാതെ മറ്റാര്‍ക്കെങ്കിലും നടപ്പില്‍ വരുത്താവുന്ന ഒരു പദ്ധതിയല്ല മത പരിവര്‍ത്തനം." മദർ തുടർന്നു "ഒരു ഹിന്ദു മത വിശ്വാസി ഞങ്ങളുടെ ഭവനങ്ങളിൽ മരിക്കുകയാണെങ്കിൽ ഹിന്ദു മതത്തിൽ പെട്ടവർ അവരുടെ ആചാരപ്രകാരമാണ് അയാളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. അതുപോലെ തന്നെയാണ് മറ്റ് ഏതു മതത്തിൽ പെട്ടവരും. ഓരോരുത്തരും അവരവരുടെ മതത്തിലെ മരണാനന്തര ചടങ്ങുകളാണ് നടത്താറുള്ളത്". മതപരിവർത്തനമാണ് അവിടെ നടന്നിരുന്നതെങ്കിൽ ഇത് എങ്ങനെ സാധ്യമാകും. ഒരാളെ ക്രിസ്ത്യാനിയാക്കുക എന്നത് തനിക്കോ, വിശുദ്ധനായ ഒരു പ്രവാചകനു പോലുമോ സാധിക്കുന്ന പ്രവർത്തിയല്ലന്നും അതു ദൈവത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യമാണെന്നും ഈ അഭിമുഖത്തിൽ മദർ തെരേസ എടുത്തു പറയുന്നുണ്ട്. ഒരാൾ 'ക്രിസ്തുമതം സ്വീകരിക്കുക' എന്നത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പിലാക്കാവുന്ന പദ്ധതിയല്ല എന്ന് മദര്‍ ഇവിടെ വ്യക്തമാക്കുന്നു. അത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ്. കര്‍ത്താവായ യേശു ഇതേപ്പറ്റി ഇപ്രകാരമാണ് പറഞ്ഞത്: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല...." (യോഹ: 6:44). ഇന്ന് ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. കല്ലിനെയും, മരത്തെയും, വിഗ്രഹങ്ങളെയും, വായുവിനെയും, വെള്ളത്തെയും മുതല്‍ ആള്‍ ദൈവങ്ങളെ വരെ ആരാധിക്കുന്ന മതങ്ങള്‍. ഇപ്രകാരമുള്ള ഏതെങ്കിലും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുപോലെയല്ല ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ക്രിസ്ത്യാനി ആകുന്നത്. കാരണം ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല, വിചിത്ര കഥകളിലുള്ള വിശ്വാസമല്ല, ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്; ചരിത്രത്തില്‍ ജീവിച്ച ക്രിസ്തു എന്ന വ്യക്തിയിലുള്ള വിശ്വാസമാണ്. ലോകത്തില്‍ വിവിധ മതങ്ങള്‍ സ്ഥാപിച്ച മതസ്ഥാപകരെല്ലാം തന്നെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ക്രിസ്തു ഒരു മതഗ്രന്ഥവും എഴുതിയില്ല. കാരണം 'ക്രിസ്തു തന്നെയാണ്' ക്രിസ്ത്യാനികളുടെ ഗ്രന്ഥം. ദൈവം ക്രിസ്തുവിലൂടെ മനുഷ്യകുലത്തോട് എല്ലാം സംസാരിച്ചിരിക്കുന്നു. "ക്രൈസ്തവ സന്ദേശം ഒരു ആശയത്തെ ആശ്രയിച്ചിട്ടുള്ളതല്ല. ഒരു വസ്തുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്; 'ക്രിസ്തുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു' എന്നുള്ള വസ്തുതയെ" (Pope Benedict XVI, Verbum Domini). ഒരു വ്യക്തി മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയാകുമ്പോള്‍ അവന്‍ ദൈവത്തിന്‍റെ പ്രകൃതിയില്‍ പങ്കു ചേരുന്നു; അവന്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അവയവമായി മാറുന്നു. ഇപ്രകാരം ക്രൈസ്തവര്‍ ദൈവത്തിന്‍റെ മക്കളും പരിശുദ്ധാത്മാവിന്‍റെ ആലയവുമായി തീരുന്നു. അതിനാല്‍ തന്നെ ദൈവത്തിന്‍റെ ഈ പ്രവര്‍ത്തി കേവലം മനുഷ്യനു സാധിക്കും എന്നു കരുതി മദറിനെ വിമര്‍ശിക്കുന്നത് അജ്ഞത മൂലമാണ്. അതുകൊണ്ടാണ് മദര്‍ തെരേസ "ദൈവമേ അവര്‍ പറയുന്നത് എന്താണെന്ന് അവരറിയുന്നില്ല അവരോട് ക്ഷമിക്കണമേ" എന്നു പ്രാര്‍ത്ഥിച്ചത്. