category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: സന്തോഷം അറിയിച്ച് ദലൈലാമ മിഷ്‌ണറീസ് ഓഫ് ചാരിറ്റിക്ക് കത്ത് എഴുതി |
Content | ധര്‍മ്മശാല: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച കത്തോലിക്ക സഭയുടെ നടപടിയില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ സുപ്പീരിയറിന് എഴുതിയ കത്തിലാണ് തന്റെ സന്തോഷം ദലൈലാമ പങ്കുവച്ചത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് താന്‍ ഇതിനെ നോക്കിക്കാണുന്നതെന്നും തന്റെ കത്തില്‍ ദലൈലാമ പറയുന്നു. "മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായി സഭയുടെ പുതിയ നടപടിയെ ഞാന്‍ കാണുന്നു. പ്രത്യേകിച്ച് പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി മദര്‍ തെരേസ ചെയ്ത കാര്യങ്ങള്‍ ഏറെ മഹത്വകരമാണ്. നിങ്ങളോടൊപ്പം ഈ സന്തോഷ നിമിഷത്തില്‍ ഞാനും പങ്കാളിയാകുന്നു. മദര്‍ തെരേസയെ നേരില്‍ കണ്ട എല്ലാവര്‍ക്കും തന്നെ അവര്‍ ഒരു അതിമാനുഷ്യയായ സ്ത്രീയാണെന്ന് മനസിലാക്കുവാന്‍ സാധിക്കും. കൊല്‍ക്കത്തയിലെ മദറിന്റെ ആശ്രമം സന്ദര്‍ശിച്ച സമയത്ത് അവര്‍ ചെയ്യുന്ന സേവനങ്ങളും കാരുണ്യ പ്രവര്‍ത്തിയും നേരിട്ട് മനസിലാക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്". ദലൈലാമ കത്തില്‍ സൂചിപ്പിക്കുന്നു. ശാരീരികമായി മദര്‍ തെരേസ നമ്മേ വിട്ടുപിരിഞ്ഞെങ്കിലും അത്മീയമായി വിശുദ്ധയുടെ സാന്നിധ്യം എല്ലായ്‌പ്പോഴും നമ്മോടു കൂടെയുണ്ടെന്നും മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും തന്റെ കത്തില്‍ ദലൈലാമ കുറിക്കുന്നു. മത രാഷ്ട്ര വര്‍ഗ വര്‍ണ്ണ ഭേദമില്ലാതെ അനേകര്‍ മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ സന്തോഷിക്കുകയും പങ്കുചേരുകയും ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-07 00:00:00 |
Keywords | Dalai,Lama,expresses,joy,at,Teresa,sanctification |
Created Date | 2016-09-07 11:02:44 |