Content | വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളില്‍ മാനസിക രോഗങ്ങള്‍ വരുവാനുള്ള സാധ്യത കൂടുതലാണെന്നു പഠനം. അമേരിക്കന്‍ കാത്തലിക് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസറായ ഡോണാള്‍ഡ് പോള്‍ സുല്ലിന്‍സിന്റെ പുതിയ പഠനങ്ങളിലാണ് ഗൗരവമായ പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതിനുമുമ്പ് നോര്‍വേയിലും ന്യൂസിലാന്റിലും നടത്തിയ വിവിധ പഠനങ്ങlളുടെ സമാനമായ ഫലം തന്നെയാണ് അമേരിക്കയിലെ വനിതകളിലും കണ്ടെത്തിയിരിക്കുകയാണ്.
"കൗമാരപ്രായത്തിലോ, യൗവനത്തിലേക്ക് കടക്കുമ്പോഴോ ഗര്‍ഭഛിദ്രത്തിനു വിധേയരാകുന്ന സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത സാധാരണ സ്ത്രീകളേക്കാള്‍ കൂടുതലാണ്. നോര്‍വേ, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ മുന്‍ പഠനങ്ങളും ഇതു തെളിയിക്കുന്നു. ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് മാനസിക രോഗങ്ങള്‍ പിടികൂടുവാനുള്ള സാധ്യത ഉയര്‍ന്നു തന്നെയാണ് കാണപ്പെടുന്നത്". പഠന റിപ്പോര്‍ട്ട് പറയുന്നു.
2016 ജൂലൈ മാസം 22-ാം തീയതി 'സേജ് ഓപ്പണ്‍ മേഡിക്കല്‍' ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളില്‍ സാധാരണ സ്ത്രീകളെ അപേക്ഷിച്ച് മാനസിക പ്രശ്‌നങ്ങള്‍ വരുവാനുള്ള സാധ്യത, 45 ശതമാനം അധികമാണെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ കണക്കുകള്‍ പ്രകാരം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന 11 സ്ത്രീകളില്‍ ഒരാള്‍ കൗമാരത്തിലോ, യൗവനത്തിലോ ഗര്‍ഭഛിദ്രം നടത്തിയതായും പഠനം തെളിയിക്കുന്നു. 15, 22, 28 വയസുകള്‍ ശരാശരി പ്രായമായി കണക്കിലെടുത്ത് 8,005 സ്ത്രീകളിലാണ് ശാസ്ത്രീയമായ പഠനം നടത്തിയിരിക്കുന്നത്.
സ്വന്തം സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രത്തിനു വിധേയരാകേണ്ടി വന്ന സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത, ഗര്‍ഭഛിദ്രം നടത്തിയ സാധാരണ സ്ത്രീകളേക്കാളും 24 ശതമാനം അധികമാണെന്നും പഠനം കണ്ടെത്തി. പഠനത്തെ ഗൗരവപൂര്‍വ്വം കണക്കാക്കി ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് 'സ്റ്റഡി ഫോര്‍ ലൈഫ് ഓഫ് അമേരിക്ക' എന്ന സംഘടന ആവശ്യപ്പെട്ടു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|