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്" (മത്താ. 25:40) എന്ന ക്രിസ്തുവിന്‍റെ വചനം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് മദര്‍ തെരേസാ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജാതിമത ഭേദമെന്യേ, പാവപ്പെട്ടവരിലും നിരാലംബരിലും ക്രിസ്തുവിന്‍റെ മുഖം ദര്‍ശിച്ചു കൊണ്ട് മദര്‍ ചെയ്ത ശുശ്രൂഷകള്‍ ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളിലോ മറ്റു ഭക്ത സംഘടനകളിലോ ആളെ കൂട്ടുന്നതു പോലുള്ള ഒരു മതപരിവര്‍ത്തനമാണ് മദര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനം ഭാരതത്തില്‍ മാത്രം ഒതുങ്ങി നിന്നേനെ. എന്നാല്‍ അവരുടെ സേവനം ലോകത്തില്‍ 139 രാജ്യങ്ങളിലേക്ക് വ്യാപിച്ച്, ഈ നൂറ്റാണ്ടില്‍ ലോകം കണ്ട കരുണയുടെ ഏറ്റവും വലിയ വിശുദ്ധയായി മദർ തെരേസ മാറിയത് ഓരോ വിശക്കുന്നവനിലും, ദാഹിക്കുന്നവനിലും, പരദേശിയിലും, നഗ്നനിലും, രോഗിയിലും, കാരാഗൃഹവാസിയിലും ക്രിസ്തുവിനെ ദര്‍ശിച്ചതു കൊണ്ടാണ്. അതിന് അവര്‍ ഊര്‍ജ്ജം സ്വീകരിച്ചതാകട്ടെ ക്രിസ്തുവില്‍ നിന്നും. ഓരോ ദിവസവും മദര്‍ തെരേസ തന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നും ശക്തി സ്വീകരിച്ചു കൊണ്ടായിരുന്നു. "ഞാന്‍ ദൈവത്തിന്‍റെ കൈയ്യിലെ ഒരു പെന്‍സില്‍ മാത്രമാണ്" എന്ന്‍ മദര്‍ പറയുമായിരുന്നു. മദര്‍ തെരേസ എന്ന പെന്‍സില്‍ കൊണ്ട് 139 രാജ്യങ്ങളിലായി ദൈവം വരച്ച ഓരോ സ്നേഹത്തിന്‍റെ കാവ്യങ്ങളും ദൈവത്തിന്‍റെ പ്രവര്‍ത്തിയായിരുന്നു. ഇപ്രകാരം സ്നേഹകാവ്യം രചിക്കാന്‍ ദൈവം ഉപയോഗിച്ച 'ഒരു മദര്‍ തെരേസയെക്കുറിച്ചു' മാതമേ ചിലപ്പോള്‍ ഈ വിമര്‍ശകർ കേട്ടിട്ടുണ്ടാവൂ. എന്നാല്‍ പ്രിയപ്പെട്ട സഹോദരരെ മാനവചരിത്രത്തിലുടനീളം സ്നേഹത്തിന്‍റെയും, വിമോചനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, രക്ഷയുടെയും കാവ്യങ്ങള്‍ രചിക്കുവാന്‍ ദൈവം അനേകം മനുഷ്യരെ തിരഞ്ഞെടുത്തിട്ടുണ്ട്. അബ്രാഹം മുതല്‍ മദര്‍ തെരേസ വരെ നീളുന്ന, ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരുമുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ഈ തിരഞ്ഞെടുപ്പ് മദര്‍ തെരേസയില്‍ അവസാനിക്കുന്നില്ല. ഈ വിളിയും തിരഞ്ഞെടുപ്പും ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്രകാരം ദൈവം തിരഞ്ഞെടുത്തവരില്‍ നിരവധി പേരെ ലോകം കല്ലെറിഞ്ഞു, മറ്റു ചിലരെ കാരാഗ്രഹത്തിലടച്ചു, വേറെ ചിലരെ അതിക്രൂരമായി കൊല ചെയ്തു. എന്നാല്‍ ഇപ്രകാരം ചെയ്ത ഓരോ പീഡനങ്ങളും, ആ ദേശങ്ങളില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതിനു കാരണമായി. ഇന്ന് ഈ ആധുനിക ലോകത്തിലും എവിടെയെല്ലാം ക്രിസ്ത്യാനികളെ കൊലചെയ്യുകയും അവര്‍ക്കെതിരെ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നോ അവിടെയെല്ലാം ക്രിസ്തുമതം ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് വളർന്നു വരുന്നു. കമ്യുണിസ്റ്റ് രാജ്യമായ ചൈനയില്‍ ഇന്നും ക്രിസ്ത്യാനികളെ ജീവനോടെ കുഴിച്ചു മൂടുന്നു. പല സ്ഥലങ്ങളിലും ഭൂഗര്‍ഭ അറകളിലാണ് പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കുമായി ക്രിസ്ത്യാനികള്‍ ഒരുമിച്ചു കൂടുന്നത്. എന്നാല്‍ ഈ ചൈനയിലാണ് ക്രിസ്തുമതം ഇന്ന് ഏറ്റവും കൂടുതല്‍ വേഗത്തിൽ വളരുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വസിക്കുന്ന രാജ്യമായി ചൈന മാറുമെന്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. മദര്‍ തെരേസ ലോകം മുഴുവന്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നില്ല. അത് ദൈവത്തിന്‍റെ പ്രവര്‍ത്തികളായിരുന്നു എന്ന് അവർ തന്നെ പ്രസ്താവിച്ചിരുന്നു. മദര്‍ തെരേസയിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ഒരു 'തുള്ളി' മാത്രമായിരുന്നു. എന്നാല്‍ ക്രിസ്തുവിലേക്കു നോക്കിയാല്‍ ഈ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു 'കടല്‍' കാണുവാന്‍ സാധിക്കും. തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ലോകത്തെ അത്രയധികമായി സ്നേഹിച്ച 'സ്നേഹത്തിന്‍റെ കടല്‍'. കുരിശില്‍ കിടന്നു കൊണ്ട് ശത്രുക്കളോടു ക്ഷമിച്ച 'ക്ഷമയുടെ കടല്‍'. തന്‍റെ വലതുവശത്തു കിടന്ന കള്ളനോട് കാരുണ്യം കാണിച്ച 'കരുണയുടെ കടല്‍'. ഇപ്രകാരം ഒരു 'തുള്ളി'യുടെ രുചി തിരിച്ചറിയുന്നവര്‍ അതിന്റെ ഉറവയായ കടലിൽ നിന്നും നിന്നും ആവോളം നുകരാന്‍ ക്രിസ്തുവിന്റെ അടുത്തേക്ക് ഓടിയെത്തുക തന്നെ ചെയ്യും. #{red->n->n->വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍}# വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമാക്കുന്ന അത്ഭുതങ്ങള്‍ ഇക്കാലത്ത് സംഭവിക്കുകയില്ല എന്ന ആരോപണം ഉയർത്തുന്ന എല്ലാവരോടും ഒരു കാര്യം പറയട്ടെ. നിങ്ങളുടെ വിശ്വാസം അനുസരിച്ച് അത് ശരിയാണ്. ഇതിഹാസങ്ങളിലെയും വിചിത്ര കഥകളിലെയും ദൈവിക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കാലത്തും 'അത്ഭുതങ്ങള്‍' പ്രവര്‍ത്തിക്കുക സാധ്യമല്ല. ഇത്തരം മനുഷ്യ നിർമ്മിതമായ ദൈവങ്ങളുടെ അത്ഭുത പ്രവര്‍ത്തികള്‍ കഥകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യജീവിതത്തില്‍ അന്നും, ഇന്നും, എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന, ചരിത്രത്തില്‍ ജീവിച്ച ദൈവം തന്നെയായ യേശുക്രിസ്തുവിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. യഥാര്‍ത്ഥ ദൈവമായ, ഏകദൈവമായ അവനെ തിരിച്ചറിയാത്തതു കൊണ്ടാണ് ഇപ്രകാരം നിങ്ങള്‍ പറയുന്നത്. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ചില മാനദണ്ഡങ്ങൾ പിന്തുടർന്നു പോരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം മരണശേഷം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ്. ഈ ഭൂമിയിലെ ജീവിതകാലത്തു ലോകത്തിനു മുൻപിൽ എത്ര നല്ലവനായി കാണപ്പെട്ടാലും യഥാർത്ഥമായ വിശുദ്ധ ജീവിതം നയിക്കുന്നവർക്കു മാത്രമേ തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ സ്വർഗ്ഗീയ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ലഭിക്കുകയുള്ളൂ. എന്താണ് ഈ സ്വർഗ്ഗം? "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). ബൈബിൾ ഇപ്രകാരമാണ് പറയുന്നത്: "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല" (വെളിപാട് 2:17). ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ ഓരോ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന ആത്മാക്കൾ പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം സ്വർഗ്ഗത്തിൽ ആയിരിക്കുന്ന വിശുദ്ധരുടെ ആത്മാക്കൾക്ക് ഭൂമിയിലായിരിക്കുന്ന നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാനും അനുഗ്രഹങ്ങൾ നേടിത്തരുവാനും സാധിക്കും. ഈ വിശ്വാസസത്യമാണ് "പുണ്യവാന്മാരുടെ ഐക്യത്തിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്നത്. അതിനാൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധമായ ജീവിതം നയിച്ചു എന്ന് മനസ്സിലാക്കിയാലും മരണശേഷം ആ വ്യക്തിയുടെ ആത്മാവ് സ്വർഗ്ഗത്തിൽ ആയിരിക്കുന്നു എന്ന ബോധ്യത്തിലെത്തുമ്പോഴാണ് ഒരാളെ സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇപ്രകാരം ഒരു ആത്മാവ് സ്വർഗ്ഗത്തിൽ ആണോ എന്നു നാം എങ്ങനെ തിരിച്ചറിയും? ഇതിനുവേണ്ടി അത്ഭുതങ്ങളെ ആധാരമാക്കുമ്പോൾ, ആ അത്ഭുതങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോൾ സഭ മറ്റൊരു സത്യം കൂടി ലോകത്തോടു പ്രഘോഷിക്കുന്നു- "ക്രിസ്തീയ വിശ്വാസം ശാസ്ത്രത്തിനെതിരായ വിശ്വാസമല്ല. ശാസ്ത്രത്തിനനുകൂലമായ വിശ്വാസമാണ്. യുക്തികൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അന്ധമായ വിശ്വാസമല്ല, യുക്തികൊണ്ട് കാണാനും അറിയാനും ഗ്രഹിക്കാനും കഴിയുന്ന യുക്തിസഹജമായ വിശ്വാസമാണ്". കര്‍ത്താവായ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ഇപ്രകാരം ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ച മദര്‍ തെരേസ ഇപ്പോൾ സ്വര്‍ഗ്ഗത്തിലായിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അവരുടെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍. ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണ്. ലാസറിനെ ഉയിര്‍പ്പിച്ച, അന്ധന് കാഴ്ച നല്‍കിയ, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ, മരിച്ച് ഉത്ഥാനം ചെയ്ത കര്‍ത്താവായ യേശുവില്‍ നിങ്ങളും വിശ്വസിക്കുമെങ്കില്‍ നിങ്ങളുടെ ജീവിതത്തിലും അത്ഭുതം സംഭവിക്കുതു കാണാന്‍ നിങ്ങളുടെ കണ്ണുകൾക്കു കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Image: /content_image/News/News-2016-09-07-03:41:38.jpg